ഷവോമി 17, ഷവോമി 17 അൾട്ര എന്നിവയുടെ ഗ്ലോബൽ ലോഞ്ച് തീയ്യതി ലീക്കായി പുറത്ത്
Photo Credit: Xiaomi
ഷവോമി 17 അൾട്രയിൽ വൃത്താകൃതിയിലുള്ള പിൻ ക്യാമറ മൊഡ്യൂൾ ഉണ്ട്
2025 സെപ്റ്റംബറിലാണ് ഷവോമി 17, ഷവോമി 17 പ്രോ, ഷവോമി 17 പ്രോ മാക്സ് എന്നിവ പുറത്തിറക്കി ഷവോമി 17 സീരീസ് ചൈനയിൽ അരങ്ങേറ്റം കുറിച്ചത്.
കുറച്ച് മാസങ്ങൾക്ക് ശേഷം, 2025 ഡിസംബറിൽ, ഷവോമി 17 അൾട്ര ഇവയ്ക്കൊപ്പം കൂട്ടിച്ചേർത്ത് കമ്പനി തങ്ങളുടെ ലൈനപ്പ് വിപുലീകരിച്ചു. ഇപ്പോൾ, ഈ മോഡലുകളിൽ ചിലത് ആഗോള വിപണികളിൽ ലോഞ്ച് ചെയ്യാൻ ഷവോമി തയ്യാറെടുക്കുകയാണ്. ഷവോമി 17 അൾട്ര അന്താരാഷ്ട്ര തലത്തിൽ ലോഞ്ച് ചെയ്യുമെന്ന് ബ്രാൻഡ് ഇതിനകം സ്ഥിരീകരിച്ചെങ്കിലും, കൃത്യമായ തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ, യൂറോപ്യൻ വിപണികളിൽ ഷവോമി 17, ഷവോമി 17 അൾട്ര എന്നിവയുടെ പ്രതീക്ഷിക്കുന്ന ലോഞ്ച് തീയതി, വില, സ്റ്റോറേജ് വേരിയൻ്റ്സ്, കളർ ഓപ്ഷനുകൾ എന്നിവ ലീക്കുകളിലൂടെ പുറത്തു വന്നിട്ടുണ്ട്. മാർച്ചിൽ നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസ് (MWC) 2026 ഇവന്റിന് തൊട്ടുമുമ്പ് ഗ്ലോബൽ ലോഞ്ച് നടന്നേക്കാമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ ഫ്ലാഗ്ഷിപ്പ് ഫോണുകൾക്കു വേണ്ടി നിരവധി പേരാണ് കാത്തിരിക്കുന്നത്.
ഡീലാബ്‌സിന്റെ റിപ്പോർട്ട് അനുസരിച്ച്, ഷവോമി 17, ഷവോമി 17 അൾട്ര എന്നിവ ഫെബ്രുവരി 28-ന് ആഗോളതലത്തിൽ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
യൂറോപ്പിൽ, സ്റ്റാൻഡേർഡ് ഷവോമി 17-ൻ്റെ 12GB RAM + 256GB സ്റ്റോറേജ് വേരിയന്റിൻ്റെ വില EUR 999 (ഏകദേശം 1,07,000 രൂപ) മുതൽ ആരംഭിക്കുമെന്ന് പറയപ്പെടുന്നു. ടോപ് എൻഡ് 12GB + 512GB ഓപ്ഷന് EUR 1,099 (ഏകദേശം 1,18,000 രൂപ) വില വരാം.
മറുവശത്ത്, ഷവോമി 17 അൾട്രയ്ക്ക് ഇതിലും ഉയർന്ന വില വരുമെന്ന് പ്രതീക്ഷിക്കുന്നു. 16GB RAM + 512GB സ്റ്റോറേജ് പതിപ്പിന് EUR 1,499 (ഏകദേശം 1,61,000 രൂപ) വില വന്നേക്കും. അതേസമയം, ടോപ്പ്-എൻഡ് 16GB + 1TB വേരിയന്റിന് EUR 1,699 (ഏകദേശം 1,83,000 രൂപ) വില വരാം.
കളർ ഓപ്ഷനുകളെ കുറിച്ചും സൂചന ലഭിച്ചിട്ടുണ്ട്. ഷവോമി 17 ബ്ലാക്ക്, ഗ്രീൻ, ബ്ലൂ, പിങ്ക് നിറങ്ങളിൽ എത്തിയേക്കാം. ഷവോമി 17 അൾട്ര ബ്ലാക്ക്, വൈറ്റ്, ഗ്രീൻ നിറങ്ങളിലാകും ലഭ്യമാവുക. ഷവോമി അൾട്രാ മോഡലിന്റെ ആഗോള ലോഞ്ച് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, തീയതിയോ വില വിശദാംശങ്ങളോ ഇതുവരെ കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.
രണ്ട് സ്മാർട്ട്‌ഫോണുകളും ഷവോമിയുടെ ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഹൈപ്പർഒഎസ് 3-ൽ പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 3nm പ്രോസസ്സിൽ നിർമ്മിച്ചതായി പറയപ്പെടുന്ന ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റ് ഇവയ്ക്ക് കരുത്ത് പകരും. ഈ പ്രോസസർ ഫ്ലാഗ്ഷിപ്പ് ലെവൽ പെർഫോമൻസും മെച്ചപ്പെട്ട പവർ എഫിഷ്യൻസിയും നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
ഷവോമി 17 വലിയ 6,330mAh ബാറ്ററിയുമായി എത്തുമെന്ന് പ്രതീക്ഷിക്കുന്നു. 100W വയർഡ് ഫാസ്റ്റ് ചാർജിംഗിനെയും 50W വയർലെസ് ചാർജിംഗിനെയും ഇത് പിന്തുണയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു.
ചൈനയിൽ പുറത്തിറങ്ങിയ ഷവോമി 17-ൽ ലെയ്‌കയിൽ പ്രവർത്തിക്കുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണുള്ളത്. സുഗമമായ സ്ക്രോളിംഗിനും ഗെയിമിംഗിനുമായി 120Hz വരെ റീഫ്രഷ് റേറ്റിനെ പിന്തുണയ്ക്കുന്ന 6.3 ഇഞ്ച് 1.5K OLED ഡിസ്‌പ്ലേയുമായി ഇത് വരുന്നു. ഗ്ലോബൽ വേരിയൻ്റിലും സമാനമായ ഡിസ്‌പ്ലേയും ക്യാമറ ശേഷികളും പ്രതീക്ഷിക്കുന്നു. ഫോണുകളുമായി ബന്ധപ്പെട്ട കൂടുതൽ ഔദ്യോഗിക വിശദാംശങ്ങൾ ഉടൻ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്.
പരസ്യം
പരസ്യം
Samsung Galaxy Watch 9 (44mm, LTE)
Starts from ₹44,999
Samsung Galaxy Watch 9 (40mm, LTE)
Starts from ₹37,999
Samsung Galaxy Watch 9 (40mm)
Starts from ₹37,999
CMF Buds Neo True Wireless Stereo (TWS) Earphones
Starts from ₹1,999
Amazfit Cheetah 2 Ultra
Starts from ₹54,999
JBL Tune 780NC Wireless Headphones
Starts from ₹7,999
Vivo X500 Pro Max Display Details Officially Teased Ahead of Launch