താങ്ങാനാവുന്ന വിലയിൽ ഐഫോൺ 17e വരുന്നു; ഈ മാസം ലോഞ്ച് ചെയ്തേക്കും
ആപ്പിളിന്റെ നിരയിലെ ഏറ്റവും താങ്ങാനാവുന്ന നോൺ-ഫ്ലാഗ്ഷിപ്പ് ഐഫോണാണ് ഐഫോൺ 16e (ചിത്രത്തിൽ).
ആപ്പിളിന്റെ താങ്ങാനാവുന്ന വിലയുള്ള ഐഫോൺ മോഡലായി ഐഫോൺ 17e 2026-ൽ പുറത്തിറങ്ങുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ആപ്പിൾ ഇതുവരെ ഔദ്യോഗികമായി ഈ ഫോൺ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, നിരവധി ലീക്കുകളും റിപ്പോർട്ടുകളും അതിന്റെ ലോഞ്ച് ടൈംലൈനിനെയും സവിശേഷതകളെയും കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട്. ബജറ്റ്-ഫ്രണ്ട്ലി ഓപ്ഷനായി ആപ്പിൾ കഴിഞ്ഞ വർഷം ആദ്യം അവതരിപ്പിച്ച ഐഫോൺ 16e-യുടെ പിൻഗാമിയായി ഐഫോൺ 17e എത്തുമെന്ന് പ്രതീക്ഷിക്കുന്നു. സമീപകാല വിവരങ്ങൾ അനുസരിച്ച്, വരാനിരിക്കുന്ന മോഡൽ സമാനമായ ഒരു ലോഞ്ച് പാറ്റേൺ പിന്തുടർന്ന് ഈ വർഷത്തിൻ്റെ തുടക്കത്തിൽ തന്നെയെത്തും. ഈ വർഷവും ഒരു വലിയ ലോഞ്ച് ഇവന്റ് ഹോസ്റ്റു ചെയ്യുന്നത് ആപ്പിൾ ഒഴിവാക്കുമെന്നും പകരം ഒരു പ്രസ് റിലീസിലൂടെ ഫോണിൻ്റെ ലോഞ്ച് പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഡിസൈനിൽ, പരിമിതമായ മാറ്റങ്ങൾ മാത്രമുള്ള ഈ ഫോണിന് അതിന്റെ മുൻഗാമിയുമായി വളരെയധികം സാമ്യത ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. എന്തായാലും, താങ്ങാനാവുന്ന വിലയുള്ള ഐഫോൺ തിരയുന്നവർക്ക് ഐഫോൺ 17e ആകർഷകമായ ഓപ്ഷനായിരിക്കും.
ജർമ്മൻ പ്രസിദ്ധീകരണമായ മാക്‌വെൽറ്റിന്റെ റിപ്പോർട്ട് അനുസരിച്ച്, ആപ്പിൾ 2026 ഫെബ്രുവരി 19-നാണ് ഐഫോൺ 17e ലോഞ്ച് ചെയ്യാൻ ഉദ്ദേശിക്കുന്നത്.
അജ്ഞാതമായ ചില സ്രോതസുകളിൽ നിന്നുള്ള വിവരങ്ങളെയാണ് റിപ്പോർട്ട് ഉദ്ദരിക്കുന്നത്. രസകരമെന്നു പറയട്ടെ, 2025 ഫെബ്രുവരി 19-നാണ് ഐഫോൺ 16e ലോഞ്ച് ചെയ്തത്. കൃത്യം ഒരു വർഷത്തിന് ശേഷം അതിൻ്റെ പിൻഗാമിയും ലോഞ്ച് ചെയ്തേക്കും. ആപ്പിൾ തങ്ങളുടെ 'ഇ' സീരീസ് സ്മാർട്ട്‌ഫോണുകൾ കൃത്യം ഒരു വർഷത്തിൽ പുതുക്കുന്ന പ്രക്രിയ തുടർന്നും നടപ്പിലാക്കുമെന്ന് ഇതു സൂചിപ്പിക്കുന്നു.
ലീക്കായ ലോഞ്ച് തീയതി, ഐഫോൺ 17e-യുടെ 2026-ലെ ആദ്യ പാദത്തിൽ ലോഞ്ച് ചെയ്യുമെന്ന സൂചന നൽകിയ മുൻ റിപ്പോർട്ടുകളെ പിന്തുണയ്ക്കുന്നു.
