എക്സ് റേ പൾസറുകളെ കുറിച്ചു നിലവിലുള്ള കണ്ടെത്തലുകൾ തിരുത്തപ്പെടാൻ സാധ്യത

എക്സ് റേ പൾസറുകളെ കുറിച്ചു നിലവിലുള്ള കണ്ടെത്തലുകൾ തിരുത്തപ്പെടാൻ സാധ്യത

This pulsar, which is located within our galaxy, shows only 3 percent polarization in its X-rays

ഹൈലൈറ്റ്സ്
  • എക്സ് റേ പൾസറുകളെക്കുറിച്ചു നിലവിലുള്ള സിദ്ധാന്തങ്ങൾക്കു വെല്ലുവിളിയായും
  • സ്വിഫ്റ്റ് J0243.6+6124 എന്ന പൾസറിൽ നിന്നും അപ്രതീക്ഷിതമായ രീതിയിലാണ് എക്
  • ന്യൂട്രോൺ സ്റ്റാറുകളുടെ സ്വഭാവത്തെക്കുറിച്ചു മനസിലാക്കിയ കാര്യങ്ങളിൽ ഇതു
പരസ്യം

എക്സ് റേ പൾസറുകളെ നമ്മൾ എങ്ങിനെ നോക്കിക്കാണുന്നു എന്നതിനെയും, അവയെപ്പറ്റി നിലവിലുള്ള സിദ്ധാന്തങ്ങളെയും കണ്ടെത്തലുകളെയുമെല്ലാം മാറ്റി മറിക്കാൻ കഴിയുന്ന നിരീക്ഷണവുമായി ഐഎസ്ആർഒ യിലേയും ഐഐടി ഗുവാഹത്തിയിലെയും ശാസ്ത്രജ്ഞർ. 2017 മുതൽ ആരംഭിച്ച പരീക്ഷണ, നിരീക്ഷണങ്ങളുടെ ഭാഗമായാണ് എക്സ് റേ പൾസറുകൾ എന്നറിയപ്പെടുന്ന ബഹിരാകാശത്തെ ഒരു തരം നക്ഷത്രങ്ങളെക്കുറിച്ച് പുതിയ കണ്ടെത്തലുകൾ ഉണ്ടായിരിക്കുന്നത്. നിലവിൽ അറിയപ്പെടുന്ന, ആദ്യത്തെ ഗലാക്റ്റിക് അൾട്രാലുമിനസ് പൾസറായ J0243.6+6124 ൽ നിന്നും വരുന്ന എക്സ് റേ വികിരണങ്ങൾക്ക് ധ്രുവീകരണത്തിൻ്റെ തോത് വളരെ കുറഞ്ഞ അളവിലാണെന്നാണ് ഇവർ കണ്ടെത്തിയത്. അവർ പരീക്ഷണങ്ങളിലൂടെ അടുത്തിടെ കണ്ടെത്തിയത് ധ്രുവീകരണത്തിൻ്റെ തോത് വെറും മൂന്നു ശതമാനം മാത്രമാണെന്നാണ്. ഇത് എക്സ് റേ പൾസറുകളെ കുറിച്ചു നിലവിലുള്ള കണ്ടെത്തലുകളെയും സിദ്ധാന്തങ്ങളെയും അടിസ്ഥാനമാക്കി കണക്കു കൂട്ടുമ്പോൾ വളരെ കുറവാണ്.

സ്വിഫ്റ്റ് J0243.6+6124 പൾസറിനെ കണ്ടെത്തൽ:

2017-18 കാലഘട്ടത്തിൽ എക്സ് റേകളുടെ ശക്തമായ പൊട്ടിത്തെറി ഉണ്ടായ സമത്താണ് നാസയുടെ ബഹിരാകാശ പേടകം സ്വിഫ്റ്റ് J0243.6+6124 എന്ന പൾസറിനെ കണ്ടെത്തുന്നത്. അതിനു ശേഷം അൾട്രാലുമിനസ് എക്സ് റേയുടെ (ULXs) ഉറവിടങ്ങളെക്കുറിച്ച് മനസിലാക്കാനും പഠിക്കാനും ശ്രമിക്കുന്ന ജ്യോതിശാസ്ത്രജ്‌ഞർ ഇതിനെ കൂടുതൽ ശ്രദ്ധിച്ചു തുടങ്ങി. ചെറുതും വലുതുമായ ബ്ലാക്ക് ഹോളുകളുടെ ഇടയിൽ പിണ്ഡമുള്ള ബ്ലാക്ക് ഹോളുകളാണ് ഇവ എന്നാണു കരുതപ്പെട്ടിരുന്നത്. എങ്കിലും സ്വിഫ്റ്റ് J0243.6+6124 പോലെയുള്ള ചില ULX കൾ ബ്ലാക്ക് ഹോളുകൾക്കു പകരം പൾസറുകളായി വിലയിരുത്തപ്പെടുന്നു.

പൾസറുകൾ ഒരു പ്രത്യേക തരം ന്യൂട്രോൺ നക്ഷത്രങ്ങളാണ്. കത്തിച്ചാമ്പലായതിനു ശേഷം സ്വന്തം ഗുരുത്വാകർഷണ ബലത്തിനാൽ തകർന്നു വീഴുന്ന കൂറ്റൻ നക്ഷത്രങ്ങളുടെ ഭാഗങ്ങളാണിവ. ഇവക്ക് വലിപ്പം കുറവാണെങ്കിലും അവിശ്വസനീയമായ തരത്തിൽ പിണ്ഡമുണ്ടാകും. ഒരു നഗരത്തിൻ്റെ വലിപ്പം മാത്രമുള്ള പൾസറുകൾക്ക് സൂര്യനു സമാനമായ പിണ്ഡമുണ്ടായിരിക്കും.

പുതിയ കണ്ടെത്തലുകളും അവയുടെ പ്രത്യാഘാതങ്ങളും:

സ്വിഫ്റ്റ് J0243.6+6124 ൽ നിന്നുള്ള എക്സ് റേകളെക്കുറിച്ചു പഠിക്കാൻ ഐഎസ്ആർഒ യിലേയും ഐഐടി ഗുവാഹത്തിയിലെയും ശാസ്ത്രജ്ഞർ നാസയുടെ ദൗത്യങ്ങളിൽ നിന്നും ശേഖരിച്ച നിരവധി ഡാറ്റകൾ ഉപയോഗിച്ചിരുന്നു. ഇമേജിങ്ങ് എക്സ് റേ പോളാരിമെട്രി എക്സ്പ്ലോറർ (IXPE), ന്യൂട്രോൺ സ്റ്റാർ ഇൻ്റീരിയർ കോമ്പോസിഷൻ എക്സ്പ്ലോറർ (NICER), ന്യൂക്ലിയർ സ്പെക്ട്രോസ്കോപിക് ടെലിസ്കോപ് അറേയ് (NuSTAR) എന്നീ ദൗത്യങ്ങളിൽ നിന്നുള്ള വിവരങ്ങളാണ് ഉപയോഗിച്ചത്. 2023 വർഷത്തിൽ സ്വിഫ്റ്റ് J0243.6+6124 ൽ നിന്നുള്ള എക്സ് റേകൾ വളരെ സജീവമായിരുന്ന സമയത്താണ് അവർ ഇതെക്കുറിച്ചുള്ള പഠനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്.

എക്സ് റേ ധ്രുവീകരണം മൂന്നു ശതമാനം മാത്രമാണു സംഭവിച്ചതെന്ന ആശ്ചര്യപ്പെടുത്തുന്ന കാര്യമാണ് അവർ കണ്ടെത്തിയത്. അവയെക്കുറിച്ചു നിലവിലുള്ള പഠനങ്ങളും ശാസ്ത്രീയ മാതൃകകളും പ്രവചിക്കുന്നതിനേക്കാൾ വളരെ കുറവാണിത്. ബൈനറി സിസ്റ്റങ്ങൾ എന്നു വിളിക്കപ്പെടുന്ന, രണ്ടു നക്ഷത്രങ്ങൾ പരസ്പരം പരിക്രമണം നടത്തുന്ന സിസ്റ്റങ്ങളിൽ ന്യൂട്രോൺ നക്ഷത്രങ്ങൾക്കു ചുറ്റുമുള്ള ശക്തമായ കാന്തികക്ഷേത്രങ്ങളുമായി എക്സ് റേകൾ എങ്ങിനെ ഇടപെടുന്നു എന്നതിനെക്കുറിച്ചു നിലവിലുള്ള ആശയങ്ങളിൽ ഒരു പുനർവിചിന്തനം വേണ്ടി വരുമെന്ന് ഈ കണ്ടെത്തൽ സൂചിപ്പിക്കുന്നു.

പുതിയ കണ്ടെത്തലുകളെക്കുറിച്ച് വിദഗ്ദർ നടത്തിയ പ്രതികരണങ്ങൾ:

ഈ കണ്ടെത്തലിൻ്റെ പ്രാധാന്യത്തെ കുറിച്ച് ഐഎസ്ആർഒ ശാസ്ത്രജ്‌ഞനായ ഡോ. അനുജ് നന്ദി വിശദീകരിച്ചു. സ്വിഫ്റ്റ് J0243.6+6124 പൾസറിൽ താഴ്ന്ന ധ്രുവീകരണം കണ്ടെത്തിയത് ന്യൂട്രോൺ നക്ഷത്രങ്ങൾ വികിരണം ചെയ്യുന്ന രീതിയെക്കുറിച്ച് മനസിലാക്കിയ കാര്യങ്ങളിൽ പുനർവിചിന്തനം നടത്താൻ ശാസ്ത്രജ്‌ഞരെ പ്രേരിപ്പിച്ചേക്കാമെന്ന് അദ്ദേഹം പറഞ്ഞു. lXPE ദൗത്യത്തിലുണ്ടായിരുന്ന നൂതന ഉപകരണങ്ങൾ ഇപ്പോഴത്തെ കണ്ടെത്തലിലേക്കു നയിച്ച പല നിർണായമായ വിവരങ്ങളും ശേഖരിച്ചു. ഇവ നക്ഷത്രം പുറപ്പെടുവിക്കുന്ന എക്സ് റേ പൾസുകൾക്കൊപ്പം മാറ്റമുണ്ടാകുന്ന തരത്തിലാണു പ്രവർത്തിച്ചിരുന്നത്.

ഐഐടി ഗുവാഹത്തിയിലെ പ്രൊഫസർ ശാന്തബ്രത ദാസും ഇതെക്കുറിച്ചു പ്രതികരണം നടത്തി. ന്യൂട്രോൺ നക്ഷത്രങ്ങൾക്കു ചുറ്റുമുള്ള കാന്തിക ക്ഷേത്രങ്ങളെക്കുറിച്ചും അവ എക്സ് റേ വികിരണങ്ങൾ പുറപ്പെടുവിക്കുന്നതിനെ നിയന്ത്രിക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണ് എന്നതിനെ കുറിച്ചുമുള്ള നമ്മുടെ അറിവ് അപ്ഡേറ്റ് ചെയ്യേണ്ടതുണ്ടെന്ന് ഈ കണ്ടെത്തൽ സൂചിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ധ്രുവീകരണം കുറവാണെന്ന ഇപ്പോഴത്തെ കണ്ടെത്തൽ, ഭാവിയിലെ ഗവേഷണങ്ങളിൽ, പ്രത്യേകിച്ചും നമ്മുടെ ഗ്യാലക്സിയിലും അതിനപ്പുറവുമുള്ള എക്സ് റേ സ്രോതസുകളെ കുറിച്ചു പഠിക്കുമ്പോൾ നിർണായകമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഭാവി ഗവേഷണത്തിനുള്ള പുത്തൻ പാത:

പൾസറുകളെയും പ്രപഞ്ചത്തിലുള്ള മറ്റു സമാനമായ വസ്തുക്കളെക്കുറിച്ചും പഠിക്കാനുള്ള പുതിയ സാധ്യതകൾ തുറക്കുന്നതാണ് ഐഎസ്ആർഒയും ഐഐടി ഗുവാഹത്തിയും ചേർന്നു കണ്ടെത്തിയ കാര്യങ്ങൾ. പുതിയ കണ്ടെത്തലുകൾ പ്രപഞ്ചത്തിൻ്റെ നിഗൂഢതകൾ കണ്ടെത്താൻ ശ്രമിക്കുന്ന ശാസ്ത്രജ്ഞർക്ക് കൂടുതൽ ഗവേഷണങ്ങൾക്കു പ്രചോദനം നൽകുകയും ബഹിരാകാശത്തു നടത്തുന്ന സങ്കീർണമായ പ്രക്രിയകളെ നന്നായി മനസിലാക്കാൻ സഹായിക്കുകയും ചെയ്യും.

Comments
കൂടുതൽ വായനയ്ക്ക്: ISRO, IIT, Studies
ഫേസ്ബുക്കിൽ ഷെയർ ചെയ്യുക Gadgets360 Twitter Shareട്വീറ്റ് ഷെയർ Snapchat റെഡ്ഡിറ്റ് കമൻ്റ്
 
 

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
© Copyright Red Pixels Ventures Limited 2024. All rights reserved.
Trending Products »
Latest Tech News »