ഓപ്പോ റെനോ 15 സീരീസ് വരുന്നു; പ്രധാന വിവരങ്ങൾ അറിയാം
Photo Credit: Oppo
കഴിഞ്ഞ വർഷത്തെ റെനോ 14 സീരീസിനെ മറികടന്ന് ഓപ്പോ റെനോ 15 സീരീസ് വിപണിയിൽ എത്തിയേക്കാം
ഓപ്പോ റെനോ 15, റെനോ 15 പ്രോ, റെനോ 15 പ്രോ+ എന്നിങ്ങനെ മൂന്നു ഫോണുകൾ ഉൾപ്പെടുന്ന ഓപ്പോ റെനോ 15 സീരീസ് 2025-ന്റെ രണ്ടാം പകുതിയിൽ ചൈനയിൽ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. അതായത്, ലോഞ്ച് ഏതാനും ആഴ്ചകൾക്കുള്ളിലോ അടുത്ത രണ്ട് മാസങ്ങളിലോ ആയി ഏതു ദിവസം വേണമെങ്കിലും സംഭവിക്കാം. കഴിഞ്ഞ ദിവസം പുറത്തുവന്ന ലീക്കായ വിവരങ്ങൾ പ്രകാരം, ഇന്ത്യ ഉൾപ്പെടെയുള്ള ആഗോള വിപണികളിൽ ഓപ്പോ ഇതിനകം തന്നെ റെനോ 15 സീരീസ് പരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്. ചൈനയ്ക്ക് പുറത്ത് വമ്പൻ റിലീസിങ്ങിന് കമ്പനി തയ്യാറെടുക്കുകയാണെന്ന് ഇത് സൂചിപ്പിക്കുന്നു. ഫോണുകളെക്കുറിച്ചുള്ള ചില പ്രധാന വിശദാംശങ്ങൾക്കൊപ്പം റെനോ 15 സീരീസിൻ്റെ ഇന്ത്യയിലെ ലോഞ്ചിങ്ങ് ടൈംലൈൻ സംബന്ധിച്ച സൂചനകളും ടിപ്‌സ്റ്റർ പങ്കുവച്ചിരിക്കുന്നു. റെനോ 14 മോഡലുകളെ അപേക്ഷിച്ച് വരാനിരിക്കുന്ന സീരീസ് പെർഫോമൻസ്, ക്യാമറ ക്വാളിറ്റി, ഡിസൈൻ എന്നിവയിൽ നിരവധി മെച്ചപ്പെടുത്തലുകളുമായി വരുമെന്നു പ്രതീക്ഷിക്കുന്നു. സീരീസിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഓപ്പോ ഉടൻ പ്രഖ്യാപിക്കും എന്നാണു പ്രതീക്ഷിക്കുന്നത്.
ഇന്ത്യയിലും മറ്റ് അന്താരാഷ്ട്ര വിപണികളിലും ഓപ്പോ റെനോ 15 സീരീസ് പരീക്ഷണ ഘട്ടത്തിലേക്ക് കടന്നതായി ടിപ്‌സ്റ്റർ യോഗേഷ് ബ്രാർ എക്‌സിൽ (മുമ്പ് ട്വിറ്റർ) പങ്കുവെച്ചു. ഈ സീരീസിൽ ഓപ്പോ റെനോ 15, റെനോ 15 പ്രോ എന്നീ രണ്ട് മോഡലുകൾ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
ബ്രാർ പറയുന്നതനുസരിച്ച്, ഈ സ്മാർട്ട്‌ഫോണുകൾ അടുത്ത വർഷം ആദ്യം ഇന്ത്യയിൽ ലോഞ്ച് ചെയ്യാനാണ് സാധ്യത. അതേസമയം, ഈ വർഷം രണ്ടാം പകുതിയിൽ, മിക്കവാറും 2025 നവംബറിൽ ചൈനയിൽ റെനോ 15, റെനോ 15 പ്രോ എന്നിവ അവതരിപ്പിക്കാൻ ഓപ്പോ പദ്ധതിയിടുന്നതായി നേരത്തെയുള്ള റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു.
വെയ്‌ബോയിൽ സ്മാർട്ട് പിക്കാച്ചു (ചൈനീസിൽ നിന്നുള്ള വിവർത്തനം) എന്ന പേരിലുള്ള ടിപ്‌സ്റ്ററാണ് ഓപ്പോ റെനോ 15 സീരീസിനെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ പുറത്തു വിട്ടത്. സെപ്റ്റംബറിൽ പുറത്തിറക്കിയ മീഡിയടെക് ഡൈമെൻസിറ്റി 9500 ചിപ്‌സെറ്റാണ് ഈ ഫോണുകൾക്ക് കരുത്ത് പകരുകയെന്ന് പ്രതീക്ഷിക്കുന്നു. ഈ സീരീസിലെ ഒരു മോഡലിൽ പിന്നിൽ 200 മെഗാപിക്സൽ പ്രധാന ക്യാമറയും പെരിസ്‌കോപ്പ് ലെൻസും ഉണ്ടായിരിക്കാം. 10,000mAh ബാറ്ററിയും ഇതിനുണ്ടായേകാം.
ഓപ്പോ റെനോ 15, റെനോ 15 പ്രോ എന്നിവയ്ക്ക് യഥാക്രമം 6.3 ഇഞ്ച്, 6.8 ഇഞ്ച് ഡിസ്‌പ്ലേകൾ ആയിരിക്കുമെന്ന് അഭ്യൂഹമുണ്ട്. അതായത് സാധാരണ പതിപ്പ് ഒതുങ്ങിയ വലുപ്പത്തിൽ വന്നേക്കാം. രണ്ട് ഫോണുകൾക്കും മികച്ച ക്യാമറ പെർഫോമൻസ് ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. റെനോ 14 5G, റെനോ 14 പ്രോ 5G എന്നിവ ഉൾപ്പെടുന്ന റെനോ 14 ലൈനപ്പിൻ്റെ പിൻഗാമിയായിരിക്കും പുതിയ സീരീസ്.
റെനോ 14 5G, റെനോ 14 പ്രോ 5G എന്നിവയിൽ 1.5K റെസല്യൂഷനുള്ള 6.59 ഇഞ്ച്, 6.83 ഇഞ്ച് ഫ്ലാറ്റ് OLED ഡിസ്‌പ്ലേകൾ, 120Hz റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാമ്പിൾ റേറ്റ്, 1,200nits വരെ പീക്ക് ബ്രൈറ്റ്‌നസ് എന്നിവ ഉണ്ടായിരുന്നു.
റെനോ 14 5G-ക്ക് മീഡിയടെക് ഡൈമെൻസിറ്റി 8350 ചിപ്പാണ് കരുത്തു നൽകുന്നത്. അതേസമയം റെനോ 14 പ്രോ 5G മീഡിയടെക് ഡൈമെൻസിറ്റി 8450 ഉപയോഗിച്ചും വന്നു. രണ്ട് ഫോണുകളും യഥാക്രമം 6,000mAh, 6,200mAh ബാറ്ററികളാണ് പായ്ക്ക് ചെയ്തിരുന്നത്.
പരസ്യം
പരസ്യം