ഇന്ത്യൻ വിപണിയിലേക്ക് വിവോ Y300 5G എത്താൻ സമയമായി
വിവോ ഇന്ത്യ അവരുടെ എക്സ് (മുമ്പ് Twitter) ഹാൻഡിലിലൂടെയാണ് വിവോ Y300 5G നവംബർ 21ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്. ഇവൻ്റ് ഉച്ചക്ക് 12 മണിക്കാണ് ആരംഭിക്കുക. ബ്ലാക്ക്, ഗ്രീൻ, സിൽവർ എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഫോൺ ലഭ്യമാകുമെന്നു പ്രതീക്ഷിക്കുന്നത്. വിവോ Y300 5G-യുടെ ഡിസൈൻ സംബന്ധിച്ച ചില വിശദാംശങ്ങൾ കാണിക്കുന്ന ഒരു പ്രത്യേക പേജും വിവോ അവരുടെ വെബ്‌സൈറ്റിൽ ചേർത്തിട്ടുണ്ട്. പിന്നിൽ ലംബമായി സജ്ജീകരിച്ചിരിക്കുന്ന ഡ്യുവൽ ക്യാമറ സെറ്റപ്പാണ് ഫോണിൻ്റെ ഒരു പ്രധാന സവിശേഷത