വിവോ V40, വിവോ V40 പ്രോ ഫോണുകൾ ഇന്ത്യയിലേക്ക് ഉടനെയെത്തും

വിവോ V40, വിവോ V40 പ്രോ ഫോണുകൾ ഇന്ത്യയിലേക്ക് ഉടനെയെത്തും
ഹൈലൈറ്റ്സ്
  • 50 മെഗാപിക്സലുള്ള ഇരട്ട റിയർ ക്യാമറയാണ് വിവോ V40ക്കുള്ളത്
  • 50 മെഗാപിക്സലാണ് സെൽഫി ക്യാമറക്കുമുള്ളത്
  • പൊടി, ജലം എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ വിവോ V40 ഫോണിന് IP68 റേറ്റ
പരസ്യം
വിവോ V40, വിവോ V40 പ്രോ എന്നീ ഹാൻഡ് സെറ്റുകൾ ഇന്ത്യൻ വിപണിയിൽ ഉടനെ അവതരിപ്പിക്കപ്പെടുമെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മാർച്ച് മാസത്തിൽ ഇന്ത്യൻ വിപണിയിലെത്തിയ വിവോ V30, വിവോ V30 പ്രോ എന്നീ മോഡലുകളുടെ പിൻഗാമികൾ ആയാണ് ഈ രണ്ടു ഹാൻഡ് സെറ്റുകൾ ഇന്ത്യയിലെത്തുന്നത്. ഇവയുടെ അടിസ്ഥാന മോഡലുകൾ തിരഞ്ഞെടുക്കപ്പെട്ട ചില രാജ്യങ്ങളിൽ നേരത്തെ തന്നെ അവതരിപ്പിച്ചിരുന്നു. ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം വിവോ V40 സീരീസിലെ വാനില, പ്രോ മോഡലുകൾ ഇന്ത്യൻ വിപണിയിലേക്ക് ഉടനെയെത്തും. ഇന്ത്യയിൽ പുറത്തിറങ്ങുന്ന മോഡലുകളിൽ സെയ്‌സ് ഒപ്റ്റിക്സ് ക്യാമറയുണ്ടാകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

വിവോ V40, വിവോ V40 പ്രോ എന്നിവ ഇന്ത്യയിൽ വിപണിയിലേക്ക് എന്നാണെത്തുക:


മൈ സ്മാർട്ട് പ്രൈസ് പുറത്തു വിട്ട റിപ്പോർട്ടുകൾ പ്രകാരം വിവോ V40, വിവോ V40 പ്രോ എന്നീ ഹാൻഡ് സെറ്റുകൾ ഈ വർഷം ഓഗസ്റ്റിലാണ് ഇന്ത്യയിലെത്തുക. രണ്ടു മോഡലുകളിലും സെയ്‌സ് ഒപ്റ്റിക് ക്യാമറ ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മൾട്ടിഫോക്കൽ പോർട്രെയിറ്റ് ചിത്രങ്ങൾ എടുക്കാനുള്ള സംവിധാനം ഫോണിലുണ്ടാകുമെന്നും ലഭ്യമായ വിവരങ്ങളിൽ നിന്നും വ്യക്തമാണ്.

വിവോ V40ൻ്റെ പ്രധാന സവിശേഷതകൾ:


2800 x 1260 റെസലൂഷനിലും 6.78 ഇഞ്ച് വലിപ്പത്തിലും വളഞ്ഞ രൂപത്തിലുള്ള AMOLED ഡിസ്പ്ലേയുമായാണ് വിവോ V40 ലോകമെമ്പാടും ഇപ്പോൾ അവതരിക്കപ്പെട്ടിരിക്കുന്നത്. 120Hz റീഫ്രഷ് റേറ്റും 4500 നിറ്റ്സിൻ്റെ ഉയർന്ന ബ്രൈറ്റ്നസും ഇതു വാഗ്ദാനം ചെയ്യുന്നു. അഡ്രിനോ 720 GPUമായി ചേർന്നിട്ടുള്ള സ്‌നാപ്ഡ്രാഗൺ 7 Gen 3 SoC ആണ് ഇതിലുള്ളത്. 12GB വരെയുള്ള LPDDR4X റാമും 512GB വരെയുള്ള UFS 2.2 ഓൺബോർഡ് സ്റ്റോറേജും ഹാൻഡ്സെറ്റിലുണ്ട്. ആൻഡ്രോയ്ഡ് 14 അടിസ്ഥാനമാക്കിയ Funtouch OS 14 ആണ് ഇതിൻ്റെ ഓപറേറ്റിംഗ് സിസ്റ്റം.

മികച്ച ദൃശ്യാനുഭവം ഉറപ്പു നൽകാൻ, വിവോ വി40 ഹാൻഡ്സെറ്റിൽ സെയ്‌സ് ഒപ്‌റ്റിക്‌സുള്ള ഡ്യുവൽ റിയർ ക്യാമറ യൂണിറ്റ് സജ്ജീകരിച്ചിരിക്കുന്നു. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനെ (ഒഐഎസ്) പിന്തുണക്കുന്ന 50 മെഗാപിക്‌സൽ പ്രൈമറി റിയർ ക്യാമറയും അൾട്രാ വൈഡ് ആംഗിൾ ലെൻസ് ഉൾപ്പെട്ടിട്ടുള്ള മറ്റൊരു 50 മെഗാപിക്‌സൽ ക്യാമറയും ഇതിനെ മികച്ചതാക്കി മാറ്റുന്നു. റിയർ ക്യാമറ സംവിധാനത്തിനൊപ്പം ഓറ ലൈറ്റ് യൂണിറ്റും ഉണ്ട്. സെൽഫികൾക്കായി 50 മെഗാപിക്സൽ ക്യാമറ ഫോണിൻ്റെ മുൻവശത്തുണ്ട്.

80W wired FlashCharge നെ പിന്തുണക്കുന്ന 5500 mAh ബാറ്ററിയാണ് വിവോ V40യുടെ മറ്റൊരു പ്രത്യേകത. ഡ്യുവൽ സിമ്മിനെ പിന്തുണക്കുന്ന ഹാൻഡ് സെറ്റിൽ 5G, WiFi 6, ബ്ലൂടൂത്ത് 5.4, NFC, GPS, USB ടൈപ്പ് സി എന്നീ കണക്റ്റിവിറ്റി ഒപ്ഷനുകളുമുണ്ട്. 164.16 x 74.93 x 7.58 മില്ലീമീറ്റർ വലിപ്പവും 190 ഗ്രാം ഭാരവുമാണ് ഈ ഹാൻഡ് സെറ്റിനുള്ളത്.
Comments
ഫേസ്ബുക്കിൽ ഷെയർ ചെയ്യുക Gadgets360 Twitter Shareട്വീറ്റ് ഷെയർ Snapchat റെഡ്ഡിറ്റ് കമൻ്റ്

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. iOS 19, iPadOS 19, macOS 16 തുടങ്ങിയവയും മറ്റു പലതും ആപ്പിൾ ഇതിൽ അവതരിപ്പിക്കും
  2. പുതിയ മാറ്റങ്ങൾക്കു തിരി കൊളുത്താൻ ആപ്പിൾ വേൾഡ്‌വൈഡ് ഡെവലപ്പേഴ്സ് കോൺഫറൻസ് 2025 വരുന്നു
  3. ഏവരെയും ഞെട്ടിക്കാൻ വിവോ, നിരവധി പ്രൊഡക്റ്റുകൾ ഒരുമിച്ചു ലോഞ്ച് ചെയ്യുന്നു
  4. റിയൽമി GT 7T-യുടെ അത്ഭുതപ്പെടുത്തുന്ന സവിശേഷതകൾ പുറത്ത്
  5. 10,000 രൂപയുടെ ഉള്ളിലുള്ള തുകക്കൊരു ജഗജില്ലി, ലാവ ഷാർക്ക് 5G വരുന്നു
  6. V3 അൾട്രാക്കൊപ്പം രണ്ടു ഫോണുകൾ കൂടി, ഇന്ത്യയിലേക്ക് അൽകാടെല്ലിൻ്റെ ഗംഭീര തിരിച്ചു വരവ്
  7. 7,000mAh ബാറ്ററിയും ഗംഭീര ചിപ്പുമായി റിയൽമി GT 7 വരുന്നു
  8. ഇവനൊരു ജഗജില്ലി തന്നെ ഐക്യൂ നിയോ 10 പ്രോ+ ഫോണിൻ്റെ സവിശേഷതകൾ പുറത്തു വന്നു
  9. ഇന്ത്യൻ വിപണിയിൽ ഫോൾഡബിൾ ഫോണായ മോട്ടറോള റേസർ 60 അൾട്രായുടെ പടയോട്ടം കാണാം
  10. സാംസങ്ങിൻ്റെ പുതിയ അവതാരം ഗാലക്സി S25 എഡ്ജ്, ഇന്ത്യയിലെ വിലയറിയാം
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »