വയർലെസ് നെക്ക്ബാൻഡ് വിപണി കീഴടക്കാൻ വൺപ്ലസ് ബുള്ളറ്റ്സ് വയർലെസ് Z3 ഇന്ത്യയിലെത്തി

വൺപ്ലസ് ബുള്ളറ്റ്സ് വയർലെസ് Z3 ഇന്ത്യൻ വിപണിയിലെത്തി

വയർലെസ് നെക്ക്ബാൻഡ് വിപണി കീഴടക്കാൻ വൺപ്ലസ് ബുള്ളറ്റ്സ് വയർലെസ് Z3 ഇന്ത്യയിലെത്തി

Photo Credit: OnePlus

വൺപ്ലസ് ബുള്ളറ്റ്സ് വയർലെസ് Z3 മാംബോ മിഡ്‌നൈറ്റ്, സാംബ സൺസെറ്റ് എന്നീ നിറങ്ങളിൽ ലഭ്യമാണ്

ഹൈലൈറ്റ്സ്
  • AAC, SBC ഓഡിയോ കോഡെക്കുകളെ വൺപ്ലസ് ബുള്ളറ്റ്സ് വയർലെസ് Z3 പിന്തുണയ്ക്കുന്
  • ആഴത്തിലുള്ള 3D സ്പേഷ്യൽ ഓഡിയോ അനുഭവം ഈ നെക്ക്ബാൻഡ് നൽകുന്നു
  • പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്നതിൽ IP 55 റേറ്റിങ്ങാണ് വൺപ്ലസ് ബുള്
പരസ്യം

വൺപ്ലസിൻ്റെ ഇയർഫോണുകൾ വളരെ ജനപ്രീതി നേടിയവയാണ്. കഴിഞ്ഞ ദിവസം ഇന്ത്യയിൽ ബുള്ളറ്റ്സ് വയർലെസ് Z3 എന്ന തങ്ങളുടെ ഏറ്റവും പുതിയ ഇയർഫോൺ വൺപ്ലസ് പുറത്തിറക്കി. നെക്ക്ബാൻഡ് ഡിസൈനിലുള്ള വയർലെസ് ഇയർഫോണുകളാണ് ഇവ. ഒറ്റ ചാർജിൽ 36 മണിക്കൂർ വരെ ബാറ്ററി ലൈഫ് നൽകാൻ ഇവയ്ക്കു കഴിയുമെന്ന് വൺപ്ലസ് പറയുന്നു. വ്യക്തവും മികച്ചതുമായ സൗണ്ട് എക്സ്പീരിയൻസ് നൽകാൻ കഴിവുള്ള 12.4mm ഓഡിയോ ഡ്രൈവറുകളുമായാണ് ഇയർഫോണുകൾ വരുന്നത്. AI അടിസ്ഥാനമാക്കിയുള്ള നോയ്സ് ക്യാൻസലേഷൻ ഫീച്ചറിനെയും ഇവ പിന്തുണയ്ക്കുന്നു. ബുള്ളറ്റ്സ് വയർലെസ് Z3-ൽ മാഗ്നറ്റിക് ഇയർബഡുകളുള്ള ഒരു നെക്ക്ബാൻഡ് ആണ്. അതിനാൽ ഉപയോഗത്തിലില്ലാത്തപ്പോൾ ഇവ ഒരുമിച്ച് പറ്റിനിൽക്കും. മ്യൂസിക്ക്, കോളുകൾ, വോയ്‌സ് അസിസ്റ്റന്റ് സവിശേഷതകൾ എന്നിവ എളുപ്പത്തിൽ നിയന്ത്രിക്കാൻ നെക്ക്ബാൻഡിൽ ഫിസിക്കൽ ബട്ടണുകളുണ്ട്. ഇവ ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നതിനാൽ കുറച്ചു സമയം ചാർജ് ചെയ്താൽ തന്നെ മണിക്കൂറുകൾ ഉപയോഗിക്കാം. ആൻഡ്രോയിഡ് ഫോണുകളുമായി വേഗത്തിൽ കണക്റ്റുചെയ്യാൻ സഹായിക്കുന്ന ഗൂഗിൾ ഫാസ്റ്റ് പെയർ സപ്പോർട്ടും ഇവയിലുണ്ട്.

വൺപ്ലസ് ബുള്ളറ്റ്സ് വയർലെസ് Z3-യുടെ ഇന്ത്യയിലെ വില, ലഭ്യത മുതലായ വിവരങ്ങൾ:

വൺപ്ലസ് ബുള്ളറ്റ്സ് വയർലെസ് Z3 ഇയർഫോണുകൾക്ക് ഇന്ത്യയിൽ 1,699 രൂപ വിലയുണ്ട്. മാംബോ മിഡ്‌നൈറ്റ്, സാംബ സൺസെറ്റ് എന്നീ രണ്ട് നിറങ്ങളിലാണ് ഇവ ലഭ്യമാകുന്നത്.

ജൂൺ 24-ന് ഉച്ചയ്ക്ക് 12 മണി മുതൽ ഈ ഇയർഫോണുകൾ വാങ്ങാൻ ലഭ്യമാകും. ആമസോൺ, ഫ്ലിപ്കാർട്ട്, മിന്ത്ര, വൺപ്ലസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്, വൺപ്ലസ് എക്സ്പീരിയൻസ് സ്റ്റോറുകൾ എന്നിവയിലൂടെ നിങ്ങൾക്ക് അവ ഓൺലൈനായി വാങ്ങാം.

കൂടാതെ, ക്രോമ, റിലയൻസ് ഡിജിറ്റൽ, വിജയ് സെയിൽസ്, ബജാജ് ഇലക്ട്രോണിക്സ് എന്നിവയുൾപ്പെടെ തിരഞ്ഞെടുത്ത ഓഫ്‌ലൈൻ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും ഇവ വിൽക്കും.

വൺപ്ലസ് ബുള്ളറ്റ്സ് വയർലെസ് Z3-യുടെ പ്രധാന സവിശേഷതകൾ:

വൺപ്ലസ് അടുത്തിടെ പുറത്തിറക്കിയ വയർലെസ് നെക്ക്ബാൻഡ്-സ്റ്റൈൽ ഇയർഫോണുകളാണ് വൺപ്ലസ് ബുള്ളറ്റ്സ് വയർലെസ് Z3. ഈ ഇയർഫോണുകൾ 12.4mm ഡൈനാമിക് ബാസ് ഡ്രൈവറുകളുമായാണ് വരുന്നത്, ഇത് ശക്തമായ ശബ്ദവും ആഴത്തിലുള്ള 3D സ്പേഷ്യൽ ഓഡിയോ അനുഭവവും നൽകാൻ സഹായിക്കുന്നു. അതായത് ഉപയോക്താക്കൾക്ക് സറൗണ്ട് സൗണ്ട് ഇഫക്റ്റിൽ സംഗീതവും വീഡിയോയും ആസ്വദിക്കാൻ കഴിയും.

കോളുകൾ കൂടുതൽ വ്യക്തമാകാൻ സഹായിക്കുന്നതിന്, ഇയർഫോണുകളിൽ AI പവേർഡ് എൻവയോൺമെന്റൽ നോയ്‌സ് ക്യാൻസലേഷൻ (ENC) ഉണ്ട്. ഫോൺ കോളുകൾക്കിടയിൽ അലോസരമായി വരാറുള്ള പശ്ചാത്തല ശബ്‌ദം ഈ സാങ്കേതികവിദ്യയിലൂടെ കുറയുമെന്നതിനാൽ മറുവശത്തുള്ള വ്യക്തിക്ക് നിങ്ങളുടെ ശബ്‌ദം കൂടുതൽ വ്യക്തമായി കേൾക്കാൻ കഴിയും.

ബുള്ളറ്റ്സ് വയർലെസ് Z3-ൽ നാല് ബിൽറ്റ്-ഇൻ സൗണ്ട് മോഡുകൾ അല്ലെങ്കിൽ EQ പ്രീസെറ്റുകൾ ഉൾപ്പെടുന്നു. ബാലൻസ്ഡ്, സെറനേഡ്, ബാസ്, ബോൾഡ് എന്നിവയാണത്. ഉപയോക്താക്കൾക്ക് അവരുടെ സംഗീതത്തിലുള്ള മുൻഗണനകളെ അടിസ്ഥാനമാക്കി ഈ മോഡുകൾക്കിടയിൽ മാറാൻ കഴിയും. കൂടാതെ, നിങ്ങളുടെ ശബ്‌ദം കൂടുതൽ കസ്റ്റമൈസ് ചെയ്യണമെങ്കിൽ, ബാസ് ലെവലുകൾ സ്വമേധയാ ക്രമീകരിക്കാൻ "ഹേമെലഡി" ആപ്പ് ഉപയോഗിക്കാം.

കണക്റ്റിവിറ്റിക്കായി, വേഗതയേറിയതും കൂടുതൽ സ്ഥിരതയുള്ളതുമായ കണക്ഷൻ വാഗ്ദാനം ചെയ്യുന്ന ബ്ലൂടൂത്ത് 5.4-നെ ഇയർഫോണുകൾ പിന്തുണയ്ക്കുന്നു. ആൻഡ്രോയിഡ് ഫോണുകളുമായി കണക്റ്റുചെയ്യുന്നത് വേഗത്തിലും എളുപ്പത്തിലുമാക്കാൻ ഇവ ഗൂഗിൾ ഫാസ്റ്റ് പെയറിനെയും സപ്പോർട്ട് ചെയ്യുന്നുണ്ട്. മികച്ച ശബ്‌ദ നിലവാരത്തിനായി AAC, SBC ഓഡിയോ കോഡെക്കുകളുമായി പൊരുത്തപ്പെടുന്ന ഇയർഫോണുകളാണിവ.

