ക്വിക്ക് ഷെയർ ഫീച്ചർ ഗൂഗിൾ പിക്സൽ 9 സീരീസിലേക്കും എത്തി; വിശദമായ വിവരങ്ങൾ അറിയാം
Photo Credit: Google
പിയർ-ടു-പിയർ കണക്ഷൻ ഉപയോഗിച്ച് ഐഫോൺ ഉടമകൾക്ക് പിക്സൽ ഉപകരണങ്ങളിൽ നിന്ന് ഫയലുകൾ സ്വീകരിക്കാൻ കഴിയും
ഗൂഗിൾ തങ്ങളുടെ ക്രോസ്-പ്ലാറ്റ്ഫോം ഫയൽ ഷെയറിങ്ങ് ഫീച്ചർ കൂടുതൽ പിക്സൽ ഉപയോക്താക്കളിലേക്ക് വികസിപ്പിക്കുന്നു. ഘട്ടം ഘട്ടമായുള്ള സോഫ്റ്റ്വെയർ അപ്ഡേറ്റിലൂടെ കമ്പനി ഗൂഗിൾ പിക്സൽ 9 സീരീസിലേക്ക് എയർഡ്രോപ്പിന് അനുയോജ്യമായ ക്വിക്ക് ഷെയർ സപ്പോർട്ട് എത്തിക്കാൻ തുടങ്ങി. കഴിഞ്ഞ വർഷം ഗൂഗിൾ പിക്സൽ 10 ലൈനപ്പിലാണ് ഈ സവിശേഷത ആദ്യമായി അവതരിപ്പിച്ചത്, ഇപ്പോൾ ഇത് പഴയ ഫ്ലാഗ്ഷിപ്പ് മോഡലുകളിലേക്കും എത്തുകയാണ്. ഈ അപ്ഡേറ്റ് ഉപയോഗിച്ച്, എയർഡ്രോപ്പിന് സമാനമായ ഒരു പ്രക്രിയയിലൂടെ പിക്സൽ ഉപയോക്താക്കൾക്ക് നേരിട്ട് ആപ്പിൾ ഉപകരണങ്ങളിലേക്ക് ഫോട്ടോകൾ, വീഡിയോകൾ, ഡോക്യുമെന്റുകൾ എന്നിവ അയയ്ക്കാൻ കഴിയും. അപ്ഡേറ്റ് പിക്സൽ 9, പിക്സൽ 9 പ്രോ, പിക്സൽ 9 പ്രോ എക്സ്എൽ, പിക്സൽ 9 പ്രോ ഫോൾഡ് എന്നിവയെ പിന്തുണയ്ക്കുന്നു. എന്നാൽ, പിക്സൽ 9a ഈ റോൾഔട്ടിൽ ഉൾപ്പെട്ടിട്ടില്ല. തേർഡ് പാർട്ടി ആപ്പുകൾ ഇല്ലാതെയാണ് ഈ സവിശേഷത പ്രവർത്തിക്കുന്നത്. കൂടാതെ ക്ലൗഡ് സെർവറുകളെ ആശ്രയിക്കുന്നില്ല എന്നതിനാൽ ഇത് ഷെയറിങ്ങ് വേഗത്തിലും സ്വകാര്യമായും മാറ്റുന്നു.
ഈ സവിശേഷത ഉപയോഗിക്കുന്നതിന്, ആപ്പിൾ ഉപയോക്താവ് അവരുടെ ഐഫോൺ, ഐപാഡ് അല്ലെങ്കിൽ മാക്കിൽ എയർഡ്രോപ് പ്രവർത്തനക്ഷമമാക്കുകയും "Everyone for 10 Minutes" എന്നതു സജ്ജമാക്കുകയും വേണം. ഉപയോക്താക്കൾ പിക്സൽ ഉപകരണത്തിൽ ക്വിക്ക് ഷെയർ തുറന്ന്, അടുത്തുള്ള ആപ്പോൾ ഉപകരണം ഏതാണെന്നു തിരഞ്ഞു നോക്കി, ഫയൽ അയയ്ക്കാൻ ടാപ്പ് ചെയ്യുക. പ്രക്രിയ പൂർത്തിയാക്കാൻ റിസീവർ ഈ ട്രാൻസ്ഫർ ആക്സപ്റ്റ് ചെയ്യണം.
ബ്ലൂടൂത്ത്, വൈഫൈ എന്നിവ ഉപയോഗിക്കുന്ന ഉപകരണങ്ങൾക്കിടയിൽ നേരിട്ട് കൈമാറ്റം നടക്കുന്നു. ഇതിൽ എക്സ്റ്റേണൽ സെർവറുകളൊന്നും ഉൾപ്പെടില്ല, ഗൂഗിൾ ഡാറ്റയൊന്നും സംഭരിക്കുന്നുമില്ല. നേരിട്ടുള്ള ഈപിയർ-ടു-പിയർ രീതി പ്രൈവസി മെച്ചപ്പെടുത്തുകയും ഫയൽ ക്വാളിറ്റി നിലനിർത്തുകയും ചെയ്യുന്നു.
ഈ ആഴ്ചയാണ് റോൾഔട്ട് ആരംഭിച്ചത്, വരും ആഴ്ചകളിൽ ക്രമേണ ഇതു വികസിക്കും. പിക്സൽ 9 ഉപയോക്താക്കൾ സെറ്റിങ്ങ്സിലേക്ക് പോയി, "സിസ്റ്റം സർവീസസ്" എന്നതിനായി തിരഞ്ഞും, ലഭ്യമായ അപ്ഡേറ്റുകൾക്ക് കീഴിൽ നോക്കിയും ഇതിൻ്റെ ലഭ്യത പരിശോധിക്കാം. ആവശ്യമെങ്കിൽ, അവർക്ക് ക്വിക്ക് ഷെയർ എക്സ്റ്റൻഷൻ സ്വമേധയാ ഇൻസ്റ്റാൾ ചെയ്യാനും കഴിയും.
മുമ്പ്, ആൻഡ്രോയിഡ്, ഐഫോൺ ഉപകരണങ്ങൾക്കിടയിൽ ഫയലുകൾ പങ്കിടുന്നത് എളുപ്പമായിരുന്നില്ല. പല ഉപയോക്താക്കളും തേർഡ് പാർട്ടി ആപ്പുകളെയോ മെസേജിങ്ങ് പ്ലാറ്റ്ഫോമുകളെയോ ഇതിനായി ആശ്രയിച്ചിരുന്നു. ഇത് പലപ്പോഴും ഫയൽ ക്വാളിറ്റി കുറയ്ക്കുകയോ സ്വകാര്യതാ ആശങ്കകൾ ഉയർത്തുകയോ ചെയ്തു. ഈ അപ്ഡേറ്റിലൂടെ, ഗൂഗിൾ ആ പരിമിത കുറയ്ക്കുകയും ക്രോസ്-പ്ലാറ്റ്ഫോം ഷെയറിങ്ങ് കൂടുതൽ സ്വാഭാവികമാക്കുകയും ചെയ്യുന്നു.
സാംസങ്ങിന്റെ ക്വിക്ക് ഷെയർ സ്വന്തം ആവാസവ്യവസ്ഥയിൽ നന്നായി പ്രവർത്തിക്കുകയും നിയർബൈ ഷെയർ വഴി ആൻഡ്രോയിഡ് ഉപകരണങ്ങളുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു. പക്ഷേ ഇത് നേറ്റീവ് എയർഡ്രോപ്പ് അനുയോജ്യത വാഗ്ദാനം ചെയ്യുന്നില്ല. അത്തരം സംയോജനങ്ങൾ ഇല്ലാതെ ആപ്പിളിന്റെ എയർഡ്രോപ്പ് തങ്ങളുടെ ആവാസവ്യവസ്ഥക്കു മാത്രമായി തുടരുകയാണ്.
പലതരം ഡിവൈസുകളുള്ള വീടുകളിൽ ഇത് പിക്സൽ ഫോണുകൾക്ക് ഒരു നേട്ടം നൽകുന്നു. ഉപയോക്താക്കൾക്ക് ഇനി വാട്ട്സ്ആപ്പ് പോലുള്ള ആപ്പുകൾ വഴി മീഡിയ അയച്ച് ഗുണനിലവാരം നഷ്ടപ്പെടേണ്ടതില്ല. പകരം, ഫയലുകൾ നേരിട്ടും സുരക്ഷിതമായും പങ്കിടാൻ കഴിയും.
ഇപ്പോൾ, “Everyone for 10 minutes” എന്ന് സജ്ജീകരിച്ചാൽ മാത്രമേ എയർഡ്രോപ്പ് ഫീച്ചർ പ്രവർത്തിക്കൂ. ഭാവിയിൽ, ഗൂഗിളും ആപ്പിളും കൂടുതൽ അടുത്ത് സഹകരിച്ചാൽ “Contacts only” ഓപ്ഷൻ സുരക്ഷ കൂടുതൽ മെച്ചപ്പെടുത്തും.
പരസ്യം
പരസ്യം
Apple Watch Series 12
Starts from ₹56,900
Samsung Galaxy Watch Ultra 2
Starts from ₹58,862
Samsung Galaxy Watch 9 (44mm, LTE)
Starts from ₹41,999
Samsung Galaxy Watch 9 (40mm, LTE)
Starts from ₹38,999
Samsung Galaxy Watch 9 (40mm)
Starts from ₹37,899
Samsung Galaxy Watch 9 (44mm)
Starts from ₹40,999
Vivo X500 Pro Max vs Oppo Find X10 Pro Max vs iPhone 18 Pro Max: Price, Specifications Compared
Best AI Meeting Note-Taking Apps for Hindi and English Transcription