റിയൽമി നോട്ട് 80 സർട്ടിഫിക്കേഷൻ വെബ്സൈറ്റിൽ; ലോഞ്ചിങ്ങ് ഉടനെയുണ്ടാകാൻ സാധ്യത
Photo Credit: Realme
കഴിഞ്ഞ വേനൽക്കാലത്ത് റിയൽമി നോട്ട് 70 പുറത്തിറക്കി, ഇപ്പോൾ ബ്രാൻഡ് അതിന്റെ പിൻഗാമിയെ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്.
റിയൽമി 16 പ്രോ, റിയൽമി 16 പ്രോ+ എന്നീ ഫോണുകൾ പുറത്തിറക്കി റിയൽമി അടുത്തിടെ ഇന്ത്യയിൽ തങ്ങളുടെ സ്മാർട്ട്‌ഫോൺ ലൈനപ്പ് വിപുലീകരിച്ചു. റിയൽമി P4 പവർ 5G ഈ മാസം അവസാനം എത്തുമെന്നും കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ഫോണുകൾ ലോഞ്ച് ചെയ്തതിനു പിന്നാലെ, ബജറ്റ് ഫ്രണ്ട്ലി ഹാൻഡ്സെറ്റുകൾ തേടുന്ന ഉപയോക്താക്കളെ ലക്ഷ്യം വച്ചുള്ള പുതിയൊരു സ്മാർട്ട്‌ഫോണിൽ റിയൽമി പ്രവർത്തിക്കുന്നുണ്ട്. വരാനിരിക്കുന്ന ഈ ഫോൺ റിയൽമി നോട്ട് 80 എന്ന പേരിലാകും അറിയപ്പെടുന്നത്. റിയൽമി ഇതുവരെ ഈ ഫോൺ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, നിരവധി റെഗുലേറ്ററി ലിസ്റ്റിംഗുകൾ അതു വരാനിരിക്കുന്നു എന്ന സൂചന നൽകിയിട്ടുണ്ട്. ഈ ലിസ്റ്റിംഗുകൾ സൂചിപ്പിക്കുന്നത് കമ്പനി അതിന്റെ നോട്ട് സീരീസ് കൂടുതൽ വിപുലീകരിക്കാൻ പദ്ധതിയിടുന്നു എന്നാണ്, പ്രത്യേകിച്ചും സൗത്ത്ഈസ്റ്റ് ഏഷ്യൻ വിപണികളിൽ. താങ്ങാനാവുന്ന വിലയിൽ മികച്ച സവിശേഷതകൾ വാഗ്ദാനം ചെയ്യുന്ന ഫോണുകളുടെ പേരിലാണ് റിയൽമി നോട്ട് ലൈനപ്പ് അറിയപ്പെടുന്നത്, നോട്ട് 80-നും അതേ പാത പിന്തുടരുമെന്നാണു പ്രതീക്ഷിക്കുന്നത്.
എക്സ്പെർട്ട്പിക്കിന്റെ റിപ്പോർട്ട് അനുസരിച്ച്, മലേഷ്യയിലെ SIRIM സർട്ടിഫിക്കേഷൻ ഡാറ്റാബേസിൽ RMX5388 എന്ന മോഡൽ നമ്പറുള്ള ഒരു സ്മാർട്ട്‌ഫോൺ കണ്ടെത്തിയിട്ടുണ്ട്. ലിസ്റ്റിംഗിൽ റിയൽമി നോട്ട് 80 എന്ന മാർക്കറ്റിംഗ് നെയിം വ്യക്തമായി പരാമർശിക്കുകയും ചെയ്യുന്നു. ഇത് തിരഞ്ഞെടുത്ത വിപണികളിൽ ഫോൺ ഉടൻ ലോഞ്ച് ചെയ്യുമെന്ന സൂചന നൽകുന്നു.
