ആമസോൺ സെയിൽ 2025-ൽ റെഡ്മി, ഷവോമി ഫോണുകൾക്കുള്ള മികച്ച ഓഫറുകൾ
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ റെഡ്മി, ഷവോമി മൊബൈലുകൾക്ക് രസകരമായ ചില ഡീലുകൾ നൽകുന്നു.
ഇന്ത്യയിലെ ഓൺലൈൻ ഷോപ്പിങ്ങ് പ്രേമികളുടെ പ്രധാനപ്പെട്ട ഉത്സവമായ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025 എത്തിക്കഴിഞ്ഞു. നിരവധി ഉൽപന്നങ്ങൾ ഏറ്റവും കുറഞ്ഞ വിലയിൽ സ്വന്തമാക്കാനുള്ള പ്രധാനപ്പെട്ട അവസരമാണ് ഈ ഷോപ്പിങ്ങ് ഫെസ്റ്റിവൽ. എല്ലാ ഉപയോക്താക്കൾക്കുമായി സെപ്തംബർ 23-ന് ആരംഭിക്കുന്ന ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലേക്ക് ആമസോൺ പ്രൈം അംഗങ്ങൾക്ക് സെപ്തംബർ 22 മുതൽ തന്നെ ആക്സസ് ലഭിച്ചു കഴിഞ്ഞു. ഇലക്ട്രോണിക്സ്, ഫാഷൻ, വീട്ടുപകരണങ്ങൾ തുടങ്ങി നിരവധി വിഭാഗങ്ങളിൽ ഈ ഫെസ്റ്റിവൽ സെയിൽ മികച്ച ഡീലുകൾ വാഗ്ദാനം ചെയ്യുന്നു. മൊബൈൽ ഫോണുകൾക്ക് വലിയ വിലക്കിഴിവു നൽകുന്ന ഈ ഫെസ്റ്റിവലിൽ ഷവോമി, റെഡ്മി പോലുള്ള ജനപ്രിയ ബ്രാൻഡുകളുടെ ഫോണുകളിൽ ചിലതു പകുതിയോളം ഡിസ്കൗണ്ടിൽ ലഭിക്കുന്നത് വലിയ ആകർഷണമാണ്. പുതിയ മോഡലുകളിലും നേരത്തെ പുറത്തു വന്ന മോഡലുകളിലും ഷോപ്പർമാർക്ക് ഓഫറുകൾ കണ്ടെത്താൻ കഴിയും. നിങ്ങൾ തിരയുന്നത് ഫ്ലാഗ്ഷിപ്പ് ഫോണോ ബജറ്റ് ഫ്രണ്ട്ലി സ്മാർട്ട്ഫോണോ ആകട്ടെ, ആമസോൺ സെയിലിൽ നിന്നും ഓഫറിൽ സ്വന്തമാക്കാൻ അവസരമുണ്ട്.
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025 പ്രൈം മെമ്പേഴ്സിനായി ആരംഭിച്ചിരിക്കുന്നു. സ്മാർട്ട്‌ഫോണുകൾക്ക് മികച്ച ഡീലുകൾ വാഗ്ദാനം ചെയ്യുന്ന ഈ ഫെസ്റ്റിവൽ സെയിലിനിടെ, എസ്‌ബിഐ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചു വാങ്ങുന്നവർക്ക് 10% വരെ ഇൻസ്റ്റൻ്റ് ഡിസ്കൗണ്ട് ലഭിക്കും. കൂടാതെ, ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുള്ളവർ അതുപയോഗിച്ചു വാങ്ങുമ്പോൾ എത്ര വലിയ തുകയ്ക്കും 5% ക്യാഷ്ബാക്ക് ലഭിക്കും. ഇതിനു പുറമെ ആമസോൺ റിവാർഡ്സ് ഗോൾഡ് പ്രോഗ്രാമിലൂടെ ഉപഭോക്താക്കൾക്ക് റിവാർഡുകൾ നേടാനും കഴിയും. ഈ ഓഫറുകൾക്ക് പുറമേ, 24 മാസം വരെയുള്ള നോ-കോസ്റ്റ് ഇഎംഐ, എക്സ്ചേഞ്ച് ഓഫറുകൾ എന്നിവയുമുണ്ട്.
ഈ വർഷത്തെ ഏറ്റവും ആകർഷകമായ ഡീലുകളിൽ ഒന്ന് ഷവോമി 14 CIVI-യാണ്. 79,999 രൂപ സാധാരണ വിലയുള്ള ഈ ഫോൺ 24,999 രൂപയെന്ന ഓഫർ വിലയ്ക്ക് ലഭ്യമാണ്. ലെയ്‌ക-ട്യൂൺ ചെയ്ത ക്യാമറകൾ, വേഗതയേറിയ സ്‌നാപ്ഡ്രാഗൺ 8s ജെൻ 3 പ്രോസസർ, സുഗമമായ AMOLED 120Hz ഡിസ്‌പ്ലേ എന്നിവയുമായാണ് ഷവോമി 14 ClVl വരുന്നത്.
യഥാർത്ഥത്തിലുള്ളതിൻ്റെ പകുതിയിൽ താഴെ വിലയ്ക്ക് ഫ്ലാഗ്ഷിപ്പ് ലെവൽ പ്രകടനം വാഗ്ദാനം ചെയ്യുന്ന ഒരു ഫോൺ നിങ്ങൾക്കു ലഭിക്കുമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. സ്റ്റൈൽ, വേഗത, പ്രൊഫഷണൽ നിലവാരമുള്ള ഫോട്ടോഗ്രാഫി എന്നിവ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഒരു മികച്ച തിരഞ്ഞെടുപ്പാണ് ഈ ഫോൺ.
19,999 രൂപ വിലയുള്ള റെഡ്മി 13 5G ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ സമയത്ത് നിങ്ങൾക്ക് 11,199 രൂപയ്ക്ക് വാങ്ങാം. യഥാർത്ഥ വില 10,999 രൂപയുള്ള റെഡ്മി A4 സെയിലിൽ 7,499 രൂപയ്ക്കു ലഭ്യമാകും. അതുപോലെ റെഡ്മി നോട്ട് 14 5G-യുടെ വില 21,999 രൂപയിൽ നിന്ന് കുറഞ്ഞ് 15,499 രൂപയാകും.
റെഡ്മി നോട്ട് 14 പ്രോ+ 28,999 രൂപയിൽ നിന്ന് കുറഞ്ഞ് 24,999 രൂപയ്ക്ക് ലഭ്യമാകുമ്പോൾ യഥാർത്ഥത്തിൽ 13,999 രൂപ വിലയുള്ള റെഡ്മി 14C 5G-ക്ക് 9,999 രൂപയാകും. 8,999 രൂപ വിലയുള്ള റെഡ്മി A5-ന് 6,499 രൂപയായും കുറയും. റെഡ്മി നോട്ട് 14 പ്രോയുടെ വില 28,999 രൂപയിൽ നിന്നും 20,999 രൂപയായിട്ടുമുണ്ട്.
79,999 രൂപ വിലയുള്ളഷവോമി 14 CIVI 24,999 രൂപയ്ക്ക് ലഭ്യമാകുന്നതാണ് സെയിലിലെ ഏറ്റവും മികച്ച ഡീൽ. ഷവോയി 15-ന്റെ വില 79,999 രൂപയിൽ നിന്ന് 59,999 രൂപയായും കുറയും.
പരസ്യം
പരസ്യം