പകുതി വിലയ്ക്ക് സാംസങ്ങ് S24 അൾട്രാ സ്വന്തമാക്കാം; ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ
ആമസോൺ വിൽപ്പന സമയത്ത് സാംസങ് ഗാലക്‌സി എസ് 24 അൾട്രാ മികച്ച കിഴിവുകളോടെ ലഭ്യമാകും.
2024 ജനുവരിയിൽ പുറത്തിറങ്ങിയ ഫോൺ ആണെങ്കിലും സാംസങ്ങ് ഗാലക്‌സി എസ്24 അൾട്രായ്ക്ക് ഇപ്പോഴും വിപണിയിൽ വളരെയധികം ആവശ്യക്കാരുണ്ട്. ലോഞ്ച് ചെയ്ത് ഒന്നര വർഷത്തിൽ അധികമായെങ്കിലും, ശക്തമായ ഫീച്ചറുകളും പെർഫോമൻസുകളും കാരണം സാംസങ്ങ് ഗാലക്സി S24 ആൾട്രാ ജനപ്രിയ മോഡലായി തന്നെ തുടരുന്നു. ഒന്നര വർഷം പിന്നിട്ടപ്പോൾ വില അൽപ്പം കുറഞ്ഞെങ്കിലും, മറ്റ് മിക്ക ഫോണുകളേക്കാളും വില വരുന്ന, മികച്ച ഒരു പ്രീമിയം ഡിവൈസായാണ് ഇതിനെ എല്ലായിപ്പോഴും കാണുന്നത്. പ്രത്യേക ഷോപ്പിംഗ് ഇവന്റുകളിലും ഫെസ്റ്റിവൽ സെയിലിലും, സാംസങ്ങ് ഗാലക്സി S24 അൾട്രാ വാങ്ങാൻ കാത്തിരിക്കുന്ന നിരവധി പേരുണ്ട്. ആ സമയത്തുള്ള ഡിസ്കൗണ്ടുകൾ ഉപയോഗിച്ച് കുറഞ്ഞ വിലയ്ക്ക് ഉയർന്ന നിലവാരമുള്ള തങ്ങളുടെ പ്രിയപ്പെട്ട സ്മാർട്ട്‌ഫോൺ സ്വന്തമാക്കുക എന്നതാണ് അവരുടെ ലക്ഷ്യം. അത്തരമൊരു ഷോപ്പിങ്ങ് ഇവൻ്റാണ് വരാനിരിക്കുന്ന ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2025. സെപ്റ്റംബർ 23 മുതൽ ആരംഭിക്കുന്ന ഈ സെയിലിൽ സാംസങ്ങ് ഗാലക്സി S24 ആൾട്രാ ഏറ്റവും കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാനാകും.
വരാനിരിക്കുന്ന ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025-ൽ സാംസങ്ങ് ഗാലക്‌സി S24 അൾട്ര 72,000 രൂപയിൽ കുറഞ്ഞ വിലയ്ക്ക് വിൽക്കുമെന്ന് ആമസോൺ പ്രഖ്യാപിച്ചു. ഇപ്പോൾ ഫോണിനുള്ള സാധാരണ വില പരിഗണിക്കുമ്പോൾ സെയിൽ സമയത്തു പകുതിയോളം വില മാത്രമേ നൽകേണ്ടതുള്ളൂ.
നിലവിൽ, ഗാലക്‌സി S24 അൾട്രയുടെ (12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള) അടിസ്ഥാന മോഡൽ ആമസോണിൽ 1,34,999 രൂപയ്ക്കാണു ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൻ്റെ ഭാഗമായി, ആമസോൺ നേരിട്ടുള്ള വിലക്കുറവ് നൽകി 71,999 രൂപയ്ക്ക് ഈ ഫോൺ ലഭ്യമാകും.
ഈ തുക ആമസോൺ നേരിട്ടു നൽകുന്ന കിഴിവ് മാത്രമാണെന്നത് ശ്രദ്ധിക്കുക. മറ്റ് ഓഫറുകൾ കൂടി ഉൾപ്പെടുത്തുമ്പോൾ വില ഇനിയും കുറയാൻ സാധ്യതയുണ്ട്. പേയ്‌മെന്റിനായി എസ്‌ബിഐ ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഇഎംഐ ഉപയോഗിക്കുകയാണെങ്കിൽ 10 ശതമാനം ഇൻസ്റ്റൻ്റ് ഡിസ്കൗണ്ട് ലഭിക്കും. ഇതിനു പുറമേ നോ-കോസ്റ്റ് ഇഎംഐ പ്ലാനുകൾ, എക്സ്ചേഞ്ച് ഓഫറുകൾ, ആമസോൺ പേ അടിസ്ഥാനമാക്കിയ ഡീലുകൾ എന്നിവയും ലഭ്യമാകും.
ഈ വർഷത്തെ ഏറ്റവും കുറഞ്ഞ വിലകളിൽ ഒന്നിലാണ് സാംസങ്ങ് ഗാലക്‌സി S24 അൾട്ര ലഭ്യമാകാൻ പോകുന്നത്. ജൂലൈയിൽ, ആമസോൺ പ്രൈം ഡേ സെയിലിനിടെ, സ്മാർട്ട്‌ഫോണിന്റെ വില 74,999 രൂപയായിരുന്നു. നാലവിൽ, ഫ്ലിപ്കാർട്ടിൽ ഗാലക്സി S24 അൾട്രായുടെ 12GB റാമും 256GB സ്റ്റോറേജുമുള്ള പതിപ്പിന് 54,990 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിട്ടുണ്ട്. വരാനിരിക്കുന്ന ബിഗ് ബില്യൺ ഡേയ്‌സ് സെയിലിലാണ് ഈ പ്രത്യേക വില ആരംഭിക്കുക.
2025-ൽ സാംസങ്ങ് ഗാലക്‌സി S24 അൾട്ര വാങ്ങുന്നത് മൂല്യവത്താണോ എന്ന ചോദ്യമാണോ നിങ്ങളെ കുഴപ്പിക്കുന്നത്. എങ്കിൽ അതിനുള്ള ഉത്തരം അതെ എന്നാണ്. ഒന്നര വർഷം മുൻപാണ് പുറത്തിറങ്ങിയതെങ്കിലും, ഇത് ഇപ്പോഴും ഒരുപാടു പേർ ആഗ്രഹിക്കുന്ന കരുത്തുറ്റ ഫോണായി തുടരുന്നു. ഇന്ന് വിപണിയിലുള്ള പുതിയ മുൻനിര സ്മാർട്ട്‌ഫോണുകളുമായി മത്സരിക്കാൻ കഴിയുന്ന ഉയർന്ന നിലവാരമുള്ള സവിശേഷതകൾ, മികച്ച പെർഫോമൻസ് എന്നിവ ഫോണിനുണ്ട്. അതിനാൽ, നിങ്ങൾ കുറഞ്ഞ വിലയിൽ ഒരു പ്രീമിയം ഫോൺ തിരയുകയാണെങ്കിൽ, ഗാലക്‌സി S24 അൾട്ര ഒരു മികച്ച തിരഞ്ഞെടുപ്പായിരിക്കും.
പരസ്യം
പരസ്യം