ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ വൺപ്ലസ് ഫോണുകൾക്കുള്ള ഡിസ്കൗണ്ടുകൾ
ആമസോൺ സെയിൽ 2025: പ്രൈം അംഗങ്ങൾക്ക് ആക്‌സസ് ഉണ്ടായിരിക്കും
ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ ഷോപ്പിങ്ങ് മാമാങ്കമായ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025 ആരംഭിക്കുന്നതിനു വേണ്ടി കാത്തിരിക്കുന്ന നിരവധി പേരുണ്ട്. സെപ്റ്റംബർ 23-ന് ആരംഭിക്കുന്ന ഷോപ്പിങ്ങ് ഫെസ്റ്റിവലിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉൾപ്പെടെ നിരവധി പ്രൊഡക്റ്റുകൾ ഡിസ്കൗണ്ട് വിലക്കു സ്വന്തമാക്കാൻ കഴിയുമെന്നത് നിർവധിയാളുകളെ ആകർഷിക്കുന്നു. ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകൾ വാങ്ങാനുള്ള ഏറ്റവും നല്ല സമയമായി ഈ ഫെസ്റ്റിവലിനെ അനേകം പേർ കാണുന്നു. സെയിലിനിടയിൽ ആപ്പിൾ, സാംസങ്ങ്, റിയൽമി, ഷവോമി തുടങ്ങിയ മുൻനിര ബ്രാൻഡുകളിൽ നിന്നുള്ള സ്മാർട്ട്‌ഫോണുകൾ വലിയ കിഴിവിൽ സ്വന്തമാക്കാൻ അവസരമുണ്ട്. ഫോണുകൾക്കു പുറമേ, ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, സ്മാർട്ട് വാച്ചുകൾ, വയർലെസ് ഇയർബഡുകൾ എന്നിവയിലും ആകർഷകമായ ഡീലുകൾ ഉണ്ടാകും. ഈ വർഷത്തെ ഫെസ്റ്റിവലിൽ, വൺപ്ലസ് 13, വൺപ്ലസ് 13s, വൺപ്ലസ് നോർദ് 5 എന്നിവയുൾപ്പെടെ ഏറ്റവും പുതിയ വൺപ്ലസ് സ്മാർട്ട്‌ഫോണുകൾക്ക് ആമസോൺ പ്രത്യേക ഓഫറുകൾ നൽകുന്നുണ്ട്. നിങ്ങളുടെ കൈവശമുള്ള ഡിവൈസുകൾ അപ്ഗ്രേഡ് ചെയ്യണമെന്നുണ്ടെങ്കിൽ ഇനിയൊട്ടും വൈകിക്കേണ്ട.
സെയിൽ സമയത്ത് നിരവധി സ്മാർട്ട്ഫോണുകൾക്ക് വിലക്കിഴിവുണ്ട്. കൂടാതെ, പേയ്‌മെന്റിനായി എസ്‌ബിഐ ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് മറ്റു കിഴിവുകളും ലഭിക്കും. ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് വഴി നടത്തുന്ന പേയ്‌മെന്റുകൾക്ക് ക്യാഷ്ബാക്ക് ഓഫറുകളും ഈ സെയിലിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനു പുറമെ നിരവധി പ്രൊഡക്റ്റുകൾക്ക് നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ഉണ്ടായിരിക്കും.
ആമസോണിന്റെ എക്‌സ്‌ചേഞ്ച് ഓഫറുകൾ ഉപയോഗിച്ചും ഷോപ്പർമാർക്ക് കൂടുതൽ പണം ലാഭിക്കാൻ കഴിയും. നിങ്ങളുടെ കയ്യിലുള്ള പഴയ ഡിവൈസിൻ്റെ പ്രായം, ബ്രാൻഡ്, വില, അവസ്ഥ എന്നിവയെ ആശ്രയിച്ചാണ് എക്‌സ്‌ചേഞ്ച് മൂല്യം കണക്കാക്കുക. എക്‌സ്‌ചേഞ്ച് മൂല്യം ആമസോണാണ് തീരുമാനിക്കുക. പുതിയ പ്രൊഡക്റ്റിൻ്റെ വിലയിൽ നിന്ന് ഈ മൂല്യം കുറച്ചുള്ള തുക നൽകി നിങ്ങൾക്കു പ്രൊഡക്റ്റ് സ്വന്തമാക്കാം.
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025-ൽ വൺപ്ലസ് സ്മാർട്ട്‌ഫോണുകൾക്ക് നിരവധി ഡിസ്കൗണ്ടുകൾ ലഭിക്കും. പുതിയ ഫ്ലാഗ്ഷിപ്പ് മോഡലുകളും താങ്ങാനാവുന്ന വിലയുള്ള നോർദ് സീരീസ് ഫോണുകളും ഓഫറുകളിൽ ഉൾപ്പെടുന്നു.
വൺപ്ലസിൻ്റെ പുതിയ ഫ്ലാഗ്ഷിപ്പ് ഫോൺ വാങ്ങാൻ നിങ്ങൾക്കു പദ്ധതിയുണ്ടെങ്കിൽ, 69,999 രൂപ വിലയുള്ള വൺപ്ലസ് 13 ലിസ്റ്റ് ചെയ്തിട്ടുണ്ട്. സെയിലിൽ ഇത് 57,999 രൂപയ്ക്ക് ലഭിക്കും. 57,999 രൂപ വിലയുള്ള വൺപ്ലസ് 13s ഫോൺ 47,999 രൂപയ്ക്കും ലഭ്യമാകും.
നോർദ് ലൈനപ്പിലേക്ക് പോവുകയാണെങ്കിൽ, വൺപ്ലസ് നോർദ് 5-ന്റെ സാധാരണ വില 34,999 രൂപയാണ്, എന്നാൽ ആമസോൺ സെയിലിൽ ഇതു 28,749 രൂപയ്ക്കു ലഭ്യമാകും. അതുപോലെ, 32,999 രൂപ വിലയുള്ള വൺപ്ലസ് നോർദ് 4 നിങ്ങൾക്ക് 25,499 രൂപയ്ക്കും സ്വന്തമാക്കാം.
ബജറ്റ് ഫ്രണ്ട്ലി ചോയ്‌സുകളാണെങ്കിൽ 21,999 രൂപ യഥാർത്ഥ വിലയുള്ള വൺപ്ലസ് നോർദ് CE 4 ലൈറ്റ് സെയിലിൽ വെറും 15,999 രൂപക്കു സ്വന്തമാക്കാം. 24,999 രൂപ വിലയുള്ള വൺപ്ലസ് നോർദ് CE 4, നിങ്ങൾക്ക് 18,499 രൂപയ്ക്കും സ്വന്തമാക്കാം.
സ്മാർട്ട്‌ഫോണുകൾക്ക് പുറമേ, മറ്റ് പല പ്രൊഡക്റ്റുകളും ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2025 സമയത്ത് ഡിസ്കൗണ്ട് വിലയിൽ ലഭ്യമാണ്. റഫ്രിജറേറ്ററുകളിലും പിസി ആക്സസറികളിലും മറ്റുമുള്ള ഡീലുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഗാഡ്ജറ്റ് 360 വെബ്‌സൈറ്റിൽ തന്നെ ലഭ്യമാകും.
പരസ്യം
പരസ്യം