ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ ഐഫോൺ 15 ഡിസ്കൗണ്ടിൽ വാങ്ങാം
2023-ൽ ഐഫോൺ 15 ഇന്ത്യയിൽ പുറത്തിറങ്ങി
ആപ്പിളിൻ്റെ ഏറ്റവും പുതിയ ഐഫോൺ സീരീസ് ഇറങ്ങിയിട്ട് ആഴ്ചകൾ മാത്രമേ പിന്നിട്ടിട്ടുള്ളൂ. ഐഫോൺ 17 സീരീസും ഐഫോൺ എയറും ആപ്പിൾ പുറത്തിറക്കിയതിനു പിന്നാലെ പഴയ ഐഫോൺ മോഡലുകൾക്കു വില കുറയാൻ ആരംഭിച്ചിട്ടുണ്ട്. എന്നാൽ അതിലും വിലക്കുറവിൽ ഐഫോൺ സ്വന്തമാക്കാനുള്ള ഒരു മികച്ച അവസരമാണ് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025. സെപ്റ്റംബർ 23-ന് ഇന്ത്യയിൽ ആരംഭിക്കുന്ന ഈ സെയിലിൽ ഐഫോൺ 15-ന് മികച്ചൊരു ഓഫർ ആമസോൺ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൈം അംഗങ്ങൾക്ക് നേരത്തെ തന്നെ ആക്‌സസ് ലഭിക്കുമെന്നതിനാൽ ഒരു ദിവസം മുൻപു തന്നെ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025-ൽ ഷോപ്പിംഗ് നടത്താനാവും. പുതിയ സ്മാർട്ട്‌ഫോൺ വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുന്നവർക്ക്, ഈ സെയിൽ ഒരു നല്ല അവസരമാണ്. ഇതിലൂടെ ജനപ്രിയ ഫോൺ മോഡലുകൾ വിലക്കുറവിൽ സ്വന്തമാക്കാനാകും. നേരിട്ടുള്ള ഡിസ്കൗണ്ടുകൾക്ക് പുറമേ, ബാങ്ക് ഓഫറുകൾ, കൂപ്പൺ ഡീലുകൾ, നോ-കോസ്റ്റ് ഇഎംഐ പ്ലാനുകൾ എന്നിവ പോലുള്ളവ ഉപയോഗിച്ചും നിങ്ങൾക്ക് പണം ലാഭിക്കാം.
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025-ൽ വൺപ്ലസ് ഫോണുകൾക്കു പ്രത്യേക ഓഫറുകൾ നൽകുന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ഞങ്ങൾ പങ്കിട്ടിരുന്നു. അതിനൊപ്പം ആപ്പിളിൻ്റെ ഐഫോൺ 15-നും വലിയ വിലക്കുറവു നൽകാൻ ആമസോൺ ഒരുങ്ങുകയാണ്. ഈ സെയിൽ സമയത്ത് 45,000 രൂപയിൽ താഴെയുള്ള വിലയ്ക്ക് ആപ്പിൾ ഐഫോൺ 15 നിങ്ങൾക്കു സ്വന്തമാക്കാൻ കഴിയും.
2023-ൽ 79,900 രൂപ പ്രാരംഭ വിലയ്ക്കാണ് ഐഫോൺ 15 ഇന്ത്യയിൽ ഔദ്യോഗികമായി പുറത്തിറങ്ങിയത്. നിലവിൽ, ഈ സ്മാർട്ട്‌ഫോൺ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് 59,990 രൂപയ്ക്കാണ്. നിലവിലെ വില ലോഞ്ച് വിലയേക്കാൾ വളരെയധികം കുറഞ്ഞിട്ടുണ്ടെന്നു വ്യക്തമാണ്. ഇത് ഇതിനകം തന്നെ അതിന്റെ ലോഞ്ച് വിലയേക്കാൾ കുറവാണ്. അതിനു പുറമെ, ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025-ന്റെ ഭാഗമായി, ആമസോൺ ഈ ഫോണിന് കൂടുതൽ വിലക്കിഴിവു നൽകുന്നു. 45,000 രൂപയിൽ താഴെയുള്ള വിലയ്ക്ക് ഐഫോൺ 15 വാങ്ങാൻ നിങ്ങൾക്ക് അവസരമുണ്ട്.
ഈ വിലക്കുറവിന് പുറമേ, ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025 സമയത്ത് പ്രത്യേക ബാങ്ക് ഓഫറുകളും ഷോപ്പർമാർക്ക് പ്രയോജനപ്പെടുത്താം. ഉദാഹരണത്തിന്, നിങ്ങൾ ഒരു എസ്‌ബിഐ ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഇഎംഐ ഉപയോഗിച്ച് പണമടയ്ക്കുകയാണെങ്കിൽ, നിങ്ങൾക്ക് 10 ശതമാനം ഇൻസ്റ്റൻ്റ് ഡിസ്കൗണ്ട് ലഭിക്കും. ആമസോണിൻ്റെ ഡിസ്കൗണ്ടും ബാങ്ക് ഓഫറും ഒന്നിച്ച് ഉപയോഗപ്പെടുത്തിയാൽ 43,749 രൂപയെന്ന കുറഞ്ഞ വിലയ്ക്ക് ഐഫോൺ 15 വാങ്ങാം.
എന്നാൽ വില കുറയ്ക്കാനുള്ള മാർഗം അതു മാത്രമല്ല. എക്‌സ്‌ചേഞ്ച് ഓഫറുകൾ ഉപയോഗിച്ച് കൂടുതൽ പണം ലാഭിക്കാനുള്ള അവസരവും ആമസോൺ ഉപഭോക്താക്കൾക്ക് നൽകുന്നു. ഐഫോൺ 15 വാങ്ങുന്നതിനായി നിങ്ങളുടെ പഴയ സ്മാർട്ട്‌ഫോൺ കൈമാറ്റം ചെയ്യുകയാണെങ്കിൽ, ഒരു ഡിസ്കൗണ്ട് ലഭിക്കും. നിങ്ങളുടെ കയ്യിലുള്ള പഴയ ഫോണിൻ്റെ ബ്രാൻഡ്, മോഡൽ, അവസ്ഥ എന്നിവയെ ആശ്രയിച്ചായിരിക്കും എത്ര രൂപ ഡിസ്കൗണ്ട് ലഭിക്കുമെന്നു തീരുമാനിക്കുക. നിങ്ങളുടെ ലൊക്കേഷൻ അനുസരിച്ച് എക്‌സ്‌ചേഞ്ച് ഡീലിന്റെ ലഭ്യത വ്യത്യാസപ്പെടാം എന്നതിനാൽ ഓർഡർ പൂർത്തിയാക്കുന്നതിന് മുമ്പ് ഇക്കാര്യം പരിശോധിക്കേണ്ടത് പ്രധാനമാണ്.
മുഴുവൻ വിലയും ഒറ്റയടിക്ക് നൽകാൻ കഴിയാത്ത ഉപഭോക്താക്കൾക്ക്, ആമസോൺ നോ-കോസ്റ്റ് ഇഎംഐ പ്ലാനുകളും നൽകുന്നുണ്ട്. അധിക പലിശയൊന്നും നൽകാതെ എളുപ്പത്തിലുള്ള പ്രതിമാസ തവണകളായി പണമടയ്ക്കാൻ ഈ ഓപ്ഷനിലൂടെ നിങ്ങൾക്കു കഴിയും.
പരസ്യം
പരസ്യം