ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ സ്മാർട്ട് ടിവികൾക്കുള്ള മികച്ച ആദ്യകാല ഡീലുകൾ
Photo Credit: Unsplash
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെപ്റ്റംബർ 23 ന് ആരംഭിക്കും
വിലക്കുറവിൻ്റെ ഉത്സവമായ ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെപ്റ്റംബർ 23-ന് ആരംഭിക്കാൻ പോവുകയാണ്. ഇന്ത്യയിലെ പ്രൈം മെമ്പേഴ്സിന് വിൽപ്പന ഔദ്യോഗികമായി ആരംഭിക്കുന്നതിന് ഒരു ദിവസം മുൻപു തന്നെ ഫെസ്റ്റിവലിലേക്ക് പ്രവേശനം ലഭിക്കുമെന്ന പ്രത്യേകത കൂടിയുണ്ട്. ഈ ഷോപ്പിംഗ് ഇവന്റിൽ, വിവിധ ഉൽപ്പന്നങ്ങളുടെ വിഭാഗങ്ങളിൽ വമ്പൻ ഡിസ്കൗണ്ടുകൾ, എക്സ്ചേഞ്ച് ഓഫറുകൾ, മറ്റ് നിരവധി ആവേശകരമായ ഡീലുകൾ എന്നിവയുണ്ടാകും. എല്ലാ വർഷത്തെയും പോലെ, സെയിൽ കാലയളവിൽ ഏറ്റവും ജനപ്രിയമായ ചോയ്സ് ഇലക്ട്രോണിക് ഇനങ്ങൾ തന്നെയാകും എന്നാണു പ്രതീക്ഷിക്കുന്നത്. അതുകൊണ്ടു തന്നെ ഇവയുമായി ബന്ധപ്പെട്ട ചില ഡീലുകൾ ആമസോൺ ഇതിനകം തന്നെ പുറത്തു വിട്ടിട്ടുണ്ട്. തങ്ങൾക്ക് സെയിൽ ഇവൻ്റിൽ എന്തു പ്രതീക്ഷിക്കാൻ കഴിയും എന്നതിനെക്കുറിച്ച് ഇത് ഉപയോക്താക്കൾക്കു ധാരണ നൽകുന്നു. ഇതിൽത്തന്നെ, മുൻനിര ബ്രാൻഡുകളിൽ നിന്നുള്ള സ്മാർട്ട് ടിവികൾ വിലക്കുറവും സവിശേഷതകളും കാരണം വളരെയധികം ശ്രദ്ധ നേടുന്നുണ്ട്. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025 ലൈവ് ആകുമ്പോൾ കൂടുതൽ ഓഫറുകൾ ഷോപ്പർമാർക്ക് പ്രതീക്ഷിക്കാം.
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2025 സമയത്ത് വിലക്കുറവിനു പുറമെ മറ്റുള്ള ആനുകൂല്യങ്ങളും നേടാം. എസ്‌ബിഐ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 10 ശതമാനം ഇൻസ്റ്റൻ്റ് ഡിസ്കൗണ്ട് ലഭിക്കും. ഉപഭോക്താക്കൾ ഇഎംഐ ഇടപാടുകൾ തിരഞ്ഞെടുക്കുകയാണെങ്കിൽ അതുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങളും ആസ്വദിക്കാം. ഇതിനു പുറമെ, സ്പെഷ്യൽ കൂപ്പണുകൾ, എക്‌സ്‌ചേഞ്ച് ഓഫറുകൾ തുടങ്ങിയ ഓപ്ഷനുകളും ആമസോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.
