വേറെ ലെവലിൽ ഷവോമി 15 അൾട്രാ വരുന്നു
ഷവോമി 15 അൾട്രായുടെ റിലീസിനെ കുറിച്ച് ഇതുവരെ ഔദ്യോഗികമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഷവോമി 13 അൾട്രാ, ഷവോമി 14 അൾട്രാ എന്നിവ പുറത്തിറങ്ങിയതിനു സമാനമായ രീതിയിൽ ഷവോമി 15, ഷവോമി 15 പ്രോ എന്നിവ ലോഞ്ച് ചെയ്ത് ഏതാനും മാസങ്ങൾക്കു ശേഷം ഷവോമി 15 അൾട്രാ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാല് ലെൻസുകൾ അടങ്ങുന്ന വൃത്താകൃതിയിലുള്ള റിയർ ക്യാമറ മൊഡ്യൂൾ ഡിസൈൻ മുമ്പത്തെ മോഡലിന് സമാനമാണെങ്കിലും ക്യാമറകളുടെ ലേഔട്ട് വളരെ വ്യത്യസ്തമാണ്. ക്യാമറ മൊഡ്യൂളിൻ്റെ മുകളിൽ ഇടത് കോണിൽ സ്ഥാപിച്ചിരിക്കുന്ന ലെയ്ക ബ്രാൻഡിംഗിന് അടുത്തായാണ് ഒരു ക്യാമറ സെൻസർ സ്ഥാപിച്ചിരിക്കുന്നത്. മറ്റ് മൂന്ന് ക്യാമറ സെൻസറുകളും അതിനു താഴെയായി നിരത്തി വെച്ചിരിക്കുന്നു