എഐ പ്രൊഡക്റ്റിവിറ്റി ലാപ്ടോപ്പുകളിൽ മികച്ച ഡീലുകളുമായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025
Photo Credit: Asus
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025, അസ്യൂസിൽ നിന്നുള്ള AI ഉൽപ്പാദനക്ഷമതാ ലാപ്‌ടോപ്പുകളിൽ മികച്ച ഡീലുകൾ വാഗ്ദാനം ചെയ്യുന്നു
സെപ്തംബർ 23 മുതൽ ആരംഭിച്ച ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025 ഇപ്പോഴും സജീവമായി തുടരുകയാണ്. ഈ സെയിലിൽ വിവിധ വിഭാഗങ്ങളിലും പ്രൈസ് റേഞ്ചിലുമുള്ള നിരവധി മോഡൽ ലാപ്‌ടോപ്പുകൾക്ക് വിലക്കിഴിവും ഓഫറുകളുമുണ്ട്. തിങ്കളാഴ്ച ആരംഭിച്ച വിൽപ്പന ഇപ്പോൾ രണ്ടാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോൾ, AI-പവർഡ് പ്രൊഡക്ടിവിറ്റി ലാപ്‌ടോപ്പുകളിലും ഗെയിമിംഗ് ലാപ്‌ടോപ്പുകളിലും കിഴിവുകളുണ്ട്. ഒരു പുതിയ ലാപ്‌ടോപ്പ് വാങ്ങാൻ നിങ്ങൾ പദ്ധതിയിടുന്നുണ്ടെങ്കിൽ കൂടുതൽ ലാഭമുണ്ടാക്കാനുള്ള അവസരമാണിത്. വിൽപ്പനയുടെ ആദ്യ 48 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ നിന്നുള്ള 38 കോടിയിലധികം ഉപയോക്താക്കൾ തങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിച്ചതായി ആമസോൺ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഈ സന്ദർശനങ്ങളിൽ, ഏകദേശം 70 ശതമാനവും രാജ്യത്തെ ഒമ്പത് പ്രധാന മെട്രോപൊളിറ്റൻ നഗരങ്ങളിൽ നിന്നാണ് വന്നതെന്നും കമ്പനി പറഞ്ഞു. ഇത്രയധികം ആളുകൾ പങ്കെടുക്കുന്നതിലൂടെ ഈ വിൽപ്പന വളരെ ജനപ്രിയമാണെന്ന് തെളിയിക്കപ്പെടുന്നു. നിങ്ങൾക്ക് ഒരു പുതിയ ലാപ്‌ടോപ്പ് വേണമെങ്കിൽ, അല്ലെങ്കിൽ ഏറ്റവും പുതിയ AI- പവർഡ് അല്ലെങ്കിൽ ഗെയിമിംഗ് മോഡലുകൾക്കായി തിരയുകയാണെങ്കിൽ അതു സ്വന്തമാക്കാനുള്ള അവസരമാണിത്.
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025-ൽ ഗെയിമിംഗ് ലാപ്‌ടോപ്പുകൾക്കും AI-യിൽ പ്രവർത്തിക്കുന്ന പ്രൊഡക്ടിവിറ്റി ലാപ്‌ടോപ്പുകൾക്കും വലിയ കിഴിവുകളുണ്ട്. ഈ ലാപ്‌ടോപ്പുകൾ വ്യത്യസ്ത പ്രൈസ് റേഞ്ചിൽ ലഭ്യമായതിനാൽ ഗെയിമിംഗിനായി ഉയർന്ന പെർഫോമൻസ് നൽകുന്ന ലാപ്ടോപ്പോ ജോലി, പഠനം തുടങ്ങിയ ദൈനംദിന ജോലികൾക്ക്കുള്ള ലാപ്‌ടോപ്പോ നിങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ അതു കണ്ടെത്താനാകും.
വിലക്കുറവിന് പുറമേ, ആമസോൺ ഉപഭോക്താക്കൾക്ക് പണം ലാഭിക്കാനുള്ള അധിക മാർഗങ്ങളും നൽകുന്നു. ഷോപ്പർമാർക്ക് ക്യാഷ്ബാക്ക് ഓഫറുകൾ, പഴയ ഉപകരണങ്ങൾക്കുള്ള എക്‌സ്‌ചേഞ്ച് ബോണസുകൾ, പലിശ രഹിത ഇഎംഐ ഓപ്ഷനുകൾ, ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് പണമടയ്ക്കുമ്പോഴുള്ള പ്രത്യേക കിഴിവുകൾ എന്നിവ ലഭിക്കും.
നിങ്ങൾ ഒരു എസ്‌ബിഐ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉപയോഗിക്കുകയാണെങ്കിൽ, നിങ്ങൾക്ക് 1,500 രൂപ വരെയുള്ള 10 ശതമാനം ഇൻസ്റ്റൻ്റ് ഡിസ്കൗണ്ട് ലഭിക്കും. മൊത്തത്തിൽ, ഈ സെയിലിനിടെ ലാപ്‌ടോപ്പ് വാങ്ങുമ്പോൾ 65,000 രൂപ വരെ ലാഭിക്കാൻ കഴിയും.
ഇന്റൽ കോർ അൾട്രാ 7 255H ഉള്ള അസൂസ് വിവോബുക്ക് S16, യഥാർത്ഥ വിലയായ 1,14,990 രൂപയിൽ നിന്നു കുറഞ്ഞ് 74,990 രൂപയ്ക്ക് ലഭ്യമാണ്. എഎംഡി റൈസൺ Al7 350-യുമായി വരുന്ന എച്ച്പി ഓമ്‌നിബുക്ക് 5, ലിസ്റ്റ് വിലയായ 99,526 രൂപയിൽ നിന്ന് കുറഞ്ഞ് 71,990 രൂപയ്ക്ക് വിൽക്കുന്നു. അതേ റൈസൺ Al7 350 പ്രോസസറുള്ള ലെനോവോയുടെ ഐഡിയപാഡ് സ്ലിം 5, സാധാരണ വിലയായ 1,25,890 രൂപയിൽ നിന്ന് കുറഞ്ഞ് 71,990 രൂപയ്ക്കും ലഭ്യമാകും.
എഎംഡി ആർ7-350 Al ഉള്ള ഡെൽ ഡിബി16255 മോഡലിന്റെ വില 1,01,068 രൂപയിൽ നിന്ന് 63,490 രൂപയായി കുറഞ്ഞപ്പോൾ, അതേ ചിപ്പുള്ള ഡിബി04255 വേരിയൻ്റിൻ്റെ വില ഇപ്പോൾ 1,11,985 രൂപയ്ക്ക് പകരം 76,990 രൂപയായി. ഇന്റൽ കോർ അൾട്രാ 5 125H 14th Gen ഉള്ള ഏസർ ആസ്പയർ ഗോ 14-ൻ്റെ വില 72,999 രൂപയിൽ നിന്ന് 51,990 രൂപയായിട്ടുണ്ട്. സ്‌നാപ്ഡ്രാഗൺ എക്‌സുള്ള HP ഓമ്‌നിബുക്ക് 5 OLED, 88,225 രൂപയിൽ നിന്ന് കുറഞ്ഞ് 69,990 രൂപയ്ക്ക് ലഭ്യമാണ്. ഇതിനു പുറമെ, ഇന്റൽ കോർ അൾട്രാ 5 125H ഉള്ള ലെനോവോ യോഗ സ്ലിം 7, 1,25,890 രൂപയിൽ നിന്ന് കുറഞ്ഞ് 60,490 രൂപയുമായി.
പരസ്യം
പരസ്യം