ആറ് ഇയർബഡുകളുമായി എച്ച്എംഡിയുടെ ഡബ് സീരീസ്; വിശദമായി അറിയാം
Photo Credit: HMD
എച്ച്എംഡി ലോഞ്ച് X50 പ്രോ, X50, S60, P70, P60, P50 ഇയർബഡുകളുടെ വിവരങ്ങൾ അറിയാം
ട്രൂ വയർലെസ് (TWS) ഇയർബഡുകളുടെ പുതിയ ഒരു സീരീസ് അവതരിപ്പിച്ചുകൊണ്ട് എച്ച്എംഡി തങ്ങളുടെ ഓഡിയോ പ്രൊഡക്റ്റ് റേഞ്ച് വിപുലീകരിച്ചു. ആറ് പുതിയ മോഡലുകളാണ് കമ്പനി ഈ സീരീസിൻ്റെ ഭാഗമായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഡബ് P50, ഡബ് X50, ഡബ് X50 പ്രോ, ഡബ് S60, ഡബ് P60, ഡബ് P70 എന്നിവയാണ് മോഡലുകൾ. ഈ ഇയർബഡുകൾ ഇപ്പോൾ ആഗോള വിപണിയിൽ പുറത്തിറങ്ങിയിട്ടുണ്ട്. താങ്ങാനാവുന്ന വിലയിൽ വയർലെസ് ഓഡിയോ ഓപ്ഷനുകൾ തിരയുന്ന ഉപയോക്താക്കളെ ലക്ഷ്യം വച്ചുള്ളതാണ് ഇവ. ലോംഗ് പ്ലേബാക്ക് ടൈം, ക്ലിയറർ വോയ്‌സ് കോളുകൾ, സ്മാർട്ട്‌ഫോണുകൾ, ടാബ്‌ലെറ്റുകൾ, ലാപ്‌ടോപ്പുകൾ തുടങ്ങിയ ഉപകരണങ്ങൾക്കുള്ള സപ്പോർട്ട് എന്നിവയുൾപ്പെടെ വ്യത്യസ്തമായ ആവശ്യങ്ങളെ പുതിയ ലൈനപ്പ് ഉൾക്കൊള്ളുന്നു. ചില മോഡലുകൾ ദൈർഘ്യമേറിയ ബാറ്ററി ലൈഫിലാണു ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മറ്റുള്ളവ ഭാരം കുറഞ്ഞ രീതിയിൽ രൂപകൽപ്പന ചെയ്‌തിരിക്കുന്നു. അടിസ്ഥാനപരമായ ഉപയോഗത്തെ ഉദ്ദേശിച്ചിട്ടുള്ള സാധാരണ മോഡലുകൾക്കൊപ്പം, കൂടുതൽ നൂതന സവിശേഷതകളുള്ള ഓപ്ഷനുകളും ഡബ് സീരീസിൽ ഉൾപ്പെടുന്നു.
ഫിലിപ്പീൻസ്, മലേഷ്യ തുടങ്ങിയ ചില വിപണികളിൽ ആറ് പുതിയ ഡബ് സീരീസ് ഇയർബഡുകൾ HMD ഔദ്യോഗികമായി ലോഞ്ച് ചെയ്തു. ഈ പ്രദേശങ്ങളിൽ എത്തിയതിനാൽ, കൂടുതൽ രാജ്യങ്ങളിൽ പൂർണ്ണമായ വില വിവരങ്ങൾക്കൊപ്പം ഇവയുടെ ലഭ്യത ഉടനെ പ്രതീക്ഷിക്കുന്നു. നിലവിൽ, മൂന്ന് ഡബ് മോഡലുകളുടെ വില വിവരങ്ങൾ ലഭ്യമാണ്.
ഡബ് P60-ന്റെ വില P1,390 ആണ്, അതായത് ഏകദേശം 2,100 രൂപ. ഡബ് S60-ന്റെ വില P1,890 (ഏകദേശം 2,900 രൂപ) ആണ്. ഡബ് X50-ന്റെ വില P1,990 (ഏകദേശം 3,100 രൂപ) ആണ്.
കളർ ഓപ്ഷനുകളുടെ കാര്യത്തിൽ, ഡബ് X50 ബ്ലാക്ക്, വൈറ്റ് എന്നീ രണ്ട് നിറങ്ങളിൽ ലഭ്യമാണ്. ഡബ് S60 പർപ്പിൾ, ഗ്രേ നിറങ്ങളിൽ ലഭ്യമാണ്. ഓറഞ്ച് ആക്‌സന്റുകളുള്ള ഗ്രീൻ, പർപ്പിൾ ആക്‌സന്റുകളുള്ള വൈറ്റ്, ഗ്രീൻ ആക്‌സന്റുകളുള്ള ബ്ലാക്ക് എന്നിങ്ങനെ മൂന്ന് ഡ്യുവൽ-ടോൺ കളർ കോമ്പിനേഷനുകളിൽ ഡബ് P60 വാങ്ങാം.
ഈ സീരീസിലെ ഏറ്റവും മികച്ച മോഡൽ എച്ച്എംഡി ഡബ് X50 പ്രോ ആണ്. കോൾ നിലവാരം മെച്ചപ്പെടുത്തുന്നതിനായി ഡബ് പ്ലാറ്റിനം സൗണ്ട്, ഹൈ-ഫൈ DSP, ആക്റ്റീവ് നോയ്‌സ് ക്യാൻസലേഷൻ (ANC), എൻവയോൺമെന്റൽ നോയ്‌സ് ക്യാൻസലേഷൻ (ENC) എന്നിവ ഇതിൽ വരുന്നു. ചാർജിംഗ് കേസ് ഉൾപ്പെടെ, ഇത് 60 മണിക്കൂർ വരെ ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്നു, കൂടാതെ മൾട്ടിപോയിന്റ് കണക്റ്റിവിറ്റിയെയും പിന്തുണയ്ക്കുന്നു. അതിനാൽ ഉപയോക്താക്കൾക്ക് രണ്ട് ഉപകരണങ്ങൾക്കിടയിൽ എളുപ്പത്തിൽ മാറാൻ കഴിയും. സുഗമമായ ഗെയിമിംഗിനും വീഡിയോ പ്ലേബാക്കിനും കുറഞ്ഞ ലേറ്റൻസി മോഡും ഇതിലുണ്ട്.
ഡബ് X50 അതേ പ്ലാറ്റിനം സൗണ്ട്, ENC എന്നിവ വാഗ്ദാനം ചെയ്യുന്നു, പക്ഷേ ഇതിൻ്റെ മൊത്തം പ്ലേബാക്ക് സമയം ഏകദേശം 70 മണിക്കൂറാണ്. ഇത് ഫാസ്റ്റ് ചാർജിംഗ്, ലോ-ലേറ്റൻസി മോഡ്, ക്വിക്ക് പെയറിങ്ങ് എന്നിവയെയും പിന്തുണയ്ക്കുന്നു. അതേസമയം, ANC ഇല്ലാതെ നല്ല ശബ്‌ദം ആഗ്രഹിക്കുന്ന ഉപയോക്താക്കളെ ലക്ഷ്യം വച്ചുള്ളതാണ് ഡബ് S60. ഇത് ഡോൾബി ഓഡിയോയെയും എച്ച്എംഡിയുടെ ഓഡിയോ ആപ്പ് ഉപയോഗിച്ച് ക്രമീകരിക്കാൻ കഴിയുന്ന ഒന്നിലധികം EQ മോഡുകളെയും പിന്തുണയ്ക്കുന്നു. കോളുകൾക്കായി ENC-യും ഇതിൽ ഉൾപ്പെടുന്നു, ഏകദേശം 35 മണിക്കൂർ ബാറ്ററി ലൈഫാണ് ഇതു നൽകുന്നത്.
ഡബ് P70, ഡബ് P60 എന്നിവ ശക്തമായ ബാസ് പെർഫോമൻസിലും ENC, ബാസ്-എൻഹാൻസ്ഡ് പ്ലാറ്റിനം സൗണ്ട് എന്നിവയ്‌ക്കൊപ്പം ക്ലിയറർ കോളിംഗിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. P70 മോഡൽ ANC ചേർക്കുകയും മൊത്തം പ്ലേബാക്ക് 35 മണിക്കൂർ വരെ നൽകുകയും ചെയ്യുന്നു. P60 ഏകദേശം 30 മണിക്കൂർ ബാറ്ററി ലൈഫാണു വാഗ്ദാനം ചെയ്യുന്നത്. ഇതിൽ കുറഞ്ഞ ലേറ്റൻസി മോഡ് ഉൾപ്പെടുന്നു, കൂടാതെ ഭാരം കുറഞ്ഞ ഡിസൈനാണ്, ഇതു വോയ്‌സ് അസിസ്റ്റന്റുകളെയും പിന്തുണയ്ക്കുന്നു. DUB P50 സാധാരണ ഉപയോക്താക്കൾക്കും യാത്രക്കാർക്കും വേണ്ടി നിർമ്മിച്ച ഏറ്റവും ഒതുക്കമുള്ള മോഡലാണ്. ഇത് ഏകദേശം 25 മണിക്കൂർ ബാറ്ററി ലൈഫ്, വ്യക്തമായ കോളുകൾക്കുള്ള ENC, ചെറിയ, പോക്കറ്റ്-ഫ്രണ്ട്‌ലി ഡിസൈൻ, കുറഞ്ഞ ലേറ്റൻസി മോഡ് എന്നിവ വാഗ്ദാനം ചെയ്യുന്നു. ആറ് ഡബ് സീരീസ് ഇയർബഡുകളും വിയർപ്പ് പ്രതിരോധിക്കാൻ IPX4 റേറ്റിംഗുമായാണു വരുന്നത്.
പരസ്യം
പരസ്യം