വാട്സ്ആപ്പിലെ കോപൈലറ്റ് എഐ ചാറ്റ്ബോട്ടിൻ്റെ നാളുകൾ എണ്ണപ്പെട്ടു; ജനുവരി 15 മുതൽ ലഭ്യമാകില്ല
Photo Credit: Microsoft
2024 ലാണ് മൈക്രോസോഫ്റ്റ് ആദ്യമായി വാട്ട്‌സ്ആപ്പിൽ കോപൈലറ്റ് അവതരിപ്പിച്ചത്.
തങ്ങളുടെ കോപൈലറ്റ് എഐ ചാറ്റ്ബോട്ട് വാട്ട്‌സ്ആപ്പിൽ നിന്ന് പൂർണമായി നീക്കം ചെയ്യുമെന്ന് മൈക്രോസോഫ്റ്റ് ചൊവ്വാഴ്ച പ്രഖ്യാപിച്ചു. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്ട്‌സ്ആപ്പ് അതിന്റെ ബിസിനസ് എപിഐ നിയമങ്ങൾ അപ്‌ഡേറ്റ് ചെയ്തതിൻ്റെ ഭാഗമായാണ് ഇത്തരമൊരു വലിയ മാറ്റം സംഭവിക്കുന്നത്. എഐ ചാറ്റ്ബോട്ട് ഡെവലപ്പേഴ്സ്, സർവീസ് പ്രൊവൈഡേഴ്സ് എന്നിവർ വാട്ട്‌സ്ആപ്പ് ബിസിനസ് സൊല്യൂഷൻ ഉപയോഗിക്കുന്നതിൽ നിന്ന് തടയുന്നതാണ് മെറ്റയുടെ പുതിയ നിയമം. ഇക്കാരണം കൊണ്ടാണ്, വാട്സ്ആപ്പ് പ്ലാറ്റ്‌ഫോമിൽ കോപൈലറ്റ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നത് നിർത്താൻ മൈക്രോസോഫ്റ്റ് തീരുമാനിച്ചത്. ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും സന്ദേശങ്ങൾ എഴുതാനും വിവരങ്ങൾ സംഗ്രഹിക്കാനും ചാറ്റിനുള്ളിൽ ദൈനംദിന ജോലികൾ ചെയ്യാൻ ഉപയോക്താക്കളെ പിന്തുണയ്ക്കാനും കഴിയുന്ന സഹായിയായി കോപൈലറ്റ് കുറച്ചു കാലമായി വാട്ട്‌സ്ആപ്പിൽ ലഭ്യമായിരുന്നു. വേഗത്തിലുള്ള മറുപടികൾ, ചെറിയ റിസർച്ച്, പ്രൊഡക്റ്റിവിറ്റി എന്നിവയ്ക്കായി പലരും ഇത് ഉപയോഗിക്കുന്നതു പതിവായിരുന്നു. വാട്ട്‌സ്ആപ്പ് വിടുന്ന രണ്ടാമത്തെ വലിയ എഐ കമ്പനിയാണ് മൈക്രോസോഫ്റ്റ്. ഒക്ടോബറിൽ ഓപ്പൺഎഐ അതിന്റെ ചാറ്റ്ജിപിടി ബോട്ടിൻ്റെ കാര്യത്തിലും ഇതേ തീരുമാനം എടുത്തിരുന്നു.
2026 ജനുവരി 15 മുതൽ കോപൈലറ്റ് ചാറ്റ്ബോട്ട് വാട്ട്‌സ്ആപ്പിൽ പ്രവർത്തിക്കുന്നത് നിർത്തുമെന്ന് മൈക്രോസോഫ്റ്റ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ഈ തീയതിക്ക് ശേഷം, വാട്ട്‌സ്ആപ്പിന്റെ പുതിയ നിയമങ്ങൾ ആരംഭിക്കുന്നതിനാൽ ഉപയോക്താക്കൾക്ക് ഇനി ഈ മെസേജിംഗ് ആപ്പിൽ കോപൈലറ്റ് എഐ ഉപയോഗിക്കാൻ കഴിയില്ല. ഈ മാറ്റം ഉപയോക്താക്കളെ ബാധിക്കാതിരിക്കാൻ പ്രവർത്തിക്കുന്നുണ്ടെന്ന് മൈക്രോസോഫ്റ്റ് പറയുന്നു. അവർക്ക് മൊബൈൽ, വെബ്, പിസി എന്നിവയിൽ കോപൈലറ്റ് ഉപയോഗിക്കുന്നത് തുടരാൻ കഴിയും. കമ്പനിയുടെ ഒരു ബ്ലോഗ് പോസ്റ്റിലാണ് ഈ അപ്‌ഡേറ്റ് പങ്കിട്ടത്.
വാട്ട്‌സ്ആപ്പിലെ കോപൈലറ്റുമായുള്ള പഴയ ചാറ്റുകൾ മറ്റ് കോപൈലറ്റ് പ്ലാറ്റ്‌ഫോമുകളിലേക്ക് മാറ്റാൻ കഴിയില്ലെന്നും മൈക്രോസോഫ്റ്റ് വിശദീകരിച്ചു. ഇതിനു കാരണം വാട്ട്‌സ്ആപ്പ് സംഭാഷണങ്ങൾ "ആധികാരികമല്ല" എന്നതു കൊണ്ടാണന്നും അവർ വ്യക്തമാക്കി. ഉപയോക്താക്കൾ അവരുടെ ചാറ്റ് ഹിസ്റ്ററി സൂക്ഷിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, കോപൈലറ്റ് നീക്കം ചെയ്യുന്നതിനു മുമ്പ് അവർ അത് വാട്ട്‌സ്ആപ്പിന്റെ എക്‌സ്‌പോർട്ട് സവിശേഷതകൾ ഉപയോഗിച്ച് അതു സംരക്ഷിക്കേണ്ടതുണ്ട്.
കോപൈലറ്റ് copilot.microsoft.com എന്ന വെബ്‌സൈറ്റിലൂടെയും iOS, Android എന്നിവയിലെ കോപൈലറ്റ് ആപ്പിലൂടെയും ലഭ്യമാകും. മൈക്രോസോഫ്റ്റ് പറയുന്നതനുസരിച്ച്, കോപൈലറ്റ് വെബ്‌സൈറ്റും മൊബൈൽ ആപ്പും വാട്ട്‌സ്ആപ്പിൽ ലഭ്യമായ എല്ലാ പ്രധാന സവിശേഷതകളെയും, അതിനു പുറമെ വാട്ട്‌സ്ആപ്പ് പിന്തുണയ്ക്കാത്ത നിരവധി ടൂളുകളും മറ്റും വാഗ്ദാനം ചെയ്യുന്നുണ്ട്.
വാട്ട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ നയങ്ങൾ അനുസരിച്ച്, എൽഎൽഎമ്മുകൾ, ജനറേറ്റീവ് എഐ പ്ലാറ്റ്‌ഫോമുകൾ, ജനറൽ എഐ അസിസ്റ്റന്റുകൾ എന്നിവയുൾപ്പെടെയുള്ള, എഐ അല്ലെങ്കിൽ മെഷീൻ ലേണിംഗ് ടൂളുകളുടെ ദാതാക്കൾക്കും ഡെവലപ്പർമാർക്കും ഇനി വാട്ട്‌സ്ആപ്പ് ബിസിനസ് സൊല്യൂഷൻ ആക്‌സസ് ചെയ്യാനോ ഉപയോഗിക്കാനോ അനുവാദമില്ല. അവർ നേരിട്ടോ മറ്റൊരു സേവനത്തിലൂടെയോ ഉപയോഗിച്ചാലും ഈ നിയമം ബാധകമാണ്. AI എന്നത് ഇവരുടെ സേവനത്തിൻ്റെ ചെറിയ ഭാഗമാകുന്നതിന് പകരം, അതിൻ്റെ പ്രധാന ലക്ഷ്യം തന്നെ AI സവിശേഷതകൾ വാഗ്ദാനം ചെയ്യുക എന്നതാണെങ്കിൽ ഈ സാങ്കേതികവിദ്യകൾ പ്ലാറ്റ്‌ഫോമിൽ ഉപയോഗിക്കാൻ കഴിയില്ലെന്ന് വാട്ട്‌സ്ആപ്പ് പറയുന്നു.
ഈ പുതിയ നിയമങ്ങൾ കാരണം, വാട്ട്‌സ്ആപ്പിൽ നിന്ന് നീക്കം ചെയ്യപ്പെടുമെന്നു പ്രഖ്യാപിച്ച രണ്ടാമത്തെ എഐ ചാറ്റ്‌ബോട്ടാണ് കോപൈലറ്റ്. വാട്ട്‌സ്ആപ്പിന്റെ അപ്‌ഡേറ്റ് ചെയ്ത നയങ്ങൾ പാലിക്കുന്നതിനായി 2025 ജനുവരി 15-ന് ശേഷം ചാറ്റ്‌ജിപിടി വാട്ട്‌സ്ആപ്പിൽ പ്രവർത്തിക്കുന്നത് നിർത്തുമെന്ന് ഓപ്പൺഎഐ കഴിഞ്ഞ മാസം പ്രഖ്യാപിച്ചു. ഉപയോക്താക്കൾക്ക് അവരുടെ ചാറ്റ്‌ജിപിടി അക്കൗണ്ടുകൾ വാട്ട്‌സ്ആപ്പുമായി ബന്ധിപ്പിക്കാൻ കഴിയുമെന്നും അവരുടെ മുൻ ചാറ്റുകൾ ഇപ്പോഴും ചാറ്റ്‌ജിപിടി ആപ്പിനുള്ളിലെ ചാറ്റ് ഹിസ്റ്ററിയിൽ ലഭ്യമാകുമെന്നും ഓപ്പൺഎഐ കൂട്ടിച്ചേർത്തു.
പരസ്യം
പരസ്യം
Redmi Note 15 Pro Series Colourways and Memory Configurations Listed on Amazon
BSNL Bharat Connect Prepaid Plan With 365-Day Validity Launched; Telco's BSNL Superstar Premium Plan Gets Price Cut