ഐക്യൂ 15 അൾട്ര ചൈനയിൽ ലോഞ്ച് ചെയ്തു; പ്രധാനപ്പെട്ട വിശേഷങ്ങൾ അറിയാം
Photo Credit: iQOO
സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 മെഗാപിക്സൽ ഫ്രണ്ട് ഫേസിംഗ് ക്യാമറയാണ് ഐക്യുഒ 15 അൾട്രയിൽ ഉള്ളത്.
പെർഫോമൻസ്, ഗെയിമിംഗ്, പ്രീമിയം ഹാർഡ്‌വെയർ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന, ഐക്യൂവിൻ്റെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോൺ ലൈനപ്പിലെ പുതിയ മോഡലായ ഐക്യൂ 15 അൾട്രാ ചൈനയിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്തു. ഉയർന്ന നിലവാരമുള്ള ആൻഡ്രോയിഡ് ഫോണായ ഐക്യൂ 15 അൾട്രാ, അതിന്റെ മുൻഗാമിയെ അപേക്ഷിച്ച് നിരവധി അപ്‌ഗ്രേഡുകൾ കൊണ്ടുവരുന്നു. ശക്തമായ നെക്സ്റ്റ് ജനറേഷൻ ചിപ്‌സെറ്റ്, വലിയ ബാറ്ററി, നൂതനമായ കൂളിംഗ് സവിശേഷതകൾ എന്നിവ ഇതിലുൾപ്പെടുന്നു. കരുത്തുറ്റ ഫോൺ ലക്ഷ്യമിടുന്ന ഉപയോക്താക്കളെയും മൊബൈൽ ഗെയിമർമാരെയും ലക്ഷ്യമിട്ടുള്ള ഫോണായ ഐക്യൂ 15 അൾട്ര കമ്പനിയുടെ ആദ്യത്തെ അൾട്ര മോഡൽ കൂടിയാണ്. ഫോണിന്റെ ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ഒന്ന് ക്വാൽകോമിന്റെ ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസറാണ്, ഇത് 3nm പ്രോസസ്സിൽ നിർമ്മിച്ചതാണ്. ഉയർന്ന റിഫ്രഷ് റേറ്റും ഉയർന്ന പീക്ക് ബ്രൈറ്റ്‌നെസും ഉള്ള ഒരു വലിയ അമോലെഡ് ഡിസ്‌പ്ലേയും സ്മാർട്ട്‌ഫോണിൽ ഉണ്ട്. വേഗതയേറിയ വയർഡ്, വയർലെസ് ചാർജിംഗ്, ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും ഇതിലുണ്ടാകും.
16 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഐക്യൂ 15 അൾട്രയുടെ അടിസ്ഥാന വേരിയന്റിൻ്റെ വില CNY 5,699 (ഏകദേശം 74,000 രൂപ) മുതൽ ആരംഭിക്കുന്നു. അതേസമയം, 16 ജിബി + 512 ജിബി, 16 ജിബി + 1 ടിബി റാമും സ്റ്റോറേജ് കോൺഫിഗറേഷനുകൾക്ക് യഥാക്രമം CNY 5,999 (ഏകദേശം 78,000 രൂപ), CNY 6,999 (ഏകദേശം 91,000 രൂപ) എന്നിങ്ങനെയാണ് വില. 24 ജിബി റാമും 1 ടിബി സ്റ്റോറേജും ഉള്ള ടോപ്പ് എൻഡ് മോഡലിന് CNY 7,699 (ഏകദേശം 1,00,000 രൂപ) വിലവരും.
പുതിയ ഐക്യൂ സ്മാർട്ട്‌ഫോൺ ഫെബ്രുവരി 6-ന് വിവോ ചൈന ഓൺലൈൻ സ്റ്റോർ വഴി രാജ്യത്ത് വിൽപ്പനയ്‌ക്കെത്തും. ഐക്യൂ 15 അൾട്രാ 2077 (കറുപ്പ്), 2049 (സിൽവർ) എന്നീ കളർ ഓപ്ഷനുകളിൽ ലഭ്യമാണ്.
ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയ ഒറിജിൻഒഎസ് 6-ൽ പ്രവർത്തിക്കുന്ന ഡ്യുവൽ സിം സ്മാർട്ട്‌ഫോണാണ് ഐക്യൂ 15 അൾട്രാ. സാംസങ്ങിൽ നിന്നുള്ള 144Hz റിഫ്രഷ് റേറ്റുള്ള വലിയ 6.85 ഇഞ്ച് 2K എൽടിപിഒ അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. സ്‌ക്രീൻ എച്ച്ഡിആർ വീഡിയോയെ പിന്തുണയ്ക്കുകയും 8,000nits വരെ പീക്ക് ബ്രൈറ്റ്‌നസ് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. കൂടാതെ ഉയർന്ന പിക്‌സൽ ഡെൻസിറ്റിയും എഡ്ജ്-ടു-എഡ്ജ് ഡിസൈനുമുള്ള ദൃശ്യങ്ങളും നൽകുന്നു.
അഡ്രിനോ 840 ജിപിയുവുമായി ജോടിയാക്കിയ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റാണ് ഫോണിനു കരുത്ത് പകരുന്നത്. 24 ജിബി വരെ എൽപിഡിഡിആർ5x റാമും 1 ടിബി വരെ വേഗതയേറിയ യുഎഫ്‌എസ് 4.1 സ്റ്റോറേജും ഈ ഫോൺ പിന്തുണയ്ക്കുന്നു. തെർമൽ മാനേജ്‌മെന്റിനായി, വലിയ ഹീറ്റ് ഡിസ്‌സിപ്പേഷൻ പ്ലേറ്റ്, ആക്റ്റീവ് കൂളിംഗ് ഫാൻ, സൈഡ് ഹീറ്റ് വെന്റ് എന്നിവയുള്ള ഐസ് ഡോം കൂളിംഗ് സിസ്റ്റം ഈ ഫോണിൽ ഉൾപ്പെടുന്നുണ്ട്. ഗെയിമിംഗ് ഫീച്ചറുകളിൽ ഷോൾഡർ ട്രിഗറുകളും ഒരു സ്പെഷ്യൽ Q3 ഇ-സ്‌പോർട്‌സ് ചിപ്പും ഉൾപ്പെടുന്നു.
ക്യാമറ വിഭാഗത്തിൽ, ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനോടുകൂടിയ പ്രൈമറി ക്യാമറ, പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസ്, അൾട്രാ-വൈഡ് ക്യാമറ എന്നിവയുൾപ്പെടെ മൂന്ന് 50 മെഗാപിക്സൽ റിയർ സെൻസറുകൾ ഫോണിലുണ്ട്. 32 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുമായി വരുന്ന ഈ ഫോൺ 8K റെസല്യൂഷൻ വരെയുള്ള വീഡിയോ റെക്കോർഡിംഗിനെ പിന്തുണയ്ക്കുന്നു.
100W വയർഡ്, 40W വയർലെസ് ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 7,400mAh ബാറ്ററിയാണ് ഫോണിലുള്ളത്. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 5G, Wi-Fi 7, ബ്ലൂടൂത്ത് 5.4, GPS, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നു. 3D അൾട്രാസോണിക് ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്‌കാനറും ഇൻഫ്രാറെഡ് ബ്ലാസ്റ്ററും ഇതിൽ ഉൾപ്പെടുന്നു. ഫോണിന് 227 ഗ്രാം ഭാരമുണ്ട്.
പരസ്യം
പരസ്യം