ഇനി ന്യൂസ് ഫീഡിലെ പോസ്റ്റുകൾ ഗ്രോക്ക് റാങ്ക് ചെയ്യും; പുതിയ ഫീച്ചറുമായി എക്സ്
Photo Credit: Reuters
Grok ഉപയോഗിച്ച് X–യിലെ ഫോളോവിങ്ങ് ടൈംലൈന്‍ പോസ്റ്റുകള്‍ ക്രമീകരിക്കുന്നത് ഇങ്ങനെ changed
ഉപയോക്താവിന്റെ 'ഫോളോവിങ്ങ്' ടൈംലൈനിൽ ഏതൊക്കെ പോസ്റ്റുകളാണ് ആദ്യം ദൃശ്യമാകേണ്ടതെന്ന് തീരുമാനിക്കാൻ അതിന്റെ എഐ അസിസ്റ്റൻ്റായ ഗ്രോക്കിനെ അനുവദിക്കുന്ന ഒരു പുതിയ എഐ അധിഷ്ഠിത ഫീച്ചർ പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സ് കഴിഞ്ഞ ദിവസം അവതരിപ്പിച്ചു. ഏറ്റവും പുതിയ പോസ്റ്റുകൾ മാത്രം കാണിക്കുന്നതിനു പകരം, ഉപയോക്താവ് സാധാരണയായി എങ്ങിനെയാണ് ഇടപഴകുന്നത്, അവർ ആരെയൊക്കെയാണ് ഫോളോ ചെയ്യുന്നത്, ഓരോ പോസ്റ്റും എത്രത്തോളം പ്രസക്തമാണെന്നെല്ലാം ഗ്രോക്ക് പഠിക്കുന്നു. ഈ വിവരങ്ങളെ അടിസ്ഥാനമാക്കി, ഇത് പോസ്റ്റുകളെ റാങ്ക് ചെയ്യുകയും ഏറ്റവും അർത്ഥവത്തായവയെ ടൈംലൈനിനു മുകളിൽ സ്ഥാപിക്കുകയും ചെയ്യുന്നു. പഴയ ലേഔട്ട് ഇഷ്ടപ്പെടുന്ന ഉപയോക്താക്കൾക്ക് ഇപ്പോഴും എപ്പോൾ വേണമെങ്കിലും അതിലേക്ക് മാറാൻ കഴിയും. ഈ അപ്‌ഡേറ്റിനൊപ്പം, ഇന്ത്യയിൽ അവരുടെ പ്രീമിയം, പ്രീമിയം+ സബ്‌സ്‌ക്രിപ്‌ഷനുകളുടെ തുക ഒരു ചെറിയ കാലയളവിലേക്ക് എക്സ് കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ഈ പ്ലാനുകൾ ലോങ്ങ് പോസ്റ്റുകൾ, മികച്ച വിസിബിലിറ്റി, എക്‌സ്‌ക്ലൂസീവ് ടൂളുകളിലേക്കുള്ള ആക്‌സസ് എന്നിവ പോലുള്ള അധിക സവിശേഷതകൾ വാഗ്ദാനം ചെയ്യും.
നമ്മൾ ഫോളോ ചെയ്യുന്ന ആളുകളുടെ പോസ്റ്റുകൾ എഐ അസിസ്റ്റൻ്റായ ഗ്രോക്ക് ക്രമാനുഗതമായി റാങ്ക് ചെയ്തു കാണുന്നതിന് ഉപയോക്താക്കളോട് അവരുടെ എക്സ് ആപ്പ് അപ്ഡേറ്റ് ചെയ്യാൻ എലോൺ മസ്‌ക് എക്സിലെ പോസ്റ്റിലൂടെ അറിയിച്ചു. അപ്‌ഡേറ്റിന് ശേഷം, ഫോളോവിങ്ങ് ടൈംലൈൻ സമയക്രമത്തെ അടിസ്ഥാനമാക്കി പോസ്റ്റുകൾ കാണിക്കില്ല. പകരം, ഉപയോക്താവ് ആരെയാണ് പിന്തുടരുന്നത്, ഏതൊക്കെ പോസ്റ്റുകൾ കൂടുതൽ പ്രസക്തമാണെന്ന് തോന്നുന്നു, മുമ്പ് ഉപയോക്താവ് എന്തൊക്കെയാണ് സംവദിച്ചത് എന്നിവയെ അടിസ്ഥാനമാക്കി ഗ്രോക്ക് ഫീഡ് ക്രമീകരിക്കും. അതായത് ഏറ്റവും അർത്ഥവത്തായതോ രസകരമോ ആയ പോസ്റ്റുകൾ, അവ ഏറ്റവും പുതിയതല്ലെങ്കിൽ പോലും ഫീഡിൽ ആദ്യം ദൃശ്യമാകും.
പഴയ ശൈലി ഇഷ്ടപ്പെടുന്ന ഉപയോക്താക്കൾക്ക് ഇപ്പോഴും "അൺഫിൽറ്റേർഡ് ക്രോണളോജിക്കൽ" ഫോളോവിംഗ് ഫീഡിലേക്ക് മാറാമെന്നും മസ്‌ക് വ്യക്തമാക്കി. മസ്‌കിന്റെ പ്രഖ്യാപനത്തിനു നൽകിയ മറുപടിയിൽ ഓരോ ഉപയോക്താവും ആസ്വദിക്കുമെന്നോ അവർക്ക് ഉപകാരപ്രദമാകുമെന്നോ കരുതുന്ന പോസ്റ്റുകൾ തിരഞ്ഞെടുക്കുന്നതിലൂടെ, "ഏറ്റവും ആകർഷകമായ പോസ്റ്റുകൾ ആദ്യം" കാണിക്കുകയാണു ചെയ്യുന്നതെന്ന് എഐ ഏജന്റ് ഗ്രോക്ക് വിശദീകരിച്ചു. എഐ റാങ്ക് ചെയ്‌ത പോസ്റ്റുകൾ ആഗ്രഹിക്കാത്തവർക്ക്, അതു മാറ്റാൻ വളരെ എളുപ്പമുള്ള ഒരു ഓപ്ഷനുണ്ട്. അവർക്ക് മെനു ബട്ടൺ ടാപ്പു ചെയ്‌ത് പതിവ് ക്രോണളോജിക്കൽ ഫീഡിലേക്ക് മടങ്ങാം. അതിനു ശേഷം ഏറ്റവും അടുത്തു പോസ്റ്റ് ചെയ്‌തത് ആദ്യം കാണാൻ കഴിയും.
എക്സ് ഇന്ത്യയിലെ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷന്റെ ആദ്യ മാസത്തെ വില 89 രൂപയായി കുറച്ചിട്ടുമുണ്ട്. സാധാരണയായി പ്രതിമാസം 427 രൂപ വിലയുള്ള പ്രീമിയം പ്ലാനിന്റെ മൂന്നാം വാർഷികാഘോഷത്തിന്റെ ഭാഗമാണ് ഈ കിഴിവ്. ഹ്രസ്വകാലത്തേക്ക് മാത്രം ലഭ്യമാകുന്ന ഈ ഓഫർ ഡിസംബർ 2-ന് അവസാനിക്കും. പ്രീമിയം+ പ്ലാനിന്റെ വില ആദ്യ മാസത്തേക്ക് 2,570 രൂപ എന്നതിനു പകരം 890 രൂപയായും കമ്പനി കുറച്ചിട്ടുണ്ട്.
എക്സ് പ്രീമിയം പ്ലാൻ ഉപയോക്താക്കൾക്ക് അവരുടെ യൂസർനെയിമിന് അടുത്തായി ഒരു വെരിഫൈഡ് ടിക്ക് മാർക്ക്, ഗ്രോക്കിനുള്ള ഉയർന്ന ഉപയോഗ പരിധി, ബൂസ്റ്റ് ചെയ്ത മറുപടികൾ, അവരുടെ പോസ്റ്റുകളിൽ നിന്ന് പേയ്‌മെന്റുകൾ നേടാനുള്ള യോഗ്യത എന്നിവ നൽകുന്നു. ഇതിനു പുറമെ സബ്‌സ്‌ക്രൈബർമാർക്ക് കുറഞ്ഞ പരസ്യങ്ങൾ, എക്സ് പ്രോയിലേക്ക് ആക്‌സസ്, അഡ്വാൻസ്ഡ് അനലിറ്റിക്‌സ്, മീഡിയ സ്റ്റുഡിയോ എന്നിവയും ലഭിക്കുന്നു.
പ്രീമിയം+ പ്ലാനിലും ഈ സവിശേഷതകൾ ഉൾപ്പെടുന്നു, പക്ഷേ അവക്കൊപ്പം കൂടുതൽ ആനുകൂല്യങ്ങൾ ചേർക്കുന്നു. ഇത് പൂർണ്ണമായും ആഡ് ഫ്രീ എക്സ്പീരിയൻസ്, സൂപ്പർഗ്രോക്കിലേക്കുള്ള ആക്‌സസ്, റഡാർ അഡ്വാൻസ്ഡ് സെർച്ച് ഫീച്ചർ, ഒരു മാർക്കറ്റ്പ്ലേസ് ഹാൻഡിൽ എന്നിവയും വാഗ്ദാനം ചെയ്യുന്നു.
പരസ്യം
പരസ്യം
Redmi Note 15 Pro Series Colourways and Memory Configurations Listed on Amazon
BSNL Bharat Connect Prepaid Plan With 365-Day Validity Launched; Telco's BSNL Superstar Premium Plan Gets Price Cut