പോക്കോ X8 പ്രോയുടെ ലോഞ്ചിങ്ങ് അടുത്തു; ഫോൺ ഗീക്ബെഞ്ച് ലിസ്റ്റിങ്ങിൽ പ്രത്യക്ഷപ്പെട്ടു

ഗീക്ബെഞ്ചിൽ പ്രത്യക്ഷപ്പെട്ട് പോക്കോ X8 പ്രോ; വിശദമായ വിവരങ്ങൾ അറിയാം

പോക്കോ X8 പ്രോയുടെ ലോഞ്ചിങ്ങ് അടുത്തു; ഫോൺ ഗീക്ബെഞ്ച് ലിസ്റ്റിങ്ങിൽ പ്രത്യക്ഷപ്പെട്ടു

Photo Credit: Poco

Poco X7 Pro യുടെ പിൻഗാമിയായി Poco X8 Pro എത്തുമെന്ന് പ്രതീക്ഷിക്കുന്നു (ചിത്രം)

ഹൈലൈറ്റ്സ്
  • സിംഗിൾ കോർ ടെസ്റ്റിങ്ങിൽ 1,708 പോയിൻ്റുകൾ പോക്കോ X8 പ്രോ നേടി
  • ഡബിൾ കോർ ടെസ്റ്റിങ്ങിൽ 6,297 പോയിൻ്റുകളാണ് പോക്കോ X8 പ്രോ നേടിയത്
  • 50 മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറ യൂണിറ്റാണ് ഫോണിൽ പ്രതീക്ഷിക്കുന്നത്
പരസ്യം

ഷവോമിയുടെ കീഴിലുള്ള സ്മാർട്ട്ഫോൺ ബ്രാൻഡായ പോക്കോയുടെ അടുത്ത മിഡ്-റേഞ്ച് സ്മാർട്ട്‌ഫോണായ പോക്കോ X8 പ്രോ, ആഗോളതലത്തിൽ ഉടനെ പുറത്തിറങ്ങുമെന്ന സൂചന നൽകി ഓൺലൈനിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. പോക്കോ X7 പ്രോയുടെ പിൻഗാമിയായി വരുന്ന ഈ ഫോൺ പെർഫോമൻസിലും ബാറ്ററി കപ്പാസിറ്റിയിലും ശ്രദ്ധേയമായ അപ്‌ഗ്രേഡുകൾ കൊണ്ടുവരാൻ സാധ്യതയുണ്ട്. അടുത്തിടെ, ഹാൻഡ്‌സെറ്റ് ഗീക്ക്ബെഞ്ചിൽ കണ്ടെത്തിയിരുന്നു. അതിൽ ബെഞ്ച്മാർക്ക് സ്‌കോറുകളും ചിപ്‌സെറ്റ് വിശദാംശങ്ങളും നൽകുന്നുണ്ട്. അതേസമയം, യൂറോപ്യൻ വിപണികളിൽ ഈ ഫോണിൻ്റെ വില, സ്റ്റോറേജ് വേരിയൻ്റുകൾ, കളർ ഓപ്ഷനുകൾ എന്നിവ ലീക്കുകളിലൂടെ പുറത്തു വന്നിട്ടുണ്ട്. ഈ വർഷം ആദ്യം ചൈനയിൽ പുറത്തിറക്കിയ റെഡ്മി ടർബോ 5-ന്റെ റീബ്രാൻഡഡ് പതിപ്പായിരിക്കാം പോക്കോ X8 പ്രോ എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് ശരിയാണെങ്കിൽ, ശക്തമായ ഹാർഡ്‌വെയർ, വലിയ ബാറ്ററി, ഫാസ്റ്റ് ചാർജിംഗ് പിന്തുണ എന്നിവ ഫോണിൽ പ്രതീക്ഷിക്കാം. പോക്കോ X8 പ്രോയുടെ സവിശേഷതകൾ, പ്രകടനം, പ്രതീക്ഷിക്കുന്ന വിലനിർണ്ണയം എന്നിവയെക്കുറിച്ച് ഇതുവരെ ലഭ്യമായ വിവരങ്ങൾ എന്തൊക്കെയെന്നു നോക്കാം.

പോക്കോ X8 പ്രോയുടെ പ്രതീക്ഷിക്കുന്ന വില, ലോഞ്ച് തീയ്യതി മുതലായ വിവരങ്ങൾ:

പോക്കോ X8 പ്രോ മാക്സ് വേരിയന്റിനൊപ്പം മാർച്ച് മാസത്തിൽ പോക്കോ X8 പ്രോ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. യൂറോപ്പിൽ, 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് 399 യൂറോ വിലവരും, അതായത് ഏകദേശം 43,000 രൂപ.

8 ജിബി + 512 ജിബി പതിപ്പിന് 449 യൂറോ (ഏകദേശം 48,000 രൂപ), 12 ജിബി + 512 ജിബി വേരിയന്റിന് 479 യൂറോ (ഏകദേശം 51,000 രൂപ) എന്നിങ്ങനെ വിലവരും. പ്രീമിയം മിഡ് റേഞ്ച് വിഭാഗത്തിൽ പോക്കോ X8 പ്രോ ശക്തമായ മത്സരം സൃഷ്ടിക്കുമെന്ന് ഈ വിലകൾ സൂചിപ്പിക്കുന്നു.

ബ്ലാക്ക്, വൈറ്റ്, ഗ്രീൻ നിറങ്ങളിൽ സ്മാർട്ട്‌ഫോൺ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. റെഡ്മി ടർബോ 5-നു സമാനമായ സവിശേഷതകൾ ഇതിൽ ഉണ്ടാകുമെങ്കിൽ ശക്തമായ പ്രോസസർ, വലിയ ബാറ്ററി, ഫാസ്റ്റ് ചാർജിംഗ്, മികച്ച ക്യാമറ സെറ്റപ്പ് എന്നിവ ഫോണിൽ പ്രതീക്ഷിക്കാം.

പോക്കോ X8 പ്രോയിൽ പ്രതീക്ഷിക്കുന്ന സവിശേഷതകൾ:

ഷവോമി 2511FPC34G എന്ന മോഡൽ നമ്പറിലാണ് പോക്കോ X8 പ്രോ ഗീക്ക്ബെഞ്ചിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അവസാനത്തെ "G" എന്നത് സ്മാർട്ട്‌ഫോണിന്റെ ഗ്ലോബൽ വേരിയൻ്റ് ആണെന്നു സൂചിപ്പിക്കുന്നു. ബെഞ്ച്മാർക്ക് ലിസ്റ്റിംഗ് അനുസരിച്ച്, സിംഗിൾ-കോർ ടെസ്റ്റിൽ ഫോൺ 1,708 പോയിന്റുകളും മൾട്ടി-കോർ ടെസ്റ്റിൽ 6,297 പോയിന്റുകളും നേടി. ഒരു മിഡ്-റേഞ്ച് ഫോണിന് ഈ സ്കോറുകൾ ലഭിച്ചത് ശക്തമായ പ്രകടനത്തെ സൂചിപ്പിക്കുന്നു.

മീഡിയടെക് ഡൈമെൻസിറ്റി 8500 അൾട്രാ പ്രോസസർ ഫോണിൽ ഉപയോഗിച്ചേക്കാമെന്ന് ലിസ്റ്റിംഗ് കാണിക്കുന്നു. 2.20GHz-ൽ പ്രവർത്തിക്കുന്ന നാല് കോറുകളും, 3.20GHz-ൽ മൂന്ന് കോറുകളും, 3.40GHz-ൽ ക്ലോക്ക് ചെയ്ത ഒരു പ്രൈം കോർ ഉള്ള ഒക്ടാ-കോർ സെറ്റപ്പാണ് ചിപ്പിനുള്ളതെന്ന് പറയപ്പെടുന്നു. ഗ്രാഫിക്സ് പെർഫോമൻസിനായി ഇത് മാലി-G720 MC8 GPU-യുമായി ജോടിയാക്കിയിരിക്കുന്നു.

ടെസ്റ്റ് ചെയ്ത പ്രോട്ടോടൈപ്പിൽ 12GB റാം ഉൾപ്പെടുന്നുവെന്നും ആൻഡ്രോയിഡ് 16-ൽ പ്രവർത്തിക്കുന്നുവെന്നും റിപ്പോർട്ടുണ്ട്. ഷവോമിയുടെ HyperOS 3 ഇന്റർഫേസ് ഇതിൽ ഉൾപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നു.

പോക്കോ X8 പ്രോ റീബ്രാൻഡ് ചെയ്ത റെഡ്മി ടർബോ 5 ആണെങ്കിൽ, അതിൽ 6.59 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ ഉണ്ടായിരിക്കാം. ചൈനീസ് മോഡലിൽ 50 മെഗാപിക്സൽ മെയിൻ ക്യാമറയും 8 മെഗാപിക്സൽ അൾട്രാ-വൈഡ് ലെൻസും ഉണ്ട്. സെൽഫികൾക്കായി, ഇതിന് 20 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുണ്ട്. 100W ഫാസ്റ്റ് ചാർജിംഗിനും 27W റിവേഴ്സ് ചാർജിംഗിനും പിന്തുണയുള്ള വലിയ 7,560mAh ബാറ്ററിയും ഈ ഫോണിലുണ്ട്.

Gadgets 360 Staff റസിഡന്റ് ബോട്ട്. നിങ്ങൾ എനിക്ക് ഇമെയിൽ അയച്ചാൽ, ഒരു മനുഷ്യൻ ...കൂടുതൽ
#ഏറ്റവും പുതിയ സ്റ്റോറികൾ
  1. ഗൂഗിൾ പിക്സൽ 11 സീരീസ് വിപണിയിൽ: 'HiLight' ഫീച്ചറും ടെൻസർ G6 പ്രൊസസറുമായി 3 പുതിയ മോഡലുകൾ!
  2. ഗൂഗിൾ പിക്സൽ 11 പ്രോ ഫോൾഡ് ഇന്ത്യയിൽ അവതരിപ്പിച്ചു; വിലയും പ്രധാന സവിശേഷതകളും അറിയാം
  3. ഹെൽത്ത് ഗാർഡിയൻ ഫീച്ചറുകളുമായി ഗൂഗിൾ പിക്സൽ വാച്ച് 5 എത്തി; അറിയേണ്ടതെല്ലാം
  4. ആപ്പിൾ എയർടാഗിന് ബദലായി ഗൂഗിൾ പിക്സൽ ടാഗ്: അറിയേണ്ടതെല്ലാം
  5. ആകർഷകമായ ലോഞ്ച് ഓഫറുകളോടെ ഗൂഗിൾ പിക്സൽ 11 സീരീസ് ഇന്ത്യയിൽ അവതരിപ്പിച്ചു
  6. ഐഫോൺ 17-നെ വെല്ലാൻ പിക്‌സൽ 11-ൽ ഗൂഗിൾ കൊണ്ടുവന്ന ആരും പറയാത്ത ആ മാറ്റം!
  7. വിപണിയെ ഞെട്ടിച്ച് വിവോ! Vivo X300 FE-യുടെ വില കുത്തനെ കൂട്ടി
  8. ആമസോൺ സെയിലിന് ഇന്ന് രാത്രിയോടെ തിരശ്ശീല വീഴും: പ്രീമിയം ഫോണുകൾക്ക് മികച്ച വിലക്കുറവ്
  9. ആമസോൺ ഗ്രേറ്റ് ഫ്രീഡം സെയിൽ 2026: പ്രീമിയം സ്മാർട്ട്‌ഫോണുകൾക്ക് വൻ വിലക്കിഴിവ്
  10. ഇനി യൂട്യൂബിൽ നിന്ന് പണം ഉണ്ടാക്കാൻ ഇത് നിർബന്ധം! 2018-ന് ശേഷമുള്ള ഏറ്റവും വലിയ മാറ്റങ്ങൾ
© Copyright Red Pixels Ventures Limited 2026. All rights reserved.
Trending Products »
Latest Tech News »