നിങ്ങൾ ആഗ്രഹിച്ച ഉൽപന്നങ്ങൾ വാങ്ങാനിതു സുവർണാവസരം, ഓഫറുകളുടെ പെരുമഴ

നിങ്ങൾ ആഗ്രഹിച്ച ഉൽപന്നങ്ങൾ വാങ്ങാനിതു സുവർണാവസരം, ഓഫറുകളുടെ പെരുമഴ
ഹൈലൈറ്റ്സ്
  • ആമസോൺ പ്രൈം ഡേ 2024 വിൽപ്പന നടക്കുന്നത് ജൂലൈ 21 വരെ
  • നിരവധി സ്മാർട്ട് ഹോം ഉൽപന്നങ്ങൾ ആമസോണിൽ നിന്നും ഓഫറിൽ സ്വന്തമാക്കാം
  • ബാങ്ക് ഓഫറുകൾ, കാഷ്ബാക്ക് തുടങ്ങിയ മറ്റ് ഇളവുകളും ഉപഭോക്താക്കൾക്ക് ലഭിക്ക
പരസ്യം
വിവിധ ഉൽപന്നങ്ങൾ വിലക്കിഴിവിൽ നൽകുന്ന ആമസോൺ പ്രൈം ഡേ 2024 ജൂലൈ 20ന് ആരംഭിച്ച് ജൂലൈ 21ന് അവസാനിക്കും. സാധനങ്ങളുടെ സാധാരണ വിലയേക്കാൾ കുറഞ്ഞ നിരക്കിൽ ഈ ദിവസങ്ങളിൽ ഉപഭോക്താക്കൾക്കു സ്വന്തമാക്കാം. സ്വകാര്യ ഇലക്ട്രോണിക് ഉൽപന്നങ്ങളായ സ്മാർട്ട് ഫോണുകൾ, ടാബ്‌ലറ്റുകൾ, ഇയർ ഫോണുകൾ തുടങ്ങി നിരവധി ഉൽപന്നങ്ങൾ നിങ്ങൾക്ക് കുറഞ്ഞ നിരക്കിൽ സ്വന്തമാക്കാം. ഇതിനു പുറമെ ബാങ്ക് ഓഫറുകൾ, എക്സ്ചേഞ്ച് ഡീലുകൾ തുടങ്ങിയവയും നിങ്ങൾക്ക് ആസ്വദിക്കാൻ കഴിയും. സ്പീക്കറുകൾ, സ്ട്രീമിങ്ങ് ഉപകരണങ്ങൾ തുടങ്ങി പല സ്മാർട്ട് ഹോം ഉൽപന്നങ്ങൾക്കും ഈ ഓഫർ ലഭ്യമാകുന്നുണ്ട്.

ആമസോൺ പ്രൈം ഡേ 2024ൽ പ്രധാന ഓഫറുകളുള്ള ആമസോൺ ഉൽപന്നങ്ങൾ:


സ്വന്തം ബ്രാൻഡിലുള്ള നിരവധി സ്മാർട്ട് ഹോം ഉപകരണങ്ങൾ വളരെ മികച്ച ഡിസ്കൗണ്ടിൽ ആമസോൺ പ്രൈം ഡേ 2024 വിൽപ്പന സമയത്തു ലഭിക്കുമെന്ന് ആമസോൺ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു. ഫയർ ടിവി സ്റ്റിക്ക്, അലക്സ സപ്പോർട്ടുള്ള എക്കോ സ്മാർട്ട് സ്പീക്കറുകൾ, മറ്റ് അലക്സ സ്മാർട്ട് ഹോം സജ്ജീകരണങ്ങൾ തുടങ്ങിയവക്ക് അൻപത്തിയഞ്ചു ശതമാനം വരെ വിലക്കിഴിവാണു നൽകുന്നത്.

2499 എന്ന ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ വിലക്ക് ഉപഭോക്താക്കൾക്ക് ആമസോൺ എക്കോ പോപ്പ് സ്വന്തമാക്കാനാകും. അതിനു പുറമെ എക്കോ ഷോ 2 (2nd Gen) ഏറ്റവും കുറഞ്ഞ വിലയായ 3999 രൂപക്കും വാങ്ങാൻ അവസരമുണ്ട്. ആമസോൺ എക്കോ ഷോ 8 (2nd Gen) ൻ്റെ വില ഓഫർ ദിവസങ്ങളിൽ 8999 ആയാണു കുറയുന്നത്. 13999 രൂപ വിലയുള്ള ഉൽപന്നം സ്വന്തമാക്കാൻ ഇതിലും മികച്ച അവസരം വേറെയില്ല.

