ഓഫർ പെരുമഴയുമായി ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ സെപ്തംബർ 27ന് ആരംഭിച്ചേക്കും
Photo Credit: Flipkart
Flipkart Big Billion Days sale date revealed
ഓഫറുകൾക്കായി കാത്തിരിക്കാത്തവർ ആരാണുള്ളത്. പല പ്രൊഡക്റ്റുകളും കുറഞ്ഞ തുകക്ക് ലാഭകരമായി സ്വന്തമാക്കാൻ കഴിയുമെന്നതിനാൽ തന്നെ ഇ-കൊമേഴ്സ് വെബ്സൈറ്റുകളിൽ ഓഫർ സെയിൽ വരുമ്പോൾ സാധനങ്ങൾ വാങ്ങാൻ ലക്ഷ്യമിടുന്ന നിരവധി പേരുണ്ടാകും. ഓഫർ സെയിലുകളിലെ വലിയൊരു ഉത്സവമാണ് ഫ്ലിപ്കാർട്ടിൻ്റെ ബിഗ് ബില്യൺ ഡേയ്സ് സെയിൽ. 2024 വർഷത്തെ ഫ്ലിപ്കാർട്ടിൻ്റെ ബിഗ് ബില്യൺ ഡേയ്സ് സെയിലിനു വേണ്ടിയുള്ള കാത്തിരിപ്പവസാനിപ്പിച്ച് അതിൻ്റെ തീയ്യതികൾ സംബന്ധിച്ച വിവരങ്ങൾ ലീക്കായി പുറത്തു വന്നിട്ടുണ്ട്. നിരവധി ഉൽപന്നങ്ങൾക്ക് ഡിസ്കൗണ്ടുകൾ ലഭിക്കുന്ന വർഷത്തിലൊരിക്കൽ നടക്കുന്ന ബിഗ് ബില്യൺ ഡേയ്സ് സെയിലിൽ ഇത്തവണ HDFC ബാങ്കുമായി ചേർന്ന് കൂടുതൽ ഓഫറുകൾ നൽകാനാണ് ഫ്ലിപ്കാർട്ട് ഒരുങ്ങുന്നത്. ആപ്പിൾ, സാംസങ്ങ് തുടങ്ങി വമ്പൻ ബ്രാൻഡുകളുടെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകൾ, ഇലക്ട്രോണിക് സാധനങ്ങൾ, ഹോം അപ്ലയൻസസ് തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾക്ക് ഇത്തവണത്തെ ബിഗ് ബില്യൺ ഡേയ്സ് സെയിലിൽ ഡിസ്കൗണ്ട് ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.
നേരത്തെ പറഞ്ഞ പോലെ ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ ആരംഭിക്കുന്ന തീയ്യതിയെ കുറിച്ചു ലീക്കായ വിവരങ്ങളാണു ലഭ്യമായിരിക്കുന്നത്. സാമൂഹ്യമാധ്യമമായ എക്സിൽ ടിപ്സ്റ്ററായ അഭിഷേക് യാദവാണ് ഇതിൻ്റെ ബാനർ പങ്കുവെച്ചത്. ഫ്ലിപ്കാർട്ട് പ്ലസ് മെമ്പേഴ്സിന് സെപ്തംബർ 26 മുതൽ ഓഫർ സെയിൽ ആസ്വദിക്കാം. അതേസമയം എല്ലാ ഉപയോക്താക്കൾക്കുമായി കഴിഞ്ഞ വർഷങ്ങളിലേതു പോലെ സെപ്തംബർ 27 മുതൽ ഓഫർ സെയിൽ ആരംഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.
ബിഗ് ബില്യൺ ഡേയ്സ് സെയിൽ സംബന്ധിച്ച് ഫ്ലിപ്കാർട്ട് ഒഫീഷ്യൽ ടീസർ പങ്കു വെച്ചിട്ടുണ്ടെങ്കിലും അതിൽ തീയ്യതി വെളിപ്പെടുത്തിയിട്ടില്ല. HDFC ബാങ്കുമായി കൈകോർത്ത് ബാങ്കിൻ്റെ കാർഡ് ഉപയോഗിച്ച് EMI യിലോ അല്ലാതെയോ ഉൽപന്നങ്ങൾ വാങ്ങുന്നവർക്ക് ഇൻസ്റ്റൻ്റ് ഡിസ്കൗണ്ട് നൽകാനും ഫ്ലിപ്കാർട്ടിനു പദ്ധതിയുണ്ട്.