നേരത്തെ, EEC (യൂറോപ്പ്), TKDN (ഇന്തോനേഷ്യ) എന്നിവയുൾപ്പെടെ മറ്റ് സർട്ടിഫിക്കേഷൻ പ്ലാറ്റ്‌ഫോമുകളിലും ഇതേ മോഡൽ നമ്പർ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ, ആ ലിസ്റ്റിംഗുകൾ ഫോണിൻ്റെ കൊമേഴ്സ്യൽ നെയിം വ്യക്തമാക്കിയിരുന്നില്ല. RMX5388 മോഡൽ നമ്പറിനെ റിയൽമി നോട്ട് 80 എന്ന പേരുമായി നേരിട്ട് ലിങ്ക് ചെയ്ത ആദ്യത്തേതാണ് SIRIM ലിസ്റ്റിംഗ്. നോട്ട് സീരീസ് ബ്രാൻഡിംഗിനു കീഴിൽ ഫോൺ അവതരിപ്പിക്കാൻ റിയൽമി തയ്യാറെടുക്കുകയാണെന്ന് ഇത് സൂചിപ്പിക്കുന്നു. സൗത്ത്ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങളിൽ നിന്നുമാകും ഇതിൻ്റെ ലോഞ്ചിങ്ങ് ആരംഭിക്കുക.
നിലവിൽ, ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമോ എന്ന് സർട്ടിഫിക്കേഷൻ ലിസ്റ്റിംഗുകൾ സ്ഥിരീകരിക്കുന്നില്ല. ഔദ്യോഗിക ലോഞ്ചിനു മുന്നോടിയായി ഈ വിവരങ്ങൾ പുറത്തു വരുമെന്നു പ്രതീക്ഷിക്കുന്നു.
SIRIM സർട്ടിഫിക്കേഷൻ റിയൽമി നോട്ട് 80-ന്റെ ഹാർഡ്‌വെയർ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, എലമെന്റ് മെറ്റീരിയൽസ് ടെക്നോളജിയിൽ നിന്നുള്ള മറ്റൊരു ലിസ്റ്റിംഗ് സൂചിപ്പിക്കുന്നത് ഫോൺ 15W വയർഡ് ചാർജിംഗിനെ പിന്തുണയ്‌ക്കുമെന്നാണ്. പ്രോസസർ, ഡിസ്പ്ലേ, ക്യാമറ അല്ലെങ്കിൽ ബാറ്ററി കപ്പാസിറ്റി എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇപ്പോഴും വ്യക്തമല്ല.
റിയൽമിയുടെ മുൻ ലോഞ്ചുകളെ അടിസ്ഥാനമാക്കി, റിയൽമി നോട്ട് 80 ഒരു ബേസിക്ക്, എൻട്രി ലെവൽ സ്മാർട്ട്‌ഫോൺ ആയിരിക്കുമെന്നു പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വർഷം കമ്പനി മിതമായ സവിശേഷതകളുമായാണ് റിയൽമി നോട്ട് 70 പുറത്തിറക്കിയത്, പുതിയ മോഡലും സമാനമായ പാത പിന്തുടരാൻ സാധ്യതയുണ്ട്.
6,300mAh ബാറ്ററിയും 15W ചാർജിംഗ് പിന്തുണയും, 7.94mm മാത്രമുള്ള സ്ലിം ബോഡിയുമായി ചില തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ മാത്രമാണ് റിയൽമി നോട്ട് 70 പുറത്തിറക്കിയത്. 90Hz റിഫ്രഷ് റേറ്റ് ഉള്ള 6.74 ഇഞ്ച് HD+ ഡിസ്‌പ്ലേ, യൂണിസോക്ക് T7250 ചിപ്‌സെറ്റ് എന്നിവ ഇതിലുണ്ട്. 6GB വരെ റാമും 128GB സ്റ്റോറേജും, 13 മെഗാപിക്സൽ റിയർ ക്യാമറയും, 5 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു.
പൊടി, ജല പ്രതിരോധം എന്നിവക്കായി IP54 റേറ്റിങ്ങ്, MIL-STD-810H ഡ്യൂറബിലിറ്റി സർട്ടിഫിക്കേഷൻ, ഒരു സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയ റിയൽമി UI എന്നിവയും ഇതിലുണ്ട്. കമ്പനി ഇതേ സമീപനം പിന്തുടരുകയാണെങ്കിൽ, നോട്ട് 80-നും സമാനമായ സവിശേഷതകൾ, ചെറിയ അപ്‌ഗ്രേഡുകളോടെ വാഗ്ദാനം ചെയ്തേക്കും.
ces_story_below_text
പരസ്യം
പരസ്യം