ഇന്ത്യൻ വിപണി ഭരിക്കാൻ വിവോ V50 എത്തുന്നു
ഫുൾ HD+ റെസല്യൂഷനുള്ള (1,080 x 2,392 പിക്സലുകൾ) 6.77 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയുമായാണ് വിവോ V50 വരുന്നത്. സ്‌ക്രീൻ ക്വാഡ്-കർവ്ഡ് ആണ്, 120Hz റീഫ്രഷ് റേറ്റും കൂടാതെ 4,500 നിറ്റ്‌സിൻ്റെ പീക്ക് ബ്രൈറ്റ്നസ് ലെവലും ഇതിലുണ്ട്. ഫോണിന് 387ppi പിക്സൽ ഡെൻസിറ്റിയുമുണ്ട്. ക്വാൽകോമിൻ്റെ സ്നാപ്ഡ്രാഗൺ 7 ജെൻ 3 പ്രൊസസറിൽ പ്രവർത്തിക്കുന്ന ഫോൺ 12GB വരെ LPDDR4X റാമും 512GB വരെ UFS 2.2 സ്റ്റോറേജും നൽകുന്നു. ഈ ഫോണിൻ്റെ ഓപ്പറേറ്റിംഗ് സിസ്റ്റമായി ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള FuntouchOS 15 ഉപയോഗിക്കുന്നു. 6,000mAh ബാറ്ററിയുമായി വരുന്ന ഈ ഫോൺ 90W വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു.