ഷവോമി വാച്ച് 5 ഉൾപ്പെടെ മൂന്നു പ്രൊഡക്റ്റുകൾ ലോഞ്ചിങ്ങിന് ഒരുങ്ങുന്നു; വിശദമായി അറിയാം
Photo Credit: Xiaomi
ഡിസംബർ 25ന് ഷവോമി വാച്ച് 5 ബഡ്സ് 6 17 അൾട്ര ലോഞ്ച് വിശദാംശങ്ങൾ അറിയാം
ഡിസംബർ 25-ന് ചൈനയിൽ വെച്ച് കമ്പനിയുടെ പ്രധാന ലോഞ്ചിങ്ങുകൾ നടക്കുമെന്നു പ്രമുഖ ബ്രാൻഡായ ഷവോമി ഔദ്യോഗികമായി പ്രഖ്യാപിച്ചു. പ്രാദേശിക സമയം വൈകുന്നേരം 7 മണിക്ക്, അതായത് ഇന്ത്യൻ സമയം വൈകുന്നേരം 4:30-ന് ലോഞ്ച് ഇവന്റ് ആരംഭിക്കും. ഈ പരിപാടിയിൽ, ഷവോമി നിരവധി പുതിയ പ്രൊഡക്റ്റുകൾ അവതരിപ്പിക്കാൻ പദ്ധതിയിടുന്നു. ലോഞ്ചിന്റെ പ്രധാന ആകർഷണം ഷവോമി 17 അൾട്രാ സ്മാർട്ട്‌ഫോണായിരിക്കും. ഈ ഫ്ലാഗ്ഷിപ്പ് ഫോണിനൊപ്പം, രണ്ട് പുതിയ ആക്‌സസറികളുടെ ലോഞ്ചും ഷവോമി സ്ഥിരീകരിച്ചു. ഈ ആക്‌സസറികളിൽ ഷവോമി വാച്ച് 5, ഷവോമി ബഡ്‌സ് 6 എന്നിവ ഉൾപ്പെടുന്നു. ഹെൽത്ത് ട്രാക്കിംഗ് ഫീച്ചറുകൾ മെച്ചപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന പുതിയ ഇഎംജി സെൻസറുമായാണ് ഷവോമി വാച്ച് 5 വരുന്നത്. മികച്ച പ്രകടനവും കാര്യക്ഷമതയും വാഗ്ദാനം ചെയ്യുന്ന സ്‌നാപ്ഡ്രാഗൺ W5 പ്ലാറ്റ്‌ഫോമും ഇതിന് കരുത്ത് പകരും. അതേസമയം, ഷവോമി ബഡ്‌സ് 6 ലോസ്‌ലെസ് ഓഡിയോ ക്വാളിറ്റിയെ പിന്തുണയ്ക്കുമെന്നും കേൾക്കുന്ന അനുഭവം മെച്ചപ്പെടുത്തുന്നതിന് എഐ ഫീച്ചറുകൾ ഉൾപ്പെടുത്തുമെന്നും പറയപ്പെടുന്നു.
ചൈനീസ് ടെക്‌നോളജി കമ്പനിയായ ഷവോമിയുടെ വാച്ച് 5ഉടനെ ലോഞ്ച് ചെയ്യും. ഇതിനെ അവർ ഫുള്ളി ഇന്റലിജന്റ് ഫ്ലാഗ്ഷിപ്പ് സ്മാർട്ട് വാച്ച് എന്നാണു വിളിക്കുന്നത്. ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ W5 വെയറബിൾ പ്ലാറ്റ്‌ഫോമിലാണ് ഈ വാച്ച് പ്രവർത്തിക്കുന്നത്. 4nm പ്രോസസ് ഉപയോഗിച്ചു നിർമിച്ച ഈ ചിപ്പിൽ ക്വാഡ്-കോർ കോർടെക്‌സ്-A53 സിപിയുവും ഉൾപ്പെടുന്നു.
ഷവോമി വാച്ച് 5-ന് വൃത്താകൃതിയിലുള്ള ഡിസ്‌പ്ലേയുണ്ട്, കൂടാതെ ഇതു സഫയർ ഗ്ലാസ് കൊണ്ട് സംരക്ഷിക്കപ്പെട്ടിരിക്കുന്നു. മോസ് ഹാർഡ്നെസ് സ്കെയിലിൽ ഗ്ലാസിന് 9 റേറ്റിംഗ് ഉണ്ട്, അതായത് ഇത് സ്ക്രാച്ചിൽ നിന്നും ശക്തമായ പ്രതിരോധം വാഗ്ദാനം ചെയ്യുന്നു. വാച്ചിന്റെ ബോഡി ഒരൊറ്റ പീസ് സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. സ്റ്റെയിൻലെസ് സ്റ്റീൽ, ബ്രൗൺ/ഗ്രീൻ സ്ട്രാപ്പ് എന്നിങ്ങനെ വ്യത്യസ്ത സ്ട്രാപ് ഓപ്ഷനുകളിൽ നിന്ന് വാങ്ങുന്നവർക്ക് തിരഞ്ഞെടുക്കാൻ കഴിയും.
