വിവോ X300 സീരീസ് അടുത്ത മാസം; ലോഞ്ച് തീയ്യതി പ്രഖ്യാപിച്ചു
Photo Credit: Vivo
വിവോ എക്സ് 300 പ്രോയ്ക്ക് (ചിത്രം) അതിന്റെ മുൻഗാമിയ്ക്ക് സമാനമായ രൂപകൽപ്പനയുള്ളതായി തോന്നുന്നു.
വിവോയും അവരുടെ സബ് ബ്രാൻഡായ ഐക്യൂവും ഇന്ത്യയിൽ ഒരുപാടു പേരുടെ പ്രിയപ്പെട്ട സ്മാർട്ട്ഫോൺ ബ്രാൻഡാണ്. മികച്ച ഫോണുകളും മികച്ച വിൽപ്പനാനന്തര സേവനങ്ങളും നൽകുന്നതിനെ തുടർന്നു ജനപ്രീതി പിടിച്ചു പറ്റിയ വിവോയുടെ X200 മോഡൽ ഫോൺ നല്ല അഭിപ്രായം നേടിയിരുന്നു. ഇപ്പോൾ അതിൻ്റെ പിൻഗാമിയായി അടുത്ത മാസം ചൈനയിൽ വിവോ X300 സീരീസ് പുറത്തിറക്കുമെന്ന് കമ്പനി തിങ്കളാഴ്ച ഔദ്യോഗികമായി പ്രഖ്യാപിച്ചു. വരാനിരിക്കുന്ന ലൈനപ്പിൽ വിവോ X300, വിവോ X300 പ്രോ എന്നീ രണ്ട് മോഡലുകൾ ഉൾപ്പെടും. ലോഞ്ചിന് മുന്നോടിയായി, സാധാരണ X300 മോഡലിന്റെ ഡിസൈനിനെക്കുറിച്ചുള്ള ചില വിശദാംശങ്ങളും വിവോ പങ്കുവെച്ചിട്ടുണ്ട്. കമ്പനി പറയുന്നതനുസരിച്ച്, സ്റ്റാൻഡേർഡ് വിവോ X300 നാല് വ്യത്യസ്ത കളർ ഓപ്ഷനുകളിൽ ലഭ്യമാകും. ഫോണിന് മികച്ച ലുക്ക് നൽകുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള "വെൽവെറ്റ് ഗ്ലാസ്" എന്ന പ്രത്യേക ഫിനിഷ് ഈ നിറങ്ങളിൽ ഉപയോഗിക്കും. വിവോ X300 സീരീസ് മുൻഗാമിയെ അപേക്ഷിച്ച് പുതിയ സവിശേഷതകളും മെച്ചപ്പെടുത്തലുകളും കൊണ്ടുവരുമെന്നാണു പ്രതീക്ഷിക്കുന്നത്.
പുതിയ വിവോ X300 സീരീസ് ഒക്ടോബർ 13-ന് പ്രാദേശിക സമയം വൈകുന്നേരം 7:00 മണിക്ക് ചൈനയിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്യുമെന്ന് വിവോയിലെ പ്രൊഡക്റ്റ് മാനേജരായ ഹാൻ ബോക്‌സിയാവോ, വെയ്‌ബോയിലെ ഒരു പോസ്റ്റിലൂടെ വ്യക്തമാക്കി. ഇത് ഇന്ത്യൻ സമയം വൈകുന്നേരം 4:30 ആയിരിക്കും.
വിവോയുടെ അഭിപ്രായത്തിൽ, പുതിയ X300 സീരീസിന്റെ രൂപകൽപ്പന "ഇൻവിസിബിൾ ഡിസൈൻ" ടെക്നോളജിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. ഇതിലൂടെ ഫോണുകൾക്ക് മിനുസമാർന്നതും ആധുനികവുമായ ഒരു രൂപം നൽകുന്നു. വിവോ X300 സീരീസിന്റെ ക്യാമറ ഏരിയയ്ക്ക് ഒരു സവിശേഷ ശൈലിയുണ്ട്, തണുത്തറഞ്ഞു നിൽക്കുന്ന ഗ്ലാസിൽ നിന്നും കൊത്തിയെടുത്ത വെള്ളത്തുള്ളികൾ പോലെയാണ് ഇവയുള്ളത്. ഈ വിശദാംശങ്ങളിലൂടെ ഫോണുകൾക്ക് ഒരു പ്രീമിയം ലുക്ക് ഉണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്.
സ്റ്റാൻഡേർഡ് വിവോ X300-ന്റെ കളർ ഓപ്ഷൻസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയിട്ടുണ്ട്. ഫ്രീ ബ്ലൂ, കംഫർട്ടബിൾ പർപ്പിൾ, പ്യുവർ ബ്ലാക്ക് എന്നിവയ്ക്കു പുറമെ നാലാമതൊരു പിങ്ക് ഷേഡിലും ഇത് ലഭ്യമാകും. ഈ പേരുകൾ ചൈനീസിൽ നിന്ന് മെഷീൻ-ട്രാൻസ്‌ലേഷൻ ചെയ്തിട്ടുള്ളതാണ് എന്നതിനാൽ ആഗോള വിപണികളിൽ ഇത് വ്യത്യസ്തമായിരിക്കാം.
വിവോ X300 സീരീസിൽ 751440 എന്ന മോഡൽ നമ്പറുള്ള "ഫസ്റ്റ് കസ്റ്റം-ബിൽറ്റ്" സൂപ്പർ സെൻസ് വൈബ്രേഷൻ മോട്ടോർ ഉൾപ്പെടുമെന്ന് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. മെച്ചപ്പെട്ട ഡിസൈൻ ഉണ്ടാകുമെന്നും നൂതന ഇലക്ട്രോമാഗ്നറ്റിക് സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ടെന്നും കമ്പനി പറയുന്നു.
പ്രോ വേരിയൻ്റിൽ ഒരു പ്രൊപ്രൈറ്ററി യൂണിവേഴ്സൽ സിഗ്നൽ ആംപ്ലിഫയർ ചിപ്‌സെറ്റും ഡ്യുവൽ-ചാനൽ യുഎഫ്എസ് 4.1 ഫോർ-ലെയ്ൻ ഓൺബോർഡ് സ്റ്റോറേജും ഉണ്ടായിരിക്കും. വായന, എഴുത്ത് വേഗത എന്നിവ 70 ശതമാനത്തിലധികം വർദ്ധിപ്പിക്കാൻ കഴിയുന്ന ഇതിൻ്റെ പരമാവധി വേഗത 8.6 ജിബിപിഎസ് വരെ എത്തുമെന്നും വിവോ അവകാശപ്പെടുന്നു.
രണ്ട് മോഡലുകളിലും 200 മെഗാപിക്സൽ പ്രൈമറി ക്യാമറയും 23mm ഫോക്കൽ ലെങ്തും HPB സെൻസറും ഉണ്ടാകുമെന്ന് ഔദ്യോഗിക പ്രഖ്യാപനത്തിൽ പറയുന്നു. വിവോ X300 പ്രോയിൽ 85mm 200 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറയും സിഐപിഎ 5.5 ലെവൽ ആന്റി-ഷേക്ക് സർട്ടിഫിക്കേഷനും ഉണ്ടായിരിക്കും. വിവോ X300 സീരീസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒക്ടോബർ 13-ന് നടക്കാനിരിക്കുന്ന ലോഞ്ചിനോട് അടുക്കുമ്പോൾ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു.
പരസ്യം
പരസ്യം