ആപ്പിൾ ഐഫോൺ 18 പ്രോ സീരീസിൽ ഡൈനാമിക് ഐലൻഡ് ചെറുതാകും; വിശദമായ വിവരങ്ങൾ അറിയാം
ഐഫോൺ 18 പ്രോയും ഐഫോൺ 18 പ്രോ മാക്സും ഈ വർഷം അവസാനത്തോടെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു
2025 സെപ്റ്റംബറിലാണ് ആപ്പിൾ ഐഫോൺ 17 സീരീസ് ലോഞ്ച് ചെയ്തത്. അതിനു ശേഷം കമ്പനി പുതിയ സീരീസ് പുറത്തിറക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. ഐഫോൺ 18 ലൈനപ്പിനെക്കുറിച്ചുള്ള ആദ്യകാല ലീക്കുകളും അഭ്യൂഹങ്ങളും ഇപ്പോൾ ഓൺലൈനിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയിരിക്കുന്നു. ഇതു നിന്നും ഫോണിൻ്റെ ഡിസൈനിലുണ്ടാകാൻ സാധ്യതയുള്ള മാറ്റങ്ങളെക്കുറിച്ച് സൂചന നൽകുന്നുണ്ട്. ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന അപ്‌ഡേറ്റുകളിൽ ഒന്ന് ഡൈനാമിക് ഐലൻഡുമായി ബന്ധപ്പെട്ടതാണ്. പ്രശ്സ്തനായ ഒരു ടിപ്‌സ്റ്റർ പറയുന്നതനുസരിച്ച്, ഐഫോൺ 18 പ്രോയിലും ഐഫോൺ 18 പ്രോ മാക്‌സിലും ഡൈനാമിക് ഐലൻഡിന്റെ വലുപ്പം ആപ്പിൾ വളരെയധികം കുറയ്ക്കും. അണ്ടർ-ഡിസ്പ്ലേ ഇൻഫ്രാറെഡ് സെൻസറുകൾ ഉൾപ്പെടെയുള്ള പുതിയ ഡിസ്‌പ്ലേ ടെക്നോളജിയിലൂടെ ഈ മാറ്റം സാധ്യമാകുമെന്ന് പറയപ്പെടുന്നു. ഈ അഭ്യൂഹങ്ങൾ ശരിയാണെങ്കിൽ, മുൻഗാമികളെ അപേക്ഷിച്ച് ഐഫോൺ 18 പ്രോ മോഡലുകൾ കൂടുതൽ മികച്ച ഫ്രണ്ട് ഡിസൈൻ വാഗ്ദാനം ചെയ്യും. എന്നാൽ ആപ്പിൾ ഇതുവരെ വിശദാംശങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല. 2026 സെപ്തംബറിൽ പുതിയ സീരീസ് ലോഞ്ച് ചെയ്യുമെന്നാണു പ്രതീക്ഷ.
ഐസ് യൂണിവേഴ്‌സ് എന്ന പേരിലുള്ള ടിപ്‌സ്റ്ററിന്റെ അഭിപ്രായത്തിൽ, ആപ്പിൾ ഐഫോൺ 18 പ്രോ മോഡലുകളിലെ ഡൈനാമിക് ഐലൻഡിന്റെ വലുപ്പം ഏകദേശം 35 ശതമാനം കുറച്ചേക്കും. ഐഫോൺ 17 പ്രോ മോഡലുകളിലെ ഡൈനാമിക് ഐലൻഡിനുള്ള 20.7mm വലുപ്പത്തിൽ നിന്നും വ്യത്യസ്തമായി ഐഫോൺ 18 പ്രോയിലും ഐഫോൺ 18 പ്രോ മാക്‌സിലും ഡൈനാമിക് ഐലൻഡിൻ്റെ വലിപ്പം വെറും 13.49mm ആകുമെന്നു പറയപ്പെടുന്നു. ഫ്രണ്ട് ഡിസൈനിൽ സമീപവർഷങ്ങളിലുണ്ടായ ഏറ്റവും വലിയ മാറ്റങ്ങളിൽ ഒന്നായിരിക്കും ഇത്.
പരമ്പരാഗതമായ വൈഡ് നോച്ചിന് പകരമായി, 2022-ൽ ഐഫോൺ 14 പ്രോ മോഡലുകൾക്കൊപ്പമാണ് പിൽ ആകൃതിയിലുള്ള ഡൈനാമിക് ഐലൻഡ് ആപ്പിൾ ആദ്യമായി അവതരിപ്പിച്ചത്. അതിനുശേഷം, ഇത് ഐഫോൺ എക്സ്പീരിയൻസിൻ്റെ ഒരു പ്രധാന ഭാഗമായി മാറി. ഫേസ് ഐഡി സെൻസറുകളും ഫ്രണ്ട് ക്യാമറയും കൈവശം വയ്ക്കുന്നതിനു പുറമേ, ഇത് ലൈവ് ആക്റ്റിവിറ്റികൾ, അലേർട്ടുകൾ, നാവിഗേഷൻ അപ്‌ഡേറ്റുകൾ, ലൈവ് നോട്ടിഫിക്കേഷൻ എന്നിവയെയും പിന്തുണയ്ക്കുന്നു. ഈ സവിശേഷതകൾ നിലനിർത്തിക്കൊണ്ട് ഡൈനാമിക് ഐലൻഡ് ചെറുതായി മാറുമ്പോൾ ഡിസ്‌പ്ലേയെ കൂടുതൽ മികവുറ്റതാക്കാൻ കഴിയും.
ഐഫോൺ 18 പ്രോ മോഡലുകളിൽ ഫേസ് ഐഡിക്കായി അണ്ടർ-ഡിസ്പ്ലേ ഇൻഫ്രാറെഡ് സെൻസറുകൾ ഉപയോഗിക്കാൻ ആപ്പിൾ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ സെൻസറുകൾ സ്‌ക്രീനിന് താഴെ സ്ഥാപിക്കാൻ കഴിയും, ഇത് ഡൈനാമിക് ഐലൻഡിന്റെ വലുപ്പം കുറയ്ക്കാൻ ആപ്പിളിനെ സഹായിക്കും. ഇത് കട്ടൗട്ട് പൂർണ്ണമായും നീക്കം ചെയ്യില്ലെങ്കിലും, സെൽഫി ക്യാമറ, ദൃശ്യമാകുന്ന മറ്റു ഘടകങ്ങൾ എന്നിവയിലേക്കു മാത്രമായി പരിമിതപ്പെട്ടേക്കാം.
മുൻപ് ലീക്കായ ചില വിവരങ്ങൾ ആപ്പിൾ സെൽഫി ക്യാമറയെ, ഡിസ്‌പ്ലേയുടെ മുകളിൽ ഇടത് കോണിലേക്ക് നീക്കുമെന്ന് അവകാശപ്പെട്ടു. എന്നിരുന്നാലും, പുതിയ വിവരങ്ങൾ ഇതിനു സാധ്യതയില്ലെന്ന് സൂചിപ്പിക്കുന്നു. പകരം, ഫ്രണ്ട് ക്യാമറ ചെറിയ ഡൈനാമിക് ഐലൻഡിനുള്ളിൽ മധ്യഭാഗത്തായി തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ഫേസ് ഐഡി സെൻസർ സിസ്റ്റത്തിന്റെ ഒരു ഭാഗം മാത്രമേ ഡിസ്‌പ്ലേയ്ക്ക് കീഴിലേക്കു മാറൂ, മറ്റ് ഘടകങ്ങൾ ദൃശ്യമായി തന്നെ തുടരും.
എല്ലാ ഫേസ് ഐഡി ഭാഗങ്ങളും പൂർണ്ണമായും സ്‌ക്രീനിന് കീഴിൽ പോകില്ലെന്നാണു നിലവിൽ പ്രതീക്ഷിക്കുന്നത്. ഈ ഡിസൈൻ സമീപനം 2026-ലും 2027-ലും തുടരുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആപ്പിളിന്റെ പതിവായുള്ള സെപ്റ്റംബർ ഇവൻ്റിൽ ഐഫോൺ 18 സീരീസ് ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. കൂടുതൽ വിശദാംശങ്ങൾ ഔദ്യോഗിക പ്രഖ്യാപനം നടത്തുമ്പോൾ പുറത്തുവരും.
ces_story_below_text
പരസ്യം
പരസ്യം