ആപ്പിൾ വാച്ച് സീരീസ് 11-ന് ഫ്ലിപ്കാർട്ടിൽ വിലക്കുറവ്; വിശദമായ വിവരങ്ങൾ അറിയാം
Photo Credit: Apple
ഇന്ത്യയിൽ ആദ്യമായി ആപ്പിൾ വാച്ച് സീരീസ് 11 ന് വില കുറച്ചു.
റിപ്പബ്ലിക് ഡേ സെയിലിൽ നിരവധി ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ, നിരവധി പ്രൊഡക്റ്റുകൾക്ക് ആകർഷകമായ കിഴിവുകൾ ലഭിക്കാറുണ്ട്. എന്നാൽ ഇത്തവണ ഫ്ലിപ്കാർട്ട് പ്രഖ്യാപിച്ച ഓഫറാണ് വളരെയധികം ശ്രദ്ധ നേടുന്നത്. ഇന്ത്യയിൽ ആദ്യമായി ആപ്പിൾ വാച്ച് സീരീസ് 11 കുറഞ്ഞ വിലയ്ക്ക് വിൽക്കുമെന്നു ഫ്ലിപ്കാർട്ട് പ്രഖ്യാപിച്ചു. ഈ സീരീസിൻ്റെ പ്രാരംഭ വില 37,999 രൂപയായാണ് കുറച്ചിരിക്കുന്നത്, ഡീൽ ഫ്ലിപ്കാർട്ടിൽ മാത്രമേ ലഭ്യമാകൂ. റിപ്പബ്ലിക് ഡേ സെയിലിനു തൊട്ടുമുമ്പ് ഓഫർ ലോഞ്ച് ചെയ്തതിനാൽ പുതിയ സ്മാർട്ട് വാച്ച് വാങ്ങാൻ പദ്ധതിയിടുന്ന ആളുകൾക്ക് ഇത് കൂടുതൽ ആകർഷകമായ ഓഫറാണ്. ഈ ഡിസ്കൗണ്ട് വില ഒരു സാധാരണ ഓഫർ അല്ല. ജനുവരി 11-ന് ആക്റ്റീവ് ആകുന്ന, ഒരു ദിവസത്തേക്ക് മാത്രമുള്ള ഒരു പരിമിതകാല ഡീലാണിത്. മറ്റ് ഷോപ്പിംഗ് വെബ്‌സൈറ്റുകളിലൊന്നും ഇതേ ഓഫർ ലഭ്യമാകില്ലെന്നു പ്രത്യേകം ശ്രദ്ധിയ്ക്കുക. ഫ്ലിപ്കാർട്ടിലെ ഈ വൺ ഡേ വിൻഡോയിൽ മാത്രമേ ആപ്പിൾ വാച്ച് സീരീസ് 11 ഈ ഡിസ്കൗണ്ട് വിലയ്ക്കു ലഭ്യമാകൂ.
ആപ്പിൾ വാച്ചുകൾക്ക് സാധാരണയായി വിലക്കുറവ് ലഭിക്കാറില്ല, പ്രത്യേകിച്ച് പുതിയ മോഡലുകൾക്ക്. അതുകൊണ്ടാണ് ഈ ഓഫർ വളരെ പ്രധാനമാകുന്നത്. ഇന്ത്യയിൽ ആപ്പിൾ വാച്ച് സീരീസ് 11 ഡിസ്‌കൗണ്ട് വിലയിൽ വിൽക്കുന്നത് ഇതാദ്യമായാണ്, കൂടാതെ ഫ്ലിപ്കാർട്ടിൽ മാത്രമേ ഓഫർ ലഭ്യമാകൂ.
37,999 രൂപയെന്ന എന്ന പ്രത്യേക വില ജനുവരി 11-ന് ആരംഭിച്ച് ഒരു ദിവസത്തേക്ക് മാത്രമാണ് ഉണ്ടാവുക. ഒരു ദിവസത്തെ ഡീൽ ആയതിനാൽ തന്നെ, ആളുകൾ വേഗത്തിൽ തീരുമാനം എടുക്കേണ്ടതുണ്ട്. കുറഞ്ഞ വിലയ്ക്ക് ആപ്പിൾ വാച്ച് സീരീസ് 11 ലഭിക്കാൻ ഏറ്റവും മികച്ച അവസരമാണ് വന്നിരിക്കുന്നത്.
ആപ്പിൾ വാച്ച് സീരീസ് 11 ആപ്പിളിന്റെ പ്രശസ്തമായ ഡിസൈൻ ശൈലി തന്നെ പിന്തുടരുന്നു. മികച്ച ലുക്ക്, പ്രീമിയം ഫിനിഷ്, കൈത്തണ്ടയിൽ സുഖകരമായി നിൽക്കുന്ന സ്ലിം ബോഡി എന്നിവ ഇതിനുണ്ട്. കാഷ്വൽ, ഫോർമൽ വസ്ത്രങ്ങൾക്കൊപ്പമെല്ലാം ചേരുന്നതാണ് ഈ വാച്ച്. അതിനാൽ ജോലിസ്ഥലത്തും, വ്യായാമ വേളയിലും മറ്റു പരിപാടികളിലുമെല്ലാം ഇതു ധരിക്കാം.
ഓൾവേയ്സ് ഓൺ റെറ്റിന ഡിസ്പ്ലേ മുമ്പത്തേക്കാൾ തിളക്കമുള്ളതാണ്. ശക്തമായ സൂര്യപ്രകാശത്തിൽ പോലും ഉപയോക്താക്കൾക്ക് നോട്ടിഫിക്കേഷൻസ്, ആരോഗ്യത്തിൻ്റെ വിവരങ്ങൾ, വ്യായാമവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ എന്നിവ എളുപ്പത്തിൽ കാണാൻ കഴിയും.
സുഗമമായ പെർഫോമൻസ് ഉറപ്പു നൽകുന്ന ആപ്പിളിന്റെ ഏറ്റവും പുതിയ ചിപ്‌സെറ്റാണ് സീരീസ് 11-ന് കരുത്ത് പകരുന്നത്. അതിനാൽ ആപ്പുകൾ വേഗത്തിൽ തുറക്കാനും എളുപ്പത്തിൽ സ്ക്രോൾ ചെയ്യാനും, ടാസ്‌ക്കുകൾക്കിടയിൽ വേഗത്തിൽ മാറാനും കഴിയും.
ആപ്പിൾ വാച്ച് സീരീസ് 11-ന്റെ പ്രധാന സവിശേഷതകളിൽ ഒന്നാണ് ഹെൽത്ത് ട്രാക്കിംഗ്. ഹാർട്ട് ബീറ്റ് മോണിറ്ററിങ്ങ്, ഉറക്കത്തിൻ്റെ ട്രാക്കിംഗ്, ബ്ലഡ് ഓക്സിജൻ (SpO₂) അളക്കൽ, ECG പിന്തുണ എന്നിവ ഇതിൽ ഉൾപ്പെടുന്നു. വാച്ച് വെറും നമ്പറുകൾ കാണിക്കുകയല്ല. മറിച്ച്, ഹെൽത്ത് ഡാറ്റ ലളിതമായതും, മനസ്സിലാക്കാൻ എളുപ്പമുള്ളതുമായ രീതിയിൽ അവതരിപ്പിക്കുന്നു. ഇത് ഉപയോക്താക്കളെ പാറ്റേണുകൾ ശ്രദ്ധിക്കാനും ദൈനംദിന ശീലങ്ങൾ മെച്ചപ്പെടുത്താനും സഹായിക്കുന്നു.
ഓട്ടം, സ്ട്രങ്ങ്ത്ത് ട്രയിനിങ്ങ്, യോഗ, സൈക്ലിംഗ് തുടങ്ങിയ നിരവധി വ്യായാമങ്ങളെ വാച്ച് പിന്തുണയ്ക്കുന്നു. ഉപയോക്താവ് ഒരു സെഷൻ ആരംഭിക്കാൻ മറന്നു പോയാലും ഓട്ടോമാറ്റിക് വർക്ക്ഔട്ട് ഡിറ്റക്ഷൻ ആക്റ്റിവിറ്റി ട്രാക്ക് ചെയ്ത് നമ്മളെ അറിയിക്കും.
കോളുകൾ എടുക്കാനും സന്ദേശങ്ങൾ അയയ്ക്കാനും റിമൈൻഡറുകൾ പരിശോധിക്കാനും മ്യൂസിക്ക് നിയന്ത്രിക്കാനും സ്മാർട്ട് ഹോം ഉപകരണങ്ങൾ കൈകാര്യം ചെയ്യാനും വാച്ച് ഉപയോക്താക്കളെ അനുവദിക്കുന്നു. ഫാൾ ഡിറ്റക്ഷൻ, എമർജൻസി SOS പോലുള്ള സുരക്ഷാ സവിശേഷതകളും ഇതിലുണ്ട്. വാച്ച് ഐഫോൺ, എയർപോഡ്സ്, മറ്റ് ആപ്പിൾ ഡിവൈസുകൾ എന്നിവയുമായി സുഗമമായി ബന്ധിപ്പിക്കാനാകും.
ces_story_below_text
പരസ്യം
പരസ്യം
Realme Neo 8 Display Details Teased; TENAA Listing Reveals Key Specifications