ഓപ്പോ ഈ വർഷം രണ്ടു ഫോൾഡബിൾ ഫോണുകൾ ലോഞ്ച് ചെയ്യും; വിവരങ്ങൾ അറിയാം
Photo Credit: Oppo
ഓപ്പോയുടെ രണ്ട് ഫോള്ഡബിൾ ഫോണുകൾ 2026-ൽ Apple Fold നെ വെല്ലുവിളിക്കും
ആപ്പിളിന്റെ ആദ്യത്തെ ഫോൾഡബിൾ ഐഫോണിനെക്കുറിച്ചുള്ള ചർച്ചകൾ വളരെ ശക്തമായിക്കൊണ്ടിരിക്കുന്ന സമയമാണിപ്പോൾ. ഈ ഫോണിൻ്റെ പേര് ഐഫോൺ ഫോൾഡ് എന്നായിരിക്കുമെന്നു പ്രതീക്ഷിക്കുന്നു. വരാനിരിക്കുന്ന ഈ മോഡലുമായി മത്സരിക്കാൻ, മറ്റു സ്മാർട്ട്‌ഫോൺ ബ്രാൻഡുകൾ പുതിയ ഫോൾഡബിൾ ഫോണുകൾ തയ്യാറാക്കുന്നുണ്ടെന്ന് പറയപ്പെടുന്നു. സാംസങ്ങ് പുതിയൊരു ഫോൾഡബിൾ വികസിപ്പിച്ചു കൊണ്ടിരിക്കുന്നുവെന്നു നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നതാണ്. ഇപ്പോൾ പുറത്തു വരുന്ന ലീക്കുകൾ ഓപ്പോയും ഈ മത്സരത്തിലേക്ക് പ്രവേശിക്കുന്നതിൻ്റെ സൂചനകൾ നൽകുന്നു. സ്മാർട്ട്പ്രിക്‌സിന്റെ റിപ്പോർട്ട് അനുസരിച്ച്, ഓപ്പോ ഈ വർഷം രണ്ട് പുതിയ ഫോൾഡബിൾ സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കാൻ പദ്ധതിയിടുന്നുണ്ട്, അതിലൊന്ന് ആപ്പിളിന്റെ ഫോൾഡബിൾ ഐഫോണുമായി മത്സരിക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നു. ഓപ്പോ ഒരു ഡ്യുവൽ ഫോൾഡബിൾ സ്ട്രാറ്റജി സ്വീകരിക്കുമെന്നും റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. ഫെബ്രുവരിയിൽ ചൈനയിൽ ലോഞ്ച് ചെയ്ത് പിന്നീട് ആഗോളതലത്തിൽ റിലീസ് ചെയ്യുമെന്നു പ്രതീക്ഷിക്കുന്ന ഓപ്പോ ഫൈൻഡ് N6-ലൂടെ ആയിരിക്കും ഇതിൻ്റെ തുടക്കം. ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസർ ഇതിന് കരുത്ത് പകരും.
ഡിസൈൻ, ഹാർഡ്‌വെയർ സവിശേഷതകൾ എന്നിവയിൽ ഓപ്പോ ഫൈൻഡ് N6 കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2K LTPO OLED പാനൽ ഉപയോഗിക്കുന്നതും സുഗമമായ ദൃശ്യങ്ങൾക്കായി 120Hz റീഫ്രഷ് റേറ്റിനെ പിന്തുണയ്ക്കുന്നതുമായ ഒരു വലിയ 8.12 ഇഞ്ച് ഇൻ്റേണൽ ഡിസ്‌പ്ലേയുമായി ഫോൺ വരുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഫോണിൽ 6.62 ഇഞ്ച് AMOLED ഔട്ടർ കവർ സ്‌ക്രീൻ ഉണ്ടായിരിക്കാം. മൊത്തത്തിലുള്ള ഡിസൈനും ഫോൾഡബിൾ സ്റ്റൈലും നിലവിലുള്ള ഓപ്പോ ഫൈൻഡ് N5-ന് സമാനമാണെന്ന് പറയപ്പെടുന്നു, ഇത് പരിചിതമായ ഫോം ഫാക്ടർ നിലനിർത്തുന്നു.
ക്യാമറകളുടെ കാര്യത്തിൽ, ഫൈൻഡ് N6-ൽ ഉയർന്ന റെസല്യൂഷനുള്ള 200MP മെയിൻ ക്യാമറ ഉണ്ടായിരിക്കാം. സൂം ഷോട്ടുകൾക്കായി 50MP ടെലിഫോട്ടോ ലെൻസും വിശാലമായ ചിത്രങ്ങൾക്കായി 50MP അൾട്രാ-വൈഡ് ക്യാമറയും ഇതിൽ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ഫോണിനു കരുത്തു നൽകുന്നത് വലിയ 6,000mAh ഡ്യുവൽ സെൽ ബാറ്ററിയായിരിക്കാം. 80W വയർഡ് ചാർജിംഗും 50W വയർലെസ് ചാർജിംഗും ഉൾപ്പെടെ ഫാസ്റ്റ് ചാർജിംഗ് ഓപ്ഷനുകളെ ഫോൺ പിന്തുണയ്ക്കുമെന്ന് പറയപ്പെടുന്നു. വലിയ ബാറ്ററിയും ഫോൾഡബിൾ ഡിസൈനുമുള്ള ഫോണിന് ഏകദേശം 225 ഗ്രാം ഭാരം പ്രതീക്ഷിക്കുന്നു.
നിലവിൽ വികസിപ്പിച്ചു കൊണ്ടിരിക്കുന്ന രണ്ടാമത്തെ ഫോൾഡബിൾ ഫോൺ ഓപ്പോ ഫൈൻഡ് N7 ആയിരിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. റിപ്പോർട്ടുകൾ പ്രകാരം, ആപ്പിളിന്റെ ആദ്യത്തെ ഫോൾഡബിൾ ഐഫോണിന്റെ പ്രധാന എതിരാളിയായി ഈ മോഡൽ സ്ഥാനം പിടിക്കുന്നു. സെപ്റ്റംബറിൽ ഇത് ലോഞ്ച് ചെയ്തേക്കാം. ഒരുപക്ഷേ, ആപ്പിൾ സ്വന്തം ഫോൾഡബിൾ അവതരിപ്പിക്കുന്നതും ഇതേ സമയത്തായിരിക്കാം.
ഫൈൻഡ് N6-ൽ നിന്ന് വ്യത്യസ്തമായി, ഓപ്പോ ഫൈൻഡ് N7-ന് ബുക്ക്-സ്റ്റൈൽ ഫോൾഡബിൾ ഡിസൈൻ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പാസ്‌പോർട്ട് പോലെ ആകൃതിയിലുള്ള ഈ ഫോണിൻ്റെ ഡിസ്പ്ലേ അളവുകളും ആപ്പിൾ ഐഫോണിൻ്റെ ഡിസ്പ്ലേ അളവുകളും ഏറെക്കുറെ സമാനമാണെന്നു പറയപ്പെടുന്നു. ഹാർഡ്‌വെയർ വിശദാംശങ്ങൾ ഇതുവരെ അറിവായിട്ടില്ലെങ്കിലും, ഫൈൻഡ് N6-ൽ കാണപ്പെടുന്നതിന് സമാനമായ ക്യാമറയും ബാറ്ററിയും ഫൈൻഡ് N7-ൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
വരാനിരിക്കുന്ന ഫോൾഡബിൾ ഫോണുകളുടെ വിലയെക്കുറിച്ച് നിലവിൽ ഔദ്യോഗിക വിവരങ്ങളൊന്നുമില്ല. ഇവയുടെ മുൻഗാമിയായ ഓപ്പോ ഫൈൻഡ് N5 ചൈനയിൽ 8,999 യുവാൻ എന്ന പ്രാരംഭ വിലയ്ക്കാണു പുറത്തിറക്കിയത്. അതായത് ഏകദേശം 1,15,000 ഇന്ത്യൻ രൂപ. അതേസമയം, ആപ്പിളിന്റെ ആദ്യത്തെ ഫോൾഡബിൾ ഐഫോണിന് വളരെ വില കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. യുഎസ് വിപണിയിൽ ഇതിന് 2,400 ഡോളറിൽ കൂടുതലായിരിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു, അതായത് ഏകദേശം 2,15,000 ഇന്ത്യൻ രൂപ.
ces_story_below_text
പരസ്യം
പരസ്യം