ആമസോൺ സെയിൽ 2025-ൽ കുട്ടികളുടെ സ്മാർട്ട് വാച്ചുകൾക്കുള്ള മികച്ച ഓഫറുകൾ അറിയാം
Photo Credit: Noise
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025, നോയിസിൽ നിന്നുള്ള കുട്ടികൾക്കായി സ്മാർട്ട് വാച്ചുകളിൽ മികച്ച ഡീലുകൾ വാഗ്ദാനം ചെയ്യുന്നു
സെപ്തംബർ 23-ന് ആരംഭിച്ച ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025 റെക്കോർഡുകൾ തിരുത്തുന്ന പ്രതികരണം ലഭിച്ചു മുന്നേറുകയാണ്. "ഇതുവരെ ഉള്ളതിൽ വച്ചേറ്റവും ശക്തമായ" തുടക്കം എന്നാണ് ആമസോൺ ഇതിനെ വിളിക്കുന്നത്. ആദ്യ രണ്ട് ദിവസങ്ങളിൽ, ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കളിൽ നിന്ന് 38 കോടിയിലധികം പേരുടെ സന്ദർശനങ്ങൾ ആമസോൺ രേഖപ്പെടുത്തി. സെയിൽ ഇപ്പോൾ രണ്ടാമത്തെ ആഴ്ച പിന്നിട്ടെങ്കിലും വലിയ താൽപ്പര്യമാണ് ഉപയോക്താക്കളിൽ നിന്നും ഉണ്ടാകുന്നത്. ഈ സെയിൽ സമയത്ത്, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, വീട്ടുപകരണങ്ങൾ എന്നിവയിൽ വലിയ കിഴിവുകൾ ആമസോൺ വാഗ്ദാനം ചെയ്യുന്നു. സ്മാർട്ട്‌ഫോണുകൾ, സ്മാർട്ട് ടിവികൾ, ട്രൂ വയർലെസ് സ്റ്റീരിയോ (TWS) ഹെഡ്‌സെറ്റുകൾ, വാഷിംഗ് മെഷീനുകൾ, റഫ്രിജറേറ്ററുകൾ, പേഴ്‌സണൽ കമ്പ്യൂട്ടറുകൾ, ലാപ്‌ടോപ്പുകൾ എന്നിവയിൽ ഉപഭോക്താക്കൾക്ക് മികച്ച ഓഫർ ഡീലുകൾ കണ്ടെത്താൻ കഴിയും. അതിനാൽ നിങ്ങൾക്ക് ആവശ്യമുള്ള ഒരു പ്രൊഡക്റ്റ് എങ്കിലും മികച്ച വിലക്കിഴിവിൽ ലഭ്യമാകും എന്നുറപ്പാണ്. ആമസോൺ നൽകുന്ന കിഴിവിനു പുറമെ ബാങ്ക് ഓഫറുകളിലൂടെ ലാഭമുണ്ടാക്കാനും കഴിയും.
നിങ്ങളുടെ കുട്ടിയുടെ സുരക്ഷക്കു വേണ്ടി ഒരു പുതിയ സ്മാർട്ട് വാച്ച് വാങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ, ഇപ്പോൾ ഷോപ്പിംഗിന് ഏറ്റവും നല്ല സമയമാണ്. സജീവമായി തുടരുന്ന ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025 കുട്ടികൾക്കുള്ള സ്മാർട്ട് വാച്ചുകളിൽ മികച്ച ചില മികച്ച ഡീലുകൾ വാഗ്ദാനം ചെയ്യുന്നു. ഈ വിൽപ്പനയ്ക്കിടെ, നിങ്ങൾക്ക് വിലക്കുറവു മാത്രമല്ല, എക്സ്ചേഞ്ച് ബോണസുകൾ, ക്യാഷ്ബാക്ക് ഓഫറുകൾ, പലിശ രഹിത ഇഎംഐ ഓപ്ഷനുകൾ തുടങ്ങിയ ആനുകൂല്യങ്ങളും കണ്ടെത്താനാകും. അതിനുപുറമെ, നിങ്ങൾ എസ്‌ബിഐ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉപയോഗിക്കുകയാണെങ്കിൽ, നിങ്ങൾക്ക് 1,500 രൂപ വരെ 10% ഇൻസ്റ്റൻ്റ് ഡിസ്കൗണ്ടിലൂടെ നേടാം. മൊത്തത്തിൽ, കുട്ടികൾക്കുള്ള സ്മാർട്ട് വാച്ചിൽ മാതാപിതാക്കൾക്ക് 9,500 വരെ ലാഭിക്കാൻ കഴിയും.