ആമസോൺ സ്മാർട്ട് ഹോം ഉപകരണങ്ങൾക്കു കോംബോ ഡീലുകളായി നിരവധി ഡിസ്കൗണ്ടുകൾ നൽകാനും ആമസോൺ ശ്രദ്ധിച്ചിട്ടുണ്ട്. ഒരു എക്കോ ഡോട്ടും (5th Gen) ഒരു വിപ്രോ സിംപിൾ സെറ്റപ്പ് 9W LED സ്മാർട്ട് ബൾബും കൂടി 4749 രൂപക്ക് സ്വന്തമാക്കാൻ അവസരമുണ്ട്. അതിനു പുറമെ ഒരു എക്കോ ഡോട്ട് (4th Gen) വിത്ത് ക്ലോക്കും ഒരു വിപോ 9W LED സ്മാർട്ട് കളർ ബൾബും കൂടി വെറും 3749 രൂപക്ക് നിങ്ങൾക്ക് ഈ വിൽപ്പന സമയത്ത് സ്വന്തമാക്കാൻ കഴിയും.

എക്കോ പോപ്പും വിപ്രോ സിംപിൾ സെറ്റപ്പ് 9W LED സ്മാർട്ട് ബൾബും കൂടിയുള്ള കോംബോ 2749 രൂപക്കും എക്കോ പോപ്പും ആമസോൺ സ്മാർട്ട് പ്ലഗും കൂടിയുള്ള കോംബോ 2948 രൂപക്കും ഈ ഓഫർ വിൽപ്പന നടക്കുന്ന സമയത്ത് ലഭ്യമാണ്.

ഫയർ ടിവി സ്റ്റിക്ക് ഏറ്റവും കുറഞ്ഞ വിലക്കു സ്വന്തമാക്കാൻ ഉപഭോക്താക്കൾക്ക് ഇതൊരു സുവർണാവസരമാണ്. 4499 രൂപ വിലയുള്ള ഉൽപന്നം 56 ശതമാനം വിലക്കിഴിവിൽ 2199 രൂപക്ക് ഓഫർ സെയിൽ ദിവസങ്ങളിൽ വാങ്ങാൻ കഴിയും. അലക്സ വോയ്സ് റിമോട്ട് ലൈറ്റുള്ള ഫയർ ടിവി സ്റ്റിക്ക് ലൈറ്റ് ഏറ്റവും കുറഞ്ഞ വിലയായ 1999 രൂപക്ക് സ്വന്തമാക്കാൻ കഴിയും. 5999 രൂപ റീട്ടെയിൽ വിലയുള്ള ഫയർ ടിവി സ്റ്റിക്ക് 4K 43 ശതമാനം ഡിസ്കൗണ്ടിൽ 3999 രൂപക്കാണ് ഈ ദിവസങ്ങളിൽ വിൽക്കുന്നത്. താൽപര്യമുള്ള ഉപഭോക്‌താക്കൾക്ക് 50 ശതമാനം വിലക്കിഴിവിൽ ഫയർ ടിവി സ്റ്റിക്കോടു കൂടിയ ടെലിവിഷൻ വാങ്ങാനുമിത് സുവർണാവസരം ഒരുക്കുന്നു.
Comments
ഫേസ്ബുക്കിൽ ഷെയർ ചെയ്യുക Gadgets360 Twitter Shareട്വീറ്റ് ഷെയർ Snapchat റെഡ്ഡിറ്റ് കമൻ്റ്

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. iOS 19, iPadOS 19, macOS 16 തുടങ്ങിയവയും മറ്റു പലതും ആപ്പിൾ ഇതിൽ അവതരിപ്പിക്കും
  2. പുതിയ മാറ്റങ്ങൾക്കു തിരി കൊളുത്താൻ ആപ്പിൾ വേൾഡ്‌വൈഡ് ഡെവലപ്പേഴ്സ് കോൺഫറൻസ് 2025 വരുന്നു
  3. ഏവരെയും ഞെട്ടിക്കാൻ വിവോ, നിരവധി പ്രൊഡക്റ്റുകൾ ഒരുമിച്ചു ലോഞ്ച് ചെയ്യുന്നു
  4. റിയൽമി GT 7T-യുടെ അത്ഭുതപ്പെടുത്തുന്ന സവിശേഷതകൾ പുറത്ത്
  5. 10,000 രൂപയുടെ ഉള്ളിലുള്ള തുകക്കൊരു ജഗജില്ലി, ലാവ ഷാർക്ക് 5G വരുന്നു
  6. V3 അൾട്രാക്കൊപ്പം രണ്ടു ഫോണുകൾ കൂടി, ഇന്ത്യയിലേക്ക് അൽകാടെല്ലിൻ്റെ ഗംഭീര തിരിച്ചു വരവ്
  7. 7,000mAh ബാറ്ററിയും ഗംഭീര ചിപ്പുമായി റിയൽമി GT 7 വരുന്നു
  8. ഇവനൊരു ജഗജില്ലി തന്നെ ഐക്യൂ നിയോ 10 പ്രോ+ ഫോണിൻ്റെ സവിശേഷതകൾ പുറത്തു വന്നു
  9. ഇന്ത്യൻ വിപണിയിൽ ഫോൾഡബിൾ ഫോണായ മോട്ടറോള റേസർ 60 അൾട്രായുടെ പടയോട്ടം കാണാം
  10. സാംസങ്ങിൻ്റെ പുതിയ അവതാരം ഗാലക്സി S25 എഡ്ജ്, ഇന്ത്യയിലെ വിലയറിയാം
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »