ലോഞ്ച് ഉടനെയെന്ന സൂചന നൽകി സാംസങ്ങ് ഗാലക്സി വാച്ച് അൾട്ര 2, ഗാലക്സി വാച്ച് 9, ഗാലക്സി ടാബ് 12 സീരീസ് എന്നിവ IMEI ഡാറ്റബേസിൽ; വിവരങ്ങൾ അറിയാം

സാംസങ്ങിൻ്റെ വിവിധ ഉപകരണങ്ങൾ IMEI ഡാറ്റബേസിൽ; വിശദമായ വിവരങ്ങൾ അറിയാം

ലോഞ്ച് ഉടനെയെന്ന സൂചന നൽകി സാംസങ്ങ് ഗാലക്സി വാച്ച് അൾട്ര 2, ഗാലക്സി വാച്ച് 9, ഗാലക്സി ടാബ് 12 സീരീസ് എന്നിവ IMEI ഡാറ്റബേസിൽ; വിവരങ്ങൾ അറിയാം

സാംസങ് ഗാലക്‌സി വാച്ച് അൾട്ര (ചിത്രം) 2024 ൽ പുറത്തിറങ്ങി.

ഹൈലൈറ്റ്സ്
  • IMEI ഡാറ്റബേസിൽ സാംസങ്ങ് ഗാലക്സി വാച്ച് അൾട്ര 2 ലിസ്റ്റ് ചെയ്തിട്ടുണ്ട്
  • ഗാലക്സി വാച്ച് 9, ഗാലക്സി ടാബ് 12 സീരീസ് എന്നിവയും ഈ ലിസ്റ്റിങ്ങിലുണ്ട്
  • 2026-ലെ തങ്ങളുടെ ഹാർഡ്‌വെയർ ലോഞ്ചുകൾ സാംസങ്ങ് ഈ മാസം ആരംഭിച്ചേക്കും
പരസ്യം

അഭ്യൂഹങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഗാലക്‌സി S26 സീരീസിലൂടെ തങ്ങളുടെ വാർഷിക ഹാർഡ്‌വെയർ ലോഞ്ചുകൾ സാംസങ്ങ് ഈ മാസം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മുൻ വർഷങ്ങളിലെ പോലെ, ദക്ഷിണ കൊറിയൻ ടെക് ഭീമൻ്റെ ലോഞ്ചിങ്ങുകൾ സ്മാർട്ട്‌ഫോണുകളിൽ മാത്രം ഒതുങ്ങാൻ സാധ്യതയില്ല. ഫോൾഡബിൾ ഫോണുകൾ, ടാബ്‌ലെറ്റുകൾ, വെയറബിളുകൾ എന്നിവയുൾപ്പെടെ നിരവധി ഉൽപ്പന്നങ്ങൾ ഇത്തവണയും അവതരിപ്പിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. സാംസങ്ങിന്റെ വരാനിരിക്കുന്ന ലോഞ്ച് റോഡ്‌മാപ്പിനെക്കുറിച്ച് ഒരു പുതിയ റിപ്പോർട്ട് സൂചന നൽകുന്നുണ്ട്. അതു ലോഞ്ചിങ്ങ് പ്രതീക്ഷിക്കുന്ന ഡിവൈസുകളുടെ വിവരങ്ങൾ വെളിപ്പെടുത്തുന്നു. റിപ്പോർട്ട് അനുസരിച്ച്, ഒന്നിലധികം സാംസങ്ങ് ഉൽപ്പന്നങ്ങൾ IMEI സർട്ടിഫിക്കേഷൻ ഡാറ്റാബേസിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്, ഇത് വരാനിരിക്കുന്ന ലോഞ്ചിനെ സൂചിപ്പിക്കുന്നു. ഈ ലിസ്റ്റിംഗുകളിൽ പുതിയ ഗാലക്‌സി വാച്ച് മോഡലായ ഗാലക്‌സി വാച്ച് അൾട്രാ 2, ഗാലക്സി വാച്ച് 9, ഗാലക്‌സി ടാബ് S12 സീരീസിൽ നിന്നുള്ള രണ്ട് ടാബ്‌ലെറ്റുകൾ എന്നിവ ഉൾപ്പെടുമെന്ന് റിപ്പോർട്ടുണ്ട്. 2026-ൽ സാംസങ്ങ് തങ്ങളുടെ പ്രീമിയം സ്മാർട്ട് വാച്ച്, ടാബ്‌ലെറ്റ് ലൈനപ്പുകൾ പുതുക്കാൻ തയ്യാറെടുക്കുകയാണെന്ന് ഇതു സൂചിപ്പിക്കുന്നു.

