ആമസോൺ സെയിൽ 2025-ൽ നാൽപതിനായിരം രൂപയിൽ താഴെ വിലയുള്ള മികച്ച ലാപ്ടോപുകൾ
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025, എച്ച്പി, ഡെൽ, തുടങ്ങിയ കമ്പനികളുടെ താങ്ങാനാവുന്ന വിലയിൽ ലാപ്‌ടോപ്പുകൾക്ക് കിഴിവുകൾ നൽകുന്നു.
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025 കഴിഞ്ഞ ചൊവ്വാഴ്ചയാണ് എല്ലാ ഉപയോക്താക്കൾക്കുമായി ആരംഭിച്ചത്. ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്ന ഫെസ്റ്റിവലിലുള്ള ആകർഷകമായ ഡിസ്കൗണ്ടുകളും ബാങ്ക് ഓഫറുകളും പ്രയോജനപ്പെടുത്തി നിരവധി ആളുകൾ ഷോപ്പിങ്ങ് നടത്തുന്നു. വലിയ വിലക്കുറവിൽ നിരവധി ബ്രാൻഡുകളുടെ പ്രൊഡക്റ്റുകൾ ലഭ്യമാക്കുന്ന, ഇന്ത്യയിലെ ഏറ്റവും മികച്ച ഓൺലൈൻ സെയിലുകളിൽ ഒന്നാണ് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ. നിലവിലുള്ള ലാപ്‌ടോപ്പ് പുതിയ മോഡലിലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഈ ആന്വൽ സെയിൽ മികച്ച അവസരം നൽകുന്നു. 40,000 രൂപയുടെ ബജറ്റിനുള്ളിലുള്ള ലാപ്ടോപ് ആഗ്രഹിക്കുന്നവർക്ക് എച്ച്പി, ഡെൽ, ഏസർ, അസൂസ്, ലെനോവോ തുടങ്ങിയ ജനപ്രിയ ബ്രാൻഡുകളിൽ നിന്ന് നിരവധി മികച്ച ഓപ്ഷനുകൾ കണ്ടെത്താൻ കഴിയും. വിലക്കുറവുകൾക്കൊപ്പം, ക്യാഷ്ബാക്ക് ഡീലുകളും നോ-കോസ്റ്റ് EMI ഓപ്ഷനുകളും ഉൾപ്പെടെ ബാങ്കുകളിൽ നിന്നുള്ള അധിക ഓഫറുകളും ഉണ്ട്. ഇതിലൂടെ ഡിസ്കൗണ്ടിനു ശേഷമുള്ള വിലയേക്കാൾ അധിക ലാഭം നേടാൻ ഉപയോക്താക്കൾക്കു കഴിയും.
നിങ്ങളുടെ ബജറ്റ് 40,000 രൂപയിൽ താഴെയാണെങ്കിൽ പോലും നിങ്ങൾക്ക് ഒരു നല്ല ഓഫീസ് ലാപ്‌ടോപ്പ് ഈ ഫെസ്റ്റിവലിലൂടെ വാങ്ങാം. ഈ ലാപ്‌ടോപ്പുകൾ സാധാരണയായി 13th ജെൻ ഇന്റൽ കോർ i3 പ്രോസസർ അല്ലെങ്കിൽ ഒരു റൈസൻ 3 പ്രോസസർ എന്നിവയുമായി വരുന്നു. ഈ പ്രൈസ് റേഞ്ചിലെ മിക്ക മോഡലുകളിലും 16GB വരെ റാമാണ് സജ്ജീകരിച്ചിട്ടുണ്ടാവുക. അതുകൊണ്ടു തന്നെ മൾട്ടിടാസ്കിങ്ങ് സുഗമമായി നടക്കും. ഡോക്യുമെന്റുകൾ, ഫയലുകൾ, ആപ്ലിക്കേഷനുകൾ എന്നിവക്കു മതിയായ ഇടം നൽകുന്ന ഇവ 512GB വരെ ബിൽറ്റ്-ഇൻ സ്റ്റോറേജും വാഗ്ദാനം ചെയ്യുന്നു. പരിമിതമായ ബജറ്റുള്ളവർക്ക് മികച്ചൊരു ലാപ്ടോപ് അതിൻ്റെ പകുതിയോളം വിലയ്ക്കു സ്വന്തമാക്കാൻ ഈ ഫെസ്റ്റിവൽ അവസരമൊരുക്കുന്നു.
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025-ൽ 40,000 രൂപയിൽ താഴെ വിലയുള്ള ലാപ് ടോപുകൾക്കുള്ള മികച്ച ഡീലുകൾ:
ആമസോൺ സെയിൽ 2025-ൽ, ഓഫറിൽ 40,000 രൂപയിൽ താഴെയുള്ള വിലയ്ക്ക് ലഭ്യമാകുന്ന മികച്ച ലാപ്‌ടോപ്പുകളുടെ ഒരു ലിസ്റ്റ് ഞങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. ഇന്റൽ കോർ i3 പ്രോസസറുമായി വരുന്ന HP 15-ന്റെ യഥാർത്ഥ വില 53,933 രൂപയാണെങ്കിലും നിലവിൽ 36,990 രൂപയ്ക്ക് ലഭ്യമാണ്. അതുപോലെ, ഇന്റൽ കോർ i3 പ്രോസസർ ഉള്ള ഡെൽ വോസ്ട്രോ ലിസ്റ്റ് ചെയ്തത് 54,479 രൂപയ്ക്കാണ്. ഇതിപ്പോൾ 36,990 രൂപയ്ക്ക് സെയിലിലുണ്ട്.
AMD പ്രോസസറുകൾ ഇഷ്ടപ്പെടുന്നവർക്ക്, Ryzen 3 ഉള്ള ഏസർ ആസ്പയർ ലൈറ്റിന് യഥാർത്ഥത്തിൽ 46,990 രൂപയാണെങ്കിലും, ഇപ്പോൾ വെറും 26,990 രൂപയ്ക്ക് വാങ്ങാം. Ryzen 5 പ്രോസസർ ഉള്ള ലെനോവോ V15 G4-ന്റെ വില 54,900 രൂപയിൽ നിന്നും 34,980 രൂപയായി കുറഞ്ഞിട്ടുണ്ട്.
മറ്റ് ഓപ്ഷനുകളിൽ ഇൻ്റൽ കോർ i3 ഉള്ള അസൂസ് വിവോബുക്ക് 15 ഉൾപ്പെടുന്നു. 51,990 രൂപ വിലയുള്ള ഈ ലാപ്ടോപ് ഇപ്പോൾ 33,990 രൂപയ്ക്ക് ലഭ്യമാണ്. ഇന്റൽ കോർ i3 ഉള്ള ഡെൽ 15-ൻ്റെ യഥാർത്ഥ വിലയായ 49,518 രൂപയിൽ നിന്ന് കുറഞ്ഞ് 33,990 രൂപയ്ക്കും ലഭ്യമാണ്.
പരസ്യം
പരസ്യം