85 ശതമാനം വരെ വിലക്കിഴിവിൽ സെക്യൂരിറ്റി ക്യാമറകൾ; ആമസോൺ സെയിൽ 2025-ലെ ഓഫറുകൾ അറിയാം

സെക്യൂരിറ്റി ക്യാമറകൾക്ക് വമ്പൻ ഓഫറുമായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ

85 ശതമാനം വരെ വിലക്കിഴിവിൽ സെക്യൂരിറ്റി ക്യാമറകൾ; ആമസോൺ സെയിൽ 2025-ലെ ഓഫറുകൾ അറിയാം

Photo Credit: Amazon

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025 സെപ്റ്റംബർ 23 ന് ആരംഭിച്ചു

ഹൈലൈറ്റ്സ്
  • ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ ഇന്ത്യയിൽ ഇപ്പോഴും സജീവമായി തുടരു
  • 85 ശതമാനം വരെ ഡിസ്കൗണ്ട് പ്രമുഖ ബ്രാൻഡുകളുടെ സെക്യൂരിറ്റി ക്യാമറകൾക്കു ലഭ
  • നിങ്ങളുടെ ബജറ്റിൽ ഒതുങ്ങുന്ന നിരവധി മോഡലുകൾ ലഭ്യമാണ്
പരസ്യം

നിരവധി ഉൽപ്പന്നങ്ങൾക്ക് വലിയ ഡിസ്കൗണ്ടുകളുമായി സെപ്തംബർ 23-ന് ആരംഭിച്ച ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025 ഇപ്പോഴും സജീവമാണ്. സിപി പ്ലസ്, ടിപി-ലിങ്ക്, ക്യൂബോ തുടങ്ങിയ വിശ്വസനീയ ബ്രാൻഡുകളിൽ നിന്നുള്ള ചില സുരക്ഷാ ക്യാമറകളിൽ ആമസോൺ ആകർഷകമായ ഡീലുകൾ വാഗ്ദാനം ചെയ്യുന്നു. വ്യത്യസ്ത പ്രൈസ് റേഞ്ചിൽ വ്യത്യസ്ത മോഡലുകൾ നിങ്ങൾക്ക് കണ്ടെത്താൻ കഴിയും, അതിനാൽ നിങ്ങളുടെ ബജറ്റ് അനുസരിച്ച് തിരഞ്ഞെടുക്കാം. ഇൻഡോർ മോണിറ്ററിംഗിനും ഔട്ട്ഡോർ സർവൈലൻസിനും വേണ്ടിയാണ് ഈ ക്യാമറകൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. സുരക്ഷ കൈകാര്യം ചെയ്യുന്നത് എളുപ്പമാക്കുന്ന സ്മാർട്ട് സവിശേഷതകളുമായാണ് പല മോഡലുകളും വരുന്നത്. മോഷൻ ഡിറ്റക്ഷൻ, നൈറ്റ് വിഷൻ, ക്ലൗഡ് സ്റ്റോറേജ്, ആപ്പ് പെയറിംഗ് എന്നിവ ഈ സവിശേഷതകളിൽ ഉൾപ്പെടുന്നു. അതിനാൽ നിങ്ങളുടെ സ്മാർട്ട്‌ഫോണിലൂടെ വീടും പരിസരവും മോണിറ്റർ ചെയ്യാൻ കഴിയും. വീടിന്റെ സുരക്ഷയെക്കുറിച്ച് ചിന്തിക്കേണ്ട സമയമാണിത്. ഉത്സവകാലത്ത് ആളുകൾ കൂടുതൽ യാത്ര ചെയ്യുമെന്നതിനാൽ ഒരു ഹോം സെക്യൂരിറ്റി സിസ്റ്റത്തിൽ നിക്ഷേപിക്കുന്നത വളരെയധികം ഗുണം ചെയ്യും.

വിലക്കുറവിനു പുറമെ ബാങ്ക് ഓഫറുകളും:

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025-ൽ ജനപ്രിയ ബ്രാൻഡുകൾ അവരുടെ സെക്യൂരിറ്റി ക്യാമറകൾക്ക് 85 ശതമാനം വരെ കിഴിവ് നൽകുന്നു. മെയിൻ ഡിസ്കൗണ്ടിനൊപ്പം, ബാങ്ക് ഓഫറുകൾ, എക്സ്ചേഞ്ച് ഡീലുകൾ, പ്രത്യേക കൂപ്പൺ അടിസ്ഥാനമാക്കിയുള്ള കിഴിവുകൾ എന്നിവയിലൂടെ വാങ്ങുന്നവർക്ക് അന്തിമ വില കൂടുതൽ കുറയ്ക്കുകയും അധിക ലാഭം നേടുകയും ചെയ്യാം.

ഈ വിലക്കുറവുകൾക്ക് പുറമേ, ബാങ്കുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങളും ആമസോൺ വാഗ്ദാനം ചെയ്യുന്നു. എസ്‌ബി‌ഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണമടയ്ക്കുന്ന ഉപഭോക്താക്കൾക്ക് 10 ശതമാനം വരെ അധിക കിഴിവ് ലഭിക്കും. അതുപോലെ, ആമസോൺ പേ ഐസിഐസിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്കും കൂടുതൽ ലാഭമുണ്ടാക്കാൻ അവസരമുണ്ട്

മുഴുവൻ തുകയും ഒരേസമയം അടയ്ക്കാൻ ആഗ്രഹിക്കാത്തവർക്ക്, പല മോഡലുകളിലും നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകൾ ലഭ്യമാണ്. അതിനുപുറമെ, ആമസോൺ പേ അടിസ്ഥാനമാക്കിയുള്ള ഓഫറുകൾ മൊത്തത്തിലുള്ള ചെലവ് കൂടുതൽ കുറയ്ക്കാനും സഹായിക്കും.

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025-ൽ സെക്യൂരിറ്റി ക്യാമറകൾക്കുള്ള മികച്ച ഡീലുകൾ:

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025 സമയത്ത്, ജനപ്രിയ ബ്രാൻഡുകളുടെ സെക്യൂരിറ്റി ക്യാമറകളിൽ മികച്ച ചില ഡീലുകൾ കണ്ടെത്താൻ കഴിയും. ഈ ക്യാമറകൾ ഇൻഡോർ, ഔട്ട്ഡോർ ഉപയോഗത്തിന് അനുയോജ്യമാണ് എന്നതിനു പുറമെ പാൻ-ടിൽറ്റ്, സൂമിങ്ങ്, ഹൈ റെസല്യൂഷൻ വീഡിയോ തുടങ്ങിയ നൂതന സവിശേഷതകളുമായാണ് വരുന്നത്.

മികച്ച ഡീലുകളിൽ ഒന്നായ ടാപ്പോ C200 360 ഡിഗ്രി ക്യാമറയുടെ വില യഥാർത്ഥത്തിൽ 3,299 രൂപയായിരുന്നത് ഇപ്പോൾ 1,199 രൂപയായി കുറഞ്ഞു. മറ്റൊരു ജനപ്രിയ ഓപ്ഷൻ ക്യൂബോ സ്മാർട്ട് ഔട്ട്ഡോർ 3MP 1296p ക്യാമറയാണ്, ഇത് 7,990 രൂപയിൽ നിന്ന് 2,990 രൂപയായാണ് കുറഞ്ഞിരിക്കുന്നത്.

ട്രൂവ്യൂ വൈഫൈ 3MP മിനി പാൻ-ടിൽറ്റ് സൂം സിസിടിവി ക്യാമറക്ക് തുടക്കത്തിൽ 14,000 രൂപയായിരുന്നത് ഇപ്പോൾ 2,999 രൂപയ്ക്ക് ലഭ്യമാണ്. സിപി പ്ലസ് 3MP ക്യാമറകൾക്ക് 4,100 രൂപയായിരുന്നത് 1,649 രൂപയ്ക്ക് വാങ്ങാൻ കഴിയും. അതേസമയം ഹൈക്വിഷന്റെ എസ്‌വിസ് 5,200 രൂപയ്ക്ക് പകരം 3,999 രൂപയ്ക്ക് ഈ സെയിലിൽ ലഭ്യമാകും. ട്രൂവ്യൂ 3+3MP 4G മിനി ക്യാമറകൾക്ക് 15,000 രൂപയിൽ നിന്നും കുറഞ്ഞ് 7,649 രൂപയ്ക്ക് ലഭ്യമാണ്. ഇമൗ 5MP 1620p ക്യാമറയുടെ വില 5,999 രൂപയിൽ നിന്നും കുറഞ്ഞ് 3,399 രൂപയ്ക്കു ലഭിക്കും.

Comments
Gadgets 360 Staff
 ...കൂടുതൽ
        
    

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. 85 ശതമാനം വരെ വിലക്കിഴിവിൽ സെക്യൂരിറ്റി ക്യാമറകൾ; ആമസോൺ സെയിൽ 2025-ലെ ഓഫറുകൾ അറിയാം
  2. വമ്പൻ ബ്രാൻഡുകളുടെ മികച്ച വാഷിങ്ങ് മെഷീനുകൾ വിലക്കുറവിൽ; ആമസോൺ സെയിൽ 2025-ലെ മികച്ച ഓഫറുകൾ അറിയാം
  3. വാങ്ങേണ്ടവർ വേഗം വാങ്ങിച്ചോളൂ; ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം
  4. എഐ സവിശേഷതയുള്ള ലാപ്ടോപുകൾക്ക് വമ്പൻ ഓഫറുകൾ; ആമസോൺ സെയിൽ 2025-ലെ ഡീലുകൾ അറിയാം
  5. ഗെയിം ഓഫ് ത്രോൺസ് എഡിഷനുമായി റിയൽമി 15 പ്രോ 5G; ഇന്ത്യയിലെ ലോഞ്ച് തീയ്യതിയും പ്രതീക്ഷിക്കുന്ന വിലയും സവിശേഷതകളും അറിയാം
  6. വിദ്യാർത്ഥികൾക്ക് ഏറ്റവും മികച്ച ലാപ്ടോപ് സ്വന്തമാക്കാം; വമ്പൻ ഓഫറുമായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ
  7. പാർട്ടികൾ പൊളിക്കണ്ടേ; ആമസോൺ സെയിൽ 2025-ൽ പാർട്ടി സ്പീക്കറുകൾക്ക് വമ്പൻ ഓഫറുകൾ
  8. മികച്ച ലാപ്ടോപ് സ്വന്തമാക്കാൻ സുവർണാവസരം; ഓഫറിൽ നാൽപതിനായിരം രൂപയിൽ താഴെ വിലയ്ക്ക് നിരവധി ലാപ്ടോപുകൾ
  9. ലെയ്ക്ക ബ്രാൻഡഡ് ട്രിപ്പിൾ റിയർ ക്യാമറയുമായി ഷവോമി 15T, ഷവോമി 15T പ്രോ എന്നിവയെത്തി; വിശേഷങ്ങൾ അറിയാം
  10. ഇതിനേക്കാൾ വിലക്കുറവിൽ 2-ഇൻ-1 ലാപ്ടോപ്പുകൾ സ്വപ്നങ്ങളിൽ മാത്രം; വാങ്ങാനിതു സുവർണാവസരം
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »