വിവോ V70 സീരീസ് ഉടനെ ഇന്ത്യയിലെത്തും; വിവോ V70 എലൈറ്റ് ഗീക്ബെഞ്ചിൽ
Photo Credit: Vivo
വിവോ വി70 എലൈറ്റിൽ സീസ് പിൻ ക്യാമറകൾ ഉണ്ടാകും.
പ്രമുഖ സ്മാർട്ട്ഫോൺ നിർമാതാക്കളായ വിവോയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ സീരീസായ വിവോ V70 സീരീസ് ഇന്ത്യയിൽ ഉടനെ ലോഞ്ച് ചെയ്യും. വരാനിരിക്കുന്ന സീരീസിൽ വിവോ V70 എലൈറ്റ്, സ്റ്റാൻഡേർഡ് വിവോ V70 എന്നിങ്ങനെ രണ്ട് സ്മാർട്ട്‌ഫോണുകൾ ഉൾപ്പെടുന്നു. ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി, വിവോ V70 എലൈറ്റിനെക്കുറിച്ചുള്ള പ്രധാനപ്പെട്ട വിവരങ്ങൾ ഒരു ബെഞ്ച്മാർക്കിംഗ് പ്ലാറ്റ്‌ഫോമിൽ പ്രത്യക്ഷപ്പെടുകയുണ്ടായി. ഇത് ഫോണിൻ്റെ പെർഫോമൻസിനെ കുറിച്ച് വ്യക്തമായ ധാരണ നൽകുന്നു. പുതിയ ഫോണുകളുടെ ചില പ്രധാന സവിശേഷതകളും കളർ ഓപ്ഷനുകളും വിവോ സ്ഥിരീകരിച്ചിട്ടുണ്ട്. ഫോണിനു വേണ്ടിയുള്ള ഡെഡിക്കേറ്റഡ് മൈക്രോസൈറ്റുകൾ ഇപ്പോൾ ഇന്ത്യയിലെ ജനപ്രിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ ലൈവ് ആവുകയും ചെയ്തിട്ടുണ്ട്. കൃത്യമായ ലോഞ്ച് തീയതി ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രഖ്യാപനം ഉടനെ തന്നെ ഉണ്ടായേക്കും. ശക്തമായ സ്‌നാപ്ഡ്രാഗൺ ചിപ്‌സെറ്റ്, ഉയർന്ന നിലവാരമുള്ള ഡിസ്‌പ്ലേ, കരുത്തുറ്റ ബാറ്ററി എന്നിവയിലൂടെ, ഇന്ത്യയിലെ പ്രീമിയം മിഡ് റേഞ്ച് സ്മാർട്ട്‌ഫോൺ വിപണിയിൽ വിവോയുടെ സ്ഥാനം ശക്തിപ്പെടുത്തുക എന്നതാണ് വിവോ V70 സീരീസിന്റെ ലക്ഷ്യം.
ഗീക്ക്ബെഞ്ച് ബെഞ്ച്മാർക്കിംഗ് വെബ്‌സൈറ്റിൽ, V2548 എന്ന മോഡൽ നമ്പറിലാണ് വിവോ V70 എലൈറ്റ് കണ്ടെത്തിയത്. ഈ മോഡൽ നമ്പർ വരാനിരിക്കുന്ന എലൈറ്റ് വേരിയൻ്റ് ആണെന്ന് ഒരു ടിപ്സ്റ്റർ സ്ഥിരീകരിക്കുകയും ചെയ്തു. സ്മാർട്ട്‌ഫോൺ ആൻഡ്രോയിഡ് 16-ൽ പ്രവർത്തിക്കുമെന്നും 12 ജിബി റാമുമായി ജോടിയാക്കിയിട്ടുണ്ടെന്നും ലിസ്റ്റിംഗ് വെളിപ്പെടുത്തുന്നു. പ്രകടനത്തിന്റെ കാര്യമെടുത്താൽ, ഈ ഫോൺ സിംഗിൾ-കോർ ടെസ്റ്റിൽ 1,973 പോയിന്റുകളും മൾട്ടി-കോർ ടെസ്റ്റിൽ 4,863 പോയിന്റുകളുമാണു നേടിയത്.
ഫോൺ ഒരു ഒക്ടാ-കോർ ARMv8 പ്രോസസറാണ് നൽകുന്നതെന്നും ഗീക്ക്ബെഞ്ച് ഡാറ്റ കാണിക്കുന്നു. ഇതിൽ 2.02GHz-ൽ ക്ലോക്ക് ചെയ്ത മൂന്ന് എഫിഷ്യൻസി കോറുകളും 2.80GHz-ൽ പ്രവർത്തിക്കുന്ന നാല് പെർഫോമൻസ് കോറുകളും 3.01GHz പീക്ക് സ്പീഡുള്ള ഒരു പ്രൈം കോറും ഉൾപ്പെടുന്നു. വിവോ V70 എലൈറ്റിന് സ്‌നാപ്ഡ്രാഗൺ 8s Gen 3 ചിപ്‌സെറ്റ് കരുത്തു നൽകുമെന്ന് വിവോ ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. ദൈനംദിന ജോലികൾ, ഗെയിമിംഗ്, മൾട്ടിടാസ്കിംഗ് എന്നിവയ്‌ക്കെല്ലാം ഈ പ്രോസസർ സുഗമമായ പ്രകടനം നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
വിവോ V70 എലൈറ്റ്, വിവോ V70 എന്നിവ ഉടൻ ഇന്ത്യയിൽ പുറത്തിറങ്ങുമെന്ന് വിവോ സ്ഥിരീകരിച്ചു. ആമസോൺ, ഫ്ലിപ്കാർട്ട്, വിവോ ഇന്ത്യ ഓൺലൈൻ സ്റ്റോർ എന്നിവ വഴി ഈ സ്മാർട്ട്‌ഫോണുകൾ വാങ്ങാൻ ലഭ്യമാകും. കളർ ഓപ്ഷനുകളുടെ കാര്യമെടുത്താൽ, വിവോ V70 എലൈറ്റ് പാഷൻ റെഡ്, സാൻഡ് ബീജ്, ഒതെന്റിക് ബ്ലാക്ക് എന്നീ നിറങ്ങളിൽ ലഭ്യമാകും. അതേസമയം, സ്റ്റാൻഡേർഡ് വിവോ V70 പാഷൻ റെഡ്, ലെമൺ യെല്ലോ എന്നീ ഷേഡുകളിലാണു ലഭ്യമാവുക.
വിവോ V70 സീരീസിലെ രണ്ട് മോഡലുകളിലും 1.5K റെസല്യൂഷനും 459ppi പിക്‌സൽ ഡെൻസിറ്റിയുമുള്ള 6.59 ഇഞ്ച് ഡിസ്‌പ്ലേ ഉണ്ടായിരിക്കുമെന്ന് സൂചനയുണ്ട്. സ്‌ക്രീൻ 120Hz വരെ റിഫ്രഷ് റേറ്റ്, 5,000nits വരെ പീക്ക് ബ്രൈറ്റ്‌നസ്, 1.07 ബില്യൺ നിറങ്ങൾ എന്നിവയെ പിന്തുണയ്ക്കുന്നു. പ്രീമിയം ലുക്കിനായി വിവോ സ്ലിം 1.25mm ബെസലുകളും ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. ഫോണുകളിൽ 90W വയർഡ് ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള വലിയ 6,500mAh ബാറ്ററിയായിരിക്കും ഉണ്ടാവുക. ലോഞ്ച് തീയ്യതി അടുക്കുമ്പോൾ ഫോണുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തു വരുമെന്നു പ്രതീക്ഷിക്കുന്നു.
പരസ്യം
പരസ്യം
Samsung Galaxy Watch 9 (44mm, LTE)
Starts from ₹44,999
Samsung Galaxy Watch 9 (40mm, LTE)
Starts from ₹37,999
Samsung Galaxy Watch 9 (40mm)
Starts from ₹37,999
CMF Buds Neo True Wireless Stereo (TWS) Earphones
Starts from ₹1,999
Amazfit Cheetah 2 Ultra
Starts from ₹54,999
JBL Tune 780NC Wireless Headphones
Starts from ₹7,999
Vivo X500 Pro Max Display Details Officially Teased Ahead of Launch