സ്റ്റുഡൻ്റ് ലാപ്ടോപുകൾക്ക് മികച്ച ഓഫറുകളുമായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025
Photo Credit: Pixabay
2025 ലെ ഏറ്റവും വലിയ വിൽപ്പനകളിൽ ഒന്നാണ് ആമസോൺ നടത്തുന്നത്.
2025-ലെ ഏറ്റവും വലിയ ഓൺലൈൻ ഓഫർ സെയിലുകളിലൊന്നായ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ സെപ്തംബർ 23 മുതൽ എല്ലാവർക്കുമായി ആരംഭിച്ചു കഴിഞ്ഞു. ഈ സെയിൽ എല്ലാ വിഭാഗങ്ങളിലുമായി നിരവധി പ്രൊഡക്റ്റുകൾക്ക് വലിയ ഡിസ്കൗണ്ടുകളും ഡീലുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. വിദ്യാർത്ഥികൾക്ക് തങ്ങളുടെ ലാപ്‌ടോപ്പുകൾ അപ്‌ഗ്രേഡ് ചെയ്യാൻ ഏറ്റവും മികച്ച അവസരമൊരുക്കി ഈ സെയിലിൽ ലാപ്ടോപുകൾ മികച്ച വിലക്കുറവിൽ ലഭ്യമാണ്. വിലക്കുറവിനു പുറമെ എക്‌സ്‌ചേഞ്ച് ഡീലുകൾ, നോ-കോസ്റ്റ് ഇഎംഐകൾ തുടങ്ങിയ ആവേശകരമായ ഓഫറുകളും വാങ്ങുന്നവർക്ക് പ്രയോജനപ്പെടുത്താം. ഒരുപാട് ഡീലുകൾ ലഭ്യമായതിനാൽ, ഏതൊക്കെ ലാപ്‌ടോപ്പുകളാണു വാങ്ങാൻ മികച്ചതെന്ന കാര്യത്തിൽ ചിലപ്പോൾ ആശയക്കുഴപ്പമുണ്ടായേക്കാം. ഇതു പരിഹരിക്കുന്നതിന്, ഈ സെയിലിനിടെ ലഭ്യമായ ഏറ്റവും മികച്ച സ്റ്റുഡന്റ് ലാപ്‌ടോപ്പുകൾ ഏതൊക്കെയാണെന്ന വിശദമായൊരു ഗൈഡ് ഞങ്ങൾ ഒരുക്കിയിരിക്കുന്നു. ഇതിലൂടെ പ്രധാന മോഡലുകൾ, അവയുടെ മുൻപത്തെ വിലയും ഇപ്പോഴത്തെ വിലയും തുടങ്ങിയ വിവരങ്ങൾ നിങ്ങൾക്കറിയാം. ഒരു സ്റ്റുഡൻ്റ് ലാപ്ടോപ് സ്വന്തമാക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഇതാണ് അതിനുള്ള അവസരം.
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025-ൽ ആപ്പിൾ, അസൂസ്, ഡെൽ, എച്ച്പി തുടങ്ങി നിരവധി പ്രശസ്ത ബ്രാൻഡുകളുടെ സ്റ്റുഡൻ്റ് ലാപ്ടോപ്പുകൾ വലിയ വിലക്കിഴിവിൽ ലഭ്യമാണ്. ഈ വിൽപ്പനയിൽ ലഭ്യമായ വിവിധ ലാപ്ടോപുകൾ വാങ്ങുന്നവർക്ക് 50 ശതമാനം വരെ ലാഭിക്കാം. ചില ലാപ്ടോപ്പുകൾക്കേ ഇത്രയും ഡിസ്കൗണ്ട് ലഭിക്കുകയുള്ളൂ. ഈ വിലക്കുറവുകൾക്കൊപ്പം, ആമസോൺ ബാങ്ക് വഴിയുള്ള ഓഫറുകളും നൽകുന്നുണ്ട്. എസ്‌ബിഐ ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പണമടയ്ക്കുന്ന ഉപഭോക്താക്കൾക്ക് 10 ശതമാനം വരെ ഇൻസ്റ്റൻ്റ് ഡിസ്കൗണ്ട് ലഭിക്കും. അതേസമയം, ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് വാങ്ങുമ്പോൾ 5 ശതമാനം ക്യാഷ്ബാക്ക് ആസ്വദിക്കാം. കുറഞ്ഞ വിലയ്ക്ക് ലാപ്ടോപ് വാങ്ങുന്നതിനൊപ്പം ബാങ്ക്, കാർഡ് ഓഫറുകളിലൂടെയും ലാഭമുണ്ടാക്കാൻ കഴിയും.
ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025-ൽ എച്ച്പി, അസൂസ്, ഡെൽ, ആപ്പിൾ, ലെനോവോ, ഏസർ തുടങ്ങിയ ജനപ്രിയ ലാപ്ടോപ് ബ്രാൻഡുകളുടെ മോഡലുകൾ കുറഞ്ഞ വിലയിൽ ലഭ്യമാണ്.
മികച്ച പെർഫോമൻസ് ആഗ്രഹിക്കുന്നവർക്ക്, HP 15 ഇൻ്റൽ അൾട്രാ 5 125H അതിന്റെ യഥാർത്ഥ വിലയായ 78,719 രൂപയിൽ നിന്നു കുറഞ്ഞ് 62,990 രൂപയ്ക്ക് ലഭ്യമാണ്. ASUS വിവോബുക്ക് 16-ൻ്റെ വില 84,990 രൂപയിൽ നിന്നും കുറഞ്ഞ് 56,990 രൂപ ആയിട്ടുണ്ട്. നിങ്ങൾക്ക് ഒരു ബജറ്റ്-ഫ്രണ്ട്ലി ചോയ്‌സ് ആണു വേണ്ടതെങ്കിൽ, 13th ജെൻ ഇന്റൽ കോർ i3 ഉള്ള ഡെൽ 15, മുൻ വിലയായ 48,441 രൂപയിൽ നിന്ന് കുറഞ്ഞ് 32,990 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു.
ആപ്പിൾ ആരാധകർക്ക് 2025 മാക്ബുക്ക് എയർ 84,990 രൂപയ്ക്ക് വാങ്ങാം, അതിൻ്റെ യഥാർത്ഥ വില 99,900 രൂപ ആണ്. 70,990 എന്ന വിലയിൽ നിന്നും കുറഞ്ഞ് ലെനോവോ ഐഡിയപാഡ് സ്ലിം 3 ഇപ്പോൾ 43,240 രൂപയ്ക്ക് ലഭ്യമാണ്. 1,05,398 രൂപ വിലയുള്ള ഡെൽ G15-5530, 1,13,990 രൂപ വിലയുള്ള അസൂസ് ഗെയിമിംഗ് V16 പോലുള്ള ഗെയിമിംഗ് ലാപ്‌ടോപ്പുകൾ യഥാക്രമം 69,990 രൂപയ്ക്കും 85,990 രൂപയ്ക്കും ലഭ്യമാണ്. മറ്റ് ശ്രദ്ധേയമായ ഡീലുകളിൽ 53,990 രൂപയുള്ള ഏസർ ALG-യും 52,990 രൂപ വിലയുള്ള ലെനോവോ തിങ്ക്ബുക്ക് 16-ഉം ഉൾപ്പെടുന്നു. ഇവയുടെ യഥാർത്ഥ വില യഥാക്രമം 74,999 രൂപയും 92,990 രൂപയുമാണ്.
പരസ്യം
പരസ്യം