ഷവോമിയുടെ വെയ്‌ബോ പോസ്റ്റ് അനുസരിച്ച്, ഇഎംജി സെൻസർ ഫീച്ചർ ചെയ്യുന്ന കമ്പനിയുടെ ആദ്യത്തെ സ്മാർട്ട് വാച്ചാണിത്. നിലവിലുള്ള ഇസിജി സെൻസറിനൊപ്പം ഇഎംജി സെൻസറും ചേർത്തിട്ടുണ്ട്. ഷവോമി പൂർണ്ണമായ വിവരങ്ങൾ പങ്കിട്ടിട്ടില്ലെങ്കിലും, ആംഗ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള കൺട്രോളുകളെ പിന്തുണയ്ക്കുന്നതിനു വേണ്ടി, കൈത്തണ്ടയിൽ ചലനങ്ങൾ നടക്കുമ്പോൾ പേശിയിൽ നിന്നും സിഗ്നലുകൾ കണ്ടെത്തുന്നതിനാണ് ഇഎംജി സാങ്കേതികവിദ്യ സാധാരണയായി ഉപയോഗിക്കുന്നത്.
ബഡ്സ് 6 എന്ന പേരിൽ പുതിയ സെമി ഇൻ-ഇയർ ഫ്ലാഗ്ഷിപ്പ് ഇയർബഡുകൾ പുറത്തിറക്കുന്ന കാര്യം ഷവോമി സ്ഥിരീകരിച്ചു. പിങ്ക്, വൈറ്റ്, ബ്ലാക്ക് എന്നീ മൂന്ന് നിറങ്ങളിലാണ് ഈ ഇയർബഡുകൾ ലഭ്യമാകുക. ചെവികൾക്ക് കൂടുതൽ അനുയോജ്യമാകുന്ന തരത്തിൽ രൂപകൽപ്പന ചെയ്ത ഒരു ബയോമിമെറ്റിക് കർവ് ഡിസൈനുമായാണ് ഇവ വരുന്നത്.
സിഡി-ലെവൽ ലോസ്‌ലെസ് ഓഡിയോ ക്വാളിറ്റി ബഡ്‌സ് 6 നൽകുമെന്ന് ഷവോമി പറഞ്ഞു. ഇന്റലിജന്റ് റെക്കോർഡിംഗ്, റിയൽ-ടൈം ലാംഗ്വേജ് ട്രാൻസ്ലേഷൻ, എഐ ബേസ്ഡ് സമ്മറി ടൂളുകൾ തുടങ്ങിയ നിരവധി സ്മാർട്ട് സവിശേഷതകളും ഇയർബഡുകളിൽ ഉൾപ്പെടും.
ഷവോമി ബഡ്‌സ് 6-ന്റെ പൂർണ്ണമായ സ്പെസിഫിക്കേഷനുകളോ വിലയുടെ വിശദാംശങ്ങളോ കമ്പനി ഇതുവരെ പങ്കിട്ടിട്ടില്ല. എന്നിരുന്നാലും, 2024 ജൂലൈയിൽ പുറത്തിറക്കിയ ഷവോമി ബഡ്‌സ് 5-നെ അപേക്ഷിച്ച് പുതിയ ഇയർബഡുകൾ ഒരു അപ്‌ഗ്രേഡ് ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഷവോമി ബഡ്‌സ് 5 ലോസ്‌ലെസ് ഓഡിയോ, സ്പേഷ്യൽ സൗണ്ട്, ആക്റ്റീവ് നോയ്‌സ് ക്യാൻസലേഷൻ, ലോംഗ് ബാറ്ററി ലൈഫ് എന്നിവയെ പിന്തുണച്ചിരുന്നു. ഇവയുടെ വില CNY 699 ആയിരുന്നു, അതായത് ഏകദേശം 8,000 രൂപ.
പുതിയ സൈമൾറ്റേനിയസ് ടെലിഫോട്ടോ ഒപ്റ്റിക്കൽ സിസ്റ്റവുമായാണ് ഷവോമി 17 അൾട്ര വരുന്നത്. കുറഞ്ഞ വെളിച്ചത്തിലും ഫോട്ടോഗ്രാഫിയിൽ വലിയ മെച്ചപ്പെടുത്തൽ ഇതു കൊണ്ടുവരുമെന്ന് കമ്പനി പറയുന്നു. ഫോണിന്റെ ടീസർ ചിത്രങ്ങൾ ബ്ലാക്ക്, വൈറ്റ്, സ്റ്റാറി സ്കൈ ഗ്രീൻ ഫിനിഷ് എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ കാണിക്കുന്നു. ബാക്ക് പാനലിൽ നക്ഷത്രം പോലെയുള്ള വിഷ്വൽ ഇഫക്റ്റ് സൃഷ്ടിക്കുന്നതിന് സ്റ്റാറി സ്കൈ ഗ്രീൻ കളറിൻ്റെ രൂപകൽപ്പനയിൽ ഓറെ പാർട്ടിക്കിൾസ് ഉപയോഗിക്കുന്നുണ്ട്. ഷവോമി 17 അൾട്ര ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും മെലിഞ്ഞ അൾട്രാ മോഡലായിരിക്കുമെന്നും ഷവോമി പ്രസ്താവിച്ചു. ഫോണിന് 8.29mm കനം മാത്രമേയുള്ളൂ.
പരസ്യം
പരസ്യം