മുമ്പ്, മികച്ച ബ്രാൻഡുകളുടെ സ്മാർട്ട്‌ഫോണുകൾക്കുള്ള ചില ആദ്യകാല ഡീലുകൾ ഞങ്ങൾ വെളിപ്പെടുത്തിയിരുന്നു. ഗെയിമിംഗ് കൺസോളുകൾ, അവയുടെ ആക്‌സസറികൾ എന്നിവയുമായി ബന്ധപ്പെട്ട മികച്ച ഓഫറുകളുടെ വിശദാംശങ്ങളും പങ്കിടുകയുണ്ടായി. വിൽപ്പന ആരംഭിക്കുന്നതിന് മുമ്പ് തന്നെ, താങ്ങാനാവുന്ന വിലയിൽ ഏറ്റവും പുതിയ ഗാഡ്‌ജെറ്റുകൾ എങ്ങനെ ലഭ്യമാകുമെന്ന് ഇതിലൂടെ വ്യക്തമാക്കിയിരുന്നു.
ഇവിടെയിപ്പോൾ സ്മാർട്ട് ടിവികളെ കുറിച്ചാണു സംസാരിക്കാൻ പോകുന്നത്. മികച്ച ടെലിവിഷനുകളുടെ ആദ്യകാല ഓഫർ ഡീലുകൾ ആമസോൺ ലിസ്റ്റ് ചെയ്തിട്ടുണ്ട്. തങ്ങളുടെ ഹോം എന്റർടൈൻമെന്റ് സെറ്റപ്പ് അപ്‌ഗ്രേഡ് ചെയ്യാൻ പദ്ധതിയിടുന്ന ഷോപ്പർമാർക്ക് ഇപ്പോൾ തന്നെ ഈ ഓഫറുകൾ പ്രയോജനപ്പെടുത്താം. ഫെസ്റ്റിവൽ സെയിൽ ആരംഭിക്കുന്നതിന് മുമ്പുതന്നെ അവർക്ക് കുറഞ്ഞ വിലയിൽ സ്മാർട്ട് ടിവികൾ സ്വന്തമാക്കാൻ സുവർണാവസരമുണ്ട്.
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025-ലെ ഒരു പ്രധാന ആകർഷണമാണ് ടിസിഎൽ 75 ഇഞ്ച് 4K അൾട്രാ എച്ച്ഡി സ്മാർട്ട് ക്യുഎൽഇഡി ഗൂഗിൾ ടിവി. യഥാർത്ഥ വില 2,58,900 രൂപയിയുള്ള ഇതു വെറും 61,999 രൂപയ്ക്ക് ലഭ്യമാണ്.
2,54,900 രൂപ വിലയുള്ള ടിസിഎൽ 75 ഇഞ്ച് മെറ്റാലിക് ബെസൽ-ലെസ് സീരീസ് 4K അൾട്രാ എച്ച്ഡി സ്മാർട്ട് എൽഇഡി ഗൂഗിൾ ടിവി 61,990 രൂപയ്ക്കു ലഭ്യമാണ്.
സോണി ബ്രാവിയ 2 4K അൾട്രാ എച്ച്ഡി സ്മാർട്ട് എൽഇഡി ഗൂഗിൾ ടിവിക്ക് 99,990 രൂപ ആയിരുന്നത് 54,990 രൂപയായി കുറഞ്ഞിട്ടുണ്ട്.
സാംസങ് 55 ഇഞ്ച് ഡി സീരീസ് ബ്രൈറ്റർ ക്രിസ്റ്റൽ 4K വിവിഡ് പ്രോ അൾട്രാ എച്ച്ഡി സ്മാർട്ട് എൽഇഡി ടിവി യുടെ യഥാർത്ഥ വില 68,990 രൂപയാണെങ്കിലും അതു വെറും 39,990 രൂപയ്ക്ക് സ്വന്തമാക്കാം.
Vu 55 ഇഞ്ച് GloQLED സീരീസ് 4K QLED സ്മാർട്ട് ഗൂഗിൾ ടിവിക്ക് 50,000 രൂപയിൽ നിന്ന് 33,490 രൂപയായി വില കുറയും.
ഷവോമി X സീരീസ് 4K LED സ്മാർട്ട് ഗൂഗിൾ ടിവിയുടെ വില 49,999 രൂപയിൽ നിന്ന് 26,999 രൂപയായി കുറയും.
പരസ്യം
പരസ്യം