ഫാസ്ട്രാക്ക്, ബോട്ട്, നോയ്‌സ്, ഇമൂ, സെക്യോ, തുടങ്ങിയ നിരവധി ജനപ്രിയ ബ്രാൻഡുകൾ ജിപിഎസ് ട്രാക്കിംഗ് ഉള്ള സ്മാർട്ട് വാച്ചുകൾ വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ കുട്ടിയെ നിരീക്ഷിക്കാനും അവരുടെ ദൈനംദിന പ്രവർത്തനങ്ങൾ ട്രാക്ക് ചെയ്യാനും അവരെ സുരക്ഷിതമായി കണക്റ്റ് ചെയ്യാൻ സഹായിക്കുന്നതിനുമാണ് ഈ വാച്ചുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. സെയിലിൽ ആമസോൺ പരാമർശിക്കുന്ന വിലകളിൽ ബാങ്ക് കിഴിവുകൾ, ക്യാഷ്ബാക്ക് ഓഫറുകൾ,എക്സ്ചേഞ്ച് ബോണസുകൾ എന്നിവ ഉൾപ്പെടുന്നില്ല. അതിനാൽ കൂടുതൽ ലാഭിക്കാൻ നിങ്ങൾക്ക് അവസരമുണ്ട്.
നോയ്‌സ് സ്കൗട്ട് സ്മാർട്ട് വാച്ചിന്റെ യഥാർത്ഥ വില 7,999 രൂപയായിരുന്നത് ഇപ്പോൾ 4,999 രൂപയായി കുറഞ്ഞു. മറ്റൊരു ഓപ്ഷൻ നോയ്‌സ് എക്‌സ്‌പ്ലോറർ ആണ്, ഇത് മാതാപിതാക്കൾക്കായി ട്രാക്കിംഗ്, കോളിംഗ് സവിശേഷതകളുമായി വരുന്നു. 9,999 രൂപയായിരുന്ന ഇതിൻ്റെ വില കുറഞ്ഞ് ഇപ്പോൾ 5,999 രൂപയ്ക്ക് ലഭ്യമാണ്.
കൂടുതൽ ബജറ്റ് ഫ്രണ്ട്ലി ചോയ്‌സായി, ഫാസ്റ്റ്ട്രാക്ക് വോൾട്ട് S1 ലഭ്യമാണ്. ഇതിൻ്റെ വില 2,995 രൂപയിൽ നിന്ന് 1,498 രൂപയായി കുറഞ്ഞിട്ടുണ്ട്. പാരന്റൽ കൺട്രോളുള്ള സ്മാർട്ട് വാച്ചായ ബോട്ട് വാണ്ടറർ 14,999 രൂപയ്ക്ക് പകരം 5,499 രൂപയ്ക്ക് ലഭ്യമാണ്.
മറ്റ് ഓപ്ഷനുകൾ എടുത്തു നോക്കിയാൽ സെക്യോ S2 പ്രോയുടെ വില 3,999 രൂപയിൽ നിന്ന് കുറഞ്ഞ് 2,599 രൂപയായി. സെക്യോ കെയർപാൽ പ്രോയുടെ വില 6,999 രൂപയ്ക്ക് പകരം 4,690 രൂപയായും കുറഞ്ഞു. ഗെയിംസർ കിഡ്‌സ് സ്മാർട്ട് വാച്ച് ഇപ്പോൾ 4,999 രൂപയിൽ നിന്ന് കുറഞ്ഞ് 1,271 രൂപയായിട്ടുണ്ട്. പ്രീമിയം ഓപ്ഷനുകളിൽ ഇമൂ വാച്ച് ഫോൺ Z1 12,990 രൂപയിൽ നിന്ന് കുറഞ്ഞ് 8,490 രൂപയ്ക്കും ലഭ്യമാണ്.
പരസ്യം
പരസ്യം