ലോഞ്ചിങ്ങിനൊരുങ്ങി നത്തിങ്ങ് ഫോൺ 4a; TRDA സർട്ടിഫിക്കേഷൻ വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ടു
Photo Credit: Nothing Phone
ലോഞ്ച് ഉടനെയുണ്ടാകും എന്ന സൂചന നൽകി നത്തിങ്ങ് ഫോൺ 4a TRDA സർട്ടിഫിക്കേഷൻ വെബ്സൈറ്റിൽ; വിവരങ്ങൾ അറിയാം
2025 മാർച്ചിലാണ് ഇന്ത്യയിൽ നത്തിങ്ങ് ഫോൺ 3a ലോഞ്ച് ചെയ്തത്. ഫോണിന്റെ മികച്ച സവിശേഷതകളും സോഫ്റ്റ്വെയർ എക്സ്പീരിയൻസും വളരെയധികം ശ്രദ്ധ നേടിയിരുന്നു. 6.7 ഇഞ്ച് AMOLED ഡിസ്പ്ലേ, സ്നാപ്ഡ്രാഗൺ 7s ജെൻ 3 ചിപ്സെറ്റ് എന്നിവ സ്മാർട്ട്ഫോണിൽ ഉൾപ്പെടുത്തിയിരുന്നു. മിഡ്-റേഞ്ച് സെഗ്മെൻ്റ് ഫോണുകൾ തേടുന്നവർക്ക് ശക്തമായ ഒരു ഓപ്ഷനായിരുന്നു ഇത്. ഇപ്പോൾ, കാൾ പെയുടെ നേതൃത്വത്തിലുള്ള കമ്പനിയായ നത്തിങ്ങ് ആ ഫോണിൻ്റെ പിൻഗാമിയെ ലോഞ്ച് ചെയ്യാൻ തയ്യാറെടുക്കുകയാണ്. വരാനിരിക്കുന്ന ഹാൻഡ്സെറ്റിനെ നത്തിംഗ് ഫോൺ 4a എന്ന് വിളിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. സമീപകാലത്തെ സർട്ടിഫിക്കേഷൻ വിവരങ്ങൾ ഫോണിൻ്റെ ലോഞ്ച് ഉടനെ ഉണ്ടാകുമെന്നു സൂചിപ്പിക്കുന്നു. യുഎഇയുടെ ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി (TDRA) വെബ്സൈറ്റിൽ സ്മാർട്ട്ഫോൺ പ്രത്യക്ഷപ്പെട്ടു എന്നാണു റിപ്പോർട്ട്. ഈ ലിസ്റ്റിംഗ് ഒരു പ്രൊഡക്റ്റ് ആ വിപണിയിൽ ഔദ്യോഗിക ലോഞ്ചിന് അടുക്കുകയാണെന്നു സൂചിപ്പിക്കുന്നു. ഇതിനു പുറമേ, ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS) ഡാറ്റാബേസിലും നത്തിങ്ങ് ഫോൺ 4a കണ്ടെത്തിയിരുന്നു.
TDRA ലിസ്റ്റിംഗ് അനുസരിച്ച്, നത്തിങ്ങ് ഫോൺ 4a ആണെന്നു പ്രതീക്ഷിക്കുന്ന ഫോൺ മോഡൽ നമ്പർ A069 ആണു വഹിക്കുന്നത്. ജനുവരി 22-ന് UAE ടെലികോം റെഗുലേറ്ററിൽ നിന്ന് ഈ സ്മാർട്ട്ഫോണിന് അംഗീകാരം ലഭിച്ചു. സർട്ടിഫിക്കേഷൻ ഫോണിൻ്റെ സവിശേഷതകളോ ഡിസൈൻ വിവരങ്ങളോ വെളിപ്പെടുത്തുന്നില്ലെങ്കിലും, ഇത് ഫോൺ പുറത്തു വരാൻ പോവുകയാണെന്നു സ്ഥിരീകരിക്കുകയും UAE-യിൽ ലോഞ്ച് ഉടൻ നടക്കുമെന്ന സൂചന നൽകുകയും ചെയ്യുന്നു.
ഒരു റെഗുലേറ്ററി പ്ലാറ്റ്ഫോമിൽ നത്തിങ്ങ് ഫോൺ 4a പ്രത്യക്ഷപ്പെടുന്നത് ഇതാദ്യമല്ല. അടുത്തിടെ, ഇന്ത്യയുടെ BIS സർട്ടിഫിക്കേഷൻ വെബ്സൈറ്റിൽ ഇതേ മോഡൽ നമ്പർ കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. ഒരു സ്മാർട്ട്ഫോൺ രാജ്യത്ത് വിൽക്കുന്നതിന് മുമ്പ് സാധാരണയായി BIS സർട്ടിഫിക്കേഷൻ ആവശ്യമാണ്. അതിനാൽ ഇന്ത്യയിലും ഫോൺ ഉടനെ ലോഞ്ച് ചെയ്യാനുള്ള സാധ്യതയുണ്ട്.
നിലവിൽ, നത്തിങ്ങ് ഫോൺ 4a പുറത്തിറങ്ങുന്ന വിവരം കമ്പനി സ്ഥിരീകരിക്കുകയോ ലോഞ്ച് ടൈംലൈൻ പങ്കിടുകയോ ചെയ്തിട്ടില്ല. എന്നിരുന്നാലും, ഒന്നിലധികം സർട്ടിഫിക്കേഷൻ ലിസ്റ്റിംഗുകളിൽ പ്രത്യക്ഷപ്പെടുന്നത് ഒരു പ്രൊഡക്റ്റ് തയ്യാറെടുക്കുന്നതിൻ്റെ അവസാന ഘട്ടത്തിലാണെന്ന സൂചന നൽകുന്നു. ഈ റെഗുലേറ്ററി അംഗീകാരങ്ങൾ ലഭിക്കുന്നതിനു തൊട്ടുപിന്നാലെ നത്തിങ്ങ് ഫോൺ 4a ലോഞ്ച് ചെയ്തേക്കാം.
നത്തിങ്ങ് ഫോൺ 4a സീരീസിന്റെ സാധ്യമായ വിലയെക്കുറിച്ച് നേരത്തെ വന്ന ലീക്കുകൾ സൂചന നൽകിയിട്ടുണ്ട്. 12 ജിബി റാമും 256 ജിബി സ്റ്റോറേജ് വേരിയന്റിന് വില ഏകദേശം 475 ഡോളർ (ഏകദേശം 43,000 രൂപ) ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം, നത്തിംഗ് ഫോൺ 4a പ്രോയുടെ അതേ കോൺഫിഗറേഷനുള്ള ഫോണിന് ഏകദേശം 540 ഡോളർ (ഏകദേശം 49,000 രൂപ) വിലവരും.
നത്തിങ്ങ് ഫോൺ 4a ലൈനപ്പ് ബ്ലാക്ക്, ബ്ലൂ, പിങ്ക്, വൈറ്റ് എന്നിങ്ങനെ ഒന്നിലധികം കളർ ഓപ്ഷനുകളിൽ ലഭ്യമാകുമെന്ന് പറയപ്പെടുന്നു. പ്രകടനത്തിന്റെ കാര്യത്തിൽ, സ്റ്റാൻഡേർഡ് ഫോൺ 4a സ്നാപ്ഡ്രാഗൺ 7s സീരീസിലെ ഒരു ചിപ്സെറ്റുമായി വരുമെന്നു പ്രതീക്ഷിക്കുന്നു, അതേസമയം പ്രോ വേരിയന്റിന് കൂടുതൽ ശക്തമായ സ്നാപ്ഡ്രാഗൺ 7 സീരീസ് പ്രോസസർ ഉണ്ടായിരിക്കാം.
നത്തിങ്ങ് ഫോൺ 3a, ഫോൺ 3a പ്രോ എന്നിവക്ക് സ്നാപ്ഡ്രാഗൺ 7s ജെൻ 3 ചിപ്സെറ്റാണ് കരുത്തു നൽകുന്നത്. ഇന്ത്യയിൽ 22,999 രൂപയെന്ന പ്രാരംഭ വിലയിലാണ് ഫോൺ 3a ലോഞ്ച് ചെയ്തത്. 120Hz AMOLED ഡിസ്പ്ലേ, പാണ്ട ഗ്ലാസ് പ്രൊട്ടക്ഷൻ, 50W ഫാസ്റ്റ് ചാർജിംഗുള്ള 5,000mAh ബാറ്ററി എന്നിവ ഈ ഫോണിൽ ഉൾപ്പെടുന്നു. ഫോൺ 4a-യെക്കുറിച്ചുള്ള കൂടുതൽ ഔദ്യോഗിക വിവരങ്ങൾ ഉടൻ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു
പരസ്യം
പരസ്യം
iQOO 15R Price in India, Chipset Details Teased Ahead of Launch in India on February 24