ബാങ്ക് ഓഫറുകൾക്കു പുറമെ നോ കോസ്റ്റ് EMI ഓപ്ഷൻസ്, UPI ഓഫറുകൾ, എക്സ്ചേഞ്ച് ഓഫറുകൾ തുടങ്ങിയവയും ഫ്ലിപ്കാർട്ട് നൽകുന്നുണ്ട്. ഇതിനു പുറമെ പേ ലേറ്റർ സർവീസ്, ഫ്ലിപ്കാർട്ട് പ്ലസ് മെമ്പേഴ്സിന് സൂപ്പർകോയിൻ ഓഫർ തുടങ്ങിയവയും ലഭിക്കും.
ഐഫോൺ 16 സീരീസ് ഫോണുകൾ കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്തതിനാൽ ഐഫോൺ 15, ഐഫോൺ 14 മോഡലുകൾക്ക് ഡിസ്കൗണ്ട് ലഭിക്കാനുള്ള സാധ്യതയുണ്ട്. ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകളായ സാംസങ്ങ് ഗാലക്സി S24 സീരീസ്, ഗൂഗിളിൻ്റെ പിക്സൽ 9 സീരീസ് എന്നിവക്കും വില കുറയുമെന്നു പ്രതീക്ഷിക്കുന്നു. ഇതിനു പുറമെ ഷവോമി, റിയൽമി, വിവോ, നത്തിംഗ് തുടങ്ങിയ പോപ്പുലർ ബ്രാൻഡുകൾക്കും വിലക്കുറവുണ്ടാകും. വരുന്ന ദിവസങ്ങളിൽ ഇവക്കുള്ള ഓഫറുകൾ എന്തൊക്കെയാണെന്ന കാര്യത്തിൽ വ്യക്തത വരും. അതിനു പുറമെ ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിലിൻ്റെ ഭാഗമായുള്ള ലോഞ്ചിംഗുകളും പ്രതീക്ഷിക്കാം.
വെയറബിൾസ്, സ്പീക്കറുകൾ, ലാപ്ടോപുകൾ, വീട്ടിലേക്കുള്ള പ്രൊഡക്റ്റുകൾ, ഫാഷൻ ഉൽപന്നങ്ങൾ തുടങ്ങി നിരവധി സാധനങ്ങൾക്ക് ഡിസ്കൗണ്ട് ലഭ്യമാകും. ഫ്ലിപ്കാർട്ട് ഓരോ ദിവസവും ഫ്ലാഷ് ഡീലുകളും ഉപയോക്താക്കൾക്കു വേണ്ടി നൽകും. അതേസമയം തീയ്യതി തീരുമാനിച്ചിട്ടില്ലെങ്കിലും ഫ്ലിപ്കാർട്ടിൻ്റെ പ്രധാന എതിരാളിയ ആമസോണിൻ്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലും ഇതിനോടടുത്ത തീയ്യതികളിലായി നടക്കാൻ സാധ്യതയുണ്ട്.
പരസ്യം
പരസ്യം
Apple Watch Series 12
Starts from ₹56,900
Samsung Galaxy Watch Ultra 2
Starts from ₹64,150
Samsung Galaxy Watch 9 (44mm, LTE)
Starts from ₹41,999
Samsung Galaxy Watch 9 (40mm, LTE)
Starts from ₹38,999
Samsung Galaxy Watch 9 (40mm)
Starts from ₹37,999
Samsung Galaxy Watch 9 (44mm)
Starts from ₹40,999
Meta Muse AI Agent Arrives on Mac With Support for Complex Tasks: What to Know
WhatsApp Could Bring New Theme Categories and Wallpapers to Android
Mivi One 5G Camera Details Revealed, Mivi Care+ Support Teased Ahead of Launch