മുൻഗാമിയെപ്പോലെ, ഒരു ലോഞ്ച് ഇവൻ്റിലൂടെ ഫോൺ പുറത്തിറക്കുന്നതിനു പകരം ലളിതമായ പ്രസ് റിലീസിലൂടെ ആപ്പിൾ ഫോൺ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഉപഭോക്താക്കളിൽ താൽപ്പര്യം ജനിപ്പിക്കുന്നതിനിടയിലും ചെലവ് കുറയ്ക്കാൻ ഈ സമീപനം കമ്പനിയെ സഹായിക്കുന്നു. ഫെബ്രുവരി 19 എന്ന തീയതി കൃത്യമാണെങ്കിൽ, വരും ആഴ്ചകളിൽ കൂടുതൽ ലീക്കുകളും ഔദ്യോഗിക പുറത്തു വരുമെന്ന് പ്രതീക്ഷിക്കാം.
ഡിസൈനിന്റെ കാര്യത്തിൽ, ഐഫോൺ 17e, ഐഫോൺ 16e-യുടെ അതേ ലുക്ക് ഏറെക്കുറെ നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു. സെൽഫി ക്യാമറയും ഫേസ് ഐഡി സെൻസറുകളും ഉൾക്കൊള്ളുന്ന മുൻവശത്തെ നോച്ച് പുതിയ മോഡലിലും ഉണ്ടായിരിക്കുമെന്ന് റിപ്പോർട്ട് അവകാശപ്പെടുന്നു. ഐഫോൺ 17e-യിൽ ആപ്പിൾ ഡൈനാമിക് ഐലൻഡ് അവതരിപ്പിച്ചേക്കാമെന്ന് നേരത്തെ കിംവദന്തികൾ ഉണ്ടായിരുന്നു, എന്നാൽ അതുണ്ടാകില്ലെന്ന് പുതിയ റിപ്പോർട്ടുകൾ പറയുന്നു.
മുൻ മോഡലിന് സമാനമായി, ഈ സ്മാർട്ട്‌ഫോണും സിംഗിൾ റിയർ ക്യാമറയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ചില ഉപയോക്താക്കളെ നിരാശപ്പെടുത്തിയേക്കാം, എന്നാൽ മറ്റ് മേഖലകളിൾ ആപ്പിൾ മെച്ചപ്പെടുത്തലുകൾ കൊണ്ടുവരുന്നുണ്ട്.
ചാർജിംഗ് വിഭാഗത്തിൽ ഒരു പ്രധാന അപ്‌ഗ്രേഡ് പ്രതീക്ഷിക്കുന്നു. ഐഫോൺ 17e മാഗ്‌സേഫ് ചാർജിംഗിനെ പിന്തുണയ്ക്കുമെന്ന് അഭ്യൂഹമുണ്ട്, ഇത് 25W വരെ വേഗത്തിലുള്ള വയർലെസ് ചാർജിംഗ് വേഗത അനുവദിക്കുന്നു. താരതമ്യപ്പെടുത്തുമ്പോൾ, ഐഫോൺ 16e 7.5W-ൽ Qi വയർലെസ് ചാർജിംഗ് സപ്പോർട്ട് മാത്രമാണു നൽകിയിരുന്നത്.
കൂടാതെ, 2025 സെപ്റ്റംബറിൽ ഐഫോൺ എയറിനൊപ്പം ആദ്യമായി അവതരിപ്പിച്ച C1X മോഡം ഉപയോഗിച്ചാകും ആപ്പിൾ ഐഫോൺ 17e സെറ്റപ്പ് ചെയ്യുകയെന്നും പ്രതീക്ഷിക്കുന്നു. ഐഫോൺ 16e-യിൽ ഉപയോഗിക്കുന്ന C1 മോഡമിനെ അപേക്ഷിച്ച് വേഗതയേറിയ നെറ്റ്‌വർക്ക് വേഗതയും മികച്ച പവർ കാര്യക്ഷമതയും ഈ മോഡം വാഗ്ദാനം ചെയ്യുമെന്ന് ആപ്പിൾ അവകാശപ്പെടുന്നു.
പരസ്യം
പരസ്യം
Samsung Galaxy Watch 9 (44mm, LTE)
Starts from ₹44,999
Samsung Galaxy Watch 9 (40mm, LTE)
Starts from ₹37,999
Samsung Galaxy Watch 9 (40mm)
Starts from ₹37,999
CMF Buds Neo True Wireless Stereo (TWS) Earphones
Starts from ₹1,999
Amazfit Cheetah 2 Ultra
Starts from ₹54,999
JBL Tune 780NC Wireless Headphones
Starts from ₹7,999