വിവോ X200T ഇന്ത്യയിലേക്ക്; പ്രധാന സവിശേഷതകൾ ലീക്കായി പുറത്ത്
Photo Credit: Vivo
VR Vivo X200 FE-തോളം: Dimensity 9400+ SoC, 6.67″ 120 Hz AMOLED, 6200 mAh, triple 50 MP ക്യാമറ, 90W/40W ചാർജ്
വിവോ X200T ഇന്ത്യൻ വിപണിയിൽ ഉടൻ തന്നെ ലോഞ്ച് ചെയ്യുമെന്നാണു പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു ടിപ്‌സ്റ്റർ പങ്കിട്ട പുതിയ ലീക്കുകളിലൂടെ ഈ ഫോണിനെക്കുറിച്ചുള്ള നിരവധി പ്രധാന വിവരങ്ങൾ പുറത്തു വന്നിട്ടുണ്ട്. ദൈനംദിന ഉപയോഗത്തിനും ഗെയിമിംഗിനും വേഗത്തിലുള്ള പെർഫോമൻസ് നൽകുന്നതിനുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന മീഡിയാടെക് ഡൈമൻസിറ്റി 9400+ പ്രോസസറാണ് വിവോ X200T-യിൽ ഉപയോഗിക്കുകയെന്നു പറയപ്പെടുന്നു. 6,500mAh ബാറ്ററിയും ഫോണിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
വിവോ X200T രണ്ട് നിറങ്ങളിൽ ലഭ്യമാകുമെന്നും ലീക്ക് പരാമർശിക്കുന്നുണ്ട്. പിന്നിൽ, ഫോണിന് ട്രിപ്പിൾ ക്യാമറ സെറ്റപ്പ് ഉണ്ടായിരിക്കാം. സിസ്റ്റം, സെക്യൂരിറ്റി അപ്‌ഡേറ്റുകൾ ഉൾപ്പെടെ ഈ മോഡലിന് ദീർഘകാലത്തേക്കുള്ള സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളും വിവോ വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്. ലീക്കിൽ നിന്നുള്ള മറ്റൊരു വിശദാംശം സൂചിപ്പിക്കുന്നത് വിവോ X200 FE-യുടെ റീബ്രാൻഡഡ് പതിപ്പായിരിക്കാം വിവോ X200T എന്നാണ്. സമാനമായ ഡിസൈനും ഹാർഡ്‌വെയറും ഈ ഫോണുകൾ പങ്കിടുന്നു. 2025 ജൂലൈയിലാണ് വിവോ X200 FE ഇന്ത്യയിൽ ലോഞ്ച് ചെയ്തത്.
സാമൂഹ്യമാധ്യമമായ എക്സിൽ @yabhishekhd എന്നറിയപ്പെടുന്ന ടിപ്‌സ്റ്റർ അഭിഷേക് യാദവ്, വിവോ X200T ഫോണിൻ്റെ പൂർണ്ണമായ സവിശേഷതകൾ പങ്കുവെച്ചിട്ടുണ്ട്. ഈ ഫോണിന്റെ ഇന്ത്യൻ പതിപ്പിന് 1.5K റെസല്യൂഷനുള്ള 6.67 ഇഞ്ച് AMOLED ഡിസ്‌പ്ലേ ഉണ്ടാകുമെന്നു പറയപ്പെടുന്നു. ഇതിന് മീഡിയാടെക് ഡൈമൻസിറ്റി 9400+ പ്രോസസർ കരുത്തു നൽകിയേക്കും. വിവോ X200 FE ഫോണിൽ ഡൈമൻസിറ്റി 9300+ ചിപ്‌സെറ്റാണു നൽകിയിരിക്കുന്നത്.
വിവോ X200T ആൻഡ്രോയിഡ് 16-നൊപ്പം വരുമെന്ന് സൂചനയുണ്ട്. അഞ്ച് പ്രധാന ആൻഡ്രോയ്ഡ് അപ്‌ഡേറ്റുകളും ഏഴ് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ ഫോണിനായി വിവോ വാഗ്ദാനം ചെയ്യുമെന്ന് പറയപ്പെടുന്നു. പിന്നിൽ, ഫോണിന് ട്രിപ്പിൾ സീസ് ക്യാമറ സെറ്റ് ഉണ്ടായേക്കും. ഇതിൽ OIS ഉള്ള 50 മെഗാപിക്സൽ സോണി LYT-702 മെയിൻ ക്യാമറ, 50 മെഗാപിക്സൽ സാംസങ്ങ് JN1 പെരിസ്‌കോപ്പ് ക്യാമറ, 50 മെഗാപിക്സൽ LYT-600 വൈഡ്-ആംഗിൾ ക്യാമറ എന്നിവ ഉൾപ്പെടുന്നു.
സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഫോണിൽ 32 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഉണ്ടാകുമെന്ന് പറയപ്പെടുന്നു. വിവോ X200T-യിൽ 90W വയർഡ് ചാർജിംഗും 40W വയർലെസ് ചാർജിംഗ് പിന്തുണയുമുള്ള 6,200mAh ബാറ്ററിയാകും നൽകുക. കണക്റ്റിവിറ്റി സവിശേഷതകളിൽ ബ്ലൂടൂത്ത് 5.4, വൈ-ഫൈ 7, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെട്ടേക്കാം.
ബ്ലാക്ക്, പർപ്പിൾ നിറങ്ങളിൽ ഫോൺ ലഭ്യമാകുമെന്ന് പറയപ്പെടുന്നു. ഇതിൽ 3D അൾട്രാസോണിക് ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്‌കാനറും ഉൾപ്പെട്ടേക്കാം, പൊടി, ജല പ്രതിരോധത്തിന് IP68, IP69 റേറ്റിംഗുകളാകും ഇതിനുണ്ടാവുക. ഫോൺ ഇ-സിമ്മിനെ പിന്തുണയ്ക്കുമെന്നും ചൂട് നിയന്ത്രിക്കാൻ 4.5K നാനോഫ്ലൂയിഡ് വേപ്പർ ചേമ്പർ ഉപയോഗിക്കുമെന്നും പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി വിവോ X200T ഫോണിൻ്റെ ലോഞ്ച് തീയതിയെയും വിലയെയും കുറിച്ച് നിരവധി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ജനുവരി 26-നും ജനുവരി 31-നും ഇടയിൽ ഫോൺ ലോഞ്ച് ചെയ്യുമെന്ന് ഏറ്റവും പുതിയ റിപ്പോർട്ട് പറയുന്നു. വിവോ X200T- യുടെ വില 50,000 മുതൽ 55,000 രൂപ വരെയാകും എന്നാണു പ്രതീക്ഷിക്കുന്നത്. സ്റ്റെല്ലാർ ബ്ലാക്ക്, സീസൈഡ് ലിലാക് എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ഫോൺ ലഭ്യമാകുമെന്ന് പറയപ്പെടുന്നു.
വിവോ X200 FE-യുടെ റീബാഡ്ജ് ചെയ്ത പതിപ്പാണ് വിവോ X200T എന്നു വിശ്വസിക്കപ്പെടുന്നു, പക്ഷേ അൽപ്പം മികച്ച പ്രോസസറാണ് പുതിയ ഫോണിലുള്ളത്. കഴിഞ്ഞ വർഷം ജൂലൈയിലാണ് വിവോ X200 FE ഇന്ത്യയിൽ പുറത്തിറക്കിയത്. അന്ന് 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള മോഡലിന് 54,999 രൂപയായിരുന്നു വില.
ces_story_below_text
പരസ്യം
പരസ്യം