സാംസങ്ങ് ഗാലക്‌സി വാച്ച് അൾട്രാ 2, ഗാലക്‌സി വാച്ച് 9 എന്നിവ IMEl ഡാറ്റബേസിൽ:

സ്മാർട്ട്പ്രിക്‌സിന്റെ റിപ്പോർട്ട് അനുസരിച്ച്, സാംസങ്ങ് ഗാലക്‌സി വാച്ച് അൾട്രാ 2, IMEI (ഇന്റർനാഷണൽ മൊബൈൽ എക്യുപ്‌മെന്റ് ഐഡന്റിറ്റി) ഡാറ്റാബേസിൽ SM-L716U എന്ന മോഡൽ നമ്പറിൽ കണ്ടെത്തിയിട്ടുണ്ട്. അതിനൊപ്പം, SM-L345U എന്ന മോഡൽ നമ്പറിൽ ഗാലക്‌സി വാച്ച് 9-ഉം ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഡാറ്റാബേസ് ലിസ്റ്റിംഗ് സ്പെസിഫിക്കേഷനുകളെക്കുറിച്ചോ സവിശേഷതകളെക്കുറിച്ചോ ഒരു വിവരവും നൽകുന്നില്ലെങ്കിലും, വരാനിരിക്കുന്ന വെയറബിളുകളുടെ പേരുകൾ ഇതിലൂടെ സ്ഥിരീകരിക്കുന്നു.

മുൻ റിപ്പോർട്ടുകൾ പ്രകാരം, ഗാലക്‌സി വാച്ച് അൾട്രാ 2 അതിന്റെ മുൻഗാമിയെ അപേക്ഷിച്ചു വലിയ ബാറ്ററിയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു. സ്റ്റാൻഡേർഡ് ഗാലക്‌സി വാച്ച് 9-മായി നിരവധി ഹാർഡ്‌വെയർ സവിശേഷതകളും ഇത് പങ്കിട്ടേക്കാം. ആന്തരികമായി, സാംസങ്ങ് ഈ ഉപകരണത്തെ ഗാലക്‌സി വാച്ച് 9 അൾട്രാ എന്നാണ് പരാമർശിക്കുന്നതെന്ന് പറയപ്പെടുന്നു. എന്നിരുന്നാലും, വിപണിയിലെ പേര് ഗാലക്‌സി വാച്ച് അൾട്രാ 2 എന്നായിരിക്കാനാണ് സാധ്യത.

2026 ജൂലൈയിൽ ഗാലക്‌സി വാച്ച് അൾട്രാ 2 പുറത്തിറങ്ങുമെന്ന് അഭ്യൂഹമുണ്ട്. സാംസങ്ങിന്റെ അടുത്ത തലമുറ ഫോൾഡബിൾ സ്മാർട്ട്‌ഫോണുകളായ ഗാലക്‌സി Z ഫോൾഡ് 8, ഗാലക്‌സി Z ഫ്ലിപ്പ് 8 എന്നിവയ്‌ക്കൊപ്പം ഇത് ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഫോൾഡബിളുകൾക്കും വെയറബിളുകൾക്കുമുള്ള സാംസങ്ങിന്റെ പതിവ് മിഡ്-ഇയർ റിലീസ് ഷെഡ്യൂൾ തന്നെയാകും ഈ ലോഞ്ച് ടൈംലൈനും പിന്തുടരുക.

ഗാലക്‌സി ടാബ് S12+, ടാബ് S12 അൾട്ര എന്നിവയും IMEI ഡാറ്റാബേസിൽ:

വരാനിരിക്കുന്ന സാംസങ്ങ് ഗാലക്‌സി ടാബ് S12 സീരീസിൽ നിന്നുള്ള രണ്ട് മോഡലുകൾ IMEI വെബ്‌സൈറ്റിൽ കണ്ടെത്തിയതായും റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഗാലക്‌സി ടാബ് S12+ മോഡൽ നമ്പർ SM-X846B-യിലും, ഗാലക്‌സി ടാബ് S12 അൾട്ര മോഡൽ മോഡൽ നമ്പർ SM-X946B-യിലും ലിസ്റ്റ് ചെയ്തതായി റിപ്പോർട്ടുണ്ട്. രണ്ട് ലിസ്റ്റിംഗുകളും സൂചിപ്പിക്കുന്നത് ഇവ ടാബ്‌ലെറ്റുകളുടെ 5G വേരിയൻ്റുകൾ ആണെന്നാണ്.

രസകരമെന്നു പറയട്ടെ, ഗാലക്‌സി ടാബ് S12 അടിസ്ഥാന മോഡൽ സർട്ടിഫിക്കേഷൻ പ്ലാറ്റ്‌ഫോമിൽ കാണാനായില്ല. ഇതിനർത്ഥം സാംസങ്ങ് ഇത് പിന്നീടുള്ള ഘട്ടത്തിൽ ലിസ്റ്റ് ചെയ്‌തേക്കാം, അല്ലെങ്കിൽ കമ്പനി ഈ വർഷം പ്ലസ്, അൾട്രാ മോഡലുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചേക്കും എന്നാണ്. ഗാലക്‌സി ടാബ് S12+ ഓൺലൈനിൽ പ്രത്യക്ഷപ്പെടുന്നത് ഇതാദ്യമല്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. ജനുവരിയിൽ IMEI ഡാറ്റാബേസിൽ ഈ ടാബ്‌ലറ്റ് കണ്ടെത്തിയിരുന്നു, ഇത് വരാനിരിക്കുന്ന ലോഞ്ചിനെക്കുറിച്ചുള്ള അഭ്യൂഹങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നു.

2025 സെപ്റ്റംബറിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്ത ഗാലക്‌സി ടാബ് S11 ലൈനപ്പിൻ്റെ പിൻഗാമിയായി ഗാലക്‌സി ടാബ് S12 സീരീസ് പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. ഇവയുടെ സവിശേഷതകൾ സംബന്ധിച്ച വിവരങ്ങൾ പുറത്തു വന്നിട്ടില്ല. ഔദ്യോഗിക ലോഞ്ച് ഇവന്റുകളിലേക്ക് അടുക്കുമ്പോൾ കൂടുതൽ വിവരങ്ങൾ സാംസങ്ങ് പുറത്തുവിടുമെന്നു പ്രതീക്ഷിക്കുന്നു.

Gadgets 360 Staff റസിഡന്റ് ബോട്ട്. നിങ്ങൾ എനിക്ക് ഇമെയിൽ അയച്ചാൽ, ഒരു മനുഷ്യൻ ...കൂടുതൽ
#ഏറ്റവും പുതിയ സ്റ്റോറികൾ
  1. ഗൂഗിൾ പിക്സൽ 11 സീരീസ് വിപണിയിൽ: 'HiLight' ഫീച്ചറും ടെൻസർ G6 പ്രൊസസറുമായി 3 പുതിയ മോഡലുകൾ!
  2. ഗൂഗിൾ പിക്സൽ 11 പ്രോ ഫോൾഡ് ഇന്ത്യയിൽ അവതരിപ്പിച്ചു; വിലയും പ്രധാന സവിശേഷതകളും അറിയാം
  3. ഹെൽത്ത് ഗാർഡിയൻ ഫീച്ചറുകളുമായി ഗൂഗിൾ പിക്സൽ വാച്ച് 5 എത്തി; അറിയേണ്ടതെല്ലാം
  4. ആപ്പിൾ എയർടാഗിന് ബദലായി ഗൂഗിൾ പിക്സൽ ടാഗ്: അറിയേണ്ടതെല്ലാം
  5. ആകർഷകമായ ലോഞ്ച് ഓഫറുകളോടെ ഗൂഗിൾ പിക്സൽ 11 സീരീസ് ഇന്ത്യയിൽ അവതരിപ്പിച്ചു
  6. ഐഫോൺ 17-നെ വെല്ലാൻ പിക്‌സൽ 11-ൽ ഗൂഗിൾ കൊണ്ടുവന്ന ആരും പറയാത്ത ആ മാറ്റം!
  7. വിപണിയെ ഞെട്ടിച്ച് വിവോ! Vivo X300 FE-യുടെ വില കുത്തനെ കൂട്ടി
  8. ആമസോൺ സെയിലിന് ഇന്ന് രാത്രിയോടെ തിരശ്ശീല വീഴും: പ്രീമിയം ഫോണുകൾക്ക് മികച്ച വിലക്കുറവ്
  9. ആമസോൺ ഗ്രേറ്റ് ഫ്രീഡം സെയിൽ 2026: പ്രീമിയം സ്മാർട്ട്‌ഫോണുകൾക്ക് വൻ വിലക്കിഴിവ്
  10. ഇനി യൂട്യൂബിൽ നിന്ന് പണം ഉണ്ടാക്കാൻ ഇത് നിർബന്ധം! 2018-ന് ശേഷമുള്ള ഏറ്റവും വലിയ മാറ്റങ്ങൾ
© Copyright Red Pixels Ventures Limited 2026. All rights reserved.
Trending Products »
Latest Tech News »