ഗൂഗിൾ പിക്സൽ 10a-യുടെ ലോഞ്ച് തീയ്യതി പ്രഖ്യാപിച്ചു; വിശദമായ വിവരങ്ങൾ അറിയാം
Photo Credit: Google
പിക്സൽ 10a നീല നിറത്തിൽ ലഭ്യമാകും.
ഈ മാസം അവസാനം ഇന്ത്യയിലും മറ്റ് ആഗോള വിപണികളിലുമായി പിക്സൽ 10a ലോഞ്ച് ചെയ്യുമെന്ന് ഗൂഗിൾ ഔദ്യോഗികമായി സ്ഥിരീകരിച്ചു. 2025 മാർച്ചിൽ പുറത്തിറക്കിയ പിക്സൽ 9a-യുടെ പിൻഗാമിയായാണ് പുതിയ സ്മാർട്ട്‌ഫോൺ എത്തുക. ആഴ്ചകളോളം നീണ്ടുനിന്ന ലീക്കുകൾക്കും ഫോണിൻ്റെ ഡിസൈൻ, സവിശേഷതകൾ എന്നിവയെ കുറിച്ചുള്ള അഭ്യൂഹങ്ങൾക്കും ശേഷം, വരാനിരിക്കുന്ന എ-സീരീസ് പിക്സൽ ഫോണിനെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ ഗൂഗിൾ ഇപ്പോൾ വെളിപ്പെടുത്തിയിട്ടുണ്ട്. പിക്സൽ 10a പരിചിതമായ ഡിസൈൻ ലാങ്വേജിൽ തന്നെയാണ് എത്തുക, കൂടാതെ മുൻഗാമിയായ ഫോണിൻ്റെ ഐറിസ് ഷേഡിനു സമാനമായൊരു ബ്ലൂ കളർ ഓപ്ഷനിലും ഇത് ലഭ്യമാകും. ഗൂഗിൾ ഇതുവരെ പൂർണ്ണ സവിശേഷതകളോ വിലയെക്കുറിച്ചുള്ള വിശദാംശങ്ങളോ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഈടിൻ്റെ കാര്യത്തിലും ക്യാമറ പെർഫോമൻസിലും കമ്പനി മെച്ചപ്പെടുത്തലുകൾ വരുത്തിയിട്ടുണ്ടെന്നു സൂചനയുണ്ട്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ ഗൂഗിൾ വളരെയധികം ശ്രദ്ധ പുലർത്തുന്നതിനാൽ, പിക്സൽ 10a-യിൽ ഒരു ബിൽറ്റ്-ഇൻ അസിസ്റ്റന്റായി ജെമിനി എഐ ഉണ്ടാകുമെന്നും സ്ഥിരീകരിച്ചു. ലോഞ്ചിങ്ങ് തീയ്യതിക്കു മുൻപു തന്നെ ഫോണിൻ്റെ പ്രധാന സവിശേഷതകൾ പുറത്തു വരുമെന്നാണു പ്രതീക്ഷിക്കുന്നത്.
ഫെബ്രുവരി 18-ന് പിക്സൽ 10a ലോഞ്ച് ചെയ്യുമെന്ന് ഗൂഗിൾ പ്രഖ്യാപിച്ചു. ഇന്ത്യയിലും മറ്റ് ആഗോള വിപണികളിലും സ്മാർട്ട്‌ഫോൺ അതേ ദിവസം തന്നെ ലഭ്യമാകും. കമ്പനി ഇതുവരെ ഔദ്യോഗികമായ വില വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഗൂഗിൾ സ്റ്റോർ സബ്സ്ക്രൈബേഴ്സിനായി ഒരു പ്രത്യേക ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. ഫെബ്രുവരി 13-ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1:29-ന് മുമ്പ് ഗൂഗിൾ സ്റ്റോറിൽ പിക്സൽ 10a-യുടെ അപ്‌ഡേറ്റുകൾക്കായി സൈൻ അപ്പ് ചെയ്യുന്ന ഉപയോക്താക്കൾക്ക് ഒരു പ്രത്യേക ആനുകൂല്യം ലഭിക്കും. പിക്സൽ 10a വാങ്ങുമ്പോൾ ഈ ഓഫർ പ്രയോഗിക്കാവുന്നതാണ്, കൂടാതെ ഭാവിയിലെ ഗൂഗിൾ സ്റ്റോർ ഓർഡറിനു വേണ്ടിയും ഈ ഓഫർ അൺലോക്ക് ചെയ്യാൻ കഴിയും.
റിപ്പോർട്ടുകൾ പ്രകാരം, പിക്സൽ 10a ഹാൻഡ്സെറ്റ് 128 ജിബി, 256 ജിബി സ്റ്റോറേജ് വേരിയന്റുകളിൽ എത്തിയേക്കാം. ഗൂഗിൾ ടീസ് ചെയ്ത നീല നിറത്തിന് പുറമെ ബെറി, ഫോഗ്, ലാവെൻഡർ, ഒബ്സിഡിയൻ എന്നിവയുൾപ്പെടെ വിവിധ കളർ ഓപ്ഷനുകളിൽ ഫോൺ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. യൂറോപ്യൻ വിപണികളിൽ, പിക്സൽ 10a-യുടെ 128GB വേരിയന്റിന് 549 യൂറോയിൽ നിന്ന് വില ആരംഭിക്കുമെന്ന് റിപ്പോർട്ടുണ്ട്, അതേസമയം 256GB മോഡലിന് 649 യൂറോ മുതൽ നിന്ന് വില ആരംഭിക്കാം. ഇത് ഇന്ത്യൻ രൂപയിലേക്കു മാറ്റുമ്പോൾ യഥാക്രമം ഏകദേശം 58,000 രൂപ, 69,000 രൂപ എന്നിങ്ങനെയാണ്, എന്നിരുന്നാലും ഇന്ത്യയിലെ വിലയിൽ വ്യത്യാസമുണ്ടായേക്കാം.
ഗൂഗിൾ പിക്സൽ 10a, പിക്സൽ 9a-യുടെ അതേ ഡിസൈനിലാണ് എത്തുക. ഹൊറിസോണ്ടലായി സജ്ജീകരിച്ച, പിൽ ആകൃതിയിലുള്ള ക്യാമറ ഐലൻഡിനുള്ളിൽ ഫ്ലാറ്റ് ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണ് ഇതിലുണ്ടാവുക. ക്യാമറ മൊഡ്യൂളിനടുത്തായി ഒരു സിംഗിൾ എൽഇഡി ഫ്ലാഷ് ഉണ്ട്. റിയർ പാനലിൽ മധ്യഭാഗത്ത് നൽകിയിരിക്കുന്ന ഗൂഗിൾ ലോഗോ വളരെ പരിചിതമായ പിക്സൽ ബ്രാൻഡിംഗിനെ നിലനിർത്തുന്നു. മുൻവശത്ത്, ഫോണിന്റെ എല്ലാ വശങ്ങളിലും കട്ടിയുള്ള ബെസലുകളും സെൽഫി ക്യാമറയ്ക്കായി മധ്യഭാഗത്ത് ഹോൾ-പഞ്ച് കട്ടൗട്ടും ഉണ്ട്.
ഗൂഗിൾ പൂർണ്ണ സവിശേഷതകൾ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, പിക്സൽ സ്മാർട്ട്‌ഫോണുകളുടെ പ്രധാനപ്പെട്ട സവിശേഷതയായി കണക്കാക്കുന്ന മെച്ചപ്പെട്ട ഫോട്ടോഗ്രാഫി പെർഫോമൻസ് പിക്സൽ 10a വാഗ്ദാനം ചെയ്യുമെന്നു വ്യക്തമാക്കിയിട്ടുണ്ട്. മികച്ച പൊടി, ജല പ്രതിരോധം എന്നിവ നൽകുന്ന, ഇതുവരെയുള്ളതിൽ വെച്ചേറ്റവും ഈടുനിൽക്കുന്ന പിക്സൽ എ-സീരീസ് ഫോണാണിതെന്നും കമ്പനി ഇതിനെ വിശേഷിപ്പിച്ചിട്ടുണ്ട്. പിക്സൽ 9a പോലെ, പിക്സൽ 10a-യിലും ജെമിനി എഐ ഒരു ബിൽറ്റ്-ഇൻ അസിസ്റ്റന്റായി ഉൾപ്പെടുത്തും, ഇതിനു പുറമെ AI-പവർഡ് ടൂളുകളും സ്മാർട്ട് സവിശേഷതകളും ഫോൺ വാഗ്ദാനം ചെയ്യുന്നു. ഹാർഡ്‌വെയർ, ക്യാമറ സെൻസറുകൾ, ബാറ്ററി എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ലോഞ്ചിനു മുന്നോടിയായോ, ലോഞ്ചിലോ വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
പരസ്യം
പരസ്യം
Samsung Galaxy Watch 9 (44mm, LTE)
Starts from ₹44,999
Samsung Galaxy Watch 9 (40mm, LTE)
Starts from ₹37,999
Samsung Galaxy Watch 9 (40mm)
Starts from ₹37,999
CMF Buds Neo True Wireless Stereo (TWS) Earphones
Starts from ₹1,999
Amazfit Cheetah 2 Ultra
Starts from ₹54,999
JBL Tune 780NC Wireless Headphones
Starts from ₹7,999