ചിലന്തികൾ മണമറിയുന്നത് കാലിലൂടെ

കാലിലെ രോമങ്ങളിലൂടെ ചിലന്തികൾ മണം തിരിച്ചറിയുന്നുവെന്ന് പഠനം

ചിലന്തികൾ മണമറിയുന്നത് കാലിലൂടെ

Photo Credit: Pixabay/Fleischturbine

ചിലന്തികൾ വായുവിലൂടെയുള്ള സുഗന്ധം കണ്ടെത്താൻ കാലുകളിൽ പ്രത്യേക രോമങ്ങൾ ഉപയോഗിക്കുന്നു

ഹൈലൈറ്റ്സ്
  • ഇണയെ തിരിച്ചറിയുന്നതിനു വേണ്ടി ആൺ ചിലന്തികൾ കാലിലെ രോമങ്ങൾ ഉപയോഗിക്കുന്നു
  • ചിലന്തിയുടെ കാലുകളിലുള്ള വാൾ-പോർ സെൻസില രാസപദാർത്ഥങ്ങളെ കൃത്യമായി തിരിച്ച
  • ചിലന്തിക്ക് ഘ്രാണശക്തിയിലുള്ള അപാരമായ കഴിവുകൾ ഈ റിസർച്ചിലൂടെ കണ്ടെത്തി
പരസ്യം

ചിലന്തികൾക്ക് കാലിലുള്ള പ്രത്യേക രോമങ്ങൾ ഉപയോഗിച്ച് വായുവിലെ മണം കണ്ടെത്താൻ കഴിയുമെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. പ്രാണികളെപ്പോലെ ആൻ്റിനകളില്ലാത്ത ചിലന്തികൾക്ക് ഫെറോമോണുകൾ പോലുള്ള മണം എങ്ങനെ അനുഭവപ്പെടും എന്നതിനെക്കുറിച്ച് ദീർഘകാലമായുള്ള ചോദ്യത്തിന് ഈ ഗവേഷണം ഉത്തരം നൽകുന്നു. ആൺ ചിലന്തികൾ വായുവിലെ കെമിക്കൽ സിഗ്നലുകൾ എടുക്കാൻ വാൾ-പോർ സെൻസില എന്ന് വിളിക്കുന്ന കാലുകളിലെ ചെറിയ രോമം പോലെയുള്ള ഘടനകൾ ഉപയോഗിക്കുന്നതായി പഠനം കണ്ടെത്തി. പെൺ ചിലന്തികൾ പുറത്തുവിടുന്ന സെക്‌സ് ഫെറോമോണുകളെ കണ്ടെത്താൻ ഈ രോമങ്ങൾ സഹായിക്കുന്നു. ഇതിലൂടെ ആൺ ചിലന്തികൾക്ക് ദൂരെ നിന്ന് പോലും ഇണകളെ കണ്ടെത്താൻ കഴിയും. ഈ കണ്ടെത്തൽ ചിലന്തികളുടെ അവിശ്വസനീയമായ സെൻസറി കഴിവുകൾ എടുത്തുകാണിക്കുന്നു, ഒപ്പം അവയുടെ പരിസ്ഥിതിയിൽ ആശയവിനിമയം നടത്താനും അതിജീവിക്കാനും കെമിക്കൽ സിഗ്നലുകളെ അവ എങ്ങനെ ആശ്രയിക്കുന്നുവെന്നും മനസിലാക്കിത്തരുന്നു.

ചിലന്തികളിൽ കാണപ്പെടുന്ന ഓൾഫാക്ടറി സെൻസില:

പ്രൊസീഡിംഗ്‌സ് ഓഫ് ദി നാഷണൽ അക്കാദമി ഓഫ് സയൻസസിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പ്രായപൂർത്തിയായ മെയിൽ വാസ്പ് ചിലന്തികളുടെ (ആർജിയോപ്പ് ബ്രൂന്നിച്ചി) മുകളിലെ കാലുകളിൽ വാൾ-പോർ സെൻസില എന്ന ചെറിയ ഘടന കണ്ടെത്തി. ഈ സൂക്ഷ്മ ഘടനകൾ ഫെറോമോണുകളെ കണ്ടെത്തുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുമെന്നാണ് കരുതപ്പെടുന്നത്. ഉയർന്ന റെസല്യൂഷൻ സ്കാനിംഗ് ഇലക്ട്രോൺ മൈക്രോസ്കോപ്പി ഉപയോഗിച്ച്, ആൺ ചിലന്തികളിൽ ആയിരക്കണക്കിന് സെൻസിലകൾ ഗവേഷകർ കണ്ടെത്തി. കൗതുകകരമെന്നു പറയട്ടെ, അവ പെൺ ചിലന്തികളിലോ പ്രായം കുറഞ്ഞ ആൺ ചിലന്തികളിലോ കണ്ടെത്തിയില്ല. ഇതു സൂചിപ്പിക്കുന്നത് ഇണകളെ കണ്ടെത്തുന്നതിന് സെൻസില പ്രധാനമാണെന്നാണ്. ചിലന്തികളിൽ ഇല്ലെന്നു മുൻപ് വിശ്വസിച്ചിരുന്ന ഈ അവ്യക്തമായ ഘടനകളെ കൃത്യമായി തിരിച്ചറിയുകയും മാപ്പ് ചെയ്യുകയും ചെയ്തതായി ഗവേഷകർ phys.org-നോട് പറഞ്ഞു.

ഫെറോമോണുകളോടുള്ള പ്രതികരണം:

ഈ സെൻസിലകൾ ഫെറോമോണുകളോട് വളരെ സെൻസിറ്റീവ് ആണെന്ന് പരീക്ഷണങ്ങൾ തെളിയിച്ചു. 20 നാനോഗ്രാം പോലെയുള്ള ചെറിയ അളവുകൾ പോലും ശക്തമായ നാഡീ പ്രതികരണങ്ങൾ ഉണ്ടാക്കി. ഫെറോമോണിൻ്റെ ചെറിയ പഫുകളിൽ സെൻസിലയെ തുറന്നുകാട്ടിയാണ് ശാസ്ത്രജ്ഞർ ഇത് പരീക്ഷിച്ചത്. വ്യത്യസ്ത ലെഗ് ജോഡികളിൽ പ്രതികരണങ്ങൾ സ്ഥിരതയോടെ ഉണ്ടാകുന്നുണ്ടെന്നു നിരീക്ഷിക്കപ്പെട്ടു. രാസവസ്തുക്കൾ കണ്ടെത്താനുള്ള ചിലന്തിയുടെ കഴിവ് പ്രാണികളുടേത് പോലെ തന്നെ പുരോഗമിച്ചതാണെന്ന് അവർ നിഗമനം ചെയ്യുന്നു, ഇത് അവയുടെ ഘ്രാണശക്തി എത്രത്തോളം വികസിച്ചുവെന്നും കാണിക്കുന്നു.

ഭാവിയിലെ സാധ്യതകൾ:

മറ്റ് 19 തരം ചിലന്തികളിൽ നടത്തിയ പഠനത്തിൽ, മിക്ക ആൺ ചിലന്തികൾക്കും ഗന്ധം മനസ്സിലാക്കാൻ ഉപയോഗിക്കുന്ന ചെറിയ ഘടനകളായ വാൾ-പോർ സെൻസില ഉണ്ടെന്ന് കണ്ടെത്തി. പരിണാമകാലത്ത് ഈ സവിശേഷത പലതവണ വികസിപ്പിച്ചതായി ഇത് സൂചിപ്പിക്കുന്നു. എന്നിരുന്നാലും, പഴയതും കൂടുതൽ പ്രാകൃതവുമായ ചിലന്തി സ്പീഷീസുകൾക്ക് ഈ ഘടനകൾ ഇല്ല. ഭാവിയിലെ പഠനങ്ങൾ പെൺ ചിലന്തികൾ എങ്ങനെ മണം മനസ്സിലാക്കുന്നു, അവയുടെ സ്വഭാവത്തെ ബാധിക്കുന്ന രാസവസ്തുക്കൾ ഏതൊക്കെ, കാലക്രമേണ ചിലന്തികളിൽ മണം എങ്ങനെ രൂപപ്പെട്ടു എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കും.

ചിലന്തികൾ എങ്ങനെ പെരുമാറുന്നു എന്നതിനെ നിയന്ത്രിക്കുന്ന നൂതന സെൻസറി സിസ്റ്റങ്ങൾ മനസ്സിലാക്കുന്നതിനു വേണ്ടിയുള്ള ഒരു പ്രധാന ഘട്ടം കൂടിയാണ് ഈ കണ്ടെത്തൽ.

Comments
Gadgets 360 Staff
 ...കൂടുതൽ
        
    
ഫേസ്ബുക്കിൽ ഷെയർ ചെയ്യുക Gadgets360 Twitter Shareട്വീറ്റ് ഷെയർ Snapchat റെഡ്ഡിറ്റ് കമൻ്റ്

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. 4,000 ലുമൻസ് എൽഇഡി പ്രൊജക്റ്റർ പതിനായിരത്തിൽ കുറഞ്ഞ വിലയ്ക്ക്; പോർട്രോണിക്സ് ബീം 540 ഇന്ത്യയിലെത്തി
  2. ആമസോണിലും ഫ്ലിപ്കാർട്ടിലും ഐഫോൺ 16-ന് വമ്പൻ വിലക്കുറവ്
  3. വൺപ്ലസ് 13 സീരീസ് ഫോണുകളിൽ തകർപ്പൻ അപ്ഡേറ്റ്; പ്ലസ് മൈൻഡ് ഫീച്ചർ എത്തും
  4. മിഡ്-റേഞ്ച് സ്മാർട്ട്ഫോൺ വിപണി സാംസങ്ങിൻ്റെ കയ്യിലാകും; സാംസങ്ങ് ഗാലക്സി F36 5G ഇന്ത്യയിലേക്ക്
  5. ടോപ് ക്ലാസ് ഫീച്ചറുകളുമായി വിവോ X200 FE ഇന്ത്യയിലെത്തി
  6. വിവോയുടെ പുതിയ അവതാരം; വിവോ X ഫോൾഡ് 5 ഇന്ത്യയിൽ ലോഞ്ച് ചെയ്തു
  7. ഫ്ലിപ് ഫോണുമായി സാംസങ്ങ്; ഗാലക്സി Z ഫ്ലിപ് 7 ഇന്ത്യയിലെത്തി
  8. ഫോൾഡബിൾ ഫോണുകളിലെ രാജാവ്; സാംസങ്ങ് ഗാലക്സി Z ഫോൾഡ് 7 ഇന്ത്യയിൽ ലോഞ്ച് ചെയ്തു
  9. മടിച്ചു നിൽക്കേണ്ട; സാംസങ്ങ് ഗാലക്സി ബഡ്സ് 3 പ്രോ സ്വന്തമാക്കാൻ ഇതിലും മികച്ചൊരു അവസരമില്ല
  10. ഐഫോൺ ബാറ്ററികളിലെ തലതൊട്ടപ്പനുമായി ഐഫോൺ 17 പ്രോ മാക്സ് എത്തുന്നു
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »