സാംസങ്ങ് ഗാലക്സി A57 ലോഞ്ചിങ്ങിന് ഒരുങ്ങുന്നു; TENAA ഡാറ്റബേസിൽ പ്രത്യക്ഷപ്പെട്ട് ഫോൺ
Photo Credit: Samsung
TENAA ഡാറ്റബേസിൽ പ്രത്യക്ഷപ്പെട്ട സാംസങ്ങ് ഗാലക്സി A57 ഫോണിൻ്റെ വിശേഷങ്ങൾ അറിയാം
സാംസങ്ങിന്റെ പുതിയ മിഡ്-റേഞ്ച് സ്മാർട്ട്ഫോണായ ഗാലക്സി A57, ചൈനയുടെ ടെനാ സർട്ടിഫിക്കേഷൻ ഡാറ്റാബേസിൽ പ്രത്യക്ഷപ്പെട്ടു. ഫോണിൻ്റെ ലോഞ്ചിങ്ങ് വളരെയടുത്തു എന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. ഇന്ത്യയുടെ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) ലിസ്റ്റിംഗിൽ ഈ ഹാൻഡ്സെറ്റ് പ്രത്യക്ഷപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ചൈനയിലെ ഡാറ്റാബേസിലും എത്തിയിരിക്കുന്നത്. ഇന്ത്യൻ വിപണി ഉൾപ്പെടെ വിശാലമായ ലോഞ്ചിന് സാംസങ്ങ് ഒരുങ്ങുകയാണെന്ന് ഇത് സൂചിപ്പിക്കുന്നു. റെഗുലേറ്ററി ലിസ്റ്റിംഗുകളിൽ സാധാരണയായി അടിസ്ഥാനപരമായ വിശദാംശങ്ങൾ മാത്രമേ സ്ഥിരീകരിക്കൂ എങ്കിലും, ഉപകരണത്തിന്റെ ഒഫീഷ്യൽ ചിത്രങ്ങൾ വെളിപ്പെടുത്തിക്കൊണ്ട് ടെനാ ലിസ്റ്റിങ്ങ് ഒരു പടി കൂടി മുന്നോട്ട് പോയിട്ടുണ്ട്. ഇതിൽ നിന്നും ഫോണിൻ്റെ ഡിസൈനിനെ കുറിച്ചുള്ള സൂചന ലഭിക്കുന്നു. ഗാലക്സി A സീരീസിനു പരിചിതമായ ഡിസൈൻ തന്നെയാണ് സാംസങ്ങ് നൽകുന്നതെങ്കിലും ചില പരിഷ്കാരങ്ങൾ വരുത്തുന്നുണ്ടെന്നു ചിത്രങ്ങൾ കാണിക്കുന്നു. മുൻഗാമിയായ ഗാലക്സി A56-നെ അപേക്ഷിച്ച്, A57 മെലിഞ്ഞതും ഭാരം കുറഞ്ഞതുമായി കാണപ്പെടുന്നു. ഫോണിൻ്റെ കൃത്യമായ ലോഞ്ച് തീയ്യതി എന്നായിരിക്കുമെന്ന് കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
TENAA ചിത്രങ്ങളിൽ സാംസങ്ങ് ഗാലക്സി A57 പർപ്പിൾ, ലാവെൻഡർ എന്നീ കളർ ഓപ്ഷനുകളിലാണു കാണപ്പെടുന്നത്. പിന്നിൽ വെർട്ടിക്കൽ ട്രിപ്പിൾ ക്യാമറ സെറ്റപ്പും പവർ, വോളിയം ബട്ടണുകൾക്കായി സാംസങ്ങിന്റെ സിഗ്നേച്ചർ കീ ഐലൻഡ് ലേഔട്ടും ഉൾക്കൊള്ളുന്ന ഈ ഡിസൈൻ ഗാലക്സി A56-നോട് വളരെ സാമ്യമുള്ളതാണ്. എന്നിരുന്നാലും, 6.9mm മാത്രം കനമുള്ള ബോഡിയും 182 ഗ്രാം ഭാരവുമാണ് ഗാലക്സി A57-നുള്ളത്. 7.4mm കനവും 198 ഗ്രാം ഭാരവുമുള്ള ഗാലക്സി A56-നേക്കാൾ കനംകുറഞ്ഞതും ഭാരം കുറഞ്ഞതുമാണ് പുതിയ മോഡൽ.
സ്ലിം ‘പ്രൊഫൈലുകളിലും ക്ലീനർ ലൈനുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന സാംസങ്ങിന്റെ പുതിയ ശൈലിയുമായി ഈ ഫോണിന്റെ മൊത്തത്തിലുള്ള ഡിസൈൻ യോജിക്കുന്നുണ്ട്. ഗാലക്സി S26 പോലുള്ള വരാനിരിക്കുന്ന ഫ്ലാഗ്ഷിപ്പ് മോഡലുകളിലും ഈ സമീപനം കാണപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. TENAA ചിത്രങ്ങൾ ഡിസ്പ്ലേ ബെസലുകളോ ഫ്രണ്ട് ക്യാമറ ഡിസൈനോ വ്യക്തമായി വെളിപ്പെടുത്തുന്നില്ലെങ്കിലും, ലിസ്റ്റിംഗ് 1080 × 2340 പിക്സൽ റെസല്യൂഷനുള്ള 6.6 ഇഞ്ച് ഫുൾ HD+ ഡിസ്പ്ലേ ആയിരിക്കും ഇതിലുണ്ടാവുകയെന്നു സ്ഥിരീകരിക്കുന്നു. 16 ദശലക്ഷം നിറങ്ങൾക്കു പിന്തുണ നൽകുന്ന ഒരു AMOLED പാനൽ സാംസങ്ങ് ഉപയോഗിക്കുമെന്നും സൂചിപ്പിക്കുന്നു. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഫേസ് അൺലോക്ക് സപ്പോർട്ടും ഈ ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പെർഫോമൻസിൻ്റെ കാര്യത്തിൽ, ഗാലക്സി A57 സ്മാർട്ട്ഫോണിന് 2.9GHz വരെ ക്ലോക്ക് സ്പീഡുള്ള ഒക്ടാ-കോർ പ്രോസസർ കരുത്ത് പകരുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ചിപ്സെറ്റ് വരാനിരിക്കുന്ന എക്സിനോസ് 1680 ആണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇത് ദൈനംദിന ജോലികൾക്കും മിതമായ തരത്തിലുള്ള ഗെയിമിംഗിനും മികച്ച പ്രകടനം നൽകും. ലിസ്റ്റിംഗ് അനുസരിച്ച്, ഫോൺ 8GB, 12GB RAM വേരിയന്റുകളിൽ ലോഞ്ച് ചെയ്തേക്കാം, 256GB വരെ ഇന്റേണൽ സ്റ്റോറേജും ഈ ഫോൺ വാഗ്ദാനം ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു.
ഫോട്ടോഗ്രാഫിക്ക്, ഗാലക്സി എ57 50MP ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമായാകും എത്തുന്നത്. 12 മെഗാപിക്സൽ, 5 മെഗാപിക്സൽ സെൻസറുകൾ ഇതിലുണ്ടാകും. മുൻവശത്ത്, ഫോണിൽ 12 മെഗാപിക്സൽ സെൽഫി ക്യാമറ ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. 4,905mAh റേറ്റഡ് ബാറ്ററി കപ്പാസിറ്റിയാണ് ഇതിനുണ്ടാവുക. ഇത് 5,000mAh ബാറ്ററിയായി അവതരിപ്പിക്കും എന്നു കരുതാം. ഉപകരണം 45W വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു. സാംസങ്ങിന്റെ മിഡ്-റേഞ്ച് ലൈനപ്പിലെ ഏറ്റവും വേഗതയേറിയ ചാർജിംഗ് ഫോണുകളിൽ ഒന്നായിരിക്കും ഇത്
പരസ്യം
പരസ്യം
iQOO 15R Price in India, Chipset Details Teased Ahead of Launch in India on February 24