നെക്ക്ബാൻഡിൽ ഫിസിക്കൽ ബട്ടണുകൾ ഉണ്ട്. അവ വോളിയം നിയന്ത്രിക്കാനും കോളുകൾക്ക് മറുപടി നൽകാനും കോൾ അവസാനിപ്പിക്കാനും നിങ്ങൾ കണക്റ്റ് ചെയ്‌ത ഫോണിലെ വോയ്‌സ് അസിസ്റ്റന്റിലേക്ക് (ഗൂഗിൾ അസിസ്റ്റന്റ് അല്ലെങ്കിൽ അലക്‌സ പോലുള്ളവ) ഒറ്റ ക്ലിക്കിൽ ആക്‌സസ് ചെയ്യാനും അനുവദിക്കുന്നു. ചർമ്മത്തിന് അനുയോജ്യമായ സിലിക്കൺ ഉപയോഗിച്ചാണ് ഇയർഫോണുകൾ നിർമ്മിച്ചിരിക്കുന്നതെന്ന് വൺപ്ലസ് പറയുന്നു.

പൊടി, ജല പ്രതിരോധം എന്നിവയ്‌ക്കായി ഇവയ്ക്ക് IP55 റേറ്റിങ്ങാണുള്ളത്. വിയർപ്പ്, നേരിയ മഴ, പൊടി എന്നിവയിൽ നിന്ന് ഇവ സംരക്ഷിക്കപ്പെടുമെന്നതിനാൽ വ്യായാമത്തിനും പുറത്തെ ഉപയോഗത്തിനും അവ അനുയോജ്യമാണ്.

ബാറ്ററി ലൈഫിന്റെ കാര്യത്തിൽ, ബുള്ളറ്റ്സ് വയർലെസ് Z3 ഫുൾ ചാർജിൽ 36 മണിക്കൂർ വരെ പ്ലേബാക്ക് നൽകുമെന്ന് വൺപ്ലസ് അവകാശപ്പെടുന്നു. വെറും 10 മിനിറ്റ് ക്വിക്ക് ചാർജിംഗിൽ പോലും ഈ ഇയർഫോണുകൾക്ക് 27 മണിക്കൂർ വരെ പ്ലേബാക്ക് സമയം നൽകാൻ കഴിയും. 220mAh ബാറ്ററിയുള്ള ഇവ യുഎസ്ബി ടൈപ്പ്-സി കേബിൾ ഉപയോഗിച്ച് ചാർജ് ചെയ്യാനും കഴിയും.

Comments
Gadgets 360 Staff
 ...കൂടുതൽ
        
    
ഫേസ്ബുക്കിൽ ഷെയർ ചെയ്യുക Gadgets360 Twitter Shareട്വീറ്റ് ഷെയർ Snapchat റെഡ്ഡിറ്റ് കമൻ്റ്

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. മെലിഞ്ഞ സുന്ദരി എത്തി; ലാവ ബ്ലേസ് അമോലെഡ് 2 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
  2. നിങ്ങളോടു ചൂടാകാത്ത ഫോണുകളിതാ; ഓപ്പോ K13 ടർബോ പ്രോ, ഓപ്പോ K13 ടർബോ എന്നിവ ഇന്ത്യയിലെത്തി
  3. നെറ്റ്‌വർക്ക് ഇല്ലെങ്കിലും ആശയവിനിമയം നടത്താം; ടെക്നോ സ്പാർക്ക് ഗോ 5G ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന തീയ്യതി അറിയാം
  4. ഒറ്റയടിക്ക് 21 ടിവികൾ ഇന്ത്യയിൽ ലോഞ്ച് ചെയ്തു; പാനസോണിക് രണ്ടും കൽപ്പിച്ചു തന്നെ
  5. മെലിഞ്ഞു സുന്ദരിയായി ലാവ ബ്ലേസ് അമോലെഡ് 2 5G; ഇന്ത്യയിൽ ഉടനെ ലോഞ്ച് ചെയ്യും
  6. മിഡ്-റേഞ്ച് സ്മാർട്ട്ഫോൺ വിപണി ഇവൻ ഭരിക്കും; സാംസങ്ങ് ഗാലക്സി A17 5G ലോഞ്ച് ചെയ്തു
  7. ഇതു വേറെ ലെവൽ ലുക്ക്; സ്വരോവ്സ്കി ക്രിസ്റ്റൽ സ്റ്റഡഡ് ബ്രില്യൻ്റ് കളക്ഷനിൽ മോട്ടറോളയുടെ രണ്ടു പ്രൊഡക്റ്റുകൾ എ
  8. ഒന്നു പറഞ്ഞാൽ രണ്ടാമത്തേതിനു ചൂടാകില്ല; കൂളിങ്ങ് ഫാനുകളുമായി ഓപ്പോ K13 ടർബോ സീരീസ് ഉടനെ ഇന്ത്യയിലെത്തും
  9. ലാപ്ടോപ് വാങ്ങാൻ ഇനിയധികം ചിന്തിക്കേണ്ട; ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ 2025-ൽ മികച്ച ഓഫറുകൾ
  10. സ്മാർട്ട്ഫോൺ വിപണിയിൽ ഇനിയിവനാണു താരം; വിവോ Y400 5G ഇന്ത്യയിലെത്തി
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »