ഫ്ലിപ്കാർട്ട്, ആമസോൺ സെയിലുകളിൽ സാംസങ്ങ്, ഐഫോൺ ഫോണുകളുടെ ഓഫറുകളുടെ താരതമ്യം
സാംസങ് ഫാബ് ഗ്രാബ് ഫെസ്റ്റ്: ഗാലക്സി Z ഫോൾഡ് 7 ന് ഉപഭോക്താക്കൾക്ക് 53 ശതമാനം വരെ കിഴിവ് ലഭിക്കും
ഓൺലൈൻ ഷോപ്പിങ്ങ് പ്രേമികളുടെ ഉത്സവകാലം വന്നെത്തി. സെപ്തംബർ 23 മുതൽ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലും ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിലും എല്ലാ ഉപയോക്താക്കൾക്കുമായി ആരംഭിച്ചിട്ടുണ്ട്. ആമസോൺ, ഫ്ലിപ്കാർട്ട് പ്രീമിയം മെമ്പർഷിപ്പ് എടുത്തവർക്ക് സെപ്തംബർ 22 മുതൽ തന്നെ സെയിലിലേക്ക് ആക്സസ് ലഭിച്ചിരുന്നു. നിരവധി ഉൽപന്നങ്ങൾ വലിയ വിലക്കുറവിൽ ലഭ്യമാകുന്ന ഈ ഓഫർ സെയിൽ ഫെസ്റ്റിവലിൽ സാംസങ്ങ് ഗാലക്സി S24 അൾട്രാ, ആപ്പിൾ ഐഫോൺ 16 പ്രോ എന്നിവ ഡിസ്കൗണ്ട് വിലയ്ക്കു ലിസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സാംസങ്ങിന്റെയും ആപ്പിളിന്റെയും മുൻനിര സ്മാർട്ട്‌ഫോണുകൾ ആയിരുന്നു ഗാലക്‌സി S24 അൾട്രായും ഐഫോൺ 16 പ്രോയും. അതിനു ശേഷം നിരവധി പുതിയ മോഡലുകൾ പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും, ഈ ഫോണുകൾക്ക് ഇപ്പോഴും വിപണിയിൽ ആവശ്യക്കാരാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ ഷോപ്പിംഗ് ഇവന്റുകളായ ഇവ രണ്ടും ആരംഭിക്കുമ്പോൾ പ്രൊഡക്റ്റുകൾ വാങ്ങാൻ വേണ്ടി കാത്തിരിക്കുന്നവരുടെ എണ്ണവും ചെറുതല്ല.
12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള സാംസങ് ഗാലക്‌സി S24 അൾട്രയുടെ അടിസ്ഥാന മോഡൽ ഇപ്പോൾ ആമസോണിൽ 71,999 രൂപ എന്ന ഡിസ്കൗണ്ട് വിലയിൽ ലഭ്യമാണ്. 2024 ജനുവരിയിൽ ഇന്ത്യയിൽ ഇതേ മോഡൽ ലോഞ്ച് ചെയ്തത് 1,29,999 രൂപ എന്ന പ്രാരംഭ വിലയിൽ ആയിരുന്നു.12 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള ഉയർന്ന മോഡലിന്റെ വില 1,04,999 രൂപയാണ്. രണ്ടു മോഡലുകളും ടൈറ്റാനിയം ഗ്രേ, ടൈറ്റാനിയം ബ്ലാക്ക്, ടൈറ്റാനിയം വയലറ്റ് നിറങ്ങളിൽ ലഭ്യമാണ്. ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ പ്രൈം അംഗങ്ങൾക്ക് 5% ക്യാഷ്ബാക്കും ലഭിക്കും.
ഇത് നേരിട്ടുള്ള വിലക്കുറവായതിനാൽ തന്നെ മറ്റുള്ള ക്യാഷ്ബാക്ക് ഓഫറുകളോ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് ഡിസ്കൗണ്ടുകളോ ഇതിൽ ഉൾപ്പെടുന്നില്ല. അതിനാൽ കൂടുതൽ ലാഭം നേടാൻ ഉപയോക്താവിന് അവസരമുണ്ട്. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025 അവസാനിക്കുന്നതു വരെ ഈ ഓഫർ നിലനിൽക്കും.
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ആപ്പിളിന്റെ ഫ്ലാഗ്ഷിപ്പ് ഫോണായ ഐഫോൺ 16 പ്രോ ഇപ്പോൾ ഫ്ലിപ്കാർട്ടിൽ കുറഞ്ഞ വിലയ്ക്ക് ലഭ്യമാണ്. ഫ്ലിപ്കാർട്ട് ബ്ലാക്ക് അംഗമാണെങ്കിൽ 128 ജിബി സ്റ്റോറേജുള്ള അടിസ്ഥാന മോഡൽ 85,999 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഈ വിലയിൽ ബാങ്ക് ഓഫറുകൾ ഉൾപ്പെടുന്നില്ല. ഫോൺ വാങ്ങുമ്പോൾ ഐസിഐസിഐ ബാങ്ക് അല്ലെങ്കിൽ ആക്സിസ് ബാങ്ക് ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉപയോഗിക്കുകയാണെങ്കിൽ 5,000 രൂപ കൂടുതൽ ലാഭിക്കാം.
നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ഫ്ലിപ്കാർട്ട് വാഗ്ദാനം ചെയ്യുന്നു. നിലവിൽ ഡെസേർട്ട് ടൈറ്റാനിയം, നാച്ചുറൽ ടൈറ്റാനിയം, വൈറ്റ് ടൈറ്റാനിയം എന്നീ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ ലഭ്യമാകുന്നത്.
നേരത്തെ, ബിഗ് ബില്യൺ ഡേയ്സ് സെയിൽ 2025-ൽ ഐഫോൺ 16 പ്രോ 69,999 രൂപയ്ക്ക് ലഭ്യമാകുമെന്ന് ഫ്ലിപ്കാർട്ട് പ്രഖ്യാപിച്ചിരുന്നു, അതിൽ 5,000 രൂപയുടെ പ്രത്യേക ബാങ്ക് ഓഫറും ഉൾപ്പെടുന്നുണ്ട്.
2024 സെപ്റ്റംബറിലാണ് ഇന്ത്യയിൽ ഐഫോൺ 16 പ്രോ ലോഞ്ച് ചെയ്തത്. ലോഞ്ച് ചെയ്യുമ്പോൾ 128 ജിബി മോഡലിന് 1,19,900 രൂപയും 256 ജിബി, 512 ജിബി, 1 ടിബി എന്നീ ഉയർന്ന സ്റ്റോറേജ് ഓപ്ഷനുകൾക്ക് യഥാക്രമം 1,29,990 രൂപ, 1,49,900 രൂപ, 1,69,900 രൂപ എന്നിങ്ങനെയുമായിരുന്നു വില.
പരസ്യം
പരസ്യം