പാർട്ടി സ്പീക്കറുകൾക്ക് മികച്ച ഓഫറുകളുമായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025
Photo Credit: Sony
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025 സോണി പാർട്ടി സ്പീക്കറുകളിൽ മികച്ച ഡീലുകൾ വാഗ്ദാനം ചെയ്യുന്നു
]2025 സെപ്റ്റംബർ 23-ന് ആരംഭിച്ച ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ ഇപ്പോഴും ലൈവായി തുടരുകയാണ്. നിരവധി ഉൽപന്നങ്ങൾ വിലക്കുറവിൽ ലഭ്യമാകുന്ന ഈ ഫെസ്റ്റിവൽ ഓഡിയോ പ്രൊഡക്റ്റുകൾക്ക് ചില മികച്ച ഡീലുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. നേരത്തെ, ഈ ഫെസ്റ്റിവലിൽ ഹെഡ്‌ഫോണുകൾ, ഹോം തിയറ്റർ സിസ്റ്റങ്ങൾ എന്നിവയിലുള്ള മികച്ച ഓഫറുകൾ പങ്കുവെച്ചിരുന്നു. ഇതിനു പുറമേ, പാർട്ടി സ്പീക്കറുകളിലും നിങ്ങൾക്ക് മികച്ച ഡീലുകൾ കണ്ടെത്താനാകും. ഓഡിയോ പ്രൊഡക്റ്റുകൾക്കു പുറമേ, സ്മാർട്ട് ടിവികൾ, സ്മാർട്ട്‌ഫോണുകൾ, സ്മാർട്ട് വാച്ചുകൾ, ട്രൂ വയർലെസ് സ്റ്റീരിയോ (TWS) ഹെഡ്‌സെറ്റുകൾ, വീട്ടുപകരണങ്ങൾ, വാഷിംഗ് മെഷീനുകൾ, റഫ്രിജറേറ്ററുകൾ, പിസികൾ, ലാപ്‌ടോപ്പുകൾ തുടങ്ങിയ മറ്റ് നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും ഈ ഡിസ്കൗണ്ട് സെയിലിൽ ഉൾപ്പെടുന്നു. ഡിസ്‌കൗണ്ടുകൾക്ക് പുറമേ, എസ്‌ബിഐ ബാങ്ക് ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് പണമടക്കുന്നവർക്ക് ആമസോൺ 10% ഇൻസ്റ്റൻ്റ് ഡിസ്കൗണ്ടും നൽകുന്നു. നിങ്ങൾ ഒരു പുതിയ പാർട്ടി സ്പീക്കർ വാങ്ങാൻ പദ്ധതിയിടുന്നുണ്ടെങ്കിൽ അതിനുള്ള ഏറ്റവും മികച്ച അവസരമാണ് ഈ ഫെസ്റ്റിവൽ.
യുഎസ് ആസ്ഥാനമായുള്ള ഇ-കൊമേഴ്‌സ് ഭീമന്മാരായ ആമസോൺ ഈ വർഷത്തെ ഫെസ്റ്റിവൽ സെയിലിൽ ജെബിഎൽ, സിബ്രോണിക്സ്, പിട്രോൺ, ബോട്ട്, പോർട്ടോണിക്സ് തുടങ്ങിയ ജനപ്രിയ ബ്രാൻഡുകളുടെ പാർട്ടി സ്പീക്കറുകൾക്ക് 19,500 രൂപ വരെ ഡിസ്കൗണ്ട് വാഗ്ദാനം ചെയ്യുന്നു. ഈ വിലക്കുറവിനൊപ്പം, ക്യാഷ്ബാക്ക് ഓഫറുകൾ, എക്സ്ചേഞ്ച് ബോണസുകൾ, പലിശ രഹിത EMI ഓപ്ഷനുകൾ തുടങ്ങിയ ആനുകൂല്യങ്ങളും നിങ്ങൾക്ക് ആസ്വദിക്കാം. തിരഞ്ഞെടുത്ത ബാങ്കുകളിൽ നിന്നുള്ള ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോഗിച്ചു നിങ്ങൾ പണമടക്കുകയാണെങ്കിൽ 1,500 രൂപ വരെ അധിക ഡിസ്കൗണ്ട് ലഭ്യമാണ്.
എല്ലാ തരത്തിലുള്ള പാർട്ടി സ്പീക്കറുകളും ലഭ്യമായതിനാൽ പാർട്ടികൾക്കും ഒത്തുചേരലുകൾക്കും വേണ്ടി സൗണ്ട് സിസ്റ്റം അപ്‌ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഇതൊരു മികച്ച അവസരമാണ്. നടന്നുകൊണ്ടിരിക്കുന്ന ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025-ൽ നിങ്ങൾക്ക് സ്വന്തമാക്കാൻ കഴിയുന്ന മികച്ച പാർട്ടി സ്പീക്കർ ഡീലുകളുടെ ഒരു ലിസ്റ്റ് ചുവടെ നൽകുന്നു. ബാങ്ക് ഓഫറുകൾ വഴിയുള്ള കിഴിവ് ഈ വിലയിൽ ഉൾപ്പെടുന്നില്ല.
ജെബിഎൽ, ബോട്ട്, പിട്രോണിക്സ്, പോർട്രോണിക്സ്, സീബ്രോണിക്സ് തുടങ്ങിയ മുൻനിര ബ്രാൻഡുകളുടെ സ്പീക്കറുകൾക്ക് മികച്ച ഡീലുകൾ ആമസോൺ സെയിൽ 2025-ൽ ലഭ്യമാണ്. ജെബിഎൽ പാർട്ടിബോക്സ് 110-ൻ്റെ വില 35,999 രൂപയിൽ നിന്ന് കുറഞ്ഞ് 18,999 രൂപയ്ക്ക് ലഭ്യമാണ്.
പോർട്ടബിൾ ഓപ്ഷൻ ആഗ്രഹിക്കുന്നവർക്ക്, ബോട്ട് പാർട്ടിപാൽ 390 ബ്ലൂടൂത്ത് സ്പീക്കറിന്റെ വില 34,990 രൂപയിൽ നിന്ന് 9,999 രൂപയായി കുറഞ്ഞിട്ടുണ്ട്. നിങ്ങൾ വലിയ പാർട്ടികൾ ആസൂത്രണം ചെയ്യുകയാണെങ്കിൽ, നിലവാരമുള്ള ഓഡിയോയും ബാസും വാഗ്ദാനം ചെയ്യുന്ന ബോട്ട് പാർട്ടിപാൽ 600-ന് ഇപ്പോൾ 16,499 രൂപയായിട്ടുണ്ട്, ഇതിനു യഥാർത്ഥത്തിൽ 44,990 രൂപയായിരുന്നു. ബജറ്റ്-ഫ്രണ്ട്ലി ചോയ്സായ ബോട്ട് പാർട്ടിപാൽ 220 പാർട്ടി സ്പീക്കർ 24,990 രൂപയ്ക്ക് പകരം 5,499 രൂപയ്ക്ക് ലഭിക്കും.
പിട്രോൺ ഫ്യൂഷൻ സാഗ ബ്ലൂടൂത്ത് സ്പീക്കറിന്റെ വില 7,999 രൂപയിൽ നിന്ന് 2,099 രൂപയായി കുറഞ്ഞിട്ടുണ്ട്. അതുപോലെ, സീബ്രോണിക്സ് 120 വാട്ട്സ് പാർട്ടി സ്പീക്കർ, പോർട്രോണിക്സ് അയൺ ബീറ്റ്സ് IV 250W എന്നിവ 8,999 രൂപയ്ക്ക് ലഭ്യമാണ്. യഥാർത്ഥത്തിൽ അവയുടെ വില 25,499 രൂപയും 19,999 രൂപയുമായിരുന്നു.
പരസ്യം
പരസ്യം