അൾട്രാ പ്ലേയും അൾട്രാ ജക്കാസും ടാറ്റ പ്ലേ ബിഞ്ചിൽ കൂട്ടിച്ചേർത്തു; കൂടുതൽ വിവരങ്ങൾ അറിയാം
Photo Credit: Tata Play
ടാറ്റ പ്ലേ ബിഞ്ചിൽ അൾട്രാ പ്ലേ, അൾട്രാ ജക്കാസ് ഒടിടികൾ പുതിയതായി ചേർന്നു ഇപ്പോൾ ലഭ്യം
പ്രധാനപ്പെട്ട കണ്ടന്റ് അഗ്രഗേഷൻ പ്ലാറ്റ്‌ഫോമായ ടാറ്റ പ്ലേ ബിഞ്ച് അതിൻ്റെ സേവനങ്ങളിൽ അൾട്രാ പ്ലേ, അൾട്രാ ജക്കാസ് എന്നീ രണ്ട് പുതിയ ഒടിടി പ്ലാറ്റ്ഫോമുകൾ കൂടി കൂട്ടിച്ചേർത്തു. അൾട്രാ മീഡിയ പ്രൈവറ്റ് ലിമിറ്റഡുമായുള്ള സഹകരിച്ചാണ് ഈ നീക്കം നടത്തിയത്. പ്രധാനമായും ഹിന്ദിയും മറാത്തിയും സംസാരിക്കുന്ന പ്രേക്ഷകർക്കു വേണ്ടി, പ്ലാറ്റ്‌ഫോമിന്റെ പ്രാദേശിക ഉള്ളടക്കം മെച്ചപ്പെടുത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം. അൾട്രാ പ്ലേ വൈവിധ്യമാർന്ന സിനിമകളും വിനോദ പരിപാടികളും കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു, അതേസമയം അൾട്രാ ജക്കാസ് മറാത്തി സംഗീതത്തിലും കൾച്ചറൽ കണ്ടൻ്റിലുമാണു ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ കൂട്ടിച്ചേർക്കലുകളോടെ, ടാറ്റ പ്ലേ ബിൻജ് ഇപ്പോൾ 36 വ്യത്യസ്ത ഒടിടി ആപ്പുകളിൽ നിന്നുള്ള കണ്ടൻ്റുകൾ ഒരുമിച്ച് കൊണ്ടുവരുന്നു. ഇതിലൂടെ ഉപയോക്താക്കൾക്ക് ഒരു ഇന്റർഫേസിന് കീഴിൽ വൈവിധ്യമാർന്ന ഷോകൾ, സിനിമകൾ, സംഗീതം എന്നിവ ആക്‌സസ് ചെയ്യാൻ കഴിയും. വിവിധ ഭാഷയിലുള്ള പ്രേക്ഷകരെ തൃപ്തിപ്പെടുത്താനുള്ള ടാറ്റ പ്ലേ ബിഞ്ചിന്റെ ശ്രമത്തെ ഈ അപ്‌ഡേറ്റുകൾ വ്യക്തമായി കാണിക്കുന്നു.
ക്ലാസിക്, റെട്രോ സിനിമകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ഹിന്ദി ഭാഷാ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമാണ് അൾട്രാ പ്ലേ. 1,800-ലധികം ടൈറ്റിലുകളുടെ ഒരു കളക്ഷൻ ഈ പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്യുന്നു, അതായത് ഏകദേശം 5,000 മണിക്കൂർ വരെയുള്ള കണ്ടൻ്റുകൾ ഇതിലുണ്ട്. 1943 മുതൽ ഇന്നു വരെയുള്ള സിനിമകൾ ഉൾപ്പെടെ ഇന്ത്യൻ സിനിമയുടെ ഒരു നീണ്ട കാലഘട്ടത്തെ ഇതിന്റെ ലൈബ്രറി ഉൾക്കൊള്ളുന്നു. ജനപ്രിയ ബോളിവുഡ് സിനിമകൾക്കൊപ്പം, വെബ് സീരീസുകൾ, സൗത്ത് ഇന്ത്യൻ സിനിമകൾ, ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്ത ഹോളിവുഡ് സിനിമകൾ എന്നിവയും അൾട്രാ പ്ലേയിൽ ഉൾപ്പെടുന്നു. പ്ലാറ്റ്‌ഫോമിൽ ലഭ്യമായ വാണിജ്യപരമായി വിജയിച്ച ചില സിനിമകളിൽ ക്രിഷ്, ഗദർ ഏക് പ്രേം കഥ, 3 ഇഡിയറ്റ്‌സ്, ആൻഡാസ് അപ്‌ന അപ്‌ന എന്നിവ ഉൾപ്പെടുന്നു. ഗുരു ദത്ത്, രാജ് കപൂർ, രാജേഷ് ഖന്ന തുടങ്ങിയ ഇതിഹാസ നടന്മാരുടെ ക്ലാസിക് സിനിമകളും പ്ലാറ്റ്‌ഫോമിൽ പ്രദർശിപ്പിക്കുന്നുണ്ട്. ഇത്രയും വിശാലമായ സിനിമകളും ഷോകളും ഉള്ള അൾട്രാ പ്ലേ, കാലാതീതമായ ക്ലാസിക്കുകളും ആധുനികവും ജനപ്രിയവുമായ കണ്ടൻ്റുകളും ആസ്വദിക്കുന്ന പ്രേക്ഷകരെ തൃപ്തിപ്പെടുത്താനാണു ലക്ഷ്യമിടുന്നത്.
ടാറ്റ പ്ലേ ബിഞ്ചിലെ രണ്ടാമത്തെ പുതിയ കൂട്ടിച്ചേർക്കലാണ് അൾട്രാ ജക്കാസ്. ഇത് ഒരു ഡെഡിക്കേറ്റഡ് മറാത്തി സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമാണ്. 1,500-ലധികം വ്യത്യസ്ത ടൈറ്റിലുകളിൽ 4,000 മണിക്കൂറിലധികം വിനോദം വാഗ്ദാനം ചെയ്യുന്ന കണ്ടൻ്റുകൾ ഇതിലുണ്ട്. മറാത്തി ഫീച്ചർ ഫിലിമുകൾ, നാടകങ്ങൾ (സ്റ്റേജ് നാടകങ്ങൾ), ഒറിജിനൽ വെബ് സീരീസ്, സംഗീത പരിപാടികൾ, ടെലിവിഷൻ ഷോകൾ തുടങ്ങിയ വൈവിധ്യമാർന്ന കണ്ടൻ്റ് ഫോർമാറ്റുകൾ ഈ സർവീസിൽ ഉൾപ്പെടുന്നു. മറാത്തിയിൽ ഡബ്ബ് ചെയ്യപ്പെടുന്ന സൗത്ത് ഇന്ത്യൻ, ഹോളിവുഡ് സിനിമകളും ഇതിലൂടെ ലഭ്യമാകും. എല്ലാ ആഴ്ചയും പുതിയ കണ്ടൻ്റുകൾ ചേർക്കുമെന്നും, കാഴ്ചക്കാർക്ക് പതിവായി കാണാൻ പുതിയ എന്തെങ്കിലും നൽകുമെന്നും പ്ലാറ്റ്‌ഫോം സൂചിപ്പിച്ചിട്ടുണ്ട്. അൾട്രാ ജക്കാസിൽ ലഭ്യമായ ചില അറിയപ്പെടുന്ന പരിപാടികളിൽ ബെറ്റർ ഹാഫ് ചി ലവ് സ്റ്റോറി, ജിലേബി, ഏക് ദാവ് ഭൂതച്ച, അവാർഡ് നേടിയ വെബ് സീരീസായ ഐപിസി എന്നിവ ഉൾപ്പെടുന്നു. അൾട്രാ പ്ലേ, അൾട്രാ ജക്കാസ് എന്നിവയുടെ സംയോജനത്തോടെ, ടാറ്റ പ്ലേ ബിൻജ് ഉപയോക്താക്കൾക്ക് രണ്ട് സേവനങ്ങളിൽ നിന്നുമുള്ള കണ്ടൻ്റുകൾ ഒരു ലളിതമായ ഇന്റർഫേസിലൂടെ എളുപ്പത്തിൽ ആക്‌സസ് ചെയ്യാൻ കഴിയും.
പരസ്യം
പരസ്യം
Redmi Note 15 Pro Series Colourways and Memory Configurations Listed on Amazon
BSNL Bharat Connect Prepaid Plan With 365-Day Validity Launched; Telco's BSNL Superstar Premium Plan Gets Price Cut