ഗെയിം ഓഫ് ത്രോൺസ് എഡിഷനുമായി റിയൽമി 15 പ്രോ എത്തുന്നു; ലോഞ്ച് തീയ്യതിയും മറ്റു വിവരങ്ങളും അറിയാം

ഗെയിം ഓഫ് ത്രോൺസ് എഡിഷനുമായി റിയൽമി 15 പ്രോ എത്തുന്നു; വിശദമായി അറിയാം

ഗെയിം ഓഫ് ത്രോൺസ് എഡിഷനുമായി റിയൽമി 15 പ്രോ എത്തുന്നു; ലോഞ്ച് തീയ്യതിയും മറ്റു വിവരങ്ങളും അറിയാം

Photo Credit: Realme

എച്ച്ബിഒയുടെ ഗെയിം ഓഫ് ത്രോൺസ് ഷോയിൽ കാണിച്ചിരിക്കുന്നതുപോലെ ഒരു ഡിസൈൻ ആയിരിക്കും ഈ ഫോണിലും ഉണ്ടാവുക എന്നാണ് സൂചന

ഹൈലൈറ്റ്സ്
  • ലിമിറ്റഡ് എഡിഷൻ വേരിയൻ്റായാണ് റിയൽമി ഈ ഫോൺ പുറത്തിറക്കുന്നത്
  • ബ്ലാക്ക്, ഗോൾഡ് നിറങ്ങൾ ഇടകലർന്ന സ്റ്റൈലിൽ ആയിരിക്കും ഈ ഫോണിൻ്റെ ഡിസൈൻ
  • റിയൽമി 15 പ്രോയുടെ അതേ സവിശേഷതകൾ ആയിരിക്കും ഈ ഫോണിനുണ്ടാവുക
പരസ്യം

എച്ച്ബിഒയിൽ എട്ട് സീസണുകളായി സംപ്രേഷണം ചെയ്ത പ്രമുഖ സീരീസായ ‘ഗെയിം ഓഫ് ത്രോൺസ്' അതിൻ്റെ ഐതിഹാസികമായ കഥയും ഐക്കണിക് കഥാപാത്രങ്ങൾ കൊണ്ടും ലോകമെമ്പാടുമുള്ള ആരാധകരെ ആകർഷിച്ചിരുന്നു. ഏറ്റവും മികച്ച ടിവി സീരീസുകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ഇതിൻ്റെ ആരാധകർക്കായി ഇപ്പോൾ, റിയൽമി 15 പ്രോ 5G ഗെയിം ഓഫ് ത്രോൺസ് എഡിഷൻ പുറത്തിറക്കാൻ പോവുകയാണ് പ്രമുഖ ബ്രാൻഡായ റിയൽമി. റിയൽമി 15 പ്രോ 5G-യുടെ ഈ ലിമിറ്റഡ് എഡിഷൻ പതിപ്പ് അടുത്ത ആഴ്ചയാണ് ഇന്ത്യയിലും മറ്റ് ആഗോള വിപണികളിലും ലോഞ്ച് ചെയ്യാൻ ഒരുങ്ങുന്നത്. ഗെയിം ഓഫ് ത്രോൺസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നാനോ-എൻഗ്രേവ് ചെയ്ത മോട്ടിഫുകൾ ഉൾക്കൊള്ളുന്ന മികച്ച ഡിസൈനുമായി ഫോൺ വരുമെന്ന് കാണിക്കുന്ന ടീസറുകൾ കഴിഞ്ഞ ദിവസം കമ്പനി പങ്കിട്ടിരുന്നു. ഡിസൈനിൽ പ്രത്യേക അപ്‌ഗ്രേഡ് വരുമെങ്കിലും, ഗെയിം ഓഫ് ത്രോൺസ് എഡിഷന്റെ സവിശേഷതകൾ ജൂലൈയിൽ പുറത്തിറക്കിയ സാധാരണ റിയൽമി 15 പ്രോ 5G പോലെ തന്നെയാകുമെന്നു പ്രതീക്ഷിക്കുന്നു.

റിയൽമി 15 പ്രോ ഗെയിം ഓഫ് ത്രോൺസ് എഡിഷൻ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന തീയ്യതിയും വില വിവരങ്ങളും:

റിയൽമി 15 പ്രോ 5G ഗെയിം ഓഫ് ത്രോൺസ് എഡിഷൻ ഒക്ടോബർ 8-ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2:30-ന് ലോഞ്ച് ചെയ്യും. ലോഞ്ചിങ്ങിൻ്റെ ഒരു പ്രത്യേക ലൈവ് സ്ട്രീം ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. ഇത് റിയൽമിയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, യൂട്യൂബ് ചാനൽ, സോഷ്യൽ മീഡിയ പേജുകൾ എന്നിവ വഴി ആളുകൾക്ക് കാണാൻ കഴിയും. എന്നാൽ, കമ്പനി ഇതുവരെ ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

റിയൽമി 15 പ്രോ 5G ഗെയിം ഓഫ് ത്രോൺസ് എഡിഷന് സാധാരണ റിയൽമി 15 പ്രോ 5G-യെക്കാൾ അൽപ്പം വില കൂടുതലായിരിക്കും. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഫോണിന്റെ സ്റ്റാൻഡേർഡ് പതിപ്പിന് 31,999 രൂപയാണ് വില. 12 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള ഏറ്റവും ഉയർന്ന പതിപ്പിന് 38,999 രൂപയും വില വരുന്നു.

റിയൽമി 15 പ്രോ ഗെയിം ഓഫ് ത്രോൺസ് എഡിഷൻ ഫോണിൻ്റെ സവിശേഷതകൾ:

റിയൽമി 15 പ്രോ 5G ഗെയിം ഓഫ് ത്രോൺസ് എഡിഷൻ സാധാരണ റിയൽമി 15 പ്രോ 5G-യുടെ അതേ സവിശേഷതകളുമായി തന്നെയാണ് എത്തുന്നത്. ലീക്കായ ചിത്രങ്ങൾ സൂചിപ്പിക്കുന്നത് ഫോണിന് ബ്ലാക്ക്, ഗോൾഡ് നിറങ്ങളുണ്ടാകുമെന്നാണ്. മൂന്ന് റിയർ ക്യാമറ ലെൻസുകളിലും അലങ്കാര വളയങ്ങളും ഗെയിം ഓഫ് ത്രോൺസ് ബ്രാൻഡിംഗും ചെറിയ കൊത്തുപണികളുള്ള ഡിസൈനുകളും ഉണ്ടായിരിക്കും. ഫോണിന്റെ അടിഭാഗത്ത് ഹൗസ് ടാർഗേറിയൻ ചിഹ്നം, മൂന്ന് തലയുള്ള ഡ്രാഗൺ എന്നിവയുണ്ടാകുമെന്ന് പറയപ്പെടുന്നു. ഡെയ്‌നറിസിന്റെ ഡ്രാഗൺ എഗ് വുഡൻ ബോക്‌സിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു നിർമിച്ച ഒരു ലിമിറ്റഡ് എഡിഷൻ ഗിഫ്റ്റ് ബോക്‌സിലാണ് ഫോൺ വരികയെന്ന് റിയൽമി സ്ഥിരീകരിച്ചു. പൊടി, ജലം എന്നിവയെ പ്രതിരോധിക്കാൻ IP66, IP68, IP69 റേറ്റിംഗുകൾ ഇതിന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഫോണിന് സ്റ്റാൻഡേർഡ് മോഡലിന്റെ അതേ 6.8 ഇഞ്ച് AMOLED സ്‌ക്രീൻ ഉണ്ടായിരിക്കാനാണ് സാധ്യത. ഇത് 1.5K റെസല്യൂഷൻ (2,800×1,280 പിക്സലുകൾ), 144Hz റിഫ്രഷ് റേറ്റ്, 2,500Hz ടച്ച് സാമ്പിൾ റേറ്റ് എന്നിവയെ പിന്തുണയ്ക്കുന്നു. ഡിസ്പ്ലേയ്ക്ക് 6,500 nits പീക്ക് ബ്രൈറ്റ്നസ് എത്താൻ കഴിയും. ഇതു കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i ഉപയോഗിച്ച് സംരക്ഷിക്കപ്പെടുന്നു. ഫ്രണ്ട് ക്യാമറയ്ക്കായി ഒരു ചെറിയ ഹോൾ-പഞ്ചുമുണ്ട്.

ഈ ഫോൺ സ്നാപ്ഡ്രാഗൺ 7 ജെൻ 4-ൽ പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു, 12GB വരെ റാമും 512GB സ്റ്റോറേജും ഇതിനുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയ റിയൽമി UI 6 ഉപയോഗിക്കുന്ന ഫോൺ AI എഡിറ്റ് ജീനി, AI മാജിക്ഗ്ലോ 2.0, AI ലാൻഡ്‌സ്‌കേപ്പ്, AI മോഷൻ കൺട്രോൾ, ഹൗസ് സ്റ്റാർക്ക്, ഹൗസ് ടാർഗേറിയൻ എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഐസ് ആൻഡ് ഫയർ UI തീമുകൾ തുടങ്ങിയ AI ഫീച്ചറുകൾ ഇതിൽ ഉൾപ്പെട്ടേക്കാം.

സ്റ്റാൻഡേർഡ് മോഡലിന്റെ അതേ ക്യാമറകളാവും ഈ ഫോണിലും ഉണ്ടായിരിക്കാൻ സാധ്യത. 50MP മെയിൻ സെൻസർ, 50MP അൾട്രാ-വൈഡ് ലെൻസ്, 50MP ഫ്രണ്ട് ക്യാമറ എന്നിവയാണത്. 80W ഫാസ്റ്റ് ചാർജിംഗുള്ള 7,000mAh ബാറ്ററിയാണ് ഇതിലുണ്ടാകുക.

Comments
Gadgets 360 Staff
 ...കൂടുതൽ
        
    

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. സ്മാർട്ട് വാച്ച് വാങ്ങാനിതു സുവർണാവസരം; ആമസോൺ സെയിൽ 2025-ലെ മികച്ച ഓഫറുകൾ അറിയാം
  2. സാധാരണക്കാരൻ്റെ ബ്രാൻഡായ ലാവയുടെ പുതിയ ഫോൺ; ലാവ ഷാർക്ക് 2 ഉടനെ ഇന്ത്യയിലെത്തും
  3. 15,000 രൂപയിൽ താഴെ വിലയ്ക്ക് എയർപോഡ്സ് പ്രോ 2; ഫ്ലിപ്കാർട്ട് ദീപാവലി സെയിലിലെ ഓഫർ അറിയാം
  4. നിങ്ങളുടെ ലൊക്കേഷൻ പങ്കുവെച്ചു സുഹൃത്തിനെ കണ്ടെത്താം; ഇൻസ്റ്റഗ്രാമിൻ്റെ പുതിയ ഫീച്ചറിനെപ്പറ്റി അറിയാം
  5. സാംസങ്ങിൻ്റെ പുതിയ ബജറ്റ് ഫോൺ ഉടനെയെത്തും; ഗാലക്സി M17 5G-യുടെ ലോഞ്ചിങ്ങ് തീയ്യതിയും സവിശേഷതകളുമറിയാം
  6. ഗെയിം ഓഫ് ത്രോൺസ് എഡിഷനുമായി റിയൽമി 15 പ്രോ എത്തുന്നു; ലോഞ്ച് തീയ്യതിയും മറ്റു വിവരങ്ങളും അറിയാം
  7. വൻ വിലക്കുറവിൽ കുട്ടികൾക്കുള്ള സ്മാർട്ട് വാച്ചുകൾ; ആമസോൺ സെയിൽ 2025-ലെ ഓഫറുകൾ അറിയാം
  8. ഒരുങ്ങുന്നത് അഡാർ ഐറ്റം; ഐക്യൂ നിയോ 11-ൻ്റെ പ്രധാന സവിശേഷതകൾ പുറത്ത്
  9. കളം കീഴടക്കാൻ ഓപ്പോ റെനോ 15 സീരീസ് വരുന്നു; ലോഞ്ച് തീയ്യതിയും സവിശേഷതകളും പുറത്ത്
  10. ആപ്പിളിൻ്റെ ഒക്ടോബർ ഇവൻ്റ് വരുന്നു; നിരവധി പുതിയ പ്രൊഡക്റ്റുകൾ എത്തും
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »