സാംസങ്ങ് സ്മാർട്ട്ഫോൺ ലാഭത്തിൽ വാങ്ങാൻ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025
ആമസോൺ സെയിൽ 2025: സാംസങ് സ്മാർട്ട്‌ഫോണുകൾക്ക് മികച്ച ഡീലുകൾ
സാംസങ്ങിൻ്റെ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ വൈകിക്കേണ്ട, ഒരു ലക്ഷത്തിലധികം രൂപ വിലയുള്ളതു മുതൽ പന്ത്രണ്ടായിരം രൂപ വിലയുള്ളതു വരെയുള്ള സാംസങ്ങ് ഫോണുകൾ ഡിസ്കൗണ്ട് വിലയ്ക്കു ലഭ്യമാക്കി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025 ആരംഭിച്ചു. നിരവധി പ്രൊഡക്റ്റുകൾക്ക് വലിയ ഡിസ്കൗണ്ടുകൾ വാഗ്ദാനം ചെയ്യുന്ന ഈ സെയിലിൽ ഏറ്റവും ആകർഷകമായത് സ്മാർട്ട്‌ഫോണുകളിലെ പ്രത്യേക ഡീലുകൾ തന്നെയാണ്. അവയിൽത്തന്നെ സാംസങ്ങ് മൊബൈലുകൾക്കുള്ള ഓഫറുകൾ വളരെയധികം ശ്രദ്ധിക്കപ്പെടുന്നുണ്ട്. പ്രീമിയം ഗാലക്‌സി S സീരീസ് ആയാലും ഫോൾഡബിൾ ഗാലക്‌സി Z സീരീസ് ആയാലും ഉപഭോക്താക്കൾക്ക് വിലക്കുറവു കണ്ടെത്താൻ കഴിയും. കൂടുതൽ താങ്ങാനാവുന്ന വിലയുള്ള ഓപ്ഷനുകൾ തേടുന്നവർക്ക്, ഗാലക്‌സി M സീരീസും ഗാലക്‌സി A സീരീസും ഓഫറുകളോടെ ലഭ്യമാണ്. 12,000 രൂപയിലധികം വിലയുള്ള ഫോൺ 7,500 രൂപയ്ക്കും 1,35,000 രൂപ വിലയുള്ള ഫോൺ 75,000 രൂപയ്ക്കും ലഭ്യമാക്കുന്ന ഈ ഫെസ്റ്റിവലിനെ കുറിച്ചു കൂടുതലറിയാം.
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025 സെപ്തംബർ 22 മുതൽ പ്രൈം അംഗങ്ങൾക്കായി ആരംഭിച്ചിട്ടുണ്ട്. മറ്റ് ഉപഭോക്താക്കൾക്ക്, 2025 സെപ്റ്റംബർ 23-ന് സെയിൽ ഔദ്യോഗികമായി ആരംഭിക്കും. ഈ സമയത്തു സാംസങ്ങ് സ്മാർട്ട്‌ഫോണുകൾ വാങ്ങുന്നവർക്ക് വലിയ ലാഭം നേടാൻ അവസരമുണ്ട്. ഈ സെയിലിനിടെ പുതിയ സാംസങ്ങ് ഫോൺ വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് 65,000 രൂപ വരെ ലാഭിക്കാനാകും.
വിലക്കുറവിനു പുറമേ, എസ്‌ബിഐ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോൾ ഷോപ്പർമാർക്ക് 10 ശതമാനം ഇൻസ്റ്റൻ്റ് ഡിസ്കൗണ്ട് ലഭിക്കും. കൂടാതെ, നോ-കോസ്റ്റ് EMI-ക്കുള്ള ഓപ്ഷനുകളും ഉണ്ട്. എക്സ്ചേഞ്ച് ഓഫറിലൂടെയും ഉപഭോക്താക്കൾക്ക് കൂടുതൽ ലാഭമുണ്ടാക്കാം.
സെയിലിലെ ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ഒന്ന് സാംസങ്ങ് ഗാലക്‌സി S24 അൾട്രാ 5G-ക്കുള്ള ഡീലാണ്. സാംസങ്ങിന്റെ പ്രീമിയം ഫ്ലാഗ്ഷിപ്പ് മോഡലായ ഇത് 71,999 രൂപയ്ക്കു ലഭ്യമാകും. 6.8 ഇഞ്ച് വലിയ QHD+ AMOLED ഡിസ്‌പ്ലേ, ശക്തമായ സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 പ്രൊസസർ, 200 മെഗാപിക്‌സൽ ക്വാഡ് റിയർ ക്യാമറ സെറ്റപ്പ് എന്നിങ്ങനെ വിപണിയിലുള്ള ഏറ്റവും മികച്ച ചില സവിശേഷതകളുമായാണ് ഫോൺ വരുന്നത്. പെർഫോമൻസും ഫോട്ടോഗ്രാഫിയും മെച്ചപ്പെടുത്തുന്നതിനു വേണ്ടി AI പവർഡ് ഫീച്ചറുകളും ഇതിൽ ഉൾപ്പെടുന്നു.
സാംസങ്ങ് ഗാലക്‌സി A55 5G-യുടെ വില സെയിലിൻ്റെ ഭാഗമായി 42,999 രൂപയിൽ നിന്നു കുറഞ്ഞ് 23,999 രൂപയായി. 12,499 രൂപ വിലയുള്ള ഗാലക്‌സി M06 5G വെറും 7,499 രൂപയ്ക്ക് ലഭ്യമാണ്. ഗാലക്‌സി M16 5ജി 17,499 രൂപയിൽ നിന്ന് കുറഞ്ഞ് 10,499 രൂപയ്ക്കും ലഭ്യമാണ്.
പ്രീമിയം സാംസങ്ങ് ഗാലക്‌സി Z ഫോൾഡ് 6-ൻ്റെ വില 1,64,999 രൂപയിൽ നിന്ന് 1,10,999 രൂപയായി കുറഞ്ഞു. 27,999 രൂപ വിലയുള്ള ഗാലക്‌സി A26 5G ഇപ്പോൾ 23,999 രൂപയ്ക്ക് വിൽക്കുന്നു.
1,34,999 രൂപ വിലയുള്ള സാംസങ്ങിന്റെ ഏറ്റവും മികച്ച ഫ്ലാഗ്ഷിപ്പ് ഫോണായ ഗാലക്‌സി S24 അൾട്രാ വെറും 71,999 രൂപയ്ക്ക് ലഭ്യമാണ്. ഗാലക്‌സി M36 5G-യുടെ വില 22,999 രൂപയിൽ നിന്നും 13,999 രൂപയിലേക്കും എത്തി.
സാംസങ്ങ് ഗാലക്‌സി A56 5G-യുടെ വില 48,999 രൂപയിൽ നിന്ന് 35,999 രൂപയായി കുറഞ്ഞപ്പോൾ ഗാലക്‌സി S25-ൻ്റെ വില 80,999 രൂപയിൽ നിന്നും 68,999 രൂപയായി. ഗാലക്‌സി S25 അൾട്ര 1,29,999 രൂപ എന്ന വിലയിൽ നിന്നും കുറഞ്ഞ് 1,12,499 രൂപയ്ക്ക് ലഭ്യമാണ്.
പരസ്യം
പരസ്യം