വാട്സ്ആപ്പ് ഫോർ ആൻഡ്രോയ്ഡിൽ മെറ്റ Al വോയ്സ് മോഡ് ഫീച്ചർ വരുന്നു
വാട്സ്ആപ്പിൻ്റെ ആൻഡ്രോയ്ഡ് വേർഷൻ 2.24.19.32 ലാണ് പ്രമുഖ വ്യക്തിത്വങ്ങളുടെ ശബ്ദമുള്ള മെറ്റ Al വോയ്സ് മോഡ് ഫീച്ചർ എത്തുന്നത്. ഫീച്ചർ ട്രാക്കർ ഷെയർ ചെയ്ത സ്ക്രീൻഷോട്ടിൽ നിന്നും വ്യക്തമാകുന്നത് മെറ്റ Al ക്ക് നിരവധി ശബ്ദങ്ങൾ നൽകാൻ വാട്സ്ആപ്പ് ഒരുങ്ങുന്നുണ്ടെന്നാണ്. പിച്ചിലും ടോണിലും ശൈലിയിലും വ്യത്യസ്തത പുലർത്തുന്ന ഈ ശബ്ദങ്ങൾ ഉപയോക്താക്കൾക്ക് മികച്ച അനുഭവം നൽകും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല