Photo Credit: Simple Energy
കമ്പനി പറയുന്നതനുസരിച്ച് സിമ്പിൾ വൺഎസ് നാല് നിറങ്ങളിൽ വാങ്ങാം.
ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പായ സിംപിൾ എനർജി, സിംപിൾ വൺഎസ് എന്ന പുതിയ ഇലക്ട്രിക് സ്കൂട്ടർ ഇന്ത്യയിൽ അവതരിപ്പിച്ചു. ബുധനാഴ്ചയാണ് പുതിയ മോഡൽ പുറത്തിറക്കിയത്. കമ്പനിയുടെ ഇലക്ട്രിക് വാഹനങ്ങളുടെ (ഇവി) നിരയിലെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലാണ് സിംപിൾ വൺഎസ്. ഇവരുടെ മറ്റ് മോഡലുകളിൽ സിംപിൾ വൺ, വൺ ജെൻ 1.5 എന്നിവ ഉൾപ്പെടുന്നു. 8.5 കിലോവാട്ട് പീക്ക് പവർ ഔട്ട്പുട്ട് ഉത്പാദിപ്പിക്കുന്ന ഒരു പെർമനന്റ് മാഗ്നറ്റ് സിൻക്രണസ് മോട്ടോർ (PMSM) ആണ് സിംപിൾ വൺഎസിന് കരുത്ത് പകരുന്നത്. ഈ മോട്ടോർ വെറും 2.55 സെക്കൻഡിനുള്ളിൽ സ്കൂട്ടറിനെ പൂജ്യത്തിൽ നിന്ന് 40 കിലോമീറ്റർ വേഗതയിലേക്ക് എത്തിക്കാൻ സഹായിക്കുന്നു. കമ്പനി പറയുന്നതനുസരിച്ച്, സിംപിൾ വൺഎസ് ഒറ്റ ചാർജിൽ 181 കിലോമീറ്റർ വരെ ഇന്ത്യൻ ഡ്രൈവ് സൈക്കിൾ (ഐഡിസി) റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ഇത് ദൈനംദിന യാത്രയ്ക്കും ദീർഘദൂര യാത്രകൾക്കും ഈ സ്കൂട്ടറിനെ മികച്ച ഓപ്ഷനാക്കി മാറ്റുന്നു.
സിംപിൾ വൺഎസ് ഇലക്ട്രിക് സ്കൂട്ടറിന് ഇന്ത്യയിൽ 1,39,999 രൂപയാണ് (എക്സ്-ഷോറൂം) വില വരുന്നത്. സിംഗിൾ, ഫിക്സഡ് ബാറ്ററി പായ്ക്ക് സഹിതമാണ് ഇത് വരുന്നത്, ബ്രേസൺ ബ്ലാക്ക്, അസൂർ ബ്ലൂ, ഗ്രേസ് വൈറ്റ്, നമ്മ റെഡ് എന്നീ നാല് നിറങ്ങളിൽ ഇത് ലഭ്യമാണ്.
സ്കൂട്ടറിനായുള്ള പ്രീ-ഓർഡറുകൾ ഇതിനകം ആരംഭിച്ചു. ബാംഗ്ലൂർ, ഗോവ, പൂനെ, വിജയവാഡ, ഹൈദരാബാദ്, വിസാഗ്, കൊച്ചി, മംഗലാപുരം എന്നിവിടങ്ങളിലുള്ള സിംപിൾ എനർജിയുടെ 15 ഷോറൂമുകളിൽ നിന്ന് നിങ്ങൾക്ക് ഇത് വാങ്ങാനാകും.
സിംപിൾ വൺഎസ് ഇലക്ട്രിക് സ്കൂട്ടറിന് 8.5 കിലോവാട്ട് പവറും 72 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന ശക്തമായ മോട്ടോർ (PMSM) ആണുള്ളത്. 3.7 കിലോവാട്ട്സ് ബാറ്ററി പായ്ക്കുമായി ഇത് വരുന്നു. 105 കിലോമീറ്റർ വേഗത കൈവരിക്കാനും ഒറ്റ ചാർജിൽ 180 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാനും ഈ സ്കൂട്ടറിനു കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വെറും 2.55 സെക്കൻഡിനുള്ളിൽ 0 മുതൽ 40 കിലോമീറ്റർ വരെ വേഗത കൈവരിക്കാനും ഇതിനു കഴിയും. മുൻ മോഡലായ സിംപിൾ വൺ ജെൻ 1.5-നെ അപേക്ഷിച്ച് ഇതൊരു അപ്ഗ്രേഡാണ്. സിംപിൾ വൺ ജെൻ 2.77 സെക്കൻഡ് എടുത്താണ് ഈ വേഗത കൈവരിക്കുന്നത്.
സിംപിൾ വൺഎസ് സ്കൂട്ടറിൽ ഒരു കമ്പൈൻഡ് ബ്രേക്കിംഗ് സിസ്റ്റം (CBS) ഉണ്ട്. ഇതിലൂടെ റൈഡർക്ക് ഒരു ലിവർ മാത്രം ഉപയോഗിച്ച് മുന്നിലും പിന്നിലും ബ്രേക്കുകൾ ഉപയോഗിക്കാൻ കഴിയും. സിംപിൾ എനർജി പറയുന്നതു പ്രകാരം, 27 മീറ്ററാണ് സ്കൂട്ടറിൻ്റെ സ്റ്റോപ്പിങ്ങ് ഡിസ്റ്റൻസ്. അതിനു സഹായിക്കുന്നത് ഈ സിസ്റ്റമാണ്.
സ്മാർട്ട്ഫോൺ കണക്റ്റിവിറ്റിയും ടേൺ-ബൈ-ടേൺ നാവിഗേഷനും പിന്തുണയ്ക്കുന്ന 7 ഇഞ്ച് TFT ഡിസ്പ്ലേയും ഇതിനുണ്ട്. കൂടാതെ, സിംപിൾ വൺഎസിന് ആൻഡ്രോയിഡിലും ഐഒഎസിലും ഒരു കമ്പാനിയൻ ആപ്പും ലഭ്യമാണ്, റിമോട്ട് ആക്‌സസ്, ഓവർ-ദി-എയർ (OTA) അപ്‌ഡേറ്റുകൾ, റൈഡ് സ്റ്റാറ്റിസ്റ്റിക്സ്, റൂട്ട് സേവിംഗ്, റിമോട്ട് അലേർട്ടുകൾ, സിംപിൾ ടാഗ് എന്ന ഫീച്ചർ എന്നിവ പോലുള്ള സവിശേഷതകളും വാഗ്ദാനം ചെയ്യുന്നുണ്ട്.
പരസ്യം
പരസ്യം