ഒരു സർപ്രൈസ് റീബ്രാൻഡഡ് വേർഷനായി സാംസങ്ങ് ഗാലക്സി M17e 5G എത്തിയേക്കും; വിവരങ്ങൾ അറിയാം

: സാംസങ്ങ് ഗാലക്സി M17e 5G എത്തുന്നു; ഫോണിനെ കുറിച്ചുള്ള വിവരങ്ങൾ അറിയാം

ഒരു സർപ്രൈസ് റീബ്രാൻഡഡ് വേർഷനായി സാംസങ്ങ് ഗാലക്സി M17e 5G എത്തിയേക്കും; വിവരങ്ങൾ അറിയാം

Photo Credit: samsung

ഗൂഗിൾ പ്ലേ കൺസോളിൽ പ്രത്യക്ഷപ്പെട്ട സാംസങ്ങ് ഗാലക്സി M17e 5G ഫോണിനെ കുറിച്ചുള്ള വിവരങ്ങൾ

ഹൈലൈറ്റ്സ്
  • മീഡിയാടെക് ഡൈമൻസിറ്റി 6300 ചിപ്പാണ് സാംസങ്ങ് ഗാലക്സി M17e 5G-യിൽ ഉണ്ടാവുക
  • മീഡിയാടെക് ഡൈമൻസിറ്റി 6300 ചിപ്പാണ് സാംസങ്ങ് ഗാലക്സി M17e 5G-യിൽ ഉണ്ടാവുക
  • 6,000mAh ബാറ്ററിയാണ് ഈ ഫോണിലുണ്ടാവുക
പരസ്യം

സാംസങ്ങ് ഗാലക്സി M17e 5G എന്ന പേരിൽ ഒരു പുതിയ ബജറ്റ് 5G സ്മാർട്ട്ഫോൺ സാംസങ്ങ് വികസിപ്പിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഗൂഗിൾ പ്ലേ കൺസോളിലെ "സപ്പോർട്ടഡ് ഡിവൈസസ്" എന്ന വിഭാഗത്തിൽ ഈ ഫോൺ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. സാധാരണയായി ലോഞ്ച് ചെയ്യാൻ തയ്യാറെടുക്കുന്ന ഫോണുകളാണ് ഇതിൽ കാണിക്കുക. ഫോൺ ഉടൻ ഔദ്യോഗികമായി ലോഞ്ച് ചെയ്യാൻ തയ്യാറെടുക്കുന്നു എന്നതിൻ്റെ സൂചനയാണ് ഈ ലിസ്റ്റിംഗ് നൽകുന്നത്. വരാനിരിക്കുന്ന ഗാലക്സി A സീരീസ് ഫോണുമായി ഗാലക്സി M17e 5G-ന് ബന്ധമുണ്ടാകാം എന്നും ഇതേ ലിസ്റ്റിംഗ് സൂചന നൽകുന്നു. വ്യത്യസ്ത വിപണികൾക്കായി രണ്ട് വ്യത്യസ്ത പേരുകളിൽ ഒരേ ഫോൺ സാംസങ്ങ് പുറത്തിറക്കിയേക്കുമെന്ന് ഇത് സൂചിപ്പിക്കുന്നു, ഇത് കമ്പനി മുമ്പ് ചെയ്തിട്ടുള്ള കാര്യമാണ്. സമീപ മാസങ്ങളിൽ, സാംസങ്ങ് അവരുടെ ലോ-കോസ്റ്റ്, ബജറ്റ് 5G ഫോണുകൾക്ക് പേരിടുന്ന രീതിയിലും മാറ്റം വരുത്തിയിട്ടുണ്ട്. കമ്പനി വരുത്തിയ ഈ മാറ്റങ്ങൾ കാരണം, M സീരീസിലെയും A സീരീസിലെയും മോഡലുകൾ മുമ്പത്തേക്കാൾ കൂടുതൽ ബന്ധം പുലർത്തുന്നു.

ഗൂഗിൾ പ്ലേ കൺസോളിൽ ലിസ്റ്റ് ചെയ്യപ്പെട്ട് സാംസങ്ങ് ഗാലക്സി M17e 5G:

ദി ടെക് ഔട്ട്ലുക്കിന്റെ റിപ്പോർട്ട് പ്രകാരം, ഗൂഗിൾ പ്ലേ കൺസോൾ ലിസ്റ്റ് ചെയ്ത ഉപകരണങ്ങളുടെ പട്ടികയിൽ സാംസങ്ങ് ഗാലക്സി M17e 5G ഇടം നേടിയിട്ടുണ്ട്. സാധാരണയായി റിലീസിനായി തയ്യാറെടുക്കുന്ന ഫോണുകളാണ് ഇതിൽ പ്രത്യക്ഷപ്പെടാറുള്ളത്. ഈ ലിസ്റ്റിംഗിൽ, ഫോൺ SM-M076B എന്ന മോഡൽ നമ്പറിൽ കാണിച്ചിരിക്കുന്നു. അതേ എൻട്രിയിൽ തന്നെ ഗാലക്സി A07 സീരീസുമായി ലിങ്ക് ചെയ്തിരിക്കുന്ന ഇൻ്റേണൽ ഡിവൈസ് കോഡ് നെയിമായ A07x-ഉം പരാമർശിക്കുന്നുണ്ട്. അതിനാൽ, സാംസങ്ങ് ഉടൻ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്ന ഗാലക്സി A07 5G-യുടെ റീബ്രാൻഡഡ് പതിപ്പാണ് ഗാലക്സി M17e 5G എന്ന് വിശ്വസിക്കപ്പെടുന്നു.

നേരത്തെ, സാംസങ്ങിന്റെ സാധാരണയായുള്ള മോഡൽ നമ്പർ ശൈലിയെ അടിസ്ഥാനമാക്കി, ഈ ഉപകരണത്തെ ഗാലക്സി M07 5G എന്ന് വിളിക്കുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഗൂഗിൾ പ്ലേ കൺസോൾ ലിസ്റ്റിംഗിൽ ഗാലക്സി M17e 5G എന്ന പേര് വ്യക്തമായി ഉപയോഗിക്കുന്നുണ്ട്. ഇത് കാണിക്കുന്നത് സാംസങ്ങ് ഇത്തവണ വ്യത്യസ്തമായ ഒരു പേരിടൽ ശൈലിയാണ് തിരഞ്ഞെടുത്തിരിക്കുന്നത് എന്നാണ്.

വളരെ കുറഞ്ഞ വിലയുള്ള സ്മാർട്ട്ഫോണുകൾക്കാണ് "e" ടാഗ് കൂടുതൽ ഉപയോഗിക്കുന്നതെന്നും റിപ്പോർട്ട് വിശദീകരിക്കുന്നു. സാംസങ്ങ് സാധാരണയായി ഗാലക്സി A0Xe പരമ്പരയിലെ മോഡലുകളിലും അവയുടെ റീബ്രാൻഡ് ചെയ്ത ഗാലക്സി M0Xe, F0Xe പതിപ്പുകളിലും ഈ അക്ഷരം ചേർക്കാറുണ്ട്. എന്നാൽ, ഈ "e" ബ്രാൻഡിംഗ് ഗാലക്സി M1X ലൈനപ്പിൽ സാധാരണയായി ഉപയോഗിക്കാറില്ല.

സാംസങ്ങ് ഗാലക്സി M17e 5G ഫോണിൽ പ്രതീക്ഷിക്കുന്ന സവിശേഷതകൾ:

സാംസങ് ഗാലക്സി A07 5G നേരത്തെ ഗൂഗിൾ പ്ലേ കൺസോളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഫോൺ മീഡിയടെക് ഡൈമെൻസിറ്റി 6300 പ്രോസസർ ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് 8 ജിബി റാമുമായി വന്നേക്കാം. ആൻഡ്രോയ്ഡ് 16 അടിസ്ഥാനമാക്കിയ വൺ Ul 8-ൽ ഫോൺ പ്രവർത്തിക്കും. മറ്റൊരു സർട്ടിഫിക്കേഷൻ വെബ്സൈറ്റ് ഫോണിന് 6,000mAh ബാറ്ററി ഉണ്ടാകുമെന്നു റിപ്പോർട്ടു ചെയ്യുന്നു. ഈ വിശദാംശങ്ങളിൽ നിന്നും, ഗാലക്സി M17e 5G-യും സമാനമായ ഹാർഡ്വെയറും സവിശേഷതകളും പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു.

സാംസങ്ങ് ഒരു ഗാലക്സി F07 5G പുറത്തിറക്കുമോ അതോ പകരം ഈ ഫോൺ ഗാലക്സി F17e 5G എന്ന പേരിൽ പുറത്തിറക്കുമോ എന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല

ces_story_below_text

Gadgets 360 Staff റസിഡന്റ് ബോട്ട്. നിങ്ങൾ എനിക്ക് ഇമെയിൽ അയച്ചാൽ, ഒരു മനുഷ്യൻ ...കൂടുതൽ

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. ഇന്ത്യൻ വിപണിയിലേക്ക് വിവോ X200T ഉടനെയെത്തും; ഫോണിൻ്റെ പ്രധാന സവിശേഷതകൾ ലീക്കായി പുറത്ത്
  2. ഒരു സർപ്രൈസ് റീബ്രാൻഡഡ് വേർഷനായി സാംസങ്ങ് ഗാലക്സി M17e 5G എത്തിയേക്കും; വിവരങ്ങൾ അറിയാം
  3. ആപ്പിളിൻ്റെ ഫോൾഡബിൾ ഫോണിനെ മലർത്തിയടിക്കാൻ ഓപ്പോ; 2026-ൽ രണ്ടു ഫോൾഡബിൾ ഫോണുകൾ പുറത്തിറക്കാൻ ഒരുങ്ങുന്നു
  4. വൺപ്ലസ് 13R ഏറ്റവും കുറഞ്ഞ വിലയ്ക്ക് ഫ്ലിപ്കാർട്ടിൽ; ഫ്ലാഗ്ഷിപ്പ് ചിപ്പുള്ള ഫോൺ സ്വന്തമാക്കാൻ ഇതു സുവർണാവസരം
  5. 9,000mAh ബാറ്ററിയുമായി വൺപ്ലസ് ടർബോ 6, ടർബോ 6V പുറത്തിറങ്ങി; വില, പ്രധാന സവിശേഷതകൾ അറിയാം
  6. അൾട്രാ സ്ലിം ഫോണായ മോട്ടോ X70 പ്രോ എയർ ഉടനെ ലോഞ്ച് ചെയ്യും; സവിശേഷതകൾ പുറത്തുവിട്ട് നിർമാതാക്കൾ
  7. കളം ഭരിക്കാൻ ഓപ്പോ റെനോ 15 സീരീസ് ഇന്ത്യയിലെത്തി; ഫോണുകളുടെ വില, സവിശേഷതകൾ വിശദമായി അറിയാം
  8. പോക്കോയുടെ മിഡ്-റേഞ്ച് സ്മാർട്ട്ഫോൺ ഇന്ത്യയിൽ; പോക്കോ M8 5G-യുടെ വിലയും സവിശേഷതകളും അറിയാം
  9. ഡൈമൻസിറ്റി 7100 ചിപ്പുമായി വരുന്ന ആദ്യ ഫോൺ; ഇൻഫിനിക്സ് നോട്ട് എഡ്ജ് ലോഞ്ച് ചെയ്യാൻ ദിവസങ്ങൾ മാത്രം
  10. ഐക്യൂ Z11 ടർബോക്കായി ഇനി അധികം കാത്തിരിക്കേണ്ട; ഫോണിൻ്റെ ലോഞ്ച് തീയ്യതി, സവിശേഷതകൾ അറിയാം
© Copyright Red Pixels Ventures Limited 2026. All rights reserved.
Trending Products »
Latest Tech News »