കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്ത ഷവോമി 15T, ഷവോമി 15T പ്രോ എന്നിവയുടെ വിശേഷങ്ങൾ
Photo Credit: Xiaomi
ഷവോമി 15T പ്രോ കറുപ്പ്, ചാര, മോച്ച ഗോൾഡ് നിറങ്ങളിൽ ലഭ്യമാണ്
സെപ്റ്റംബർ 24 ബുധനാഴ്ച മ്യൂണിക്കിൽ നടന്ന ഒരു ഗ്ലോബൽ ഇവൻ്റിൽ ഷവോമി തങ്ങളുടെ പുതിയ ഫ്ലാഗ്ഷിപ്പ് ഫോണുകളായ ഷവോമി 15T, ഷവോമി 15T പ്രോ എന്നിവ പുറത്തിറക്കി. രണ്ട് ഫോണുകൾക്കും മീഡിയടെക് ഡൈമെൻസിറ്റി പ്രോസസറാണു കരുത്തു നൽകുന്നത്. ലെയ്കയുമായി സഹകരിച്ച് നിർമ്മിച്ച ട്രിപ്പിൾ റിയർ ക്യാമറകളാണ് ഈ ഫോണുകളുടെ മറ്റൊരു സവിശേഷത. ഷവോമി 15T പ്രോയിൽ ഡൈമെൻസിറ്റി 9400+ ചിപ്‌സെറ്റ് ഉപയോഗിക്കുമ്പോൾ സ്റ്റാൻഡേർഡ് ഷവോമി 15Tയിൽ ഡൈമെൻസിറ്റി 8400 അൾട്രാ ചിപ്സെറ്റാണുള്ളത്. രണ്ട് ഫോണുകൾക്കും വലിയ 5,500mAh ബാറ്ററികളും കനത്ത ഉപയോഗത്തിലും കൂളിങ്ങ് നിലനിർത്താനുള്ള 3D ഐസ്‌ലൂപ്പ് സിസ്റ്റവുമുണ്ട്. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്നതിൽ IP68 റേറ്റിംഗാണ് ഈ ഫോണുകൾക്കുള്ളത്. 90W വയർഡ്, 50W വയർലെസ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന ഫോണാണ് ഷവോമി 15T പ്രോ. മികച്ച നിലവാരമുള്ള സ്മാർട്ട്‌ഫോണുകൾക്കായി തിരയുന്ന ഉപയോക്താക്കൾക്ക് അതു നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഷവോമി രണ്ടു മോഡലുകളും പുറത്തിറക്കിയിരിക്കുന്നത്.
12GB RAM + 256GB സ്റ്റോറേജുള്ള ഷവോമി 15T പ്രോയുടെ GBP 649 (ഏകദേശം 77,000 രൂപ) മുതൽ ആരംഭിക്കുന്നു. 12GB + 512GB, 12GB + 1TB മോഡലുകൾക്ക് യഥാക്രമം GBP 699 (ഏകദേശം 83,000 രൂപ), GBP 799 (ഏകദേശം 99,000 രൂപ) എന്നിങ്ങനെയാണ് വില. ഇത് ബ്ലാക്ക്, ഗ്രേ, മോച്ച ഗോൾഡ് എന്നീ നിറങ്ങളിൽ ലഭ്യമാണ്.
ഷവോമി 15T-യുടെ 12GB RAM + 256GB സ്റ്റോറേജ് മോഡലിന് GBP 549 (ഏകദേശം 65,000 രൂപ) ആണ്. 12GB + 512GB മോഡലിനും GBP 549 (ഏകദേശം 65,000 രൂപ) എന്ന വില തന്നെയാണ്. ഇത് ബ്ലാക്ക്, ഗ്രേ, റോസ് ഗോൾഡ് എന്നീ നിറങ്ങളിൽ ലഭ്യമാണ്.
ഷവോമി HyperOS 2-ൽ പ്രവർത്തിക്കുന്ന ഒരു ഡ്യുവൽ സിം സ്മാർട്ട്‌ഫോണാണ് ഷവോമി 15T പ്രോ. 1.5K റെസല്യൂഷൻ (1,280×2,772 പിക്‌സൽ), 144Hz റിഫ്രഷ് റേറ്റ്, 447ppi പിക്‌സൽ ഡെൻസിറ്റി, 480Hz ടച്ച് സാമ്പിൾ റേറ്റ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവയുള്ള 6.83 ഇഞ്ച് AMOLED LIPO ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. സ്‌ക്രീനിന് 3200 നിറ്റ്‌സ് വരെ തെളിച്ചം കൈവരിക്കാൻ കഴിയും.
3nm മീഡിയടെക് ഡൈമെൻസിറ്റി 9400+ ചിപ്‌സെറ്റും 12GB വരെയുള്ള LPDDR5X റാമും 1TB വരെയുള്ള UFS 4.1 സ്റ്റോറേജും ഇതിൽ ഉൾപ്പെടുന്നു. ഫോണിലുള്ള ലൈക്ക ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റത്തിൽ OIS ഉള്ള 50MP ലൈറ്റ് ഫ്യൂഷൻ 900 സെൻസർ, 5X സൂമുള്ള 50MP ടെലിഫോട്ടോ സെൻസർ, 12MP അൾട്രാ-വൈഡ് ക്യാമറ എന്നിവയുണ്ട്. സെൽഫികൾക്കായി, 32MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ടാകും.
കണക്റ്റിവിറ്റിയിൽ 5G, Wi-Fi 7, ബ്ലൂടൂത്ത് 6, USB ടൈപ്പ്-C, GPS, ഗ്ലോബൽ നാവിഗേഷൻ സിസ്റ്റങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഫേസ് അൺലോക്ക്, ആക്‌സിലറോമീറ്റർ, ഗൈറോസ്‌കോപ്പ്, പ്രോക്‌സിമിറ്റി സെൻസർ തുടങ്ങിയ ഒന്നിലധികം സെൻസറുകൾ എന്നിവ ഇതിലുണ്ട്. 5,500mAh ബാറ്ററി 90W ഫാസ്റ്റ് ചാർജിംഗും 50W വയർലെസ് ചാർജിംഗും പിന്തുണയ്ക്കുന്നു, ഷവോമിയുടെ 3D ഐസ്‌ലൂപ്പ് തെർമൽ മാനേജ്‌മെന്റും ഉൾപ്പെടുന്ന ഫോണിൻ്റെ ഭാരം 210 ഗ്രാം ആണ്.
ഷവോമി 15T-ക്ക് സമാനമായ ഡിസൈൻ, ഡിസ്‌പ്ലേ, ഫ്രണ്ട് ക്യാമറ എന്നിവയുണ്ട്. പക്ഷേ, 512GB വരെ സ്റ്റോറേജുള്ള ഡൈമെൻസിറ്റി 8400 അൾട്രായിലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. ഇതിന്റെ റിയർ ക്യാമറകളിൽ 50MP ലൈറ്റ് ഫ്യൂഷൻ 800 സെൻസർ, 50MP ടെലിഫോട്ടോ, 12MP അൾട്രാ-വൈഡ് എന്നിവ ഉൾപ്പെടുന്നു. 194 ഗ്രാം ഭാരമുള്ള ഈ ഫോൺ 67W ചാർജിംഗിനെ മാത്രമേ പിന്തുണയ്ക്കൂ, വയർലെസ് ചാർജിംഗ് ഇല്ല. സെല്ലുലാർ അല്ലെങ്കിൽ വൈ-ഫൈ നെറ്റ്‌വർക്കുകളില്ലാതെ വോയ്‌സ് കോളുകൾ ചെയ്യാനുള്ള ഷവോമി ആസ്ട്രൽ കമ്മ്യൂണിക്കേഷൻസ് രണ്ട് ഫോണുകളിലും ഉൾപ്പെടുന്നുണ്ട്.
പരസ്യം
പരസ്യം