ഇതോടെ ആപ്പിൾ വാച്ചുകൾ വേറെ ലെവലിലേക്ക്; വാച്ച് സീരീസ് 11, അൾട്രാ 3, SE 3 എന്നിവ ഇന്നു ലോഞ്ച് ചെയ്യും

ആപ്പിൾ ഐഫോൺ 'Awe Dropping' ഇവൻ്റ് ഇന്ന് കാലിഫോർണിയയിൽ നടക്കും

ഇതോടെ ആപ്പിൾ വാച്ചുകൾ വേറെ ലെവലിലേക്ക്; വാച്ച് സീരീസ് 11, അൾട്രാ 3, SE 3 എന്നിവ ഇന്നു ലോഞ്ച് ചെയ്യും

Photo Credit: Apple

ആപ്പിൾ വാച്ച് SE 3 2022 ൽ പുറത്തിറക്കിയ വാച്ച് SE 2 ൻ്റെ പിൻഗാമിയാകുമെന്ന് പ്രതീക്ഷിക്കുന്നു

ഹൈലൈറ്റ്സ്
  • - ആപ്പിൾ വാച്ച് അൾട്രാ 3 ആയിരിക്കും ഈ ലൈനപ്പിലെ വിലയേറിയ പ്രൊഡക്റ്റ്
  • പുതിയ വാച്ചുകളുടെ ഡിസൈനിൽ വലിയ മാറ്റമൊന്നും ആപ്പിൾ കൊണ്ടുവരാൻ സാധ്യതയില്ല
  • ഈ ലൈനപ്പിലെ ഏറ്റവും വില കുറഞ്ഞ വാച്ച് ആപ്പിൾ വാച്ച് SE 3 ആയിരിക്കും
പരസ്യം

ആപ്പിൾ ഇന്ന്, സെപ്തംബർ 9-നു നടത്താൻ പോകുന്ന അവരുടെ മെഗാ ഇവൻ്റായ 'Awe Dropping' പരിപാടിയിൽ ഐഫോൺ 17 സീരീസിനൊപ്പം പുതിയ സ്മാർട്ട് വാച്ചുകളും പുറത്തിറക്കും. ഐഫോൺ 17 സീരീസിൽ സ്റ്റാൻഡേർഡ് ഐഫോൺ 17, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ്, ഐഫോൺ 16 പ്ലസിന് പകരമാകുമെന്ന് പറയപ്പെടുന്ന പുതിയ ഐഫോൺ 17 എയർ എന്നിങ്ങനെ നാല് മോഡലുകൾ ഉണ്ടാകും. അതേസമയം, ഇത്തവണ കമ്പനി മൂന്ന് പുതിയ ആപ്പിൾ വാച്ച് മോഡലുകൾ പ്രദർശിപ്പിക്കും എന്നാണു പ്രതീക്ഷിക്കുന്നത്. ആപ്പിൾ വാച്ച് സീരീസ് 11, ആപ്പിൾ വാച്ച് അൾട്രാ 3, ആപ്പിൾ വാച്ച് SE 3 എന്നിവയാണ് ഈ മോഡലുകൾ. 2022 സെപ്റ്റംബറിൽ പുറത്തിറങ്ങിയ SE 2-ന് പകരമായാകും ആപ്പിൾ വാച്ച് SE 3 എത്തുക. അതേസമയം, രണ്ട് വർഷത്തിന് ശേഷം ആപ്പിളിന്റെ ഏറ്റവും അഡ്വാൻസ്ഡായ വാച്ച് സീരീസ് ആപ്പിൾ വാച്ച് അൾട്രാ 3-യിലൂടെ പുതുക്കപ്പെടും.

ആപ്പിൾ വാച്ച് സീരീസ് 11-ൽ പ്രതീക്ഷിക്കുന്ന സവിശേഷതകൾ:

പുതിയ ആപ്പിൾ വാച്ച് സീരീസ് 11 ഏറെക്കുറെ മുൻ മോഡലിന് സമാനമായി തന്നെയാകും ഉണ്ടാവുക. ഈ വർഷം ആപ്പിൾ പുതിയ ഹെൽത്ത് ഫീച്ചറുകളൊന്നും ചേർക്കില്ലെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.

എന്നിരുന്നാലും, സീരീസ് 11-ൽ ബ്ലഡ് പ്രഷർ മോണിറ്ററിങ്ങ് ഉണ്ടാകുമെന്നു നേരത്തെയുള്ള ലീക്കുകൾ അവകാശപ്പെടുന്നു. ഉയർന്ന രക്തസമ്മർദ്ദം (ഹൈപ്പർടെൻഷൻ) ട്രാക്ക് ചെയ്യാനും അതിൻ്റെ ലക്ഷണങ്ങൾ കണ്ടെത്തിയാൽ ഉപയോക്താവിന് അലേർട്ടുകൾ അയയ്ക്കാനും മാത്രമേ ഈ ഫീച്ചറിനു കഴിയൂ എന്നാണു കരുതുന്നത്.

ഈ സ്മാർട്ട് വാച്ച് പുതിയ മീഡിയടെക് മോഡം സാങ്കേതികവിദ്യ

ഉപയോഗിക്കുന്നുണ്ടെന്നും പറയപ്പെടുന്നു. ഇതിലൂടെ 5G റിഡ്യൂസ്ഡ് കപ്പാബിലിറ്റി (റെഡ്കാപ്പ്) സപ്പോർട്ട് ലഭിക്കും. വേഗതയേറിയ കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്നതിനും ബാറ്ററി ലൈഫ് മെച്ചപ്പെടുത്താനും ഇത് സഹായിക്കും. ഇതിൽ, പുതിയ S11 ചിപ്പാണു പ്രതീക്ഷിക്കുന്നു.

ആപ്പിൾ പുതിയ കളർ ഓപ്ഷനുകളിലും 42mm, 44mm എന്നിങ്ങനെ രണ്ട് വലിപ്പങ്ങളിലും ഇത് അവതരിപ്പിച്ചേക്കാം. പവർ കുറച്ചു മാത്രം ഉപയോഗിക്കാനും ബാറ്ററി ലൈഫ് വർദ്ധിപ്പിക്കാനും രൂപകൽപ്പന ചെയ്തിട്ടുള്ള ഒരു LTPO ഡിസ്പ്ലേ സീരീസ് 11-ൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

ആപ്പിൾ വാച്ച് അൾട്രാ 3-യിൽ പ്രതീക്ഷിക്കുന്ന സവിശേഷതകൾ:

422×512 പിക്സൽ റെസല്യൂഷനുള്ള വലിയ ഡിസ്പ്ലേയുമായി ആപ്പിൾ വാച്ച് അൾട്രാ 3 വരുമെന്ന് പ്രതീക്ഷിക്കുന്നു. സീരീസ് 11-ലുള്ള അതേ S11 ചിപ്പായിരിക്കും ഇതിലുമുണ്ടാവുക. ഇതുമായി ബന്ധപ്പെട്ട ഒരു പ്രധാന കിംവദന്തി സാറ്റലൈറ്റ് കണക്റ്റിവിറ്റി കൂട്ടിച്ചേർക്കുമെന്നതാണ്. ഇതു ശരിയാണെങ്കിൽ, മൊബൈൽ അല്ലെങ്കിൽ വൈ-ഫൈ കവറേജ് ഇല്ലാതെ പോലും ഉപയോക്താക്കൾക്ക് അർജൻ്റ് SOS കോളുകൾ വിളിക്കാനോ ടെക്സ്റ്റ് സന്ദേശങ്ങൾ അയയ്ക്കാനോ കഴിയും.

അൾട്രാ 3 ഫാസ്റ്റ് ചാർജിംഗിനെ പിന്തുണച്ചേക്കാം, കൂടാതെ വലിയ വയർലെസ് ചാർജിംഗ് കോയിലുള്ള ഒരു പുതിയ പിൻ മെറ്റൽ കേസിംഗും ഇതിൽ ഉൾപ്പെടുത്തിയേക്കാം. മൊത്തത്തിലുള്ള ഡിസൈൻ മുൻ അൾട്രാ മോഡലുകളുമായി അടുത്തു നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ആപ്പിൾ വാച്ച് SE 3-യിൽ പ്രതീക്ഷിക്കുന്ന സവിശേഷതകൾ:

ബജറ്റ് ഫ്രണ്ട്‌ലി ആപ്പിൾ വാച്ച് SE 3-ക്ക് മൂന്ന് വർഷത്തിന് ശേഷം ഇത്തവണ ഒരു അപ്‌ഡേറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 1.6 ഇഞ്ച്, 1.8 ഇഞ്ച് ഡിസ്‌പ്ലേ വലുപ്പങ്ങളിൽ ഇത് പുറത്തിറങ്ങിയേക്കാം, 2022-ൽ പുറത്തിറങ്ങിയ SE 2-നേക്കാൾ അല്പം വലുതാണ് ഇത്.

മറ്റ് പുതിയ മോഡലുകളെപ്പോലെ, SE 3-യിലും S11 ചിപ്പ് ഉപയോഗിച്ചേക്കാം, ഇത് മികച്ച പ്രകടനവും കൂടുതൽ ബാറ്ററി ലൈഫും നൽകും. ആരോഗ്യ സവിശേഷതകളുടെ കാര്യത്തിൽ, ഹൃദയമിടിപ്പ്, SpO2, സ്ലീപ് ട്രാക്കിംഗ്, ബ്രീത്തിങ്ങ് റേറ്റ് തുടങ്ങിയ അടിസ്ഥാനകാര്യങ്ങൾ SE 3-യിൽ ഉണ്ടാകും. പക്ഷേ സീരീസ് 11, അൾട്രാ 3 എന്നിവയിലുള്ള നൂതന സവിശേഷതകൾ ഇതിലുണ്ടായേക്കില്ല.
 

Comments
Gadgets 360 Staff
 ...കൂടുതൽ
        
    

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. സ്മാർട്ട്‌വാച്ചുകളിൽ ആപ്പിൾ വിപ്ലവം; ആപ്പിൾ വാച്ച് സീരീസ് 11, വാച്ച് അൾട്രാ 3, വാച്ച് SE എന്നിവ വിപണിയിൽ
  2. ഇതാണ് സ്മാർട്ട്ഫോൺ; ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് എന്നിവ വിപണിയിലെത്തി
  3. ആപ്പിളിൻ്റെ സ്ലിം ബ്യൂട്ടി എത്തി; ഐഫോൺ എയർ ലോഞ്ച് ചെയ്തു
  4. ഇനി ഐഫോൺ വിപണി ഭരിക്കും; ഐഫോൺ 17 ലോഞ്ച് ചെയ്തു
  5. ഇതോടെ ആപ്പിൾ വാച്ചുകൾ വേറെ ലെവലിലേക്ക്; വാച്ച് സീരീസ് 11, അൾട്രാ 3, SE 3 എന്നിവ ഇന്നു ലോഞ്ച് ചെയ്യും
  6. ആപ്പിളിൻ്റെ സ്ലിം ബ്യൂട്ടി ഉടനെയെത്തും; ഐഫോൺ 17 എയറിനു പ്രതീക്ഷിക്കുന്ന വിലയും സവിശേഷതകളും അറിയാം
  7. സൂമിങ്ങും കൂളിങ്ങും വേറെ ലെവൽ; ഐഫോൺ 17 പ്രോയുടെ ചില പ്രധാന വിവരങ്ങൾ അറിയാം
  8. എന്തൊക്കെയാവും ആപ്പിൾ പുതിയതായി അവതരിപ്പിക്കുക; ഐഫോൺ 'Awe Dropping' ഇവൻ്റ് ഇന്ന്
  9. വിപണി കീഴടക്കാൻ ഓപ്പോ F31 സീരീസ് ഫോണുകൾ; നിരവധി സവിശേഷതകൾ പുറത്ത്
  10. പ്രശ്നങ്ങൾക്കു പരിഹാരമായി; എയർടെൽ കാരണം വലഞ്ഞ ഉപയോക്താക്കൾക്ക് ആശ്വാസവാർത്ത
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »